{"product_id":"vettanaykkal","title":"Vettanaykkal","description":"\u003cp\u003e\u003cspan\u003eഡേവിഡ് ജോണ് എന്ന കേന്ദ്രകഥാപാത്രമാണ് ഈ നോവലിന്റെ നട്ടെല്ല്. ഒരേസമയം രണ്ട് കാലഘട്ടം വിവരിക്കുന്ന, വ്യത്യസ്ത സംസ്കാരത്തെപ്പറ്റി പ്രതിപാദിക്കുന്ന കഥ. രാഷ്ട്രീയവും തീവ്രവാദവും ഇടകലരുന്ന സമൂഹത്തിൽ ഇന്നും നിലനിൽക്കുന്ന വർണ്ണ വിവേചനങ്ങളെ തുറന്നുകാട്ടുന്ന നോവല് കൂടിയാണിത്. പ്രണയവും പ്രതികാരവും അധികാരദാഹവും കൊല്ലും കൊലയുമെല്ലാം ഈ നോവലിന്റെ ഭാഗമാണ്. എല്ലാ വായനക്കാരെയും തൃപ്തിപ്പെടുത്താന് തക്ക ഒട്ടേറെ ഘടകങ്ങള് ഈ നോവലിലുണ്ട്. ആഴമുള്ള കഥാപാത്രസൃഷ്ടികളാണ് മറ്റൊരു സവിശേഷത; വെള്ളിച്ചി, ഏകന്, താമര, ഇഷ, ചെമ്പകം, ഇതൾ എന്നിങ്ങനെ ശക്തമായ ഒട്ടനവധി കഥാപാത്രങ്ങള് ഈ നോവലിലുണ്ട്. ഡേവിഡ് ജോണും വെള്ളിച്ചിയും തമ്മിലുള്ള പ്രണയവും ആ പ്രണയത്തിലെ അപ്രതീക്ഷിതമായ വഴിത്തിരിവുകളും കോളേജ് രാഷ്ട്രീയവും അക്രമങ്ങളും വനവാസവുമെല്ലാം ഈ നോവലിന്റെ പ്രധാന കഥാപരിസരങ്ങളാണ്. അങ്ങേയറ്റം ത്രില്ലടിപ്പിക്കുന്ന ട്വിസ്റ്റുകളാണ് നോവലിന്റെ മറ്റൊരു സവിശേഷത.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e\u003cspan\u003eMalayalam Books in the UK\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54672878534998,"sku":null,"price":6.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/46458736122197-vetta.jpg?v=1784478800","url":"https:\/\/bookshelfuk.com\/products\/vettanaykkal","provider":"Bookshelf UK","version":"1.0","type":"link"}