Description
വർഷം 1300 BC പിതാവിന്റെ ആജ്ഞ ശിരസ്സാവഹിച്ച് ഒരു പുത്രൻ ദിവ്യായുധങ്ങൾ തേടി ഗന്ധമാദനത്തിലേക്ക് യാത്ര തിരിക്കുന്നു. അതേ പിതാവിന്റെ ആജ്ഞപ്രകാരം ചെയ്തുപോയ ഒരു പാപത്തിന്റെ ഉമിത്തീയിൽ ഉള്ളെരിഞ്ഞുകൊണ്ടിരിക്കിലും. തന്റെ ഈ യാത്ര ഭൂമിയുടെ മുഖച്ചായ തന്നെ മാറ്റുമെന്ന് ആ പതിനേഴുകാരൻ അറിയുന്നില്ല. വർഷം 42 ABE. മനുഷ്യരാശിയുടെ 95 ശതമാനവും ഭൂമുഖത്തുനിന്നു തുടച്ചുനീക്കപ്പെട്ടിട്ട് നാല് ദശകങ്ങൾ കഴിഞ്ഞിരിക്കുന്നു. കേരളത്തിനെ അറബിക്കടൽ പൂർണ്ണമായും വിഴുങ്ങിക്കഴിഞ്ഞു. ക്ലിയോ അസ്വസ്ഥയാണ്. അവളുടെ ’ഓഡിസ്സി’ എന്ന ചെറുനൗക ചലിക്കുന്നത് വിരലിലെണ്ണാവുന്ന ഒരുസംഘം ആളുകളുടെ കഠിനാധ്വാനത്തിലാണ്. പക്ഷേ, ഓരോ ദിവസവും അവർക്കു നേരിടേണ്ടി വരുന്ന പ്രതിസന്ധികൾ ഏറിവരികയാണ്. അങ്ങനെയിരിക്കുമ്പോഴാണ് നിഗൂഢതകളുടെ കൂമ്പാരമായ ഒരു പെൺകുട്ടി അവരുടെ ഇടയിലേക്ക് എത്തുന്നത്. മിത്തുകളും സയൻസ് ഫിക്ഷനും കൈകോർക്കുന്ന ഒരു പോസ്റ്റ്-അപ്പോക്കലിപ്റ്റിക് അഡ്വഞ്ചർ: ’ഓഡിസ്സിയിലെ അഭയാർത്ഥികൾ’




