{"product_id":"adimakeralathinte-adrushyacharithram","title":"ADIMAKERALATHINTE ADRUSHYACHARITHRAM","description":"കേരളത്തിന്റെ സാമൂഹ്യാനുഭവങ്ങളിലും സാമൂഹ്യ പരിണാമങ്ങളിലും ദൃഢമായിരുന്ന അടിമത്തവും അടിമക്കച്ചവടവും എങ്ങനെയെല്ലാമാണ് ആഗോള അടിമക്കച്ചവടശൃംഖലയുമായി ഇഴചേർക്കപ്പെട്ടിരുന്നതെന്ന് വ്യക്തമാക്കുന്ന ചരിത്രലേഖനങ്ങൾ. വിദേശത്ത് എത്തപ്പെട്ട മലയാളി അടിമകളുടെ ജീവിതം, കേരളത്തിലെ അടിമച്ചന്തകളെക്കുറിച്ചുള്ള വിവരണങ്ങൾ, അടിമകൾ നേരിട്ട ക്രൂരതകൾ, അടിമക്കച്ചവടക്കാരുടെ കോടതിവ്യവഹാരങ്ങൾ എന്നിവയെല്ലാം ഈ പുസ്തകത്തിൽ രേഖപ്പെടുത്തുന്നു. ജാതികേരളത്തിന്റെ സാമൂഹ്യ സാമ്പത്തികക്രമങ്ങളെ അടിമുടി മാറ്റിമറിച്ച പത്തൊൻപതാം നൂറ്റാണ്ടിലെ മിഷനറിപ്രസ്ഥാനങ്ങളും അവർ എപ്രകാരമാണ് ദളിത് വിഭാഗത്തിന്റെ സാമൂഹിക കാഴ്ചപ്പാടുകളെ പ്രശ്‌നവത്കരിച്ചതെന്നും വിനിൽ പോൾ ഈ കൃതിയിലൂടെ അടയാളപ്പെടുത്തുന്നു.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942147613014,"sku":null,"price":7.49,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_6183.png?v=1779303548","url":"https:\/\/bookshelfuk.com\/products\/adimakeralathinte-adrushyacharithram","provider":"Bookshelf UK","version":"1.0","type":"link"}