{"product_id":"aaram-viral","title":"AARAM VIRAL","description":"ഉരുളിമോഷണക്കേസില്‍ കുടുങ്ങിയ മുളങ്കുന്നം തറവാട്ടിലെ വേദരാമനെ വിരലടയാളമെടുക്കാന്‍ കൊണ്ടുവന്നപ്പോള്‍ ഹെഡ്‌കോണ്‍സ്റ്റിളാണു കണ്ടുപിടിച്ചത്- ഇടതുകൈയില്‍ ആറു വിരലുകള്‍. ആറാം വിരല്‍ ഭാവിശ്രേയസ്സിനെ സൂചിപ്പിക്കുന്നു എന്നു മുന്‍ഷി സാര്‍. ഒടുവില്‍ ആറാം വിരലിനു പ്രകാശം കൈവന്നു ; വേദരാമന്‍ വേദന്‍ബാബയായി: അപൂര്‍വ്വമായ ശക്തിവിശേഷവും പ്രവാചകത്വവുമുള്ള യോഗി. നിഗ്രഹാനുഗ്രഹശക്തികളുള്ള ബായുടെ ആറാം വിരല്‍ കാലപരിക്രമത്തില്‍ ആശ്രമത്തിലെ താമരപ്പൂമണ്ഡപത്തില്‍ പില്ക്കാല തലമുറകള്‍ക്കുള്ള കഥയായി അവശേഷിച്ചു. മലയാറ്റൂരിന്റെ ഭാവന നിറം പകരുന്ന ഈ അപൂര്‍വ്വ നോവല്‍ അനുവാചകന് പുതിയൊരനുഭവം പകര്‍ന്നു കൊടുക്കും.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942146990422,"sku":null,"price":7.69,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_8079.png?v=1779303544","url":"https:\/\/bookshelfuk.com\/products\/aaram-viral","provider":"Bookshelf UK","version":"1.0","type":"link"}