Showing 1–16 of 29 results
-
-
CHILLU
£4.99നിർമ്മലസൗഹൃദത്തിന്റെ മധുരമുള്ള ഓർമ്മകൾ പേറുന്ന ചിന്തകളുടെ സമാഹാരം. നമ്മുടെ ചുറ്റുമുള്ള ലോകത്തെ സമഭാവനയോടെ നോക്കിക്കാണുവാൻ പ്രേരിപ്പിക്കുന്ന നന്മ നിറഞ്ഞ ചിന്തകളുടെയും പ്രാർത്ഥനകളുടെയും ചെപ്പാണ് ഈ പുസ്തകം. അസാധാരണമായ കരുത്തോടെ ജീവിതത്തെ തെളിമയായി കാണുന്നതിനും ജീവിതത്തിന്റെ ചാരുത നിലനിർത്തുന്നതിനും ഈ കുറിപ്പുകൾ സഹായകമാകും.
-
-
JAANI NAKULAN JOSEPH
£7.99കിളികൾ ഉണരുംമുമ്പുള്ള ആ നാലരമണി നേരത്ത് പുതിയൊരു വേഡ് ഫയൽ തുറന്ന് അവൻ തലക്കെട്ടെഴുതി: ജാനി നകുലൻ ജോസഫ്. ഈ വാചകങ്ങളിലേക്കു തോണിയടുപ്പിക്കാൻ നകുലൻ ജോസഫ് എന്ന യുവാവ് താണ്ടിയ ദൂരങ്ങളുടെ രേഖകളാണ് ഈ നോവൽ. കവിതപോലെ വായിച്ചുപോകാവുന്ന, കനലുപോലെ ചുട്ടുപൊള്ളിക്കുന്ന, കനവുപോലെ മോഹിപ്പിക്കുന്ന, കഥകളുടെ, മായക്കാഴ്ചകളുടെ, കണ്ണീരിന്റെ അക്ഷരങ്ങൾ. ജീവിതമെന്ന യാഥാർഥ്യത്തിനും തീരാമോഹങ്ങൾക്കുമിടയിൽ ചൂണ്ടക്കൊളുത്തിലെന്നവണ്ണം പെട്ടുപോയ ഒരാളുടെ സ്വപ്നങ്ങളുടെ പുസ്തകം. ഭൂതവും വർത്തമാനവും സങ്കല്പങ്ങളും കെട്ടുപിണയുന്ന, കാലത്തിന്റെ വേവ് പടരുന്ന നോവൽ.
-
-13% -
-