{"product_id":"vijanaveedhi","title":"Vijanaveedhi","description":"\u003cp\u003eതിരുവിതാംകൂർ ചരിത്രത്തിലെ സമാനതകളില്ലാത്ത ഒരു ദുരന്താദ്ധ്യായത്തെ എല്ലാ തീക്ഷ്ണതകളോടും കൂടി വീണ്ടും ഓർമിപ്പിച്ചു എന്ന സവിശേഷത വിജനവീഥിക്ക് അവകാശപ്പെടാം.\u003cbr\u003e– പ്രൊഫ. ശശിഭൂഷൺ\u003c\/p\u003e\n\u003cp\u003eവിജനവീഥി ശില്പഭദ്രമായ ഒരു നോവലാണ്. അതിലെ വിവരണങ്ങൾ യുക്തിസഹവും മനഃശാസ്ത്രതത്ത്വങ്ങളിൽ അധിഷ്ഠിതവുമാണ്. അതുകൊ ണ്ടുതന്നെ ആധികാരികത അവകാശപ്പെടുന്ന ഒരു പ്രമേയത്തിന്റെ ലാവണ്യാത്മകമായ ആവിഷ്കാരമെന്ന നിലയിൽ നോവൽ ശ്രദ്ധേയമാണ്.\u003cbr\u003e– മധു ഇറവങ്കര\u003c\/p\u003e\n\u003cp\u003eഞാൻ ആരാധിക്കുന്ന കേരളസംസ്കാരത്തിന്റെ സംരക്ഷകസ്ത്രീയാണ് സുഭദ്ര. ധീരതയുടെയും സ്ഥിരചിത്തതയുടെയും ലക്ഷ്യബോധത്തിന്റെയും സാന്മാർഗികതയുടെയും അത്യുജ്ജ്വലയായ, രക്തസാക്ഷിയായ ഒരു ധീരവനിത.\u003cbr\u003e– പിരപ്പൻകോട് മുരളി\u003c\/p\u003e\n\u003cp\u003eചരിത്രത്തിന്റെ വിമർശനാത്മകമായ പഠനത്തെ ഉദ്ദീപിപ്പിക്കുന്നതാണ് വിജനവീഥി. പുരപ്പുറത്തുപോലും വെളിച്ചം പതിയുന്ന ഇന്നും വിജനവീഥിയുടെ വായന നമ്മെ പിടിച്ചുലയ്ക്കാൻ പര്യാപ്തമാണ്.\u003cbr\u003e– ഡോ. അച്യുത് ശങ്കർ എസ്. നായർ\u003c\/p\u003e\n\u003cp\u003eവളരെ മികച്ച രചനാചാതുരി പ്രകടിപ്പിക്കുന്ന വിജനവീഥി എന്തുകൊണ്ട് ഇത്രയും കാലം വിസ്മൃതമായി എന്നത് അത്ഭുതത്തോടെയാണ് ഞാൻ നോക്കിക്കാണുന്നത്. മലയാളത്തിലെ സൈക്കോളജിക്കൽ ഹൊറർ നോവലുകളുടെ ശ്രേണിയിൽ അഗ്രഗണ്യ സ്ഥാനം വിജനവീഥി നേടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.\u003cbr\u003e– ഡോ. സാജിദ് അബ്ദുൽ ലത്തിഫ് (മരിയാ റോസ്)\u003c\/p\u003e\n\u003cp\u003eMalayalam Books in UK\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54801457348950,"sku":null,"price":13.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/VIJANAVEEDHI1_1_02eb6ad0-996e-4386-ad6d-43016673bcba.jpg?v=1784826260","url":"https:\/\/bookshelfuk.com\/products\/vijanaveedhi","provider":"Bookshelf UK","version":"1.0","type":"link"}