{"title":"Translation","description":null,"products":[{"product_id":"ardhanareeswaran","title":"ARDHANAREESWARAN","description":"\u003cdiv class=\"row\"\u003e\r\n\u003cdiv class=\"col-md-12\"\u003eആണും പെണ്ണും ചേർന്നതാണ് ദൈവമെന്ന സങ്കല്പവും കുട്ടികളില്ലാത്ത സ്ത്രീകൾ തിരുച്ചെങ്കോട് ഉത്സവത്തിന്റെ പതിന്നാലാം നാൾ ദൈവം തിരിച്ചു മലകയറുന്ന ദിവസം രാത്രി ഉത്സവത്തിൽ പങ്കെടുത്താൽ സന്താനസൗഭാഗ്യം ലഭിക്കുമെന്ന വിശ്വാസവും ഇഴചേർത്തെടുത്ത നോവൽ. വർഗ്ഗീയഫാസിസ്റ്റുകളുടെ ഇടപെടൽമൂലം തമിഴ്‌നാട്ടിൽ പിൻവലിക്കപ്പെട്ട നോവലിന്റെ മലയാള പരിഭാഷ. ഫാസിസ്റ്റ് ഭീഷണിയാൽ പെരുമാൾ മുരുകൻ എന്ന എഴുത്തുകാരൻ മരിച്ചെന്ന് എഴുത്തുകാരന് സ്വയം പ്രഖ്യാപിക്കേണ്ടിവന്ന സാഹചര്യത്തിൽ ഈ നോവൽവിവർത്തനം കൂടുതൽ പ്രസക്തമാകുന്നു. വിവർത്തനം: ബാബുരാജ് കളമ്പൂർ\u003c\/div\u003e\r\n\u003c\/div\u003e\r\n\u003cdiv\u003e\u003c\/div\u003e\r\n\u003cdiv\u003eMalayalam Books in the UK\u003c\/div\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942148464982,"sku":null,"price":5.69,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_1382.png?v=1779303549"},{"product_id":"avasaanathe-penkutty","title":"AVASAANATHE PENKUTTY","description":"\u003cp style=\"padding-left: 80px;\"\u003e‘തങ്ങളുടെ ക്രൂരത കൊണ്ട് അവളെ നിശ്ശബ്ദയാക്കാമെന്ന് കരുതിയവർക്ക് തെറ്റി. നാദിയ മുറാദിന്റെ ആത്മാവ് തകർക്കപ്പെട്ടില്ല, അവളുടെ ശബ്ദം മൂകമാക്കപ്പെട്ടില്ല’ -അമൽ ക്ലൂണി\u003c\/p\u003e\r\nഎന്റെ തടങ്കലിന്റെയും ഇസ്ലാമിക സ്‌റ്റേറ്റ്‌ വിരുദ്ധ പോരാട്ടത്തിന്റെയും കഥ\r\n\r\nവിവർത്തനം: നിഷാ പുരുഷോത്തമൻ\r\n\r\nസമാധാനത്തിനുള്ള നോബൽ പുരസ്കാര ജേതാവ്\r\n\r\nഐസിസിന്റെ ലൈംഗിക അടിമത്തത്തിന് വിധേയയാക്കപ്പെട്ടതിലൂടെ ഭാവനകൾക്കപ്പുറത്തുള്ള ദുരന്തവും അപമാനവും സഹിക്കേണ്ടിവന്ന ധീരയായ യസീദി യുവതിയാണ് നാദിയ മുറാദ്. നാദിയയുടെ ആറ് സഹോദരന്മാർ കൊല്ലപ്പെട്ടു, താമസിയാതെ അമ്മയും. അവരുടെ\r\nമൃതദേഹങ്ങൾ കൂട്ടക്കുഴിമാടങ്ങളിലേക്ക് വലിച്ചെറിയപ്പെട്ടു. എങ്കിലും