Description
മധാർത്തയിൽ മഹാമാന്ത്രികൻ്റെ പ്രവചനം പ്രതിധ്വനിച്ചു വിനാശത്തിൻ്റെ നിഴൽ വീഴ്ത്തി ഗ്രഹണം ആ അത്ഭുതദ്വീപിനെ വിഴുങ്ങാൻ ആരംഭിക്കുകയായ്, സർവതും ഇരുളിലാഴ്ത്താൻ ശേഷിയുള്ള ചെകുത്താൻ ഒരലർച്ചയോടെ ചങ്ങലകൾ ഭേദിക്കാൻ തയ്യാറെടുക്കുന്നു. വിധിയെ തടയാൻ ആയുർശസ്ത്രമെന്ന ദിവ്യാ യുധം തേടിയിറങ്ങുകയാണ് ധീരനായ ജോധ മാന്ത്രികരുടെ പിൻബലത്തോടെയുള്ള അവൻറെ പോരാട്ട വീദ്യം എതിരാളികളെ മാത്രമല്ല സമയത്തെയും മാറ്റിമറിച്ചേക്കാം
ഏകദേശം 5000 വർഷങ്ങൾക്ക് മുൻപ് നിലനിന്നിരുന്നുവെന്ന് കരുതുന്ന, ഐതിഹ്യങ്ങളും ചരിത്രവും കെട്ടുപിണഞ്ഞുകിടക്കുന്ന മഗാർത്തയുടെ അതിജീവനയാത്രയാണിത്. ചുരുളഴിക്കാൻ കഴിയാത്ത നിഗൂഢതകൾ പേറുന്ന ഈ ഭൂമിയിൽ മറഞ്ഞുകിടന്ന മറ്റൊരു ഇതിഹാസ ത്തിന്റെ ഉയിർത്തെഴുന്നേൽപ്പിന് സാക്ഷിയാകാൻ നിങ്ങളെയും കൂടെ കൂട്ടുകയാണ്.




