Showing 273–288 of 471 resultsSorted by popularity
-
-
-8% -
-8% -
-9% -
SIMHATHINTE KATHA
£7.99‘മരണത്തിനു മുമ്പ് നിനക്കെന്തെങ്കിലും അവസാന ആഗ്രഹമുണ്ടോ…’ പരിഹാസത്തിന്റെ രൂപത്തിലാണ് പുലി ഗിരിയോട് ചോദിച്ചത്. ‘എനി…ക്ക്. എനിക്ക് നിന്റെ മുഖമൊന്ന് കാണണം…’ അൽപ്പംപോലും ആലോചിക്കാതെ ഗിരി മറുപടി പറഞ്ഞു. മൃഗത്തെ മാതിരി ഒന്ന് അലറിയശേഷം കുടുകുടെ ചിരിച്ചുകൊണ്ടാണ് സിംഹം അതിനോട് പ്രതികരിച്ചത്. കൈകൾ രണ്ടും പിറകിലേക്ക് കൊണ്ടുപോയി സിംഹം മുഖംമൂടിയുടെ കെട്ടുകളഴിച്ചു. മുഖംമൂടി താഴ്ന്ന് സിംഹത്തിന്റെ മുഖം കണ്ടപ്പോൾ കണ്ണുകൾ ഇറുക്കെ പൂട്ടിക്കൊണ്ട് ഗിരി തല താഴ്ത്തിയിട്ടു.
കൊല്ലപ്പെട്ടവരോടു ചെയ്യുന്ന നീതിയാണ് ഒരു ജനത ജീവിച്ചിരിക്കുന്നു എന്നതിന്റെ തെളിവ്.
നീലച്ചടയൻ എന്ന കഥാസമാഹാരത്തിനു ശേഷം പ്രസിദ്ധീകരിക്കുന്ന അഖിൽ കെയുടെ ആദ്യനോവൽ. -
MARANAVAMSAM
£8.49വടക്കന്‍ മലബാറിലെ ഏര്‍ക്കാന എന്ന ദേശത്ത് തലമുറകളായി കുടിപ്പകയും പ്രതികാരവും മാതൃഭാഷയായിത്തീര്ന്ന ഒരുകൂട്ടം മനുഷ്യരുടെയും മറ്റനേകം നിസ്സഹായരുടെയും കഥ. രക്ഷപ്പെടാനോടുന്ന ഓരോ വഴിത്തിരിവിലും കൊടുംവിദ്വേഷത്തിന്റെ ചോരപുരണ്ട കത്തിയോ വെടിയുണ്ടയോ കാത്തിരിക്കുന്ന, മനുഷ്യനെന്നാല്‍ കൊല്ലുന്നവനോ കൊല്ലപ്പെടുന്നവനോ മാത്രമായിത്തീരുന്ന മഹാദുരന്തം ഈ കൊച്ചു ഭൂമികയില്‍ മാത്രം ഒതുങ്ങിത്തീരുന്നില്ലെന്ന താക്കീതിന്റെ പൊള്ളല്‍ ഓരോ വരിയിലൂടെയും അനുഭവിപ്പിക്കുന്നു. സദാചാരനാട്യങ്ങളെയും മനുഷ്യബന്ധങ്ങളിലെ കാപട്യത്തെയും ജീവിതംകൊണ്ട് ചോദ്യംചെയ്യുന്ന കഥാപാത്രങ്ങളിലൂടെ എഴുത്തിന്റെ നടപ്പുരീതികളെ അട്ടിമറിക്കുന്ന രചന. -
MARANNU VECHA HRUDAYAM
£9.99നിങ്ങൾക്കെപ്പോഴെങ്കിലും ആരെയെങ്കിലും നഷ്ടപ്പെട്ടതുപോലെ തോന്നിയിട്ടുണ്ടോ? പ്രണയത്തിൽ, ജീവിതത്തിൽ, ജീവിച്ചിരിയ്ക്കെ തന്നെ നമുക്ക് നഷ്ടപ്പെട്ടു പോകുന്നവർ.. എന്നാൽ, ഈ ബഹളങ്ങൾക്കിടയിൽ, നിങ്ങൾ മറന്നു വെച്ച ഹൃദയം നിങ്ങളുടേതാണെങ്കിലോ? നിങ്ങൾക്ക് നഷ്ടപ്പെട്ടത് നിങ്ങളെത്തന്നെയായിരുന്നു എന്ന് നിങ്ങൾ തിരിച്ചറിയുന്നതിനേപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? അവനവനെ അന്വേഷിച്ചു കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ എങ്ങനെയാണ് നമുക്ക് മറ്റൊരാളെ കണ്ടെത്താനാവുക? ജീവിതത്തിന്റെയും അതിജീവനത്തിന്റെയും വഴികളിലൂടെ മറന്നു വെച്ച ഹൃദയങ്ങൾ തേടിയൊരു യാത്ര..
-
-