Showing all 8 results
-
-
-17% -
AKKARAPACHA
£9.99പ്രകൃതിസൗന്ദര്യം നിറഞ്ഞു നില്‍ക്കുന്ന താഴ്‌വാരയില്‍ നിന്നും നാടകകലയുടെ കാല്‍ച്ചിലമ്പൊലികളെ പിന്തുടര്‍ന്ന് നഗരത്തിന്റെ ചതിക്കുഴിയില്‍ വീണുപോയ ഒരു പെണ്‍കുട്ടിയുടെ കഥ. മുട്ടത്തു വര്‍ക്കിയുടെ പ്രണയതൂലികയില്‍ നിന്നടര്‍ന്നു വീണ വികാരസാന്ദ്രമായ നോവല്‍.
-
FIDDLE
£7.99അവള്‍ മേശപ്പുറത്തെ വിളക്കു തെളിച്ചു. പൂനിലാവുപോലുള്ള വെളിച്ചം മൂകതയെ ഭഞ്ജിക്കാതെ മുറിയിലെങ്ങും പരന്നു. അവള്‍ സെറ്റിയില്‍ ഇരുന്നു. ശബ്ദമുണ്ടാക്കാതെ ഫിഡില്‍ എടുത്തു മടിയില്‍ വച്ചു. ഒരു കൊച്ചു കുഞ്ഞിനെക്കൂട്ട് ചുറ്റും നോക്കി. ആരും കാണുന്നില്ല. അവള്‍ ആ ഫിഡിലില്‍ ആര്‍ത്തിയോടെ ചുംബിച്ചു. സംഗീതത്തിന്റെ പൊന്നലയില്‍ നീന്തിത്തുടിച്ച കമിതാക്കളുടെ കഥ പറയുന്ന നോവല്‍. പ്രണയിച്ചവരുടെയും പ്രണയിക്കുന്നവരുടെയും പൊള്ളുന്ന ഹൃദയത്തുടിപ്പുകള്‍ ഇതിലുണ്ട്.
-
JAGAJILLY
£7.99ആരെയും കൂസാത്ത സുന്ദരി. നാട്ടുകാര്‍ അവളെ ജഗജില്ലി എന്നു വിളിച്ചു. അവളെക്കാള്‍ സുന്ദരിയായ ചേച്ചി. അവള്‍ നാട്ടുകാര്‍ക്ക് വിശുദ്ധിയുടെ പ്രതീകമാണ്. സ്വഭാവം കൊണ്ട് വ്യത്യസ്തധ്രുവങ്ങളില്‍ നില്‍ക്കുന്ന രണ്ട് യുവതികളുടെ പ്രണയതീവ്രതയുടെ കഥ പറയുന്ന നോവല്‍. ജനപ്രിയ സാഹിത്യത്തിന്റെ നിര്‍വചനം ഈ നോവലില്‍ കാണാം. കോട്ടയത്തെ നാട്ടിന്‍പുറത്തു നടക്കുന്ന ഈ പ്രണയകഥ വായനക്കാരുടെ ഉള്‍ത്തടങ്ങളില്‍ പ്രണയനിലാവായി പടരും.
-
RATHRIKALUDE RATHRI
£6.99ഏകാന്തതയിൽ ഇരുന്ന് തേങ്ങിത്തേങ്ങി കരയുക എന്നതാണു ജീവിതത്തിൽ അവൾക്കായി അവശേഷിച്ചിട്ടുള്ള ഏക ആനന്ദം. കരഞ്ഞുകരഞ്ഞു കണ്ണുനീർത്തുള്ളികളായി അവളുടെ ജീവിതം ഉരുകിത്തീരണം. ആ കണ്ണുനീർത്തുള്ളികൾ കാട്ടാറിന്റെ കണ്ണീരുപോലത്തെ തെളിനീരിൽ അലിഞ്ഞ് ഒഴുകിയൊഴുകി അനന്തമായ സമുദ്രത്തിൽ ലയിക്കുകയാണെങ്കിലോ? പ്രണയശോകരാഗങ്ങളായി ഹൃദയത്തിൽ പടരുന്ന, മീനച്ചിലാറിന്റെയും കാട്ടരുവികളുടെയും പശ്ചാത്തലത്തിലെഴുതിയ മനോഹരമായൊരു പ്രണയകാവ്യം.
-
SALOME
£4.99സ്‌നാപകയോഹന്നാന്റെ ശിരസ്സറുക്കാന്‍ രാജാവിനോട് കല്പിച്ച വിശ്വസുന്ദരി സലോമിയുടെ ആത്മസംഘര്‍ഷങ്ങളുടെ കഥപറയുന്ന നോവല്‍. ബൈബിളിലെ ചോരപുരണ്ട അദ്ധ്യായത്തെ മുട്ടത്തു വര്‍ക്കി മനോഹരമായൊരു കാവ്യഭംഗി നിറഞ്ഞുനില്ക്കുന്ന നോവലായി മാറ്റിയിരിക്കുന്നു. ഇത് വര്‍ക്കിയുടെ വ്യത്യസ്തമായ സൃഷ്ടി.