Showing 545–555 of 555 resultsSorted by latest
-
MAANJUPOYA SANKHUMUDRA
£7.99ഇരുവശങ്ങളിലും തുമ്പിക്കൈ ഉയര്ത്തിനില്ക്കുന്ന രണ്ടു കൊമ്പനാനകളും ചുവട്ടിലായി ‘ധര്‍മ്മോസ്മത് കുലദൈവതം’ എന്ന ആപ്തവാക്യവും ആലേഖനം ചെയ്ത ശംഖുമുദ്ര തിരുവിതാംകൂറിന്റെ ഔദ്യോഗിക ചിഹ്നമാണ്. ബ്രിട്ടീഷ് ഇന്ത്യയിലെ മറ്റു പ്രമുഖ നാട്ടുരാജ്യങ്ങളെപ്പോലെ പുരോഗതിയും സ്വയംപര്യാപ്തതയും കൈവരിക്കണമെന്ന് ഇന്ത്യയുടെ സ്വാതന്ത്ര്യപ്രാപ്തിക്കു മുമ്പ് ആഗ്രഹിച്ചിരുന്ന രാജ്യമായിരുന്നു തിരുവിതാംകൂര്‍. തിരുവിതാംകൂറിലെ രാജഭരണത്തിന്റെ അന്ത്യവും ആ രാജ്യത്തിന്റെ തിരോധാനവും ഈ കൃതിയില്‍ വിശദീകരിക്കുന്നു.
ശംഖിന്റെ നാട് എന്നറിയപ്പെട്ട തിരുവിതാംകൂറിന്റെ തിരോധാനത്തിന്റെ ചരിത്രം
-
-8%KAMBILIKANDATHE KALBHARANIKAL
Original price was: £7.59.£6.99Current price is: £6.99.തികച്ചും പ്രതികൂലമായ ചുറ്റുപാടുകളില്‍ വളര്‍ന്ന നിര്‍ദ്ധനനും നിരാലംബനുമായ ഒരു ബാലന് ജീവിതപ്പടവുകള് കയറാനായത് നിരന്തരോത്സാഹത്തോടൊപ്പം ജീവിതമൂല്യങ്ങള്‍ മുറുകെപ്പിടിച്ചതുകൊണ്ടാണ്. അമ്മയുടെ വാക്കനുസരിച്ച് കരപിടിച്ചപ്പോള് ബാബു തന്റെ പിന്ഗാമികള്ക്കുവേണ്ടി വെള്ളത്തിലേക്കു തള്ളിവിട്ട ചങ്ങാടമാണ് ഈ ഓര്മ്മപ്പുസ്തകമെന്നു പറയാം. ചുറ്റിലും നിന്ന് ലഭിച്ച അവജ്ഞയും അവഹേളനങ്ങളും അവഗണനകളും അവിശ്വസനീയമാംവിധം മറികടന്നതിന്റെ ജീവിതരേഖയാണ് ഈ പുസ്തകം.
-അഷ്ടമൂര്ത്തിആഞ്ഞുകൊത്തുന്ന അനുഭവങ്ങളുടെ പുസ്തകം
-
Punnapra Vayalar
£10.99നമ്മളില്‍ ഒരു തുള്ളി രക്തവും ഒരു തുണ്ടു മാംസവും ശേഷിക്കുംവരെ കിരാതനായ ദിവാന് സി.പിയുടെ കിങ്കരന്മാരുമായി ഏറ്റുമുട്ടണം. ഇത് ഒരു യുദ്ധംതന്നെയാണ്. നാടിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയും ജനദ്രോഹത്തിനെതിരേയും. ആരെങ്കിലും ഭയന്നോടിയാല്‍ അടുത്തുള്ള സഖാക്കള്‍ അയാളുടെ കുതികാല് വെട്ടണം. നമ്മുടെ അമ്മപെങ്ങന്മാരെ അപമാനിക്കുന്ന രാക്ഷസന്മാരെ വകവരുത്തുകതന്നെ വേണം. മരിക്കുന്നെങ്കില്‍ അന്തസ്സായി അഭിമാനത്തോടെ നമുക്കൊന്നിച്ച് മരിക്കാം. ലാല്‍സലാം സഖാക്കളേ… കേരളത്തിന്റെ പില്ക്കാല രാഷ്ട്രീയ-സാംസ്കാരിക മണ്ഡലത്തെ ഏറെ സ്വാധീനിക്കുകയും വിപ്ലവോന്മുഖമായ പുത്തന്‍ചിന്തകള്‍ക്ക് ഊര്‍ജ്ജമാകുകയും ചെയ്ത, തിരുവിതാംകൂറിലെ തൊഴിലാളിവര്‍ഗ്ഗത്തിന്റെ നേതൃത്വത്തില്‍ നടന്ന ‘പുന്നപ്ര-വയലാര്‍’ എന്ന ഐതിഹാസികമായ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ചരിത്രം.
