Showing 121–132 of 264 results
-
-
-
MAANJUPOYA SANKHUMUDRA
£7.99ഇരുവശങ്ങളിലും തുമ്പിക്കൈ ഉയര്‍ത്തിനില്‍ക്കുന്ന രണ്ടു കൊമ്പനാനകളും ചുവട്ടിലായി ‘ധര്‍മ്മോസ്മത് കുലദൈവതം’ എന്ന ആപ്തവാക്യവും ആലേഖനം ചെയ്ത ശംഖുമുദ്ര തിരുവിതാംകൂറിന്റെ ഔദ്യോഗിക ചിഹ്നമാണ്. ബ്രിട്ടീഷ് ഇന്ത്യയിലെ മറ്റു പ്രമുഖ നാട്ടുരാജ്യങ്ങളെപ്പോലെ പുരോഗതിയും സ്വയംപര്യാപ്തതയും കൈവരിക്കണമെന്ന് ഇന്ത്യയുടെ സ്വാതന്ത്ര്യപ്രാപ്തിക്കു മുമ്പ് ആഗ്രഹിച്ചിരുന്ന രാജ്യമായിരുന്നു തിരുവിതാംകൂര്‍. തിരുവിതാംകൂറിലെ രാജഭരണത്തിന്റെ അന്ത്യവും ആ രാജ്യത്തിന്റെ തിരോധാനവും ഈ കൃതിയില്‍ വിശദീകരിക്കുന്നു.
ശംഖിന്റെ നാട് എന്നറിയപ്പെട്ട തിരുവിതാംകൂറിന്റെ തിരോധാനത്തിന്റെ ചരിത്രം
-
MADANMOKSHAM
£5.99ഇന്ത്യയില്‍ ഹിന്ദുത്വം അടിത്തട്ടിലേക്ക് അരിച്ചുകേറുന്നത് എങ്ങനെ എന്നതിന്റെ സൂക്ഷ്മചിത്രം വരച്ചു കാണിക്കുന്ന നോവലാണ് ‘മാടന്‍മോക്ഷം’. വളരെ അടിത്തട്ടിലുള്ള ഒരു ദൈവമാണ് ‘മാടന്‍’. ശരിക്കു പറഞ്ഞാല്‍ ദൈവങ്ങളിലെ ഒരു ദലിതന്‍. ചുടലമാടന്‍ എന്നു പേരുവിളിക്കും. ചുടല കാക്കുന്നവന്‍, അതായത് ശ്മശാന കാവല്‍ക്കാരന്‍. കൊല്ലത്തിലൊരിക്കല്‍, അധഃകൃതജാതിയില്‍പ്പെട്ടൊരാള്‍ കൊണ്ടുചെന്നു കൊടുക്കുന്ന കള്ളും ചുരുട്ടും മാംസവും ചോരയുമാണ് വഴിപാട്. അവര്‍ക്ക് മാടന്‍ ആകാശത്തുനിന്നുള്ള ദൈവമല്ല. ഒപ്പമുള്ള ദൈവമാണ്. അവരുടെ ഒപ്പമുണ്ടായിരുന്ന ആ ദൈവം മറ്റൊന്നായി മാറുന്നതിന്റെ തീക്ഷ്ണാനുഭവമാണ് ഈ നോവലിലുള്ളത്. മലയാള നോവല്‍ സാഹിത്യത്തില്‍ സാമൂഹ്യവിമര്‍ശനത്തിന്റെ അസാധാരണവും അതിനിശിതമായൊരു പൊളിച്ചെഴുത്തു നടത്തുന്ന കൃതി.
-
-
-
-