{"product_id":"ochukalude-kaloppu","title":"OCHUKALUDE KALOPPU","description":"\u003cul\u003e\r\n \t\u003cli\u003eജീവിതത്തെക്കാള്‍ പ്രധാനം കലയാണെന്ന് ചിന്തിച്ചിരിക്കുമ്പോഴാകും അതു തെറ്റാണെന്നു തോന്നുന്ന ചില നിമിഷങ്ങള്‍ സംഭവിച്ചു പോകുന്നത്. അതുപോലെതന്നെ സ്വന്തം കലയെക്കുറിച്ചാലോചിക്കുമ്പോള്‍ സ്വാഭാവികമായും അതിനു കീഴേ മങ്ങിമാത്രം കാണപ്പെടുന്ന ജീവിതവും തെളിഞ്ഞുവരുന്നു. പല അടരുകളായി അവ മറഞ്ഞു കിടക്കുന്നതുകൊണ്ടുതന്നെയാണ് ചിലപ്പോഴെങ്കിലും ഒന്നു ചുരണ്ടിനോക്കാന്‍ തോന്നുന്നതും….\r\nസസ്പെന്‍സ് നിലനിര്‍ത്താനുള്ള തകര്‍പ്പന്‍ തന്ത്രങ്ങളോടെ കഥയില്ലാത്ത കഥ പറഞ്ഞു ഫലിപ്പിച്ചിരുന്ന മുത്തിയമ്മൂമ്മ, നാടകീയതയോടെ മാത്രം ഏതു സംഭവങ്ങളും പറയുന്ന അമ്മച്ചി, ഈനാശു എന്ന കഥാപാത്രമായി ചാവുനിലമെന്ന നോവലിലേക്കു കയറിവന്ന് മറഞ്ഞുപോയ മനുഷ്യന്‍, സാഹിത്യകൃതികളെടുത്ത് തികച്ചും സിനിമയുടേതു മാത്രമായ ലോകം സൃഷ്ടിച്ച് അമ്പരപ്പിച്ച സംവിധായകര്‍, ജീവിതത്തില്‍നിന്നും സാഹിത്യകൃതികളില്‍നിന്നും കഥകളും കഥാപാത്രങ്ങളും സിനിമയിലേക്കു കടന്നുവരുന്നത്,  മഹാപ്രതിഭകളായ എഴുത്തുകാര്‍, പുസ്തകങ്ങള്‍, വായന, സിനിമകള്‍, സൗഹൃദങ്ങള്‍, സ്വപ്നങ്ങള്‍… അങ്ങനെ പലരും പലതുമായി, കഥകളും കാഴ്ചകളും ഓര്‍മ്മകളുമെല്ലാം ചേര്‍ന്ന്\u003c\/li\u003e\r\n\u003c\/ul\u003e\r\nപി.എഫ്. മാത്യൂസിന്റെ ഏറ്റവും പുതിയ പുസ്തകം","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942160818518,"sku":null,"price":4.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_8940.png?v=1779303656","url":"https:\/\/bookshelfuk.com\/products\/ochukalude-kaloppu","provider":"Bookshelf UK","version":"1.0","type":"link"}