Showing 513–528 of 562 resultsSorted by popularity
-
JAGAJILLY
£7.99ആരെയും കൂസാത്ത സുന്ദരി. നാട്ടുകാര്‍ അവളെ ജഗജില്ലി എന്നു വിളിച്ചു. അവളെക്കാള്‍ സുന്ദരിയായ ചേച്ചി. അവള് നാട്ടുകാര്‍ക്ക് വിശുദ്ധിയുടെ പ്രതീകമാണ്. സ്വഭാവം കൊണ്ട് വ്യത്യസ്തധ്രുവങ്ങളില്‍ നില്ക്കുന്ന രണ്ട് യുവതികളുടെ പ്രണയതീവ്രതയുടെ കഥ പറയുന്ന നോവല്‍. ജനപ്രിയ സാഹിത്യത്തിന്റെ നിര്‍വചനം ഈ നോവലില്‍ കാണാം. കോട്ടയത്തെ നാട്ടിന്പുറത്തു നടക്കുന്ന ഈ പ്രണയകഥ വായനക്കാരുടെ ഉള്‍ത്തടങ്ങളില്‍ പ്രണയനിലാവായി പടരും.
-
AZADI – MALAYALAM
£6.99‘ആസാദി’- സ്വാതന്ത്ര്യം, ഇന്ത്യൻ ഭരണകൂടത്തിന്റെ സാന്നിദ്ധ്യത്തെ അധിനിേവശമായിക്കാണുന്ന കാശ്മീരികൾക്കിടയിൽ മുഴങ്ങിക്കേട്ട ഐതിഹാസികമായ മന്ത്രം. വിരോധാഭാസമെന്നു പറയാം, ഹിന്ദു ദേശീയതയ്ക്കെതിരെ ഇന്ന് ഇന്ത്യൻ തെരുവുകളിൽ, ലക്ഷക്കണക്കിന് കണ്ഠങ്ങളിൽനിന്നും ഉയരുന്നതും ഇതേ വാക്ക് തന്നെയാണ്. സ്വാതന്ത്ര്യത്തിനായുള്ള ഈ രണ്ടു മുറവിളികളും ഉയർത്തുന്നത് ഭിന്നതയുടെ സ്വരമാണോ അതോ ഐക്യത്തിന്റേതാണോ? അതിനുത്തരം കിട്ടുന്നതിനു മുൻപായി മറ്റൊരു ഭീകരാവസ്ഥ ‘ആസാദി’ എന്ന വാക്കിന്റെ മറ്റൊരു തലം നമുക്കു വെളിവാക്കി- കോവിഡ് 19. അന്താരാഷ്ട്ര അതിർത്തികളെ അസംബന്ധമാക്കിക്കൊണ്ട്, ലക്ഷക്കണക്കിന് ജനങ്ങളെ ഇല്ലാതാക്കിക്കൊണ്ട് മറ്റൊന്നിനും സാധ്യമല്ലാത്തവിധം ആധുനിക ലോകത്തെ ഈ മഹാമാരി നിശ്ചലാവസ്ഥയിലാക്കി. ഭരണകൂടത്തിന്റെ അടിച്ചമർത്തലുകൾ വർധിച്ചുവരുന്ന ഈ കാലത്ത് സ്വാതന്ത്ര്യം എന്ന വാക്കിന്റെ പുതിയ അർത്ഥതലങ്ങൾ കണ്ടെത്താൻ നമ്മെ വെല്ലുവിളിക്കുകയാണ് അരുന്ധതി റോയി. വിവർത്തനം- ജോസഫ് കെ. ജോബ്
-
-
-10% -
-
-4% -
-3%MAMA AFRICA
Original price was: £11.29.£10.99Current price is: £10.99.മലയാളത്തില്‍ എഴുതി ഇംഗ്ലിഷിലും സ്വഹിലിയിലും ഭാഷാന്തരം ചെയ്ത് പ്രസിദ്ധീകരിക്കുന്ന യുഗാണ്ടന്‍ എഴുത്തുകാരി താരാ വിശ്വനാഥിന്റെ രചനകളുടെ രൂപത്തിലാണ് ടി.ഡി. രാമകൃഷ്ണന് ഈ നോവല്‍ ആഖ്യാനം ചെയ്യുന്നത്. ബ്രിട്ടീഷുകാര്‍ റെയില്‍വേ നിര്‍മ്മാണത്തിനായി ആഫ്രിക്കയിലേക്കു കൊണ്ടുപോയ മലയാളികളില്‍ ഒരാളുടെ പിന്മുറക്കാരിയാണ് താര. അധികാരശക്തികള്‍ക്കു മുമ്പില്‍ പൊരുതുകയും ഇരയാക്കപ്പെടുകയും ചെയ്യുന്നവരുടെ കഥയാണ് താരാ വിശ്വനാഥിലൂടെ ആവിഷ്കരിക്കപ്പെടുന്നത്.
-
-5%JAANI NAKULAN JOSEPH
Original price was: £7.99.£7.59Current price is: £7.59.കിളികൾ ഉണരുംമുമ്പുള്ള ആ നാലരമണി നേരത്ത് പുതിയൊരു വേഡ് ഫയൽ തുറന്ന് അവൻ തലക്കെട്ടെഴുതി: ജാനി നകുലൻ ജോസഫ്. ഈ വാചകങ്ങളിലേക്കു തോണിയടുപ്പിക്കാൻ നകുലൻ ജോസഫ് എന്ന യുവാവ് താണ്ടിയ ദൂരങ്ങളുടെ രേഖകളാണ് ഈ നോവൽ. കവിതപോലെ വായിച്ചുപോകാവുന്ന, കനലുപോലെ ചുട്ടുപൊള്ളിക്കുന്ന, കനവുപോലെ മോഹിപ്പിക്കുന്ന, കഥകളുടെ, മായക്കാഴ്ചകളുടെ, കണ്ണീരിന്റെ അക്ഷരങ്ങൾ. ജീവിതമെന്ന യാഥാർഥ്യത്തിനും തീരാമോഹങ്ങൾക്കുമിടയിൽ ചൂണ്ടക്കൊളുത്തിലെന്നവണ്ണം പെട്ടുപോയ ഒരാളുടെ സ്വപ്നങ്ങളുടെ പുസ്തകം. ഭൂതവും വർത്തമാനവും സങ്കല്പങ്ങളും കെട്ടുപിണയുന്ന, കാലത്തിന്റെ വേവ് പടരുന്ന നോവൽ.
-
-5% -
ARUL ANPU ANUKAMBA
£6.99A thoughtful reflection on grace, compassion, and human values, Arul Anpu Anukampa explores the quiet strength found in kindness and empathy.
A meaningful read that highlights the essence of humanity and inner goodness.
-
-13% -
-10%