Showing 337–352 of 562 resultsSorted by latest
-
-
-
-12% -
-12% -
-12% -
-7%ORU POLICE SURGEONTE ORMAKKURIPPUKAL
Original price was: £9.99.£9.29Current price is: £9.29.മനുഷ്യമരണങ്ങളിൽ, കൊലപാതകമോ ആത്മഹത്യയോ നടന്നുകഴിഞ്ഞാണ് സമൂഹവും നീതിപീഠവും അതിന്റെ കാരണമന്വേഷിക്കുന്നത്. ശവശരീരത്തിൽനിന്ന് ആ അന്വേഷണം തുടങ്ങുന്നു. കാരണം, ഓരോ മൃതശരീരവും അതിന്റെ മരണകാരണം നിശ്ശബ്ദമായി അന്വേഷകരോട് സംസാരിക്കുന്നു. അത് വ്യക്തമായെങ്കിൽ മാത്രമേ തുടരന്വേഷണത്തിന് അർത്ഥമുണ്ടാകൂ. ഫോറൻസിക് മെഡിസിൻ എന്ന വിജ്ഞാനശാഖയാണ് ഇക്കാര്യത്തിൽ കുറ്റാന്വേഷണത്തിന് അവലംബം. ഈ രംഗത്ത് അഖിലേന്ത്യാ പ്രശസ്തനായ ഗ്രന്ഥകാരൻ സമൂഹമനഃസാക്ഷിയെ ഞെട്ടിച്ച കുറെ കുപ്രസിദ്ധ കൊലപാതകങ്ങളുടെ ചുരുളഴിച്ചെടുത്ത ഉദ്വേഗജനകമായ അന്വേഷണസംഭവങ്ങൾ വിവരിക്കുന്നു. മിസ് കുമാരിയുടെ മരണം, ചാക്കോ വധം, പാനൂർ സോമൻകേസ്, റിപ്പർകൊലപാതകങ്ങൾ തുടങ്ങി അഭയാകേസ് വരെയുള്ള സംഭവങ്ങളുടെ പിന്നിലെ യാഥാർത്ഥ്യങ്ങൾ അവയുടെ അന്വേഷകനായിരുന്ന ഗ്രന്ഥകാരൻ അവതരിപ്പിക്കുന്നു. കുറ്റാന്വേഷണശാസ്ത്രത്തെയും കുറ്റവാളികളുടെ മനഃശാസ്ത്രത്തെയും മനസ്സിലാക്കിത്തരുന്ന അതുല്യഗ്രന്ഥം!
-
-6%ZORBA
Original price was: £7.99.£7.49Current price is: £7.49.ജീവിതത്തെ പ്രണയിക്കുന്ന ഗ്രീക്കുകാരനായ സോർബയുടെയും അജ്ഞാത നാമകാരനായ ആഖ്യാതാവിന്റെയും ക്രീറ്റ് എന്ന സ്ഥലത്തെ ഖനിയിലേക്കുള്ള യാത്രയുടെ കഥ. വിനീതനും മിതഭാഷിയുമാണ് ആഖ്യാതാവെങ്കിൽ സർവ്വസ്വതന്ത്രനും ഉത്സാഹിയും സംസ്‌കാരത്തിന്റെ അതിർവരമ്പുകൾക്കു വെളിയിൽ ജീവിക്കുന്നവനാണ് സോർബ. ജീവിതം വെച്ചുനീട്ടുന്ന എന്തിനേയും ആഹ്ലാദത്തോടെ പുൽകുന്ന സോർബ യാത്രക്കിടയിൽ ആഖ്യാതാവിന്റെ ജീവിതത്തെതന്നെ മാറ്റി മറിക്കുന്നു. ജീവിതത്തിന്റെ പ്രാധാന്യത്തെയും സൗഹൃദങ്ങളുടെ മൂല്യത്തെയും പുനർനിർവ്വചിച്ച് ആധുനികലോകസാഹിത്യത്തിൽ ഇന്നും വിസ്മയമായി നിലകൊള്ളുന്ന ക്ലാസിക് കൃതിയുടെ സുന്ദരമായ വിവർത്തനം.
