Showing 321–336 of 341 resultsSorted by latest
-
SAIRA
£7.99ജന്മാന്തരങ്ങളായി ഒരു വുഡു പാവയ്ക്കുള്ളിൽ ഉറങ്ങുന്ന ദുരാത്മാവ്. തൻ്റെ ഭൂതകാലത്തിൽ ചോര നിറച്ചവരോട് പുതിയകാലത്തിലൂടെ പ്രതികാരം ചെയ്യാൻ കാത്തിരിക്കുകയാണ് അത്. ഉദ്വേഗരചനയെ പിന്തുടരുന്ന പുതിയകാല എഴുത്തുകാരിൽ പ്രതീക്ഷ നൽകുന്ന അനുരാഗ് ഗോപിനാഥ് നിഗൂഡതയുടെയും ഭയത്തിന്റെയും പേടകത്തിനുള്ളിൽ ഈ കഥാതന്തുവിനെ അടച്ചുവച്ച് തുറക്കാൻ വായനക്കാരനോട് ആവശ്യപ്പെടുന്നു. നെഞ്ചിടിപ്പിന്റെ ഒരു മുഹൂർത്തമാണത്
– ജി.ആർ ഇന്ദുഗോപൻ. -
SIMHATHINTE KATHA
£7.99‘മരണത്തിനു മുമ്പ് നിനക്കെന്തെങ്കിലും അവസാന ആഗ്രഹമുണ്ടോ…’ പരിഹാസത്തിന്റെ രൂപത്തിലാണ് പുലി ഗിരിയോട് ചോദിച്ചത്. ‘എനി…ക്ക്. എനിക്ക് നിന്റെ മുഖമൊന്ന് കാണണം…’ അൽപ്പംപോലും ആലോചിക്കാതെ ഗിരി മറുപടി പറഞ്ഞു. മൃഗത്തെ മാതിരി ഒന്ന് അലറിയശേഷം കുടുകുടെ ചിരിച്ചുകൊണ്ടാണ് സിംഹം അതിനോട് പ്രതികരിച്ചത്. കൈകൾ രണ്ടും പിറകിലേക്ക് കൊണ്ടുപോയി സിംഹം മുഖംമൂടിയുടെ കെട്ടുകളഴിച്ചു. മുഖംമൂടി താഴ്ന്ന് സിംഹത്തിന്റെ മുഖം കണ്ടപ്പോൾ കണ്ണുകൾ ഇറുക്കെ പൂട്ടിക്കൊണ്ട് ഗിരി തല താഴ്ത്തിയിട്ടു.
കൊല്ലപ്പെട്ടവരോടു ചെയ്യുന്ന നീതിയാണ് ഒരു ജനത ജീവിച്ചിരിക്കുന്നു എന്നതിന്റെ തെളിവ്.
നീലച്ചടയൻ എന്ന കഥാസമാഹാരത്തിനു ശേഷം പ്രസിദ്ധീകരിക്കുന്ന അഖിൽ കെയുടെ ആദ്യനോവൽ. -
MARANAVAMSAM
£8.49വടക്കന്‍ മലബാറിലെ ഏര്‍ക്കാന എന്ന ദേശത്ത് തലമുറകളായി കുടിപ്പകയും പ്രതികാരവും മാതൃഭാഷയായിത്തീര്ന്ന ഒരുകൂട്ടം മനുഷ്യരുടെയും മറ്റനേകം നിസ്സഹായരുടെയും കഥ. രക്ഷപ്പെടാനോടുന്ന ഓരോ വഴിത്തിരിവിലും കൊടുംവിദ്വേഷത്തിന്റെ ചോരപുരണ്ട കത്തിയോ വെടിയുണ്ടയോ കാത്തിരിക്കുന്ന, മനുഷ്യനെന്നാല്‍ കൊല്ലുന്നവനോ കൊല്ലപ്പെടുന്നവനോ മാത്രമായിത്തീരുന്ന മഹാദുരന്തം ഈ കൊച്ചു ഭൂമികയില്‍ മാത്രം ഒതുങ്ങിത്തീരുന്നില്ലെന്ന താക്കീതിന്റെ പൊള്ളല്‍ ഓരോ വരിയിലൂടെയും അനുഭവിപ്പിക്കുന്നു. സദാചാരനാട്യങ്ങളെയും മനുഷ്യബന്ധങ്ങളിലെ കാപട്യത്തെയും ജീവിതംകൊണ്ട് ചോദ്യംചെയ്യുന്ന കഥാപാത്രങ്ങളിലൂടെ എഴുത്തിന്റെ നടപ്പുരീതികളെ അട്ടിമറിക്കുന്ന രചന. -
