{"product_id":"pathampu","title":"PATHAMPU","description":"കേരളത്തിന്റെ നവോത്ഥാനചരിത്രത്തിന്റെ സവിശേഷമായ അടരുകളും അതിലുള്‍പ്പെട്ട മനുഷ്യാനുഭവങ്ങളുടെ സൂക്ഷ്മലോകവും ഒരു കഥാപാത്രത്തിന്റെ ആന്തരപ്രകൃതിയില്‍ ഇടകലര്‍ന്ന് കാലത്തിന്റെ കടുംകെട്ടുപോലെ മുറുകിക്കയറുന്ന ചിത്രം ‘പതമ്പ്’ നമുക്കു മുന്നില്‍ കാഴ്ചവെക്കുന്നു\r\n-സുനില്‍ പി. ഇളയിടം\r\n\r\n1893 മുതല്‍ 1934 വരെയുള്ള നാലു പതിറ്റാണ്ടാണ് ഈ നോവലിന്റെ കാലം. കേരളനവോത്ഥാനത്തിന്റെയും ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെയും ഗതിവിഗതികളില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ച കാലഘട്ടമാണിത്. ഈ മാറ്റങ്ങളില്‍ നിശ്ശബ്ദമായ സ്വാധീനശക്തിയാവുകയും എന്നാല്‍ ചരിത്രപാഠങ്ങളുടെ വിവിധ അടരുകള്‍ക്കിടയില്‍ നഷ്ടപ്പെട്ടുപോയി ഇന്നും അജ്ഞാതമായി തുടരുകയും ചെയ്യുന്ന ഒരുപിടി സംഭവങ്ങളും വ്യക്തികളുമുണ്ട്. ആ ശൂന്യതയുടെ സാദ്ധ്യതകളിലേക്കാണ് ‘പതമ്പ്’ ഇറങ്ങിച്ചെല്ലുന്നത്. യഥേഷ്ടം ഭാവന ഉപയോഗിക്കുമ്പോഴും അത് ചരിത്രത്തില്‍നിന്നും വിട്ടുപോകുന്നില്ല. സംഭവങ്ങളും വ്യക്തികളും ഇവിടെ കാര്യകാരണവ്യക്തതയോടെ പ്രത്യക്ഷപ്പെടുന്നു.\r\n-വി. ഷിനിലാല്‍\r\n\r\nകേരളനവോത്ഥാനചരിത്രത്തെ പുനര്‍വായിക്കുന്ന നോവല്‍","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942161473878,"sku":null,"price":9.59,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_1090.png?v=1779303656","url":"https:\/\/bookshelfuk.com\/products\/pathampu","provider":"Bookshelf UK","version":"1.0","type":"link"}