Showing 81–96 of 208 results
-
-12% -
-14% -
New!-13% -
-10%IREECHALKAPPU
Original price was: £9.99.£8.99Current price is: £8.99.ഡി സി ബുക്സ് സുവർണ്ണ ജൂബിലി നോവൽ മത്സരം-2024 പുരസ്കാരം നേടിയ കൃതി. പ്രമേയത്തിലും ആഖ്യാനരീതിയിലും കഥാപാത്രചിത്രീകരണത്തിലും ശ്രദ്ധേയമായ അടയാളപ്പെടുത്തലുകൾ ചേർത്തുവെച്ചിട്ടുള്ള ‘ഇരിച്ചാൽ കാപ്പ്’ എന്ന നോവൽ ആഖ്യാനത്തിലെ ഉൾവഴികളിലൂടെ വേറിട്ട തലങ്ങളിലേക്ക് എത്തുന്നു. ജേണലിസ്റ്റ് ഉദ്യോഗം രാജിവച്ച് നാട്ടിലെത്തുന്ന റൂമിയുടെ ജീവിതാന്വേഷണത്തിന്റെ ദിനസരികളാണ് ഇരിച്ചാൽ കാപ്പ് . ചുറ്റുപാടുമുള്ള ജീവിതങ്ങളെ തന്റെ തന്നെ നോവലിലെ കഥാപാത്രങ്ങളാക്കുക വഴി ജീവിതം തന്നെ റൂമി ഒരു ബൃഹദ്നോവലാക്കി മാറ്റുന്നു. ഐഷാമൻസിലിലെ കൂട്ടക്കൊലപാതകം എന്ന തായ് വേരിലൂടെ ഗ്രാമത്തിലെ വ്യത്യസ്ത കഥകളാകുന്ന നാരുവേരുകളിലേക്ക് പടരുന്ന കഥ അനേകം അടരുകളിലൂടെ സഞ്ചരിക്കുന്നു എന്നത് എടുത്തുപറയണം. ഭാഷയുടെ ഇരുത്തം കൊണ്ട് ഈ കൃതി നടുനിവർത്തി നില്‍ക്കുന്നുമുണ്ട്. കഥകളും ഉപകഥകളുമായി മുന്നോട്ടു പോകുന്ന ആഖ്യാനം വ്യത്യസ്ത വഴികളിലൂടെ സഞ്ചരിക്കുന്നു.
-
-16%HotKALACHI
Original price was: £12.59.£10.59Current price is: £10.59.സ്വന്തം നിലയില്‍ സ്നേഹിക്കാനും വെറുക്കാനും അധികാരമോ അവകാശമോ ഇല്ലെന്ന തിരിച്ചറിവാണ് എന്നെ കരയിപ്പിച്ചത്. അനുവദിക്കപ്പെട്ടവയില്‍ രണ്ടിലൊന്നു തിരഞ്ഞെടുക്കാന്‍ മാത്രം പൗരാവകാശങ്ങളേ എനിക്ക് ഉണ്ടായിരുന്നുള്ളൂ. ചെന്നു കയറിയ രാജ്യത്ത് എത്ര തലമുറ ജീവിച്ചാലും വോട്ടവകാശം ലഭിക്കാത്ത അഭയാര്‍ത്ഥിയെപ്പോലെ, കമാനങ്ങളും ചിത്രപ്പണി ചെയ്ത തൂണുകളുമുള്ള ആ മാളികയ്ക്കുള്ളില്‍ അപൂര്‍ണവ്യക്തി യായിരുന്നു ഞാന്‍. ഒന്നുറങ്ങി ഉണരുമ്പോള്‍ സ്വന്തം രാജ്യത്ത് അന്യരായിപ്പോകുന്നവരുടെ കഥ, കെ.ആര്. മീരയുടെ ഏറ്റവും പുതിയ നോവല്‍ ‘കലാച്ചി’. കമനീയമായ രൂപകല്പനയില്, കളക്ടേഴ്സ് എഡിഷന് എഴുത്തുകാരിയുടെ കയ്യൊപ്പോടെ സ്വന്തമാക്കാം.
-
-29%KANYA – MARIYA
Original price was: £6.99.£4.99Current price is: £4.99.അനീതിയ്ക്കെതിരെ ശബ്ദമുയര്‍ത്തിയ വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ മരിയയെ ജോലിയില്‍ നിന്നു പിരിച്ചു വിട്ടു. അടുത്ത ഉത്തരവാദിത്തം മറ്റൊരു ജില്ലയിലെ അനാഥാലയത്തിന്റെ മേധാവിയായി ചുമതലയേല്‍ക്കുക എന്നതായിരുന്നു. പുതിയ സ്ഥലം, മഠം, സഹപ്രവര്‍ത്തകര്‍. അവിടെ മരിയയ്ക്കൊരു കൂട്ടുകാരിയെ ലഭിച്ചു. ആ നല്ല സൗഹൃദത്തിനൊപ്പം ജീവിതം മാറിമറിയാന്‍ പോകുന്ന സംഭവങ്ങളാണ് അവിടെ കാത്തിരിക്കുന്നതെന്ന് അവള്‍ക്കറിയില്ലായിരുന്നു. ഓരോ പേജും ഇനി എന്ത് എന്ന ആകാംക്ഷയോടെ മാത്രം വായിച്ചുതീര്‍ക്കാനാവുന്ന നോവല്‍
-
New!-13% -
-7% -
-10%