-25%KAPPITHANTE BHARYA
Original price was: £7.99.£5.99Current price is: £5.99.വായിക്കാൻ കൊള്ളാവുന്ന ഒരു കഥ വേണമെങ്കിൽ അറയ്ക്കാതെ, മടിക്കാതെ ഇങ്ങോട്ട് വന്നോളൂ. ബാറിൽ കേറി ഒരു നിപ്പനടിക്കുന്ന മട്ടിൽ ഒറ്റയടിക്ക് ഒരു കഥ ആസ്വദിച്ചിട്ട് പൊയ്ക്കോളൂ. നാടൻ വാറ്റു പോലെ സാധനം നല്ല സ്വയമ്പനാണ്. ഒട്ടും മുഷിയില്ല. ജീവിതത്തിന്റെ ആമാശയത്തിലേക്ക് അതിങ്ങനെ എരിഞ്ഞിറങ്ങും. അവിടെക്കിടന്ന് ഇത്തിരി പൊള്ളും. പിന്നേ തലയ്ക്ക് പിടിക്കൂ. വായനയുടെ ഓർമകളിൽ കൂടെ കൊണ്ടുനടക്കാൻ കപ്പിത്താന്റെ ഭാര്യയെ ഞങ്ങൾക്കു തന്ന കഥയുടെ രാജകുമാരൻ ബിപിൻ ചന്ദ്രന് ഒരുമ്മ.
– ബെന്യാമിൻബിപിൻ ചന്ദ്രന്റെ ആദ്യ നോവൽ
-
VISAPPU PRANAYAM UNMADAM
£7.99ആത്മകഥാപരമായ എഴുത്തുകള്‍കൊണ്ട് വലിയൊരു വായനസമൂഹത്തെ സ്വന്തമാക്കിയ, സ്റ്റീല്‍പ്ലാന്റിലെ ഖലാസിയും ഹോട്ടല്‍ ശുചീകരണക്കാരനും പെയിന്റിങ് തൊഴിലാളിയും, ഒപ്പം വായനക്കാരനും ചങ്ങാതിക്കൂട്ടത്തിലെ സുഹൃത്തും പ്രണയിയും ഭ്രാന്തനുമായി ജീവിച്ച എഴുത്തുകാരന്റെ ജീവിതം.
-
MAANJUPOYA SANKHUMUDRA
£7.99ഇരുവശങ്ങളിലും തുമ്പിക്കൈ ഉയര്ത്തിനില്ക്കുന്ന രണ്ടു കൊമ്പനാനകളും ചുവട്ടിലായി ‘ധര്‍മ്മോസ്മത് കുലദൈവതം’ എന്ന ആപ്തവാക്യവും ആലേഖനം ചെയ്ത ശംഖുമുദ്ര തിരുവിതാംകൂറിന്റെ ഔദ്യോഗിക ചിഹ്നമാണ്. ബ്രിട്ടീഷ് ഇന്ത്യയിലെ മറ്റു പ്രമുഖ നാട്ടുരാജ്യങ്ങളെപ്പോലെ പുരോഗതിയും സ്വയംപര്യാപ്തതയും കൈവരിക്കണമെന്ന് ഇന്ത്യയുടെ സ്വാതന്ത്ര്യപ്രാപ്തിക്കു മുമ്പ് ആഗ്രഹിച്ചിരുന്ന രാജ്യമായിരുന്നു തിരുവിതാംകൂര്‍. തിരുവിതാംകൂറിലെ രാജഭരണത്തിന്റെ അന്ത്യവും ആ രാജ്യത്തിന്റെ തിരോധാനവും ഈ കൃതിയില്‍ വിശദീകരിക്കുന്നു.
