Description
ഇടുക്കിയുടെ മഞ്ഞുപുതച്ച താഴ്വരകളിൽ ചോര മരവി ക്കുന്ന ഒരു രഹസ്യമുണ്ട്. ഏദൻ തോട്ടം പോലെ സുന്ദരമായ ഉപ്പുകുന്ന് ഗ്രാമത്തിൽ, സെൻ്റ് സെബാസ്റ്റ്യൻ ചർച്ചിൽ പ്രഭാത കുർബാനയുടെ മണി മുഴങ്ങുമ്പോൾ, വികാരി ഫാദർ വിൻസെ ന്റിൻ്റെ ഉള്ളിൽ ഭയത്തിൻ്റെ കറുത്ത നിഴലുകൾ പടരുകയാണ്. ആൻഡ്രൂസിന്റെയും മോളിക്കുട്ടിയുടെയും സമാധാനപൂർണ്ണമായ കുടുംബജീവിതത്തിലേക്ക് കടന്നുവന്ന ആ അപരിചിതൻ, നരകത്തിൻ്റെ കാവൽക്കാരൻ, അവൻ നടന്നുകയറിയത് ഒരു ഗ്രാമത്തിന്റെ സ്വച്ഛമായ ദിവസങ്ങളിലേക്കാണ്. ശ്വാസം അടക്കിപ്പിടിച്ച് വായിക്കുക. ഉപ്പുകുന്നിൻ്റെ രാത്രികൾ വന്യവും നിഗൂഢവുമാണ്.
Malayalam Books in the UK




