{"product_id":"aalinganagalariyathe","title":"AALINGANAGALARIYATHE","description":"മനുഷ്യരുടെ അകം തേടുന്ന കണ്ണാണ് സബിതയ്ക്ക് ഓരോ കഥയും. പാതാളത്തോളം നീണ്ടു പോകുന്ന മനുഷ്യരുടെ ഏകാന്തതയിൽ, ഖനിയിലെ കാറ്റ് പോലെ  കല്ലിച്ച നിസ്സഹായതയിൽ, മാറി മറിയുന്ന സ്നേഹ നിരാസങ്ങളിൽ ഒക്കെ ഒരു അദൃശ്യ സാന്നിദ്ധ്യം പോലെ ഈ കഥകൾ തങ്ങളുടെ വേരുകൾ കണ്ടെത്തുന്നു. ഘടികാരങ്ങൾക്ക് പിടികൊടുക്കാത്ത പ്രേമ നദികൾക്കും, പിന്നെയും പിന്നെയും ഇഴപിരിഞ്ഞു പോകുന്ന ആസക്തികളുടെ അടിപടവുകൾക്കും കുറുകെയാണ് ഈ കഥകളുടെ പോക്ക്.\r\nമനുഷ്യരെ, അവരുടെ ഉൾതാപത്തെ, മനുഷ്യവംശം സംവഹിക്കുന്ന അങ്ങേയറ്റം ഫ്ളൂയിഡായ വൈകാരികതകളുടെ അണയാത്ത പ്രവാഹത്തെ ഒക്കെയും ശ്വാസ ദൂരത്തിൽ പിന്തുടർന്ന് പിടിക്കുന്ന ആഴക്കൈകൾ കൊണ്ടാണ് സബിത ഈ കഥകളാകെ രചിച്ചത്.\r\n\r\n ","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942146924886,"sku":null,"price":4.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_6599.jpg?v=1779303544","url":"https:\/\/bookshelfuk.com\/products\/aalinganagalariyathe","provider":"Bookshelf UK","version":"1.0","type":"link"}