ശംഖിന്റെ നാട് എന്നറിയപ്പെട്ട തിരുവിതാംകൂറിന്റെ തിരോധാനത്തിന്റെ ചരിത്രം
-
-8%KAMBILIKANDATHE KALBHARANIKAL
Original price was: £7.59.£6.99Current price is: £6.99.തികച്ചും പ്രതികൂലമായ ചുറ്റുപാടുകളില്‍ വളര്‍ന്ന നിര്‍ദ്ധനനും നിരാലംബനുമായ ഒരു ബാലന് ജീവിതപ്പടവുകള് കയറാനായത് നിരന്തരോത്സാഹത്തോടൊപ്പം ജീവിതമൂല്യങ്ങള്‍ മുറുകെപ്പിടിച്ചതുകൊണ്ടാണ്. അമ്മയുടെ വാക്കനുസരിച്ച് കരപിടിച്ചപ്പോള് ബാബു തന്റെ പിന്ഗാമികള്ക്കുവേണ്ടി വെള്ളത്തിലേക്കു തള്ളിവിട്ട ചങ്ങാടമാണ് ഈ ഓര്മ്മപ്പുസ്തകമെന്നു പറയാം. ചുറ്റിലും നിന്ന് ലഭിച്ച അവജ്ഞയും അവഹേളനങ്ങളും അവഗണനകളും അവിശ്വസനീയമാംവിധം മറികടന്നതിന്റെ ജീവിതരേഖയാണ് ഈ പുസ്തകം.
-അഷ്ടമൂര്ത്തിആഞ്ഞുകൊത്തുന്ന അനുഭവങ്ങളുടെ പുസ്തകം
-
Punnapra Vayalar
£7.99നമ്മളില്‍ ഒരു തുള്ളി രക്തവും ഒരു തുണ്ടു മാംസവും ശേഷിക്കുംവരെ കിരാതനായ ദിവാന് സി.പിയുടെ കിങ്കരന്മാരുമായി ഏറ്റുമുട്ടണം. ഇത് ഒരു യുദ്ധംതന്നെയാണ്. നാടിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയും ജനദ്രോഹത്തിനെതിരേയും. ആരെങ്കിലും ഭയന്നോടിയാല്‍ അടുത്തുള്ള സഖാക്കള്‍ അയാളുടെ കുതികാല് വെട്ടണം. നമ്മുടെ അമ്മപെങ്ങന്മാരെ അപമാനിക്കുന്ന രാക്ഷസന്മാരെ വകവരുത്തുകതന്നെ വേണം. മരിക്കുന്നെങ്കില്‍ അന്തസ്സായി അഭിമാനത്തോടെ നമുക്കൊന്നിച്ച് മരിക്കാം. ലാല്‍സലാം സഖാക്കളേ… കേരളത്തിന്റെ പില്ക്കാല രാഷ്ട്രീയ-സാംസ്കാരിക മണ്ഡലത്തെ ഏറെ സ്വാധീനിക്കുകയും വിപ്ലവോന്മുഖമായ പുത്തന്‍ചിന്തകള്‍ക്ക് ഊര്‍ജ്ജമാകുകയും ചെയ്ത, തിരുവിതാംകൂറിലെ തൊഴിലാളിവര്‍ഗ്ഗത്തിന്റെ നേതൃത്വത്തില്‍ നടന്ന ‘പുന്നപ്ര-വയലാര്‍’ എന്ന ഐതിഹാസികമായ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ചരിത്രം.
-
-25%Hydrangea
Original price was: £7.99.£5.99Current price is: £5.99.കോട്ടയം പോലീസ് മേധാവിയുടെ ഔദ്യോഗിക ഇ മെയിലിലേക്ക് വന്ന ഒരു വീഡിയോ ക്ലിപ്പ് സൈബർസെൽ വീക്ഷിച്ചു. ഏതോ ഒരു സ്ത്രീ അടുക്കളയിൽ ജോലി ചെയ്യുന്നു. ടിവി കാണുന്നു. ആരോ വെളിയിൽനിന്ന് ഷൂട്ട് ചെയ്തതുപോലെ ദൃശ്യങ്ങൾ. പിറ്റേന്ന് ആ സ്ത്രീ സ്വന്തം കിടപ്പുമുറിയിൽ കൊല്ലപ്പെട്ടുകിടന്നു.
അന്വേഷണോദ്യോഗസ്ഥരെ അമ്പരപ്പിച്ചത് കൊലപാതകം നടന്ന കിടപ്പുമുറിയാണ്. ആ മുറിയാകെ അലങ്കരിക്കപ്പെട്ടിരുന്നു. കത്തിത്തീർന്ന വലിയ മെഴുകുതിരികൾ മേശപ്പുറത്തു കാണപ്പെട്ടു. കിടക്കയിലും നിലത്തും വാതിൽക്കലും മറ്റും പൂക്കൾ വിതറിയിരുന്നു – പിങ്ക് ഹൈഡ്രഞ്ചിയപ്പൂക്കൾ!
