{"title":"Upmarket Fiction","description":null,"products":[{"product_id":"angina","title":"ANGINA","description":"അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട ഫാദര്‍ ഡാനിയേല്‍ പടിയറയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ അന്വേഷിക്കാന്‍ ബാംഗ്ലൂരില്‍ നിന്ന് എത്തിയതാണ് റിയ എലിസബത്ത് എന്ന മാധ്യമപ്രവര്‍ത്തക. മരണം നിഴല്‍ പോലെ റിയയെയും പിന്തുടരുന്നു. കൊലപാതകത്തിന്റെ ചുരുളഴിക്കാന്‍ ശ്രമിക്കുന്തോറും റിയയ്ക്ക് ചുറ്റും ഒന്നൊന്നായി മരണങ്ങള്‍... ആരായിരിക്കും ഈ കൊലപാതകങ്ങള്‍ക്ക് പിന്നില്‍... ത്രസിപ്പിക്കുന്ന കുറ്റാന്വേഷണങ്ങളുമായി അമല്‍ പോളിന്റെ മെഡിക്കല്‍ ക്രൈം ത്രില്ലര്‍","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942148858198,"sku":null,"price":11.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_8803.png?v=1779303550"},{"product_id":"body-lab","title":"BODY LAB","description":"\u003cp style=\"text-align: left;\"\u003eഡി.കെ. മെഡിക്കൽ കോളേജിലെ ഡിസക്ഷൻ ലാബിന് മുന്നിലെ വലിയ ഫലകത്തിലെ ഈ വാക്കുകൾ പുതിയതായി ജോലിക്കു വന്ന ഡോക്ടർ അഹല്യയ്ക്ക് കൗതുകകരമായി തോന്നി എന്നാൽ അവിടെ കീറിമുറിച്ച് പഠിപ്പിക്കാൻ നൽകിയ അഞ്ചു മൃതദേഹങ്ങളിൽ ഒന്ന് കണ്ടതോടെ കൗതുകം ഭീതിക്ക് വഴിമാറി. പിന്നീട് നടന്ന അസാധാരണ സംഭവങ്ങളുടെ അർത്ഥം ചികഞ്ഞ അവൾക്ക് ഒരു കാര്യം മനസ്സിലായി നിഗൂഢമായ ആ ലാബിലെ രഹസ്യങ്ങൾ ലോലഹൃദയർക്ക് ചേർന്നതല്ല. പക്ഷേ, അപ്പോഴേക്ക് സമയം വല്ലാതെ വൈകിയിരുന്നു.\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942150496598,"sku":null,"price":7.29,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9169.png?v=1779303565"},{"product_id":"deja-vu","title":"DEJA VU","description":"സാഹിത്യലോകത്തെ ചതിക്കുഴികളും സാമ്പത്തിക- സാങ്കേതിക മേഖലകളിലെ തട്ടിപ്പുകളും നിർമ്മിതബുദ്ധിയുടെ നന്മതിന്മകളും എല്ലാം കടന്നുവരുന്ന, ആഖ്യാനത്തിലും പ്രമേയത്തിലും വ്യത്യസ്തത പുലർത്തുന്ന നോവൽ. മലയാളത്തിലെ മറ്റൊരു മെറ്റാഫിക്ഷൻ പരീക്ഷണം.\r\n","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942150791510,"sku":null,"price":7.29,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9341.png?v=1779303568"},{"product_id":"codex-gigas","title":"CODEX GIGAS","description":"\u003cdiv class=\"row\"\u003e\r\n\u003cdiv class=\"col-md-12\"\u003eസാമ്പ്രദായിക ഡിറ്റക്ടീവ് നോവലുകളിൽ നിന്ന് വ്യത്യസ്തമായി ചരിത്രം, ശാസ്ത്രം, സാങ്കേതികവിദ്യ തുടങ്ങിയ എല്ലാ ജ്ഞാന മേഖലകളുടെയും സാധ്യതകൾ ഉപയോഗപ്പെടുത്തുന്ന സർഗ്ഗാത്മകസൃഷ്ടികളാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ക്രൈം ഫിക്ഷൻ എന്നതിന് ഉത്തമോദാഹരണമാണ് കോഡക്‌സ് ഗിഗാസ്. വായനക്കാരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി ഒരു ഗൂഢസംഘത്തിന്റെ പ്രവർത്തനങ്ങളുടെ ചുരുളഴിക്കുന്ന അനുരാഗ് ഗോപിനാഥിന്റെ ആഖ്യാനവും മികച്ചതാണ്.