{"product_id":"pandavapuram","title":"PANDAVAPURAM","description":"പാണ്ഡവപുരത്തെ തെരുവുകളിലൂടെ അനാഥകളായ പെണ്‍കുട്ടികളുടെ ജീവിതം തുലയ്ക്കാനായി ജാരന്മാര്‍ പുളച്ചുനടന്നു. അവിടെ കുന്നിന്‍മുകളില്‍ കരിങ്കല്‍ച്ചുമരുകള്‍ക്കു നടുവിലുള്ള ശ്രീകോവിലില്‍ ചുവന്ന ഉടയാടകളണിഞ്ഞ്, നെറുകയില്‍ സിന്ദൂരമണിഞ്ഞ്, ഭഗവതി ചമ്രം പടിഞ്ഞിരുന്നു. പാണ്ഡവപുരത്തു വന്നെത്തുന്ന ഓരോ വധുക്കളും ദേവിയോടു പ്രാര്‍ത്ഥിച്ചു: ‘ജാരന്മാരില്‍നിന്നും ഞങ്ങളെ രക്ഷിക്കൂ. അവരുടെ മായാവലയത്തില്‍പ്പെടാതെ കാത്തുകൊള്ളണേ!’\r\nവിഭ്രാമകമായ അനുഭവങ്ങളിലൂടെ, അപരിചിതമായ ഓര്‍മകളിലൂടെ, വായനക്കാരനെ പിന്തുടരുന്ന ഈ നോവല്‍ നവീനഭാവുകത്വത്തിനു കൈവന്ന അപൂര്‍വലബ്ധിയാണ്.\r\n1982-ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ കൃതി.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942162981206,"sku":null,"price":5.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_5627.jpg?v=1779303666","url":"https:\/\/bookshelfuk.com\/products\/pandavapuram","provider":"Bookshelf UK","version":"1.0","type":"link"}