-
-16%Hydrangea
Original price was: £7.99.£6.69Current price is: £6.69.കോട്ടയം പോലീസ് മേധാവിയുടെ ഔദ്യോഗിക ഇ മെയിലിലേക്ക് വന്ന ഒരു വീഡിയോ ക്ലിപ്പ് സൈബർസെൽ വീക്ഷിച്ചു. ഏതോ ഒരു സ്ത്രീ അടുക്കളയിൽ ജോലി ചെയ്യുന്നു. ടിവി കാണുന്നു. ആരോ വെളിയിൽനിന്ന് ഷൂട്ട് ചെയ്തതുപോലെ ദൃശ്യങ്ങൾ. പിറ്റേന്ന് ആ സ്ത്രീ സ്വന്തം കിടപ്പുമുറിയിൽ കൊല്ലപ്പെട്ടുകിടന്നു.
അന്വേഷണോദ്യോഗസ്ഥരെ അമ്പരപ്പിച്ചത് കൊലപാതകം നടന്ന കിടപ്പുമുറിയാണ്. ആ മുറിയാകെ അലങ്കരിക്കപ്പെട്ടിരുന്നു. കത്തിത്തീർന്ന വലിയ മെഴുകുതിരികൾ മേശപ്പുറത്തു കാണപ്പെട്ടു. കിടക്കയിലും നിലത്തും വാതിൽക്കലും മറ്റും പൂക്കൾ വിതറിയിരുന്നു – പിങ്ക് ഹൈഡ്രഞ്ചിയപ്പൂക്കൾ!
കഴിഞ്ഞ കൊലപാതകങ്ങൾ പോലെ എല്ലാം കാണപ്പെട്ടു. രക്തം പുരണ്ട കിടക്കവിരി മൂലയിൽ, എരിഞ്ഞുതീർന്ന സുഗന്ധം പരത്തുന്ന മെഴുകുതിരികൾ, വാതില്ക്കൽതൊട്ട് കിടക്കവരെയും കിടക്കയിലും പിങ്ക് ഹൈഡ്രഞ്ചിയപ്പൂക്കൾ.
ഉദ്വേഗവും സസ്പെൻസും കാത്തുസൂക്ഷിക്കുന്ന വ്യത്യസ്തമായ കുറ്റാന്വേഷണ നോവൽ. -
-30%COFFEE HOUSE
Original price was: £7.99.£5.59Current price is: £5.59.ദുർഗ്രഹവും ദുരൂഹവുമായ ഒരു കോഫിഹൗസ് കൊലപാതകം. സംശയകരമായ സാഹചര്യത്തിൽ വധശിക്ഷ വിധിക്കപ്പെട്ട ബെഞ്ചമിനുവേണ്ടി പത്രപ്രവർത്തകയായ എസ്തർ നടത്തുന്ന ഉദ്വേഗഭരിതമായ കുറ്റാന്വേഷണം. കോട്ടയം ടൗൺ, പൊലീസ് സ്റ്റേഷൻ, പത്രമാപ്പീസ്, റെസ്റ്റോറന്റുകൾ, അനേകം ലൊക്കേഷനിലൂടെ എസ്തർ നടത്തുന്ന അന്വേഷണത്തിന്റെ പരിസമാപ്തിയിൽ അവിശ്വസനീയ മായ ഒരു സംഭവത്തിന്റെ യാഥാർത്ഥ്യം വെളിപ്പെടുന്നു.
