Showing 17–32 of 562 resultsSorted by latest
-
JAHANNA : THE RISE OF MARTHA
£10.59ജഹന്ന
The rise of martha
ക്രിസ്തുവിനും 1200 വർഷങ്ങൾക്ക് ശേഷം ഭൂമിയിൽ അതിഥിയായെത്തിയ പിശാച്
ഈ മണ്ണിൽ ആദ്യമായ് അവനെ വാഴ്ത്തിയ ഉപാസകന് തന്റെ കഥയും കർമ്മങ്ങളും ചേർത്തെഴുതിയ പുസ്തകം സമ്മാനിച്ച ശേഷം ഇപ്രകാരം അരുൾ ചെയ്തു.“സർവ്വ പാപങ്ങളുടേയും ഈറ്റില്ലമായ ഈ ഗ്രന്ഥം
സൂക്ഷിക്കുന്നവൻ സമ്പന്നനും
ഉപാസിക്കുന്നവൻ കീർത്തിമാനും
പ്രയോഗിക്കുന്നവൻ പിശാചുമായി തീരും.”
-
MILUPA ENNA KUTHIRA
£4.99ഓർമകളുടെ ഉള്ളറകളിൽ നിന്നും അനുഭവങ്ങളുടെ ഗ്രാമീണതയിലേക്ക് മിലൂപ്പ എന്ന കുതിര ഓടിക്കയറുകയാണ്. അവിടെയൊരു കൊച്ചുപയ്യൻ പന്ത് തട്ടിക്കളിക്കുന്നു. അമ്മയുടെ വേദനകൾ കാണുന്നു. പ്രണയത്തിന്റെ നൊമ്പരങ്ങളറിയുന്നു.യാത്രകളിൽ പുതിയ ലോകം കാണുന്നു. ഇന്നലെകളിലേക്ക് ഇന്നിനെ ചേർത്ത് വെക്കുന്നു. അനുഭവങ്ങൾ കഥകളായി പരിണമിക്കുന്നു.
-
KADALTHEERATHU
£4.99വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മകനെ അവസാനനോക്കുകാണുന്നതിനായി എത്തുന്ന വെള്ളായിയപ്പന്, ഭാര്യ കൊടുത്തുവിട്ട വഴിച്ചോറ് മകനുള്ള ബലിച്ചോറായി കടല്‍ത്തീരത്തു തൂവിക്കൊണ്ട് നിസ്സഹായനാവുന്നത് അവതരിപ്പിക്കുന്ന ‘കടല്‍ത്തീരത്ത്’ എന്ന കഥയിലൂടെ മനുഷ്യജീവിതത്തിന്റെ എക്കാലത്തെയും സന്നിഗ്ദ്ധതകളെ വിജയന് മനോഹരമായി ചിത്രീകരിക്കുകയാണ്. ചെങ്ങന്നൂര്‍ വണ്ടി, ഇരുപത്തിയൊന്നാം നൂറ്റാണ്ട് തുടങ്ങി വിജയന്റെ ഏറ്റവും ശ്രദ്ധേയമായ പതിനാലു കഥകളുടെ സമാഹാരം.
-
New!-9%MOTHER MARY COMES TO ME – MALAYALAM
Original price was: £10.99.£9.99Current price is: £9.99.അരുന്ധതി റോയിയുടെ ആദ്യ ഓര്മ്മപ്പുസ്തകമായ മദര്‍ മേരി കംസ് ടു മീ ഡി സി ബുക്സിലൂടെ മലയാളത്തില്‍. അമ്മയും താനുമായുള്ള സങ്കീര്‍ണ്ണബന്ധത്തെക്കുറിച്ച് തുറന്നെഴുതുകയാണ് അരുന്ധതി റോയി ഈ പുസ്തകത്തില്‍. എഴുത്തുകാരിയുടെ ബാല്യകാലം മുതല്‍ ഇന്നുവരെ, കേരളം മുതല്‍ ഡല്‍ഹിവരെ നീളുന്ന ഓര്‍മ്മകളെ രസകരമായി പുസ്തകത്തില്‍ അവതരിപ്പിച്ചിരിക്കുന്നു. വിവര്‍ത്തനം -എന്‍ ജി നയനതാര
-
-
New!-14%KAYAR
Original price was: £20.99.£17.99Current price is: £17.99.മനുഷ്യനും ഭൂമിയും തമ്മിലുള്ള ബന്ധമാണ് ‘കയറി’ലെ മുഖ്യപ്രമേയം. ആഹാരം ഉത്പാദിപ്പിക്കാനായി മനുഷ്യൻ ഭൂമിയിൽ കൃഷി ചെയ്യുന്നു. ഭൂമിയുമായുള്ള ബന്ധം നിശ്ചലമായ ഒന്നല്ല. മനുഷ്യജീവിതത്തിലെ മറ്റു പലതും മാറുന്നതിനനുസരിച്ച് ഭൂമിയോടുള്ള ബന്ധവും മാറുന്നു. ചരിത്രപരമായ ഒരു പ്രക്രിയയാണിത്. ഇതിനെക്കുറിച്ച് ‘കയറി’ൽ തകഴി പര്യാലോചിക്കുന്നു. നാലു തലമുറകളുടെ ജീവിതം ഈ നോവലിൽ ഇഴപിരിഞ്ഞു നില്ക്കുന്നു. കണ്ടെഴുത്തിനു വന്ന ക്ലാസിഫർ കൊച്ചു പിള്ളമുതൽ നക്സലൈറ്റായ സലീൽവരെ. രണ്ടു നൂറ്റാണ്ടിന്റെ വികാരത്തുടിപ്പുകൾ തിക്കിത്തിരക്കി നില്ക്കുന്നു. നമ്മുടെ സാമൂഹിക ജീവിതത്തിലെ പരിവർത്തനശക്തികളുടെ വേരടക്കം ഇതിൽ കൈയടക്കത്തോടെ പറിച്ചുവച്ചിരിക്കുന്നു. കൂട്ടുകുടുംബവും മരുമക്കത്തായവും മാപ്പിളലഹളയും സ്വാതന്ത്ര്യസമരവും ലോകമഹായുദ്ധവും പ്രജാഭരണവും പുന്നപ്രവയലാറും ഇതിൽ ശക്തിയുടെ തൂലിക ഏറ്റുവാങ്ങിയിരിക്കുന്നു.
-
-
-