{"product_id":"viswavikhyaathamaaya-mooku","title":"VISWAVIKHYAATHAMAAYA MOOKU","description":"\u003cdiv class=\"row\"\u003e\r\n\u003cdiv class=\"col-md-12\"\u003eഎഴുത്തും വായനയും അറിഞ്ഞുകൂടാത്ത കുശിനിപ്പണിക്കാരനായ കഥാനായകന്‍. 24-ാം വയസ്സില്‍ അയാളുടെ മൂക്ക് വളര്‍ന്ന് വായും താടിയും പിന്നിട്ട് താഴോട്ടിറങ്ങി. താരമൂല്യമന്വേഷിക്കുന്ന കപടബുദ്ധിജീവികളെയും നവ മാധ്യമ സംസ്‌കാരത്തെയും പരിഹസിക്കാന്‍ ബഷീര്‍ ഈ മൂക്കനെ ആയുധമാക്കുന്നു. വൈക്കം മുഹമ്മദ് ബഷീറിന്റെ ഹാസ്യകലാപാടവത്തിന്റെ വിജയ വൈജയന്തിയായി നിലകൊള്ളുന്ന അതുല്യ കൃതി-വിശ്വവിഖ്യാതമായ മൂക്ക്. ആക്ഷേപഹാസ്യത്തില്‍ പൊതിഞ്ഞ സാമൂഹിക വിമര്‍ശനമായാണ് ഈ കഥ ബഷീര്‍ പറയുന്നത്. ഒരു സാധാരണ പാചകതൊഴിലാളിക്ക് ഒരു ദിവസം മൂക്കിന് നീളം വയ്ക്കുന്നതും അതിനെത്തുടര്‍ന്നുണ്ടാവുന്ന സംഭവപരമ്പരകളുമാണ് ഈ കഥയിലെ ഇതിവൃത്തം. മൂക്ക് എന്ന വിഷയത്തിലൂടെ സമൂഹത്തിലെ പൊള്ളത്തരങ്ങളെ ഹാസ്യാത്മകമായി നോക്കിക്കാണുകയാണ് ബഷീര്‍ ഈ കഥയിലൂടെ. വിശ്വവിഖ്യാതമായ മൂക്ക്, നീതിന്യായം, പഴയ ഒരു കൊച്ചുപ്രേമകഥ എന്നീ മൂന്ന് കഥകളാണ് ഈ കൃതിയില്‍ സമാഹരിച്ചിരിക്കുന്നത്.\u003c\/div\u003e\r\n\u003c\/div\u003e\r\n\u003cdiv\u003e\u003c\/div\u003e\r\n\u003cdiv\u003eMalayalam Books in the UK\u003c\/div\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942165766486,"sku":null,"price":2.29,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_2289.png?v=1779303701","url":"https:\/\/bookshelfuk.com\/products\/viswavikhyaathamaaya-mooku","provider":"Bookshelf UK","version":"1.0","type":"link"}