{"product_id":"kannaki","title":"KANNAKI","description":"\u003cp\u003e\u003cmeta charset=\"UTF-8\"\u003e\u003cspan\u003eഇളങ്കോഅടികളുടെ തമിഴ് മഹാകാവ്യമായ 'ചിലപ്പതികാര'ത്തിലും തെക്കൻ തിരുവിതാംകൂറിലെ ഭദ്രകാളി മുടിപ്പുരകളിൽ പാടുന്ന അനുഷ്ഠാനഗാനമായ തോറ്റംപാട്ടിലും പരാമർശിക്കുന്ന കണ്ണകിയുടെയും ഭർത്താവിന്റെയും കഥയാണ് ഈ നോവലിന്റെ ഇതിവൃത്തമെന്ന് വിശാലാർഥത്തിൽ പറയാം. തന്റെ കാൽച്ചിലമ്പു വില്ക്കാൻ മധുരയിലെത്തിയ ഭർത്താവ് പാലകനെ തെറ്റിദ്ധാരണമൂലം മോഷണക്കുറ്റമാരോപിച്ചു വധിച്ച പാണ്ഡ്യരാജാവിനോടു പ്രതികാരം വീട്ടാൻ മുല പറിച്ചെറിഞ്ഞ് ആ നഗരം എരിച്ചുകളഞ്ഞ കണ്ണകിയുടെ പുരാവൃത്തം പ്രാചീന ചേരരാജ്യത്തിന്റെയും തമിഴകത്തിന്റെയും രാഷ്ട്രീയ-സാമൂഹിക-സാമ്പത്തിക-സാംസ് കാരിക പശ്ചാത്തലത്തിലുള്ള ആഖ്യായികയായി ദീപു വികസിപ്പിക്കുന്നു. പുരാവൃത്തത്തിൽനിന്ന് ഒരു ഭാവനാലോകം സൃഷ്ടിക്കുന്ന ഈ പുതിയ ചരിത്രനോവൽ പുകൾപെറ്റ പ്രാചീന നഗരങ്ങളായ പുകാറിന്റെയും വഞ്ചിയുടെയും മധുരയുടെയും കഥയാണ്; ഒപ്പം മറ്റു പല കഥകളും.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003eMalayalam books in uk\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54398123573590,"sku":null,"price":9.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_0624.png?v=1782944005","url":"https:\/\/bookshelfuk.com\/products\/kannaki","provider":"Bookshelf UK","version":"1.0","type":"link"}