Discover your favorite book: you will find a wide range of selected books from bestseller to newcomer, children’s book to crime novel or thriller to science fiction novel.
“KATTU PARANJA KATHA” has been added to your cart. View cart
വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മകനെ അവസാനനോക്കുകാണുന്നതിനായി എത്തുന്ന വെള്ളായിയപ്പന്, ഭാര്യ കൊടുത്തുവിട്ട വഴിച്ചോറ് മകനുള്ള ബലിച്ചോറായി കടല്‍ത്തീരത്തു തൂവിക്കൊണ്ട് നിസ്സഹായനാവുന്നത് അവതരിപ്പിക്കുന്ന ‘കടല്‍ത്തീരത്ത്’ എന്ന കഥയിലൂടെ മനുഷ്യജീവിതത്തിന്റെ എക്കാലത്തെയും സന്നിഗ്ദ്ധതകളെ വിജയന് മനോഹരമായി ചിത്രീകരിക്കുകയാണ്. ചെങ്ങന്നൂര്‍ വണ്ടി, ഇരുപത്തിയൊന്നാം നൂറ്റാണ്ട് തുടങ്ങി വിജയന്റെ ഏറ്റവും ശ്രദ്ധേയമായ പതിനാലു കഥകളുടെ സമാഹാരം.
വികാരങ്ങളെ അനശ്വരമാക്കുകയാണ് സാഹിത്യം. രാധയും കൃഷ്ണനും തമ്മിലുള്ള സ്നേഹം പോലെയാണത്. മൃഗങ്ങളും പക്ഷികളും മനുഷ്യരും ചിലപ്പോള്‍ ഭൂമിയില്‍ ഇല്ലാതായെന്നു വരും. പക്ഷേ വികാരത്തിന്റെ നാമ്പുകള്‍ തുടരും. അമ്മ മരിക്കുന്നത് കുട്ടിയുടെ മുഖമോര്ത്തുകൊണ്ടാണ്. അവസാനത്തെ ഓര്‍മ്മ സ്നേഹത്തിന്റേതായിരിക്കും. സ്നേഹമില്ലാതെ എനിക്ക് കവിതയില്ല. സ്നേഹം നഷ്ടപ്പെട്ട ജീവിതങ്ങള്‍ ഇലയും ശിഖരവും നഷ്ടപ്പെട്ട മരങ്ങള്‍ മാത്രമാണ്.