-
-13% -
-20% -
UDAKAPPOLA
£5.99നഗരത്തിലെ ഒരൊഴിഞ്ഞമൂലയില്‍ പുറംലോകവുമായി ബന്ധമൊ ന്നുമില്ലാതെ ജീവിക്കുന്ന റിട്ട. ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ കരുണാക രമേനോന്‍, ആദ്യഭാര്യയുടെ മരണശേഷം സ്വന്തം സഹോദരന്റെ ഭാര്യാപദം അലങ്കരിക്കുന്ന ദേവി, നഗരത്തില്‍ വേശ്യാലയം നടത്തി ജീവിക്കുന്ന തങ്ങള്‍, തങ്ങളുടെ പിടിയില്‍നിന്ന് രക്ഷപ്പെട്ട് സ്വതന്ത്ര യായി വേശ്യാവൃത്തിനടത്തുന്ന ക്ലാര,തങ്ങളില്‍നിന്നകന്ന് സ്വന്ത മായി ബിസിനസ്സുനടത്തി ഒടുവില്‍ കഴുമരമേറുന്ന ആന്റപ്പന്‍, മദ്യപാ നത്തിലും വ്യഭിചാരത്തിലുമായി സര്‍വ്വവും നശിപ്പിച്ച് പാപ്പരായ ജയകൃഷ്ണന്‍ — സമൂഹത്തിലെ അഴുക്കുചാലുകളില്‍ ജീവിക്കുന്ന ഏതാനും കഥാപാത്രങ്ങളിലൂടെ സമകാലികജീവിതത്തിന്റെ ഉള്‍വ ശങ്ങള്‍ കാട്ടിത്തരുന്ന മറ്റൊരു പത്മരാജന്‍ക്ലാസിക്
-
-13% -
HALEEMA
£5.99“അലീമാ…” എന്ന നീട്ടിവിളിപോലെ മുഴങ്ങുന്ന സ്നേഹത്തിന്റെ കഥയാണ് ഹലിമ. പ്രത്യക്ഷത്തിൽ പരാജയമെന്ന് നമ്മുടെ കണ്ണുകളെ കബളിപ്പിക്കുന്ന, മനുഷ്യജീവിതത്തെ അടിമുടി പൂത്തുലയ്ക്കുന്ന പ്രണയസത്യങ്ങളുടെ വേദന വിങ്ങുന്ന കഥ. ഷോലഗർ അങ്ങാടിയുടെ ഇരുപുറവും മനുഷ്യർ ജീവിക്കാൻ വെമ്പുന്ന കാലത്തെ തുന്നിയ കഥ. ദുനിയാവിൽ പെയ്യുന്ന മഴയെ കണ്ണുകൾ ഇറുക്കിയടച്ച് കണ്ടില്ലെന്ന് നടിക്കുന്ന, പെറാത്ത രഹസ്യങ്ങളെ ആണിക്കല്ലുപോലെ ചുമക്കുന്ന മനുഷ്യരുടെ കഥ. അക്കാലങ്ങളെ, ആയിടങ്ങളെ താണ്ടിവന്ന ഒരു സ്ത്രീയുടെ കഥ. ഇത് ഹലീമയുടെ കഥയാണ്. മനുഷ്യമനസ്സിൻ്റെ അകക്കോണുകളിൽ ആർത്തുപെയ്യുന്ന മനപ്പെയ്ത്തുകളുടെ കഥാകാരൻ മുഹമ്മദ് അബ്ബാസിന്റെ ഏറ്റവും പുതിയ നോവൽ.
-
-9% -
-14% -
-4%ADRISHYA MURIVUKAL
Original price was: £6.99.£6.69Current price is: £6.69.‘വിഷ്ണുലാല്‍ സുധയുടെ’അദൃശ്യമുറിവുകള്‍ മരണങ്ങളും അതിന്റെ അന്വേഷണവും അടങ്ങിയ ഒരു നോവല്‍ എന്നതിലുപരി ചരിത്രത്തെ അന്വേഷിച്ചുകണ്ടെത്തുന്ന ഒരു രേഖയുമാകുന്നു.’ – ശ്രീപാര്‍വതി
-
-14%