Showing 337–341 of 341 resultsSorted by popularity
-
NINGAL
£8.59നിങ്ങള്‍ എഴുപതുവയസ്സു കഴിഞ്ഞ ഒരാളാണ്. അച്ഛന്റെയും മാഷിന്റെയും അടുത്തുനിന്ന് പൃഷ്ടത്തില്‍ തല്ലുകൊണ്ടുവളര്‍ന്ന് ബി എ പാസായി സിനിമാകൊട്ടയില്‍ മാനേജരായി ജീവിതം തുടര്‍ന്നയാള്‍. നിങ്ങള്‍ക്ക് ഒരു എഴുത്തുകാരനാകാനാണ് മോഹം. ഒരു നോവല്‍ എഴുതുകയും ചെയ്തു. രണ്ടാം നോവല്‍ എഴുതിത്തുടങ്ങിയപ്പോഴാണ് നിങ്ങളുടെ ജീവിതമാകെ മാറിമറിഞ്ഞത്. അപ്പോള്‍ നിങ്ങള്‍ ജീവിതത്തില്‍നിന്ന് അവധിയെടുത്തു. നീണ്ട മുപ്പതുവര്‍ഷത്തെ അവധി. പിന്നെ നിങ്ങള്‍ തിരിച്ചെത്തി പത്രസമ്മേളനം നടത്തി പ്രഖ്യാപിച്ചു; ”അടുത്ത മാസം പതിനാറാം തീയ്യതി ഞാന്‍ മരിക്കും!!” അത് ആത്മഹത്യയാകില്ല. പിന്നെ എന്താകും? എം.മുകുന്ദന്റെ ഏറ്റവും പുതിയ നോവല്‍ ‘നിങ്ങള്‍’ വായിക്കൂ. ഏറെ പരിചിതമെന്നുതോന്നുന്ന നിങ്ങളുടെ ജീവിതത്തിന്റെ അപരിചിതത്വങ്ങളെ അറിയൂ.
-
Punnapra Vayalar
£7.99നമ്മളില്‍ ഒരു തുള്ളി രക്തവും ഒരു തുണ്ടു മാംസവും ശേഷിക്കുംവരെ കിരാതനായ ദിവാന് സി.പിയുടെ കിങ്കരന്മാരുമായി ഏറ്റുമുട്ടണം. ഇത് ഒരു യുദ്ധംതന്നെയാണ്. നാടിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയും ജനദ്രോഹത്തിനെതിരേയും. ആരെങ്കിലും ഭയന്നോടിയാല്‍ അടുത്തുള്ള സഖാക്കള്‍ അയാളുടെ കുതികാല് വെട്ടണം. നമ്മുടെ അമ്മപെങ്ങന്മാരെ അപമാനിക്കുന്ന രാക്ഷസന്മാരെ വകവരുത്തുകതന്നെ വേണം. മരിക്കുന്നെങ്കില്‍ അന്തസ്സായി അഭിമാനത്തോടെ നമുക്കൊന്നിച്ച് മരിക്കാം. ലാല്‍സലാം സഖാക്കളേ… കേരളത്തിന്റെ പില്ക്കാല രാഷ്ട്രീയ-സാംസ്കാരിക മണ്ഡലത്തെ ഏറെ സ്വാധീനിക്കുകയും വിപ്ലവോന്മുഖമായ പുത്തന്‍ചിന്തകള്‍ക്ക് ഊര്‍ജ്ജമാകുകയും ചെയ്ത, തിരുവിതാംകൂറിലെ തൊഴിലാളിവര്‍ഗ്ഗത്തിന്റെ നേതൃത്വത്തില്‍ നടന്ന ‘പുന്നപ്ര-വയലാര്‍’ എന്ന ഐതിഹാസികമായ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ചരിത്രം.