Showing 1–16 of 341 results
-
SAIRA
£7.99ജന്മാന്തരങ്ങളായി ഒരു വുഡു പാവയ്ക്കുള്ളിൽ ഉറങ്ങുന്ന ദുരാത്മാവ്. തൻ്റെ ഭൂതകാലത്തിൽ ചോര നിറച്ചവരോട് പുതിയകാലത്തിലൂടെ പ്രതികാരം ചെയ്യാൻ കാത്തിരിക്കുകയാണ് അത്. ഉദ്വേഗരചനയെ പിന്തുടരുന്ന പുതിയകാല എഴുത്തുകാരിൽ പ്രതീക്ഷ നൽകുന്ന അനുരാഗ് ഗോപിനാഥ് നിഗൂഡതയുടെയും ഭയത്തിന്റെയും പേടകത്തിനുള്ളിൽ ഈ കഥാതന്തുവിനെ അടച്ചുവച്ച് തുറക്കാൻ വായനക്കാരനോട് ആവശ്യപ്പെടുന്നു. നെഞ്ചിടിപ്പിന്റെ ഒരു മുഹൂർത്തമാണത്
– ജി.ആർ ഇന്ദുഗോപൻ. -
-11% -
-
New!-23%301–AAM NUMBER MURIYILE MARANAM
Original price was: £4.29.£3.29Current price is: £3.29.മൂകാംബികയിലെ ഹോട്ടല്‍ മൗര്യയിലെ 301-ാം നമ്പര്‍ മുറി. നിഗൂഢതകള്‍ ബാക്കിയാക്കി അവിടെവെച്ചു മരണപ്പെട്ട അജയന്. മാസങ്ങള്‍ക്കുശേഷം അതേ ഹോട്ടല്‍ മുറിയില്‍ താമസിക്കാനെത്തിയ സായി. അജയനിലേക്ക്, അജയന്റെ മരണത്തിനു പിന്നിലെ അജ്ഞാതത്വത്തിലേക്ക് സായി സഞ്ചരിച്ചെത്തുന്ന വഴിദൂരമാണ് 301-ാം നമ്പര്‍ മുറിയിലെ മരണം. വിശ്വാസവും അന്ധവിശ്വാസവും തമ്മിലുള്ള അതിരുകള്‍ അലിഞ്ഞില്ലാതാകുന്ന ഇരുള്‍മൂടിയ ഇടങ്ങളിലൂടെയുള്ള സഞ്ചാരമാണ് ഈ നോവല്‍. ശ്രീപാര്‍വ്വതിയുടെ ഏറ്റവും പുതിയ മിസ്റ്ററി നോവല്‍
-
-14% -
-14% -
-20% -
-8% -
-7%AANO
Original price was: £13.99.£12.99Current price is: £12.99.1962 ഫെബ്രുവരിയിൽ വിശുദ്ധനഗരമായ വത്തിക്കാനിൽനിന്നും അസാധാരണ വലിപ്പമുള്ള അസ്ഥിക്കഷണങ്ങൾ കിട്ടി. ഇതിന്റെ രഹസ്യമറിയാൻ തൊണ്ണൂറുകളിൽ ഒരു അമേരിക്കൻ ചരിത്രകാരൻ എത്തി. അദ്ദേഹത്തിന്റെ മുന്നിലേക്ക് അതാ ഇറങ്ങിവരുന്നു, അഞ്ച് നൂറ്റാണ്ടു മുൻപ് ജീവിച്ചിരുന്ന ഒരു ആനക്കുട്ടിയുടെ വിസ്മയചരിത്രം. 1511 ഡിസംബറിൽ, കൊച്ചിയിൽനിന്ന് ലിസ്ബൻ വഴി റോമിലെത്തി, ലിയോ പത്താമൻ മാർപ്പാപ്പയുടെ ഓമനയായി മാറിയ ഒരു ‘വെളുത്ത’ ആൽബിനോ ആനക്കുട്ടിയുടെ കഥ. നവോത്ഥാനകാലമായിരുന്നു. അപ്പോഴേക്കും മലബാർ-കൊച്ചി തീരങ്ങളിൽനിന്ന് പലരും പോർച്ചുഗലിലും റോമിലും എത്തിക്കഴിഞ്ഞിരുന്നു. മലയാളിയുടെ ദീർഘദൂരപ്രവാസം ഇവിടെ ആരംഭിക്കുന്നു. റോമിലും ലിസ്ബനിലുംനിന്ന് ഒരു ആനയും പാപ്പാനും മലബാറിനെ നോക്കി കഥ പറയുന്ന അപൂർവമായ നോവൽ. ദീർഘഗവേഷണങ്ങളുടെ സഹായത്തോടെ ഉരുത്തിരിഞ്ഞ ബൃഹദ് ആഖ്യാനം. ഉദ്വേഗപൂർണമായ വായനയുടെ ഉത്സവം സമ്മാനിക്കുന്ന എഴുത്തുകാരനിൽനിന്ന് വേറിട്ട ഒരു പുസ്തകം.