Showing 337–352 of 471 results
-
ONNAM FORENSIC ADHYAYAM
£7.99അന്വേഷണോദ്യോഗസ്ഥനെ ആശയക്കുഴപ്പത്തിലാക്കാനുതകുന്ന കുറെയേറെ സൂചനകള്‍ അവശേഷിപ്പിച്ചുകൊണ്ട് ഉജ്ജ്വല രാഷ്ട്രീയഭാവിയുള്ള ഒരു യുവനേതാവ് അപ്രത്യക്ഷനാകുന്നു. ഒരേസമയം ഡോക്ടറും രാഷ്ട്രീയപ്രവര്‍ത്തകനുമായ സുജിത്തിന്റെ തിരോധാനം അന്വേഷിക്കാനെത്തുന്നത് അയാളുടെ സഹപാഠി ഡോ.അരുണ്‍ ബാലന് ഐ.പി.എസ്. ഡോക്ടറായിരിക്കെ ഐ.പി.എസ്. നേടിയ പ്രഗത്ഭനായ കുറ്റാന്വേഷകന്. നാടിന്റെ പല ഭാഗങ്ങളിലായി കാണപ്പെട്ട മനുഷ്യശരീരഭാഗങ്ങളുടെ പിന്നിലുള്ള നിഗൂഢത അന്വേഷിച്ച അരുണിനു മുന്നില്‍ ചുരുളഴിയുന്നത് പ്രണയവും പകയും രാഷ്ട്രീയ വൈരവും കെട്ടുപിണഞ്ഞ അതിവൈകാരികമായ ഒരു പ്രതികാരകഥയാണ്.
-
ORANGE THOTTATHILE ATHIDHI
£7.99ഓറഞ്ച് തോട്ടത്തിലെ അതിഥി, മനുഷ്യരുടെ മനസ്സിന്റെ കഥയാണ്. ഒരു കുറ്റകൃത്യവും ‘പെർഫെക്ട്’ ആയി ചെയ്യാനാവില്ലെന്നു പറഞ്ഞു വയ്ക്കുന്നതിനൊപ്പം മനസ്സിന്റെ ചുഴികളെക്കുറിച്ചുള്ള വ്യക്തമായ ധാരണയും നോവൽ തരുന്നുണ്ട്. ഓരോ കാലവും ആ സമയത്തെ പുസ്തകങ്ങളിൽ മനുഷ്യന്റെ വ്യഥകൾ കുറിച്ചിടാറുണ്ട്. എന്നാൽ ഇന്നത്തെ കാലത്ത് എന്താണ് മനുഷ്യന്റെ ആധികൾ എന്ന ചോദ്യത്തിന്, മാനുഷിക ബന്ധങ്ങൾ എന്നു തന്നെയാണ് ഉത്തരം. ബന്ധങ്ങളെക്കുറിച്ച് പഠിക്കാൻ ഏതൊക്കെ വലിയ നരവംശ ശാസ്ത്രജ്ഞൻ വന്നാൽപോലും പിടികിട്ടാത്ത നിഗൂഢതകൾ പലരും ഉള്ളിൽ പേറുന്നുമുണ്ട്. ഇത്തരത്തിൽ മനുഷ്യരുടെ ബന്ധങ്ങൾക്കിടയിലെ വരച്ചിടാനാകാത്ത ഇടങ്ങളെക്കുറിച്ചും വീടുകൾക്കുള്ളിലെ ജീവിതങ്ങളെക്കുറിച്ചും ഇവയ്ക്കെല്ലാമിടയിലുള്ള കുറ്റകൃത്യങ്ങളെക്കുറിച്ചും എഴുതുന്ന ഉപ വിഭാഗമാണ് ഡൊമസ്റ്റിക് ത്രില്ലർ.
-
-5%ORANGU NIRAMULLA NARANGA MITTAYI
Original price was: £7.99.£7.59Current price is: £7.59. -
-27% -
-2% -
-3%ORU POLICE SURGEONTE ORMAKKURIPPUKAL
Original price was: £11.29.£10.99Current price is: £10.99.മനുഷ്യമരണങ്ങളിൽ, കൊലപാതകമോ ആത്മഹത്യയോ നടന്നുകഴിഞ്ഞാണ് സമൂഹവും നീതിപീഠവും അതിന്റെ കാരണമന്വേഷിക്കുന്നത്. ശവശരീരത്തിൽനിന്ന് ആ അന്വേഷണം തുടങ്ങുന്നു. കാരണം, ഓരോ മൃതശരീരവും അതിന്റെ മരണകാരണം നിശ്ശബ്ദമായി അന്വേഷകരോട് സംസാരിക്കുന്നു. അത് വ്യക്തമായെങ്കിൽ മാത്രമേ തുടരന്വേഷണത്തിന് അർത്ഥമുണ്ടാകൂ. ഫോറൻസിക് മെഡിസിൻ എന്ന വിജ്ഞാനശാഖയാണ് ഇക്കാര്യത്തിൽ കുറ്റാന്വേഷണത്തിന് അവലംബം. ഈ രംഗത്ത് അഖിലേന്ത്യാ പ്രശസ്തനായ ഗ്രന്ഥകാരൻ സമൂഹമനഃസാക്ഷിയെ ഞെട്ടിച്ച കുറെ കുപ്രസിദ്ധ കൊലപാതകങ്ങളുടെ ചുരുളഴിച്ചെടുത്ത ഉദ്വേഗജനകമായ അന്വേഷണസംഭവങ്ങൾ വിവരിക്കുന്നു. മിസ് കുമാരിയുടെ മരണം, ചാക്കോ വധം, പാനൂർ സോമൻകേസ്, റിപ്പർകൊലപാതകങ്ങൾ തുടങ്ങി അഭയാകേസ് വരെയുള്ള സംഭവങ്ങളുടെ പിന്നിലെ യാഥാർത്ഥ്യങ്ങൾ അവയുടെ അന്വേഷകനായിരുന്ന ഗ്രന്ഥകാരൻ അവതരിപ്പിക്കുന്നു. കുറ്റാന്വേഷണശാസ്ത്രത്തെയും കുറ്റവാളികളുടെ മനഃശാസ്ത്രത്തെയും മനസ്സിലാക്കിത്തരുന്ന അതുല്യഗ്രന്ഥം!
-
ORU THERUVINTE KATHA
£9.99രക്തവും മാംസവുമുള്ള മനുഷ്യജീവികളായിരുന്നു ഒരിക്കൽ ഇവർ. ജീവിതമാകുന്ന മഹാനാടകത്തിൽ ഇവരിലോരോരുത്തരും തങ്ങളുടേതായ ഭാഗം അഭിനയിച്ച് അന്തർധാനം ചെയ്തു. ശവക്കുഴിയിൽ, പട്ടടയിൽ അല്ലെങ്കിൽ വെറും മണ്ണിൽ ഇവർ മാഞ്ഞുപോയി. ചരിത്രത്തിൽ ഇവരുടെ പേര് ഒന്നുപോലും കാണുകയില്ല. പക്ഷേ, ഇവരുടെ ചെത്തവും ചൂരുമേറ്റ തെരുവ് ചിരിച്ചുകൊണ്ട് ഇന്നും നിലകൊള്ളുന്നു. പുതിയ കോലങ്ങൾ ഇവിടെ കെട്ടിയാടപ്പെടുന്നു. പുതിയ കാല്പാടുകൾ പഴയ കാല്പാടുകളെ മായിക്കുന്നു… ഈ കഥ അങ്ങനെ നൂറ്റാണ്ടുകളായി തുടർന്നുപോകുന്നു.