-
-17%Aathreyakam
Original price was: £9.99.£8.29Current price is: £8.29.ഇതിഹാസങ്ങളിലൊരിടത്തും സ്ഥാനപ്പെട്ടിട്ടില്ലാത്ത,
ക്ഷാത്രനാഗരികതയ്ക്ക് അപരിചിതമായ ആത്രേയകം എന്ന
അജ്ഞാതദേശം. രാജദ്രോഹികളും അജ്ഞാതശവങ്ങളും
അശരണരും രോഗികളുമെല്ലാം കൊണ്ടുതള്ളപ്പെടുന്ന,
ഔഷധഗന്ധം ആധാരശ്രുതിയായ ആത്രേയകത്തിലേക്ക്്
അഭയംതേടി എത്തിച്ചേരുന്ന നിരമിത്രന് എന്ന അനാഥയുവത്വം.
പൗരുഷത്തിന്റെ ഘോഷാക്ഷരങ്ങളുച്ചരിക്കുമ്പോള് എപ്പോഴും
പിഴച്ചുപോകുന്ന, ജന്മഫലത്താല് രാജമുദ്രകള് മാഞ്ഞുതുടങ്ങിയ
ആ അത്യപൂര്‍വ്വ കഥാപാത്രത്തെ മുന്‍നിര്‍ത്തി,
ധര്‍മ്മാധര്‍മ്മങ്ങളും പാപപുണ്യങ്ങളുമെല്ലാം പലയളവില്‍
പകുത്തെടുക്കപ്പെടുന്ന ജീവിതമെന്ന പ്രഹേളികയെ
പുത്തനായി വ്യാഖ്യാനിക്കുന്ന രചന. കൊന്നും വെന്നും
കീഴടക്കുന്നത് സ്വന്തം നിഴലിനെത്തന്നെയാണെന്ന
ഉള്‍ക്കാഴ്ചയിലൂടെ ജയം എന്ന വാക്കിന്റെ അര്‍ത്ഥത്തെ
അട്ടിമറിക്കുന്ന ഈ കൃതി രാജ്യങ്ങള്‍ തമ്മിലും
മനുഷ്യര്ക്കിടയിലുമുള്ള സങ്കീര്ണ്ണബന്ധങ്ങളുടെ
പൊരുളന്വേഷിക്കുകയും ചെയ്യുന്നു.
ആര്. രാജശ്രീയുടെ ഏറ്റവും പുതിയ നോവല്‍ -
-24%Mariya Verum Maria
Original price was: £6.99.£5.29Current price is: £5.29.ഗ്രന്ഥകാരിയുടെ ഉള്ളിലുള്ള മറ്റൊരു സന്ധ്യയുടെ തോന്നലുകളും വിചാരങ്ങളുമാണ് ഈ നോവല്‍. എല്ലാവരുടെയും ഒപ്പം ആയിരിക്കുമ്പോഴും എവിടെയൊക്കെയോ നിശ്ചലയായിപ്പോകുന്നവളാണ് മരിയ. അവള്‍ക്ക് ആരോടും മത്സരിക്കണ്ട, ഒന്നിനോടും മത്സരിക്കാനറിയില്ല. അത്തരമൊരു വ്യക്തിക്ക് ഇന്നത്തെക്കാലത്ത് അതിജീവനം പ്രയാസകരമായിത്തീരുന്നു. അത് നോര്‍മല്‍ അല്ലാത്ത ലോകമാണ്. തലതിരിഞ്ഞ, തോന്ന്യവാസം നടക്കുന്ന മറ്റൊരു ലോകം. സാധാരണ നോവല്‍ഘടനാ സങ്കല്പങ്ങളെ പൊളിച്ചെഴുതുന്ന നോവല്‍
-
-14%ORANGE THOTTATHILE ATHIDHI
