{"product_id":"ini-njan-urangatte","title":"INI NJAN URANGATTE","description":"വ്യാസഭാരതത്തിലെ കഥയെയും സന്ദർഭങ്ങളെയും പാത്രങ്ങളെയും ഇതിഹാസത്തിന്റെ അതേ അന്തരീക്ഷത്തിൽ നിലനിർത്തിക്കൊണ്ട് ഉപജീവിക്കുന്ന നോവലാണിത്. കർണ്ണന്റെ സമ്പൂർണ്ണകഥയാണ് ഈ കൃതിയുടെ പ്രധാനഭാഗം. ദ്രൗപദിയെപ്പറ്റി സ്വകീയമായ ഒരു സമാന്തരകഥാസങ്കല്പം നടത്തി, ആ സങ്കല്പത്തിന്റെ നൂലിഴകളിൽ കർണ്ണകഥാദളങ്ങൾ കൊരുത്തെടുത്തിരിക്കുന്നു. 1974-ൽ കേരള സാഹിത്യ അക്കാദമി അവാർഡും 1978-ൽ വയലാർ രാമവർമ്മ സാഹിത്യ അവാർഡും ലഭിച്ച ഇനി ഞാൻ ഉറങ്ങട്ടെ കാലത്തെ അതിജീവിക്കുന്ന പ്രമേയവും ആഖ്യാനമികവുംകൊണ്ട് മലയാളത്തിൽ ജ്വലിച്ചുനില്ക്കുന്ന നോവലാണ്.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942151151958,"sku":null,"price":7.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9335.png?v=1779303576","url":"https:\/\/bookshelfuk.com\/products\/ini-njan-urangatte","provider":"Bookshelf UK","version":"1.0","type":"link"}