\u003c\/div\u003e\r\n\u003c\/div\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942152298838,"sku":null,"price":7.29,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_8804.png?v=1779303584"},{"product_id":"ente-arumayaya-pakshikku","title":"ENTE ARUMAYAYA PAKSHIKKU","description":"\u003cdiv class=\"row\"\u003e\r\n\u003cdiv class=\"col-md-12\"\u003eകാതോർത്താൽ ഹൃദയമിടിപ്പ് കേൾക്കാവുന്ന ചില ജീവിതങ്ങൾ ഇവിടെയുണ്ട്; നിശ്ശബ്ദമായ പ്രണയത്താൽ ആത്മാവ് ബന്ധിക്കപ്പെട്ട ജീവിതങ്ങൾ. വായനയുടെ ഏതെങ്കിലുമൊരു ഘട്ടത്തിൽ, ഏതെങ്കിലുമൊരു താളിൽ, ഏതെങ്കിലുമൊരു വരിയിൽ, ഒരു വാക്കിൽ ഒരുപക്ഷേ, നിങ്ങൾക്ക് നിങ്ങളെ മുഖാമുഖം കാണാം... ഉത്തരങ്ങളില്ലാത്ത ചോദ്യങ്ങളെ നേരിടേണ്ടിവന്നേക്കാം... ഒടുവിൽ മരണമില്ലാത്ത പ്രണയത്തിനും നീതി നൽകേണ്ട ജീവിതബന്ധങ്ങൾക്കും മുന്നിൽ ആ ചോദ്യങ്ങൾ മൂകമാകും. കാരണം, പച്ചയായ ജീവിതസത്യങ്ങൾക്കു മുന്നിൽ പരുവപ്പെടുന്ന സാധാരണ മനുഷ്യജന്മങ്ങളാണ് നാം..!\u003c\/div\u003e\r\n\u003c\/div\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942153118038,"sku":null,"price":4.69,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9126.png?v=1779303600"},{"product_id":"dravidakkallu","title":"DRAVIDAKKALLU","description":"ജനിമൃതികൾക്കിടയിൽകൂടി മോക്ഷമാർഗ്ഗംപോലെ നീണ്ടുപരന്നു കിടക്കുന്ന കഥാഗതി. വേദകാലത്തെ മഞ്ഞുപുതച്ച കൈലാസശൃംഗങ്ങളിൽനിന്നും തുടങ്ങുന്ന ദ്രാവിഡയാത്ര വർത്തമാനകാലത്തിന്റെ പൊള്ളുന്ന യാഥാർത്ഥ്യങ്ങളിലേക്കുവരെ അനുവാചകരെ കൊണ്ടുചെന്നെത്തിക്കുന്നു. മാരണമെന്ന ആഭിചാര കർമ്മത്തെക്കുറിച്ച്... ഈക്കമുടിക്കോട്ട് താമരയെക്കുറിച്ച്... അവളുടെ കഴുത്തിലെ മൂന്നിഴമണിമാലയിലെ വിശിഷ്ടമായ നിധിയെക്കുറിച്ച്... പുരാണവും മിത്തും യാഥാർത്ഥ്യവും ഇഴപിരിഞ്ഞ ഉദ്വേഗജനകമായ കഥ.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942153478486,"sku":null,"price":7.49,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9512.png?v=1779303600"},{"product_id":"kanya-mariya","title":"KANYA - MARIYA","description":"\u003cblockquote\u003eഅനീതിയ്‌ക്കെതിരെ ശബ്ദമുയര്‍ത്തിയ വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ മരിയയെ ജോലിയില്‍ നിന്നു പിരിച്ചു വിട്ടു. അടുത്ത ഉത്തരവാദിത്തം മറ്റൊരു ജില്ലയിലെ അനാഥാലയത്തിന്റെ മേധാവിയായി ചുമതലയേല്‍ക്കുക എന്നതായിരുന്നു. പുതിയ സ്ഥലം, മഠം, സഹപ്രവര്‍ത്തകര്‍. അവിടെ മരിയയ്‌ക്കൊരു കൂട്ടുകാരിയെ ലഭിച്ചു. ആ നല്ല സൗഹൃദത്തിനൊപ്പം ജീവിതം മാറിമറിയാന്‍ പോകുന്ന സംഭവങ്ങളാണ് അവിടെ കാത്തിരിക്കുന്നതെന്ന് അവള്‍ക്കറിയില്ലായിരുന്നു. ഓരോ പേജും ഇനി എന്ത് എന്ന ആകാംക്ഷയോടെ മാത്രം വായിച്ചുതീര്‍ക്കാനാവുന്ന നോവല്‍\u003c\/blockquote\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942154395990,"sku":null,"price":5.29,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_6184.png?v=1779303600"},{"product_id":"planet-9","title":"PLANET 9","description":"മലയാളത്തിൽ സ്പേസ് ഫിക്ഷൻ എന്ന ഴോണർ ഒട്ടുമേ ഇല്ല. അതിനാൽത്തന്നെ ഈ പുസ്തകം ഒരു മൈൽസ്റ്റോൺ ആകുന്നു. പക്ഷേ, ഇനി സ്പേസ് ഫിക്ഷൻ മലയാളത്തിൽ പടർന്ന് പന്തലിച്ചാലും ഈ പുസ്തകം അവയ്ക്കിടയിൽ തല ഉയർത്തി നിൽക്കും എന്നതിൽ സംശയമില്ല. ISRO, NASA, SpaceX തുടങ്ങിയ സ്ഥാപനങ്ങളാണ് കഥാഭൂമിക. അതൊട്ടെളുപ്പല്ല. കൂടാതെ കഥാതിർത്തി അനന്തമായ പ്രപഞ്ചവും. ബ്രഹ്മാണ്ഡമാണ് സാധനം. പക്ഷേ, വളരെ കുറച്ച് കഥാപാത്രങ്ങളെ വച്ച് വളരെ കുറച്ച് പശ്ചാത്തല വിവരണങ്ങളുംകൊണ്ട് അത് അനുഭവവേദ്യമാക്കുന്നു എഴുത്തുകാരിയെന്നിടത്താണ് ഈ പുസ്തകത്തിന്റെ കലാപരമായ പ്രസക്തി. കൂടാതെ മനുഷ്യബന്ധങ്ങൾക്കിടയിലെ ആ അനുഭൂതി ഫാക്ടർ ചുരുക്കം വാക്കുകളുപയോഗിച്ച് അനുഭവിപ്പിക്കുന്നതിനാൽ പ്ലാനറ്റ് 9 കേവലമൊരു ത്രില്ലറിൽനിന്ന് ഒരു പൊക്കം ഉയരത്തിൽ നിൽക്കുന്നു.\r\n","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942161178966,"sku":null,"price":6.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9337.png?v=1779303657"},{"product_id":"premanagaram","title":"PREMANAGARAM","description":"\u003cdiv class=\"row\"\u003e\r\n\u003cdiv class=\"col-md-12\"\u003eപ്രേമവും രതിയും ദർശനവും ആത്മബോധവുമെല്ലാം ഇഴചേർന്ന നോവലാണ് പ്രേമനഗരം. നീലുവും മാധവും തമ്മിലുള്ള അനശ്വര പ്രേമകഥയിലൂടെ നിരുപാധിക സ്നേഹത്തിന്റെ പൊരുൾ തേടുന്നു. ഒപ്പം സ്ത്രീ പുരുഷ ബന്ധത്തിന്റെ ആഴവും പരപ്പും ആവോളം ആവിഷ്ക്കരിക്കുന്നു. ഒരു ഭാഗത്ത് പുരോഗമനവും മറുഭാഗത്ത് കനത്ത അന്ധവിശ്വാസവും തമ്മിൽ കെട്ടുപിണഞ്ഞു കിടക്കുന്ന കേരളത്തിന്റെ ദ്വന്ദ്വ മുഖത്തെ നോവൽ വെളിപ്പെടുത്തുന്നുണ്ട്. വായനാരസത്തിന്റെ മുകുളങ്ങളാൽ ഒറ്റയിരുപ്പിൽ വായിക്കാവുന്ന മനോഹര പുസ്തകം.