{"product_id":"vangoginte-kamuki","title":"VANGOGINTE KAMUKI","description":"വാൻഗോഗ് എന്ന വിശ്വവിഖ്യാതചിത്രകാരനെ പ്രണയിച്ച ഒരു തെരുവുവേശ്യയുടെ ജീവിതം പറയുകയാണ് ജേക്കബ് ഏബ്രഹാം. അനശ്വരപ്രണയത്തിന്റെ, അപൂർവ്വപ്രണയത്തിന്റെ കഥ. മദ്യപാനിയും ഗർഭിണിയുമായ സിയാൻ എന്ന ആ യുവതിയുടെ ആന്തരികവും ഭൗതികവുമായ ജീവിതത്തിന് വാൻഗോഗ് നൽകുന്ന പ്രണയത്തിന്റെ നിറക്കൂട്ടാണ് വാൻഗോഗിന്റെ കാമുകി. ഭാവനയുടെ അയഞ്ഞ സ്വാതന്ത്ര്യം മഷി നിറച്ചെഴുതിയ ഈ നോവൽ വാൻഗോഗിനെ ഒരു ചിത്രകാരൻ എന്നതിലുപരി അതിഭീകരനായ ഒരു കാമുകൻ എന്ന നിലയിൽ നോക്കിക്കാണാനാണു ശ്രമിക്കുന്നത്. ചരിത്രസംഭവങ്ങളെ പിൻപറ്റാതെ ഭാവനയുടെ സ്വാതന്ത്ര്യമാണ് നോവൽരചനയിൽ എഴുത്തുകാരൻ സ്വീകരിച്ചിരിക്കുന്നത്.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942167437654,"sku":null,"price":7.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_8838.png?v=1779303717","url":"https:\/\/bookshelfuk.com\/products\/vangoginte-kamuki","provider":"Bookshelf UK","version":"1.0","type":"link"}