{"product_id":"puri-muthal-nasik-vare","title":"Puri Muthal Nasik Vare","description":"\u003cp\u003e\u003cspan\u003eമദിരാശിയും ആന്ധ്രയും കടന്ന് ഒറീസ്സ, ബംഗാൾ, ബീഹാർ, ഉത്തരപ്രദേശ്, പഞ്ചാബ്, ജമ്മുകശ്മീർ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലൂടെ വെട്ടൂർ രാമൻനായർ നടത്തിയ ദീർഘയാത്രയുടെ ഹൃദയഹാരിയായ വിവരണമാണ് ഈ ഗ്രന്ഥം. കൽക്കത്ത, പാറ്റ്ന, ഡൽഹി തുടങ്ങിയ വൻനഗരങ്ങളും പുരി, ഗയ, കാശി, പ്രയാഗ, ഹരിദ്വാരം, ഹൃഷീകേശം, പഞ്ചവടി തുടങ്ങിയ പുണ്യനഗരങ്ങളും ആഗ്രയിലെ താജ്മഹലും അമൃതസരസ്സിലെ സ്വർണ്ണക്ഷേത്രവും മഹാരാഷ്ട്രയിലെ അജന്താഗുഹകളും എല്ലാം വെട്ടൂരിന്റെ വിദഗ്ദ്ധ തൂലികയ്ക്ക് വിഷയീഭവിക്കുന്നു. സാഹിത്യകുതുകികൾക്കെന്നപോലെ, വിദ്യാർത്ഥികൾക്കും വിജ്ഞാനവും' വിനോദവും നല്കാൻ ഈ യാത്രാവിവരണം സഹായിക്കും. ഏതാനും മണിക്കൂറുകൾകൊണ്ട് ഇന്ത്യയിലാകെ ചുറ്റിസഞ്ചരിച്ച അനുഭൂതിവിശേഷമാണ് ഇതു വായിച്ചാൽ ലഭിക്കുക. കഥാകൃത്തായ വെട്ടൂരിന്റെ പ്രസിദ്ധമായ ഗദ്യശൈലിയുമായി ഈ യാത്രാവിവരണത്തിലൂടെ പരിചയപ്പെടുകയെന്നത് യുവതലമുറയെ സംബന്ധിച്ചിടത്തോളം അസുലഭമായ അനുഗ്രഹമാണ്.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e\u003cspan\u003eMalayalam Books in the UK\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":55344904372566,"sku":null,"price":8.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/PURI.jpg?v=1789293950","url":"https:\/\/bookshelfuk.com\/products\/puri-muthal-nasik-vare","provider":"Bookshelf UK","version":"1.0","type":"link"}