\u003c\/div\u003e\r\n\u003c\/div\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942162194774,"sku":null,"price":3.29,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_8812.png?v=1779303667"},{"product_id":"ouija-board","title":"OUIJA BOARD","description":"\u003cdiv class=\"row\"\u003e\r\n\u003cdiv class=\"col-md-12\"\u003e\r\n\r\nFrom the author of Ram c\/o Anandhi\r\n\r\nപ്രേതങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിനായി കാനഡയിൽ നിന്ന് കേരളത്തിലെത്തിയ മാധ്യമപ്രവർത്തകൻ അലക്സ് വാടകയ്ക്ക് താമസിക്കാനെടുത്ത വീടിന് ദുർമരണങ്ങളുടെ ഇരുണ്ട ഭൂതകാലമുണ്ട്. മരണങ്ങളെ ക്കുറിച്ച് കാലങ്ങൾക്കിപ്പുറവും അവശേഷിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ അലക്സും കൂട്ടൂകാരും ഓജോബോർഡിൻ്റെ സഹായത്തോടെ നടത്തുന്ന യാത്രയാണ് ഈ നോവൽ. വായനക്കാരെ ഭീതിയുടെ ലോകത്ത് അകപ്പെടുത്തുന്ന സിനിമാറ്റിക്കായ ആഖ്യാനം .\r\n\r\n\u003c\/div\u003e\r\n\u003c\/div\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942162948438,"sku":null,"price":6.29,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_8853.png?v=1779303670"},{"product_id":"the-brain-game","title":"THE BRAIN GAME","description":"\u003cdiv class=\"row\"\u003e\r\n\u003cdiv class=\"col-md-12\"\u003eപേജുകൾ മറിക്കുംതോറും വായനക്കാരെ ആകാംക്ഷയുടെ ഗുഹാമുഖത്തേക്കും ദുരൂഹതയുടെ കൂനാം കുരുക്കിലേക്കും കൂട്ടിക്കൊണ്ടണ്ട് പോകുന്ന ഉജ്ജ്വലമായ ഒരു കുറ്റാന്വേഷണ നോവൽ. ദി ബ്രെയിൻ ഗെയിം എന്ന നോവലിലൂടെ ഈ സാഹിത്യശാഖയ്ക്ക് ഒരു മികച്ച എഴുത്തുകാരിയെ ലഭ്യമായിരിക്കുന്നു എന്ന് സന്ദേഹമില്ലാതെ പറയാൻ സാധിക്കും.\u003c\/div\u003e\r\n\u003c\/div\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942167306582,"sku":null,"price":6.49,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_8825.png?v=1779303712"},{"product_id":"vangoginte-kamuki","title":"VANGOGINTE KAMUKI","description":"വാൻഗോഗ് എന്ന വിശ്വവിഖ്യാതചിത്രകാരനെ പ്രണയിച്ച ഒരു തെരുവുവേശ്യയുടെ ജീവിതം പറയുകയാണ് ജേക്കബ് ഏബ്രഹാം. അനശ്വരപ്രണയത്തിന്റെ, അപൂർവ്വപ്രണയത്തിന്റെ കഥ. മദ്യപാനിയും ഗർഭിണിയുമായ സിയാൻ എന്ന ആ യുവതിയുടെ ആന്തരികവും ഭൗതികവുമായ ജീവിതത്തിന് വാൻഗോഗ് നൽകുന്ന പ്രണയത്തിന്റെ നിറക്കൂട്ടാണ് വാൻഗോഗിന്റെ കാമുകി. ഭാവനയുടെ അയഞ്ഞ സ്വാതന്ത്ര്യം മഷി നിറച്ചെഴുതിയ ഈ നോവൽ വാൻഗോഗിനെ ഒരു ചിത്രകാരൻ എന്നതിലുപരി അതിഭീകരനായ ഒരു കാമുകൻ എന്ന നിലയിൽ നോക്കിക്കാണാനാണു ശ്രമിക്കുന്നത്. ചരിത്രസംഭവങ്ങളെ പിൻപറ്റാതെ ഭാവനയുടെ സ്വാതന്ത്ര്യമാണ് നോവൽരചനയിൽ എഴുത്തുകാരൻ സ്വീകരിച്ചിരിക്കുന്നത്.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942167437654,"sku":null,"price":7.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_8838.png?v=1779303717"}],"url":"https:\/\/bookshelfuk.com\/collections\/upmarket-fiction.oembed","provider":"Bookshelf UK","version":"1.0","type":"link"}