{"product_id":"koottu","title":"KOOTTU","description":"ബോബി ജോസ് കട്ടികാട് ഇതുവരെ എഴുതിയതും പറഞ്ഞതുമെല്ലാം മൈത്രിയേക്കുറിച്ചായിരുന്നു. അദ്ദേഹത്തിന്റെ ദൈവവിചാരവും തത്ത്വചിന്തയും നീതിശാസ്ത്രവും ലാവണ്യബോധവുമൊക്കെ പൂവിട്ടുനില്‍ക്കുന്നത് കൂട്ടിന്റെ നിലാവെട്ടം വീണ് നാട്ടുവഴികളിലാണ്. ഈ പുസ്തകം അദ്ദേഹത്തിന്റെ മാസ്റ്റര്‍പീസും.\r\n\r\nകൂട്ട്, ജീവിതം ഒരുവനായി കരുതിവയ്ക്കുന്ന അനന്യമായ കരുണയുടെ പേരാണത്. അതിന്റെ അഭാവത്തില്‍ നിങ്ങള്‍ ഈ ഭൂമിക്കു മീതെയുള്ള ആരെക്കാളും ഓട്ടക്കയ്യനാകുന്നു. ഏകാന്തത എന്ന കൊടിയ ശിക്ഷയെ കുറുകെ കടക്കാനാണ് സൗഹൃദമെന്ന പാലം ഒരാള്‍ പണിയുന്നത്.\r\n\r\nആയിരക്കണക്കിനു വായനക്കാരെ നല്ല കൂട്ടുകാരാക്കിയ തിരഞ്ഞെടുത്ത എഴുത്തുകളുടെ സമാഹാരം. പുതിയ ലേഖനങ്ങളും കുറിപ്പുകളും ചേര്‍ത്ത് നവീകരിച്ച പതിപ്പ്","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942155510102,"sku":null,"price":7.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/5355e9ab-d989-431d-aa15-e2269eb773cb.jpg?v=1779303622","url":"https:\/\/bookshelfuk.com\/products\/koottu","provider":"Bookshelf UK","version":"1.0","type":"link"}