കഴിഞ്ഞ കൊലപാതകങ്ങൾ പോലെ എല്ലാം കാണപ്പെട്ടു. രക്തം പുരണ്ട കിടക്കവിരി മൂലയിൽ, എരിഞ്ഞുതീർന്ന സുഗന്ധം പരത്തുന്ന മെഴുകുതിരികൾ, വാതില്ക്കൽതൊട്ട് കിടക്കവരെയും കിടക്കയിലും പിങ്ക് ഹൈഡ്രഞ്ചിയപ്പൂക്കൾ.
ഉദ്വേഗവും സസ്പെൻസും കാത്തുസൂക്ഷിക്കുന്ന വ്യത്യസ്തമായ കുറ്റാന്വേഷണ നോവൽ. -
-21%COFFEE HOUSE
Original price was: £7.59.£5.99Current price is: £5.99.ദുർഗ്രഹവും ദുരൂഹവുമായ ഒരു കോഫിഹൗസ് കൊലപാതകം. സംശയകരമായ സാഹചര്യത്തിൽ വധശിക്ഷ വിധിക്കപ്പെട്ട ബെഞ്ചമിനുവേണ്ടി പത്രപ്രവർത്തകയായ എസ്തർ നടത്തുന്ന ഉദ്വേഗഭരിതമായ കുറ്റാന്വേഷണം. കോട്ടയം ടൗൺ, പൊലീസ് സ്റ്റേഷൻ, പത്രമാപ്പീസ്, റെസ്റ്റോറന്റുകൾ, അനേകം ലൊക്കേഷനിലൂടെ എസ്തർ നടത്തുന്ന അന്വേഷണത്തിന്റെ പരിസമാപ്തിയിൽ അവിശ്വസനീയ മായ ഒരു സംഭവത്തിന്റെ യാഥാർത്ഥ്യം വെളിപ്പെടുന്നു.
-
-15%Aathreyakam
Original price was: £9.99.£8.49Current price is: £8.49.ഇതിഹാസങ്ങളിലൊരിടത്തും സ്ഥാനപ്പെട്ടിട്ടില്ലാത്ത,
ക്ഷാത്രനാഗരികതയ്ക്ക് അപരിചിതമായ ആത്രേയകം എന്ന
അജ്ഞാതദേശം. രാജദ്രോഹികളും അജ്ഞാതശവങ്ങളും
അശരണരും രോഗികളുമെല്ലാം കൊണ്ടുതള്ളപ്പെടുന്ന,
ഔഷധഗന്ധം ആധാരശ്രുതിയായ ആത്രേയകത്തിലേക്ക്്
അഭയംതേടി എത്തിച്ചേരുന്ന നിരമിത്രന് എന്ന അനാഥയുവത്വം.
പൗരുഷത്തിന്റെ ഘോഷാക്ഷരങ്ങളുച്ചരിക്കുമ്പോള് എപ്പോഴും
പിഴച്ചുപോകുന്ന, ജന്മഫലത്താല് രാജമുദ്രകള് മാഞ്ഞുതുടങ്ങിയ
ആ അത്യപൂര്‍വ്വ കഥാപാത്രത്തെ മുന്‍നിര്‍ത്തി,
ധര്‍മ്മാധര്‍മ്മങ്ങളും പാപപുണ്യങ്ങളുമെല്ലാം പലയളവില്‍
പകുത്തെടുക്കപ്പെടുന്ന ജീവിതമെന്ന പ്രഹേളികയെ
പുത്തനായി വ്യാഖ്യാനിക്കുന്ന രചന. കൊന്നും വെന്നും
കീഴടക്കുന്നത് സ്വന്തം നിഴലിനെത്തന്നെയാണെന്ന
ഉള്‍ക്കാഴ്ചയിലൂടെ ജയം എന്ന വാക്കിന്റെ അര്‍ത്ഥത്തെ
അട്ടിമറിക്കുന്ന ഈ കൃതി രാജ്യങ്ങള്‍ തമ്മിലും
മനുഷ്യര്ക്കിടയിലുമുള്ള സങ്കീര്ണ്ണബന്ധങ്ങളുടെ
പൊരുളന്വേഷിക്കുകയും ചെയ്യുന്നു.
ആര്. രാജശ്രീയുടെ ഏറ്റവും പുതിയ നോവല്‍