Showing 529–544 of 555 resultsSorted by latest
-
-14% -
-9% -
-22% -
-5%SAIRA
Original price was: £6.59.£6.29Current price is: £6.29.ജന്മാന്തരങ്ങളായി ഒരു വുഡു പാവയ്ക്കുള്ളിൽ ഉറങ്ങുന്ന ദുരാത്മാവ്. തൻ്റെ ഭൂതകാലത്തിൽ ചോര നിറച്ചവരോട് പുതിയകാലത്തിലൂടെ പ്രതികാരം ചെയ്യാൻ കാത്തിരിക്കുകയാണ് അത്. ഉദ്വേഗരചനയെ പിന്തുടരുന്ന പുതിയകാല എഴുത്തുകാരിൽ പ്രതീക്ഷ നൽകുന്ന അനുരാഗ് ഗോപിനാഥ് നിഗൂഡതയുടെയും ഭയത്തിന്റെയും പേടകത്തിനുള്ളിൽ ഈ കഥാതന്തുവിനെ അടച്ചുവച്ച് തുറക്കാൻ വായനക്കാരനോട് ആവശ്യപ്പെടുന്നു. നെഞ്ചിടിപ്പിന്റെ ഒരു മുഹൂർത്തമാണത്
– ജി.ആർ ഇന്ദുഗോപൻ. -
SIMHATHINTE KATHA
£7.99‘മരണത്തിനു മുമ്പ് നിനക്കെന്തെങ്കിലും അവസാന ആഗ്രഹമുണ്ടോ…’ പരിഹാസത്തിന്റെ രൂപത്തിലാണ് പുലി ഗിരിയോട് ചോദിച്ചത്. ‘എനി…ക്ക്. എനിക്ക് നിന്റെ മുഖമൊന്ന് കാണണം…’ അൽപ്പംപോലും ആലോചിക്കാതെ ഗിരി മറുപടി പറഞ്ഞു. മൃഗത്തെ മാതിരി ഒന്ന് അലറിയശേഷം കുടുകുടെ ചിരിച്ചുകൊണ്ടാണ് സിംഹം അതിനോട് പ്രതികരിച്ചത്. കൈകൾ രണ്ടും പിറകിലേക്ക് കൊണ്ടുപോയി സിംഹം മുഖംമൂടിയുടെ കെട്ടുകളഴിച്ചു. മുഖംമൂടി താഴ്ന്ന് സിംഹത്തിന്റെ മുഖം കണ്ടപ്പോൾ കണ്ണുകൾ ഇറുക്കെ പൂട്ടിക്കൊണ്ട് ഗിരി തല താഴ്ത്തിയിട്ടു.
കൊല്ലപ്പെട്ടവരോടു ചെയ്യുന്ന നീതിയാണ് ഒരു ജനത ജീവിച്ചിരിക്കുന്നു എന്നതിന്റെ തെളിവ്.
നീലച്ചടയൻ എന്ന കഥാസമാഹാരത്തിനു ശേഷം പ്രസിദ്ധീകരിക്കുന്ന അഖിൽ കെയുടെ ആദ്യനോവൽ. -
MARANAVAMSAM
£8.49വടക്കന്‍ മലബാറിലെ ഏര്‍ക്കാന എന്ന ദേശത്ത് തലമുറകളായി കുടിപ്പകയും പ്രതികാരവും മാതൃഭാഷയായിത്തീര്ന്ന ഒരുകൂട്ടം മനുഷ്യരുടെയും മറ്റനേകം നിസ്സഹായരുടെയും കഥ. രക്ഷപ്പെടാനോടുന്ന ഓരോ വഴിത്തിരിവിലും കൊടുംവിദ്വേഷത്തിന്റെ ചോരപുരണ്ട കത്തിയോ വെടിയുണ്ടയോ കാത്തിരിക്കുന്ന, മനുഷ്യനെന്നാല്‍ കൊല്ലുന്നവനോ കൊല്ലപ്പെടുന്നവനോ മാത്രമായിത്തീരുന്ന മഹാദുരന്തം ഈ കൊച്ചു ഭൂമികയില്‍ മാത്രം ഒതുങ്ങിത്തീരുന്നില്ലെന്ന താക്കീതിന്റെ പൊള്ളല്‍ ഓരോ വരിയിലൂടെയും അനുഭവിപ്പിക്കുന്നു. സദാചാരനാട്യങ്ങളെയും മനുഷ്യബന്ധങ്ങളിലെ കാപട്യത്തെയും ജീവിതംകൊണ്ട് ചോദ്യംചെയ്യുന്ന കഥാപാത്രങ്ങളിലൂടെ എഴുത്തിന്റെ നടപ്പുരീതികളെ അട്ടിമറിക്കുന്ന രചന. -
-25%KAPPITHANTE BHARYA
Original price was: £7.99.£5.99Current price is: £5.99.വായിക്കാൻ കൊള്ളാവുന്ന ഒരു കഥ വേണമെങ്കിൽ അറയ്ക്കാതെ, മടിക്കാതെ ഇങ്ങോട്ട് വന്നോളൂ. ബാറിൽ കേറി ഒരു നിപ്പനടിക്കുന്ന മട്ടിൽ ഒറ്റയടിക്ക് ഒരു കഥ ആസ്വദിച്ചിട്ട് പൊയ്ക്കോളൂ. നാടൻ വാറ്റു പോലെ സാധനം നല്ല സ്വയമ്പനാണ്. ഒട്ടും മുഷിയില്ല. ജീവിതത്തിന്റെ ആമാശയത്തിലേക്ക് അതിങ്ങനെ എരിഞ്ഞിറങ്ങും. അവിടെക്കിടന്ന് ഇത്തിരി പൊള്ളും. പിന്നേ തലയ്ക്ക് പിടിക്കൂ. വായനയുടെ ഓർമകളിൽ കൂടെ കൊണ്ടുനടക്കാൻ കപ്പിത്താന്റെ ഭാര്യയെ ഞങ്ങൾക്കു തന്ന കഥയുടെ രാജകുമാരൻ ബിപിൻ ചന്ദ്രന് ഒരുമ്മ.
– ബെന്യാമിൻബിപിൻ ചന്ദ്രന്റെ ആദ്യ നോവൽ
-
VISAPPU PRANAYAM UNMADAM
£7.99ആത്മകഥാപരമായ എഴുത്തുകള്‍കൊണ്ട് വലിയൊരു വായനസമൂഹത്തെ സ്വന്തമാക്കിയ, സ്റ്റീല്‍പ്ലാന്റിലെ ഖലാസിയും ഹോട്ടല്‍ ശുചീകരണക്കാരനും പെയിന്റിങ് തൊഴിലാളിയും, ഒപ്പം വായനക്കാരനും ചങ്ങാതിക്കൂട്ടത്തിലെ സുഹൃത്തും പ്രണയിയും ഭ്രാന്തനുമായി ജീവിച്ച എഴുത്തുകാരന്റെ ജീവിതം.