{"product_id":"antharyami","title":"Antharyami","description":"\u003cp\u003eഒട്ടേറെ ദുരൂഹതകളുറങ്ങുന്ന ഇരുളങ്കാട് എന്ന മധ്യകേരളത്തിലെ ഒരു ഗ്രാമത്തിലാണ് കഥ ആരംഭിക്കുന്നത്. ആ ദുരൂഹതകളുടെ ചുരുളുകൾ ഒന്നൊന്നായി അഴിയുമ്പോൾ മനുഷ്യവംശത്തിൻ്റെ ഭാവിയെത്തന്നെ നിർണയിക്കാൻ പോകുന്ന ഒരു മഹായുദ്ധത്തി ലേക്ക് കഥാപശ്ചാത്തലം മെല്ലെ പരിണ മിക്കുന്നു.\u003c\/p\u003e\n\u003cp\u003eകാലാവസ്ഥാവ്യതിയാനം മൂലം ഭൂമി നേരിടാൻ പോകുന്ന പ്രത്യാഘാതങ്ങളും, ഭൂമിക്കപ്പുറത്ത് ഒരു കോളനി സ്ഥാപിക്കാനുള്ള മനുഷ്യരാശിയുടെ പരിശ്രമവും, പ്രകൃതിയെ ചൂഷണം ചെയ്യാനുള്ള മനുഷ്യൻ്റെ അത്യാഗ്രഹവും, ആ അത്യാഗ്രഹത്തിനെതിരെ മാനവികമൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള ഒരു ന്യൂനപക്ഷത്തിന്റെ പ്രതീക്ഷാനിർഭരമായ ചെറുത്തുനിൽപ്പുമാണ് നോവലിന്റെ കഥാതന്തു.\u003c\/p\u003e\n\u003cp\u003eഹൈപ്പർസ്പേസും അഞ്ചാം ഡയമെൻഷനും വോംഹോളുകളുമെല്ലാമടങ്ങിയ ആധുനിക ഭൗതികശാസ്ത്രത്തിൻ്റെ ഭൂമികയിൽ ഇതൾ വിരിയുന്ന നോവൽ, സയൻസും തത്വചിന്തയും ആത്മീയതയും തമ്മിലുള്ള അതിർ വരമ്പുകൾ നേർത്തുനേർത്തില്ലാതാകുന്നത് വായനക്കാർക്ക് അനുഭവ വേദ്യമാക്കുകയും ചെയ്യുന്നു.\u003c\/p\u003e\n\u003cp\u003eMalayalam Books in the UK\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":55344322871638,"sku":null,"price":6.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/Anthyarami.webp?v=1789291896","url":"https:\/\/bookshelfuk.com\/products\/antharyami","provider":"Bookshelf UK","version":"1.0","type":"link"}