Showing 17–32 of 208 results
-
JAANI NAKULAN JOSEPH
£7.99കിളികൾ ഉണരുംമുമ്പുള്ള ആ നാലരമണി നേരത്ത് പുതിയൊരു വേഡ് ഫയൽ തുറന്ന് അവൻ തലക്കെട്ടെഴുതി: ജാനി നകുലൻ ജോസഫ്. ഈ വാചകങ്ങളിലേക്കു തോണിയടുപ്പിക്കാൻ നകുലൻ ജോസഫ് എന്ന യുവാവ് താണ്ടിയ ദൂരങ്ങളുടെ രേഖകളാണ് ഈ നോവൽ. കവിതപോലെ വായിച്ചുപോകാവുന്ന, കനലുപോലെ ചുട്ടുപൊള്ളിക്കുന്ന, കനവുപോലെ മോഹിപ്പിക്കുന്ന, കഥകളുടെ, മായക്കാഴ്ചകളുടെ, കണ്ണീരിന്റെ അക്ഷരങ്ങൾ. ജീവിതമെന്ന യാഥാർഥ്യത്തിനും തീരാമോഹങ്ങൾക്കുമിടയിൽ ചൂണ്ടക്കൊളുത്തിലെന്നവണ്ണം പെട്ടുപോയ ഒരാളുടെ സ്വപ്നങ്ങളുടെ പുസ്തകം. ഭൂതവും വർത്തമാനവും സങ്കല്പങ്ങളും കെട്ടുപിണയുന്ന, കാലത്തിന്റെ വേവ് പടരുന്ന നോവൽ.
-
New!-11% -
-
MAMA AFRICA
£11.29മലയാളത്തില്‍ എഴുതി ഇംഗ്ലിഷിലും സ്വഹിലിയിലും ഭാഷാന്തരം ചെയ്ത് പ്രസിദ്ധീകരിക്കുന്ന യുഗാണ്ടന്‍ എഴുത്തുകാരി താരാ വിശ്വനാഥിന്റെ രചനകളുടെ രൂപത്തിലാണ് ടി.ഡി. രാമകൃഷ്ണന് ഈ നോവല്‍ ആഖ്യാനം ചെയ്യുന്നത്. ബ്രിട്ടീഷുകാര്‍ റെയില്‍വേ നിര്‍മ്മാണത്തിനായി ആഫ്രിക്കയിലേക്കു കൊണ്ടുപോയ മലയാളികളില്‍ ഒരാളുടെ പിന്മുറക്കാരിയാണ് താര. അധികാരശക്തികള്‍ക്കു മുമ്പില്‍ പൊരുതുകയും ഇരയാക്കപ്പെടുകയും ചെയ്യുന്നവരുടെ കഥയാണ് താരാ വിശ്വനാഥിലൂടെ ആവിഷ്കരിക്കപ്പെടുന്നത്.
-
-
-
-7%AANO
Original price was: £13.99.£12.99Current price is: £12.99.1962 ഫെബ്രുവരിയിൽ വിശുദ്ധനഗരമായ വത്തിക്കാനിൽനിന്നും അസാധാരണ വലിപ്പമുള്ള അസ്ഥിക്കഷണങ്ങൾ കിട്ടി. ഇതിന്റെ രഹസ്യമറിയാൻ തൊണ്ണൂറുകളിൽ ഒരു അമേരിക്കൻ ചരിത്രകാരൻ എത്തി. അദ്ദേഹത്തിന്റെ മുന്നിലേക്ക് അതാ ഇറങ്ങിവരുന്നു, അഞ്ച് നൂറ്റാണ്ടു മുൻപ് ജീവിച്ചിരുന്ന ഒരു ആനക്കുട്ടിയുടെ വിസ്മയചരിത്രം. 1511 ഡിസംബറിൽ, കൊച്ചിയിൽനിന്ന് ലിസ്ബൻ വഴി റോമിലെത്തി, ലിയോ പത്താമൻ മാർപ്പാപ്പയുടെ ഓമനയായി മാറിയ ഒരു ‘വെളുത്ത’ ആൽബിനോ ആനക്കുട്ടിയുടെ കഥ. നവോത്ഥാനകാലമായിരുന്നു. അപ്പോഴേക്കും മലബാർ-കൊച്ചി തീരങ്ങളിൽനിന്ന് പലരും പോർച്ചുഗലിലും റോമിലും എത്തിക്കഴിഞ്ഞിരുന്നു. മലയാളിയുടെ ദീർഘദൂരപ്രവാസം ഇവിടെ ആരംഭിക്കുന്നു. റോമിലും ലിസ്ബനിലുംനിന്ന് ഒരു ആനയും പാപ്പാനും മലബാറിനെ നോക്കി കഥ പറയുന്ന അപൂർവമായ നോവൽ. ദീർഘഗവേഷണങ്ങളുടെ സഹായത്തോടെ ഉരുത്തിരിഞ്ഞ ബൃഹദ് ആഖ്യാനം. ഉദ്വേഗപൂർണമായ വായനയുടെ ഉത്സവം സമ്മാനിക്കുന്ന എഴുത്തുകാരനിൽനിന്ന് വേറിട്ട ഒരു പുസ്തകം.
-
-13% -
-10%