{"product_id":"ummachu","title":"UMMACHU","description":"രാഗദ്വേഷാദി ഹൃദയവ്യാപാരങ്ങള്‍ കീഴ്‌പ്പെടുത്തിയ സാധാരണ മനുഷ്യരുടെ സത്യസന്ധമായ ജീവിതത്തിന്റെ ആവിഷ്‌കരണമാണ് ഉറൂബിന്റെ ഉമ്മാച്ചു. മായനെ സ്‌നേഹിക്കുകയും ബീരാനെ വിവാഹം കഴിക്കേണ്ടിവരികയും ചെയ്ത ഉമ്മാച്ചു. അഭിലാഷസിദ്ധിയുടെ സുശക്തമായ ആഹ്വാനത്തിനിടയില്‍ വിവേകം ചിലപ്പോള്‍ മാറിനില്ക്കും. ഉമ്മാച്ചുവിനും അതുതന്നെ സംഭവിച്ചു - ബീരാന്റെ ഘാതകനായ മായനെ വരിച്ചു. വ്യക്തിയുടെ അഭിലാഷവും സാമൂഹികനീതിയും തമ്മിലുള്ള ഒരു സംഘര്‍ഷം, ഏറനാടന്‍ സാമൂഹികപശ്ചാത്തലം ഉറൂബ് ഉമ്മാച്ചുവില്‍ വരച്ചുകാട്ടുന്നു. ഇരുട്ടുകയറിയ ഇടനാഴികകളിലേക്ക് പ്രകാശം പരത്തുന്ന ഉറൂബിന്റെ സൃഷ്ടികര്‍മ്മത്തിന് മികച്ച ഉദാഹരണമാണ് ഈ നോവല്‍.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54354981192022,"sku":null,"price":9.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_3416.png?v=1782463525","url":"https:\/\/bookshelfuk.com\/products\/ummachu","provider":"Bookshelf UK","version":"1.0","type":"link"}