Showing 129–144 of 562 resultsSorted by latest
-
-
-20% -
MAATHANGALEELA
£9.99അവള് ചൂണ്ടിക്കാട്ടിയ ഭാഗത്തേക്ക് ബാലകൃഷ്ണന് നോക്കി. ഒരു കൂറ്റന്‍ പാമ്പ്! ഭിത്തിയില്‍നിന്നും ഒരു മുള ഊരിയെടുത്ത് അടിക്കാന്‍ ഓങ്ങിയതും അത് വാല് നിലത്തുകുത്തി എണീറ്റു. അവനു നേരേ
പത്തിവിരിച്ചു. അവന്റെ മുഖത്തെ മൂടാന്‍ മാത്രമുള്ള വലിപ്പം അതിനുണ്ടായിരുന്നു. ബാലകൃഷ്ണന് വിറച്ചുപോയി. ഈ രാത്രിയോടെ എല്ലാം അവസാനിച്ചു കഴിഞ്ഞിരിക്കുന്നു എന്നവനു മനസ്സിലായി. കഴുത്തില്‍ ഒരു സര്‍പ്പത്തെയും ചുറ്റിവെച്ച് ഈ ഇരുട്ടില്‍ എവിടെയോ അവള് നില്‍പ്പുണ്ട്…മറ്റേതു ഗ്രാമത്തെയുംപോലെ സര്‍വ്വസാധാരണമായി കഴിഞ്ഞുപോന്നിരുന്ന തിരുമിറ്റക്കോടിനെ അദ്ഭുതകരമായ പരകായപ്രവേശത്താല്‍ ഒറ്റരാത്രികൊണ്ട് മാന്ത്രികക്കഥയാക്കി മാറ്റിയ തിരുമിറ്റക്കോട് ബാലകൃഷ്ണന് എന്ന ആനബാലന്റെ കഥ. സ്വപ്നമെന്നോ യാഥാര്‍ത്ഥ്യമെന്നോ മൃഗമെന്നോ മനുഷ്യനെന്നോ കഥയെന്നോ ജീവിതമെന്നോ ഉള്ള അതിര്‍വരമ്പുകളെ അട്ടിമറിച്ചുകൊണ്ട് ഒരു വ്യത്യസ്ത ഭൂമികയിലൂടെയുള്ള വിസ്മയസഞ്ചാരം. പ്രണയവും പ്രതികാരവും രതിയും പകയും മഹാവ്യഥയും എഴുപതുകളിലെ തീവ്രരാഷ്ട്രീയവുമെല്ലാം ചേര്‍ന്ന് മലയാളിവായനക്കാര്‍ ഇതുവരെ തൊട്ടുകൂട്ടിയിട്ടില്ലാത്ത അനുഭൂതികളുടെ രുചിഭേദവുമായി ഒരു അപൂര്‍വ്വരചന.
സന്തോഷ് ഏച്ചിക്കാനത്തിന്റെ ആദ്യ നോവല്‍
-
-
-11% -
-8% -
-13% -
-6%KANTHAMALA CHARITHAM AKHINATHANTE NIDHI
Original price was: £6.99.£6.59Current price is: £6.59. -
VANCHINATTILE VETHALANGAL
£7.99രക്തരൂഷിതമായ തിരുവിതാംകൂർ ചരിത്രത്തിന്റെ ഒരു പുനരെഴുത്താണ് വഞ്ചിനാട്ടിലെ വേതാളങ്ങൾ. ചരിത്രമെന്ന് രേഖപ്പെടുത്തിയ ഒരുപിടി സംഭവങ്ങൾക്ക് മേൽ തന്റേതായ സാങ്കൽപിക കഥാപ്രപഞ്ചം സൃഷ്ടിച്ച് വായനക്കാരെ ഞെട്ടിക്കുകയാണ് കഥാകാരൻ. മലയാളത്തിലെ ആദ്യത്തെ സോമ്പി നോവൽ എന്നതിനപ്പുറം ഹിസ്റ്റോറിക്കൽ ഫിക്ഷൻ്റെ എല്ലാ സാധ്യതകളും വളരെ രസകരമായി ഇതിൽ പ്രയോഗിച്ചിട്ടുണ്ട്.
-
-14% -
LUCIFERINTE RATHRI
£7.99ഇരുട്ടിന്റെ ഇടങ്ങൾ നിങ്ങൾ ഭൂമിയിൽനിന്ന് ഇല്ലാതാക്കുമ്പോൾ ഞാൻ നിങ്ങളുടെ മനസ്സിൽ കുടിയുറപ്പിക്കും. ലോകം മുഴുവൻ കാൽക്കീഴിലാണെന്ന് അഹങ്കരിക്കുന്ന മനുഷ്യാ, നിങ്ങളുടെ മനസ്സിൽ ദുഷ്ടതയുടെ വൻകരകൾ ഞാൻ സ്ഥാപിക്കും.“ മനുഷ്യമനസ്സിൻ്റെ നിയന്ത്രണം സ്വന്തമാക്കാൻ ഏതറ്റം വരെയും പോകുന്ന ദുഷ്ടശക്തികൾ. മൃഗങ്ങളോട് ക്രൂരത കാണിക്കുന്ന മനുഷ്യപ്പിശാചുക്കൾ മനുഷ്യരോട് അതിലേറെ നികൃഷ്ടമായി പെരുമാറുന്നു. അതിക്രൂരരായ മനുഷ്യർക്കും മനുഷ്യരിൽ ദുഷ്ടത വിളയിക്കാൻ കാത്തു നില്ക്കുന്ന അമാനുഷിക ശക്തികൾക്കും എതിരെ ഒരേ സമയം വിട്ടുവീഴ്ചയില്ലാത്ത സാഹസിക പോരാട്ടത്തിലാണ് അതിന്ദ്രീയ കുറ്റന്വേഷക ദീപ. സംത്രാസം നിറഞ്ഞുനില്ക്കുന്ന, പലപ്പോഴും ശ്വാസം അടക്കിപ്പിടിച്ചു മാത്രം വായിക്കാവുന്ന ഒരു ഡിറ്റക്ടീവ് നോവൽ.
-
-20% -
-5%