Description
മലയാളത്തിലെ ആദ്യകാലകഥാകൃത്തുക്കൾ മുതൽ സമകാലീന കഥാകൃത്തുക്കൾവരെയുള്ളവരുടെ ഏറ്റവും മികച്ചതും എന്നും ഓർമ്മിക്കപ്പെടുന്നതുമായ രചനകളാണ് ഈ പരമ്പരയിൽ സമാഹരിക്കുന്നത്. ഓരോ എഴുത്തുകാരുടെയും അവരുടെ രചനാകാലത്ത് പ്രസക്തമായതും ഈ തലമുറയും വരുംതലമുറയും വായിച്ചിരിക്കേണ്ടതുമായ കഥകൾ. മലയാളത്തിലെ പ്രമുഖരായ നിരൂപകരുടെ പഠനക്കുറിപ്പോടൊപ്പം അവതരിപ്പിക്കുന്നു. കഥാകൃത്ത് എന്ന നിലയിൽ തന്റെ വിധി, മനുഷ്യന്റെ ഭാഗധേയം നിർണയിക്കുകതന്നെയാണെന്നും സാമൂഹ്യജീവിയായിരിക്കെത്തന്നെ കാലം, ദേശം, സ്വത്വം തുടങ്ങിയവ ഉൾച്ചേർന്ന ‘വ്യക്തിത്വം’ തന്നിൽമാത്രം നിക്ഷിപ്തമാണെന്നും വിശ്വസിച്ചിരുന്നു എം.പി. നാരായണപിള്ള. മനുഷ്യനും പക്ഷിമൃഗാദികളും ഇടകലർന്ന പ്രകൃതിയിലെ സത്യത്തിന്റെ തെളിവുകളായിരുന്നു അദ്ദേഹത്തിന്റെ കഥകൾ. അനുഭവവും അവബോധവുമായിരുന്നു കഥയ്ക്കു പിന്നിലെ സത്യം. തിരഞ്ഞെടുപ്പ് / പഠനം: എ.വി. പവിത്രൻ
Malayalam Books in the UK




