Description
സ്ത്രീയുടെ എഴുത്തിനെയും എഴുത്തിടത്തെയുംകുറിച്ച് സ്ത്രീയോട് സ്ത്രീയുടെ സംഭാഷണം എന്നതാണ് സ്വന്തമായൊരു മുറി എന്ന ഈ ആധുനിക ക്ലാസിക്കിന്റെ പ്രധാനപ്പെട്ട സവിശേഷത. നോവലിസ്റ്റും കഥാകൃത്തും സൈദ്ധാന്തികയുമെന്നനിലയില്‍ സ്ത്രീയോടു സംസാരിച്ച സ്ത്രീ എന്ന സ്ഥാനം കൂടിയാണ് ഇരുപതാം നൂറ്റാണ്ടിലെ ധൈഷണിക ജീവിതത്തില്‍ വെര്‍ജീനിയ വുള്‍ഫിനുള്ളത്. നിലപാടുകളില്‍ വൈരുദ്ധ്യങ്ങളുണ്ടെങ്കിലും ഈ പുസ്തകം ഇരുപതാം നൂറ്റാണ്ടിലെ സാഹിത്യത്തിലുണ്ടായ ഏറ്റവും മഹത്തായ മാനിഫെസ്റ്റോകളിലൊന്നാണ്.
