Description
മലയാളത്തിലെ ഏതാനും മികച്ച കഥകളുടെ സമാഹാരമാണ് ഉണ്ണികൃഷ്ണൻ കിടങ്ങൂരിന്റെ മഞ്ഞയിൽ കറുത്ത വരകൾ. വ്യത്യസ്ത ജീവിത പരിസരങ്ങളിൽ നിന്ന് കണ്ടെടുക്കുന്ന കഥകൾ പ്രമേയത്താലും അവതരണ മികവുകൊണ്ടും ശ്രദ്ധേയമാകുന്നു. രാഷ്ട്രീയം പറയുവാൻ വേണ്ടി രാഷ്ട്രീയം കഥാതന്തുവായി കൊണ്ടുവരുന്നത് ഈ സമാഹാരത്തിൽ എവിടെയും കാണാൻ കഴിയില്ല. കഥാഗതിയിൽ സ്വാഭാവികമായി വന്നുചേരുന്ന രാഷ്ട്രീയക്കാഴ്ച്ചപ്പാടുകൾ കഥകളുടെ കാലികമായ പ്രസക്തികൂട്ടുന്നു. സമാഹാരത്തിൽ സ്വാഭാവികമായ നാട്ടുഭാഷകളും മാനകമലയാളവും മാറിമാറി കൈയടക്കത്തോടെ പ്രയോഗിച്ചിരിക്കുന്നു.
Best Malayalam Books in the UK




