{"product_id":"bandhitharude-ormakkurippukal","title":"Bandhitharude Ormakkurippukal","description":"\u003cp\u003e\u003cspan\u003e11 വർഷം തടവറയിൽ കഴിഞ്ഞ, രാഷ്ട്രീയ തടവുകാരനായിരുന്ന രൂപേഷ് തടവറയിൽ വെച്ച് എഴുതിയ  നോവലാണ് \"ബന്ധിതരുടെ ഓർമ്മക്കുറിപ്പുകൾ.\" സംസ്കൃതിയുടെ ഇരുളടഞ്ഞ ഇടമായി കണക്കാക്കപ്പെടുന്ന തടവറകളെ സർഗ്ഗാത്മകമാക്കി മാറ്റി തീർത്ത ജയിൽ എഴുത്തുകളുടെ തുടർച്ചയായാണ് ഈ നോവൽ. എഴുത്തുകാരന്റെ രാഷ്ട്രീയ ജീവിതത്തോളം തന്നെ പ്രക്ഷുബ്ധമായിരുന്നു ഈ നോവലിന്റെ നാൾവഴികളും. പ്രസിദ്ധീകരണാനുമതി തടയപ്പെട്ട് ഈ നോവൽ എഴുത്തുകാരനോടൊപ്പം തടവിലാക്കപ്പെട്ടു. കേരളത്തിലെ മുതിർന്ന എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും ഈ നോവലിന്റെ പ്രകാശനാനുമതിക്കായി ശക്തമായി ശബ്ദമുയർത്തുകയുണ്ടായി. തടവുകാരുടെ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പ്രശ്നം എന്ന നിലയിൽ ഇത് പൊതുസമൂഹത്തിന്റെ മുന്നിൽ ഉന്നയിക്കപ്പെട്ടു. ഈ നോവൽ മുന്നോട്ട് വയ്ക്കുന്ന നവീനമായ സാംസ്കാരിക രാഷ്ട്രീയ അടിച്ചമർത്തലിന്റെ പരിസരം ഈ നോവലിനെ തന്നെ തടഞ്ഞുവയ്ക്കുന്ന വിചിത്രമായ ഒരു സാഹചര്യമുണ്ടാക്കി. ഇത് നോവലിനെ കൂടുതൽ പ്രസക്തമാക്കുന്നു. ഭരണകൂടത്തിനെതിരെ എഴുത്തുകളിലൂടെ പ്രതിരോധിക്കുന്നു എന്നാരോപിച്ച് പ്രശസ്ത കവിയെ യു.എ.പി.എ (UA(P)A) നിയമപ്രകാരം എൻ.ഐ.എ അറസ്റ്റ് ചെയ്യുന്നതും തുടർന്നുണ്ടാകുന്ന അദ്ദേഹത്തിന്റെ ജയിൽ ജീവിതവുമാണ് ബന്ധിതരുടെ ഓർമ്മക്കുറിപ്പുകൾ. \u003c\/span\u003e\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e\u003cspan\u003eMalayalam books in uk \u0026amp; Europe\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":55136783860054,"sku":null,"price":7.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/1784539805_6a5dea9d608ef.jpg?v=1788085042","url":"https:\/\/bookshelfuk.com\/products\/bandhitharude-ormakkurippukal","provider":"Bookshelf UK","version":"1.0","type":"link"}