Original price was: £8.99.£7.69Current price is: £7.69.ഓറഞ്ച് തോട്ടത്തിലെ അതിഥി, മനുഷ്യരുടെ മനസ്സിന്റെ കഥയാണ്. ഒരു കുറ്റകൃത്യവും ‘പെർഫെക്ട്’ ആയി ചെയ്യാനാവില്ലെന്നു പറഞ്ഞു വയ്ക്കുന്നതിനൊപ്പം മനസ്സിന്റെ ചുഴികളെക്കുറിച്ചുള്ള വ്യക്തമായ ധാരണയും നോവൽ തരുന്നുണ്ട്. ഓരോ കാലവും ആ സമയത്തെ പുസ്തകങ്ങളിൽ മനുഷ്യന്റെ വ്യഥകൾ കുറിച്ചിടാറുണ്ട്. എന്നാൽ ഇന്നത്തെ കാലത്ത് എന്താണ് മനുഷ്യന്റെ ആധികൾ എന്ന ചോദ്യത്തിന്, മാനുഷിക ബന്ധങ്ങൾ എന്നു തന്നെയാണ് ഉത്തരം. ബന്ധങ്ങളെക്കുറിച്ച് പഠിക്കാൻ ഏതൊക്കെ വലിയ നരവംശ ശാസ്ത്രജ്ഞൻ വന്നാൽപോലും പിടികിട്ടാത്ത നിഗൂഢതകൾ പലരും ഉള്ളിൽ പേറുന്നുമുണ്ട്. ഇത്തരത്തിൽ മനുഷ്യരുടെ ബന്ധങ്ങൾക്കിടയിലെ വരച്ചിടാനാകാത്ത ഇടങ്ങളെക്കുറിച്ചും വീടുകൾക്കുള്ളിലെ ജീവിതങ്ങളെക്കുറിച്ചും ഇവയ്ക്കെല്ലാമിടയിലുള്ള കുറ്റകൃത്യങ്ങളെക്കുറിച്ചും എഴുതുന്ന ഉപ വിഭാഗമാണ് ഡൊമസ്റ്റിക് ത്രില്ലർ.
-
-17%HotKALACHI
Original price was: £12.59.£10.49Current price is: £10.49.സ്വന്തം നിലയില്‍ സ്നേഹിക്കാനും വെറുക്കാനും അധികാരമോ അവകാശമോ ഇല്ലെന്ന തിരിച്ചറിവാണ് എന്നെ കരയിപ്പിച്ചത്. അനുവദിക്കപ്പെട്ടവയില്‍ രണ്ടിലൊന്നു തിരഞ്ഞെടുക്കാന്‍ മാത്രം പൗരാവകാശങ്ങളേ എനിക്ക് ഉണ്ടായിരുന്നുള്ളൂ. ചെന്നു കയറിയ രാജ്യത്ത് എത്ര തലമുറ ജീവിച്ചാലും വോട്ടവകാശം ലഭിക്കാത്ത അഭയാര്‍ത്ഥിയെപ്പോലെ, കമാനങ്ങളും ചിത്രപ്പണി ചെയ്ത തൂണുകളുമുള്ള ആ മാളികയ്ക്കുള്ളില്‍ അപൂര്‍ണവ്യക്തി യായിരുന്നു ഞാന്‍. ഒന്നുറങ്ങി ഉണരുമ്പോള്‍ സ്വന്തം രാജ്യത്ത് അന്യരായിപ്പോകുന്നവരുടെ കഥ, കെ.ആര്. മീരയുടെ ഏറ്റവും പുതിയ നോവല്‍ ‘കലാച്ചി’. കമനീയമായ രൂപകല്പനയില്, കളക്ടേഴ്സ് എഡിഷന് എഴുത്തുകാരിയുടെ കയ്യൊപ്പോടെ സ്വന്തമാക്കാം.