{"title":"Travelogue","description":null,"products":[{"product_id":"istanbul-memories","title":"ISTANBUL MEMORIES","description":"ഓട്ടോമൻ തു‌‌ർക്കി സുൽത്താന്മാരുടെ ഐതിഹാസിക ജീവിതകഥകളുടെയും ചരിത്രമുറങ്ങുന്ന ഹാ​ഗിയ സോഫിയയുടെയും നാടായ തുർക്കിയിലെ വിവിധ നഗരങ്ങളിലൂടെയും ഗ്രാമങ്ങളിലൂടെയും ദിവസങ്ങളോളം നടത്തിയ യാത്രയുടെ അനുഭവക്കുറിപ്പാണിത്. തുർക്കിയിലെ ഒട്ടുമിക്ക പ്രധാന സ്ഥലങ്ങളും കാഴ്ചകളും നേരിട്ടറിഞ്ഞ യാത്ര, ഹോജയുടെയും റൂമിയുടെയും നാടായ കൊനിയയിലൂടെയും ഫെയറി ചിമ്മിനികൾകൊണ്ടും ഹോട്ട് എയർ ബലൂണുകൾകൊണ്ടും പ്രസിദ്ധമായ കപ്പഡോക്കിയയിലൂടെയുമൊക്കെ കടന്നുപോകുന്നു. ചരിത്രം തുടിക്കുന്ന ഇസ്താംബുൾ പട്ടണത്തിന്റെ മനോഹാരിതയും അതിന്റെ പൈതൃകവും സാംസ്കാരികവും രാഷ്ട്രീയവുമായ മുന്നേറ്റങ്ങളും ഗ്രാമീണജീവിതങ്ങളും കാർഷിക ഗ്രാമങ്ങളും ജൈവവൈവിധ്യങ്ങളും പ്രകൃതി സൗന്ദര്യങ്ങളുമൊക്കെ കോർത്തിണക്കിയ പുസ്തകം.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942151053654,"sku":null,"price":7.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9934.png?v=1779303575"},{"product_id":"london-note-book","title":"LONDON NOTE BOOK","description":"ലോകസഞ്ചാരിയായ എസ്. കെ. പൊറ്റെക്കാട്ട പാരീസില്‍നിന്ന് ലണ്ടനിലേക്കും ലണ്ടനില്‍ ഏഴാഴ്ചകളോളം താമസിച്ച് അവിടെനിന്നു കപ്പലില്‍ ബോംബെയ്ക്കും നടത്തിയ യാത്രകളെ പ്പറ്റിയാണ് ല്യുന്‍ നോട്ട്ുക്ക് വിവരിക്കുന്നത്.''എന്നെ സംന്ധിച്ചിടത്തോളം എന്റെ ആത്മകഥയിലെ ഒരു പ്രധാന അദ്ധ്യായമാണ് ഈ 'നോട്ട്ബുക്ക്.' കാരണം എന്റെ ജീവിതത്തെ പിടിച്ചുകുലുക്കിയ ചില പ്രധാന സംഭവപരിണാമങ്ങള്‍ലണ്ട നില്‍വച്ചാണുണ്ടായത്...എന്റെ ജീവിതത്തിലെ ചില നിര്‍ണ്ണായകഘട്ടങ്ങളെ ഞാന്‍നേരിട്ടതും ആ നഗരിയില്‍വച്ചുതന്നെ.'' മനുഷ്യനെന്ന പൊതുഭൂമികയില്‍ വിരിയുന്ന സാംസ്‌കാരിക വൈവിധ്യങ്ങളെ തിരിച്ചറിയാന്‍ നടത്തിയ അന്വേഷണയാത്രയുടെ ഹൃദ്യമായ അനുഭവകഥനം","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942156034390,"sku":null,"price":3.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_6270.png?v=1779303626"},{"product_id":"paathira-sooryante-naattil","title":"PAATHIRA SOORYANTE NAATTIL","description":"കുന്നുകളും മലകളുമില്ലാത്ത, ചതുപ്പുനിലങ്ങളും തടാകങ്ങളും നിറഞ്ഞ നാടാണ് ഫിൻലൻഡ്. പകലിന്റെ ദൈർഘ്യം കൂടിയ, ഭൂലോകത്തിന്റെ വടക്കേ അറ്റത്ത് മനുഷ്യവാസമുള്ള ഒടുവിലത്തെ രാജ്യമായ ഈ പാതിരാസൂര്യന്റെ നാട്ടിലൂടെ എസ്. കെ. നടത്തിയ യാത്രാനുഭവക്കുറിപ്പുകളാണീ ഗ്രന്ഥം. ഈ രാജ്യത്തെ ജനങ്ങളുടെ ജീവിതരീതികളും സവിശേഷതകളും വളരെ തനിമയോടെ, സ്വാഭാവികതയോടെ കാവ്യാത്മകമായി ആവിഷ്‌കരിച്ചിരിക്കുന്നു. മലയാള ഭാഷയിലെ സഞ്ചാരസാഹിത്യത്തിന് എസ്.കെ. നല്കിയ വിലപ്പെട്ട സംഭാവനകളിൽപ്പെടുന്ന ശ്രദ്ധേയമായ ഒരു യാത്രാവിവരണ ഗ്രന്ഥമാണ് 'പാതിരാസൂര്യന്റെ നാട്ടിൽ.'\r\n","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942161310038,"sku":null,"price":4.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9502.png?v=1779303655"},{"product_id":"visudhapapangalute-india","title":"VISUDHAPAPANGALUTE INDIA","description":"അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും, അതിലുമപ്പുറം കൊടിയ ദാരിദ്ര്യത്തിലും ആണ്ടുകിടക്കുന്ന ഇന്ത്യൻ ഗ്രാമശീലങ്ങളുടെ ഇരകളായി, ദേവദാസികളായും ലൈംഗികത്തൊഴിലാളികളായും ജീവിതം ഉടഞ്ഞുപോകുന്ന സ്ത്രീജന്മങ്ങളുടെ നേർക്കാഴ്ച. എട്ടുവർഷത്തോളം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നടത്തിയ യാത്രകളിലൂടെ മാദ്ധ്യമപ്രവർത്തകനായ ലേഖകൻ ശേഖരിച്ച വിവരങ്ങൾ, കേട്ടുകേൾവികൾക്കപ്പുറം ഇരുളടഞ്ഞ ഇന്ത്യൻ യാഥാർത്ഥ്യങ്ങളിലേക്ക് വെളിച്ചം വീശുന്നു. ജാതിയും സമ്പത്തും അതിർവരമ്പുകൾ നിശ്ചയിക്കുന്ന ഈ രാജ്യത്തെ സാമൂഹികവ്യവസ്ഥ വേശ്യാത്തെരുവുകളിലേക്ക് തള്ളിവിട്ട സ്ത്രീകളുടെ തകർന്നടിഞ്ഞ ജീവിതങ്ങളിലൂടെ ഒരു യാത്ര.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942166946134,"sku":null,"price":8.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9173.png?v=1779303712"}],"url":"https:\/\/bookshelfuk.com\/collections\/travelogue.oembed","provider":"Bookshelf UK","version":"1.0","type":"link"}