{"product_id":"ajnathanaama","title":"AJNATHANAAMA","description":"ചന്ദ്രോത്സവം, ഉണ്ണുനീലിസന്ദേശം, ലീലാതിലകം- ഏറക്കുറേ ഒരേ കാലഘട്ടത്തില്‍ രചിക്കപ്പെട്ട്, കാലത്തെ അതിജീവിച്ച് അഞ്ചു നൂറ്റാണ്ടുകള്‍ക്കിപ്പുറവും ഗവേഷകരുടെ മോഹിനിയായി വാഴുന്ന കൃതികളുടെ അജ്ഞാതരായ കര്‍ത്താക്കളെ തേടിയുള്ള ഭാവനാത്മകയാത്ര. മിത്തും ചരിത്രവും കൂടിക്കുഴഞ്ഞ ഈ ടൈം ട്രാവലില്‍ കര്‍ത്താവ് അജ്ഞാതനായതിന്റെ കാരണവും പൂരിപ്പിക്കപ്പെടുന്നു. അജ്ഞാതകര്‍ത്താക്കളെപ്പറ്റി ഭാഷാപണ്ഡിതര്‍ ഉയര്‍ത്തിവിട്ട ഊഹവിലകള്‍ക്കപ്പുറം മോഹവിലയുള്ള മറുപടികള്‍ കണ്ടെത്തുകയാണ് എഴുത്തുകാരന്‍. ഭൂമിയില്‍ ആദ്യമായി നടന്ന ചന്ദ്രോത്സവത്തിന്റെയും അതിന്റെ ഹവിസ്സായി മാറിയ ചന്ദ്രോത്സവം എന്ന മണിപ്രവാളകാവ്യത്തിന്റെയും ഒപ്പം നടന്ന എഴുത്തുകാരന്റെ ദൃക്‌സാക്ഷ്യംകൂടിയാണ് ഈ രചന.\r\n\r\nചരിത്രാതീതകാലരചനകളുടെ പൊരുള്‍ തേടിയുള്ള\r\nകെ. രഘുനാഥന്റെ പുതിയ നോവല്‍\r\n\r\nOnline Malayalam Books","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942148038998,"sku":null,"price":8.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/de014f8c-c433-44cf-a7db-4de66b6c6cd1.jpg?v=1779303549","url":"https:\/\/bookshelfuk.com\/products\/ajnathanaama","provider":"Bookshelf UK","version":"1.0","type":"link"}