അവൾ ചെറുത്തുനിന്നു. പ്രചോദിപ്പിക്കുന്ന ഈ ഓർമ്മക്കുറിപ്പ് ഇറാക്കിലെ അവളുടെ സമാധാനപൂർണ്ണമായ ശൈശവജീവിതത്തിലൂടെ, പില്ക്കാല ജീവിതത്തിലെ നഷ്ടങ്ങളിലൂടെ,\r\nക്രൂരാനുഭവങ്ങളിലുടെ, ഒടുവിൽ ജർമനിയിലെ സുരക്ഷിതത്വത്തിലൂടെ നമ്മെ കുട്ടിക്കൊണ്ടുപോകുന്നു. ‘അലക്സാൺഡ്രിയ ബോംബാക്കിന്റെ\r\n‘ഓൺ ഹെർ ഷോൾഡേഴ്സ്’ എന്ന സിനിമയുടെ പ്രമേയമായ നാദിയ, സമാധാനത്തിനുള്ള നോബൽ പുരസ്കാര\r\n‘ജേതാവും ഐക്യരാഷ്ട്രസഭയുടെ ഡിഗ്നിറ്റി ഓഫ് സർവൈവേഴ്സ് ഓഫ് ഹ്യൂമൻ ട്രാഫിക്കിങ്ങിന്റെ ആദ്യ ഗുഡ് വിൽ അംബാസഡറുമാണ്. ധീരതയ്ക്കും ജീവിതാനുഭവസാക്ഷ്യത്തിനും ലോകത്തെ മാറ്റിമറിക്കാൻ കഴിയുമെന്ന് വീണ്ടും തെളിയിക്കുന്ന\r\nപുസ്തകങ്ങളിലൊന്നാണിത്.\r\n\r\nയസീദികൾ അനുഭവിച്ച മൃഗീയതകളിലേക്ക് ശക്തമായ ഉൾക്കാഴ്ച നൽകുന്ന പുസ്തകമാണ് അവസാനത്തെ പെൺകുട്ടി. അതോടൊപ്പംതന്നെ\r\nഅവരുടെ ആത്മീയമായ നിഗൂഢത കലർന്ന സംസ്കാരത്തിലേക്കും പുസ്തകം വെളിച്ചം വീശുന്നു… ഒരു ധീരവനിതയുടെ സുപ്രധാനമായ\r\nപുസ്തകമാണിത്.\r\n– ഇയാൻ ബിറെൽ, ദ ടൈംസ്\r\n\r\nസുധീരം… ഇസ്ലാമിക സ്റ്റേറ്റ് എന്നു പറയപ്പെടുന്നതിനെ കുറിച്ച് മനസ്സിലാക്കാൻ ആഗ്രഹിക്കുന്ന ആരും ഈ പുസ്തകം വായിച്ചിരിക്കണം.\r\n– ദ എക്കണോമിസ്","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942149415254,"sku":null,"price":12.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_8415.png?v=1779303556"},{"product_id":"cholerakalathe-pranayam","title":"CHOLERAKALATHE PRANAYAM","description":"ഫ്ലോറന്റീനോ അരീസയും ഫെർമീനാ ദാസയും ഉത്സാഹഭരിതരും ശുഭാപ്തിവിശ്വാസവുമുള്ള ചെറുപ്പക്കാരാണ്. സമാനചിന്താഗതികൾ പേറുന്ന അവർ പ്രണയത്തിലാകുന്നു. വിധി അവർക്ക് വിരഹമായിരുന്നു ഒരുക്കിയത്. കാതങ്ങൾ അകലെ നിന്നുകൊണ്ട് പ്രണയലേഖനങ്ങളിലൂടെയും ടെലിഗ്രാമുകളിലൂടെയും തങ്ങളുടെ പ്രണയത്തെ കെടാതെ സൂക്ഷിക്കാൻ അവർ ശ്രമിച്ചു. ഒടുവിൽ തങ്ങളുടെ പ്രണയം കേവലമൊരു സ്വപ്‌നമായിരുന്നുവെന്ന് തിരിച്ചറിഞ്ഞ ഫെർമീനാ പിൻമാറി. കോളറയെ ഉന്മൂലനം ചെയ്യാൻ അക്ഷീണം പ്രയത്‌നിക്കുന്ന ഡോ. ഉർബീനോയെ ഫെർമീനാ വിവാഹം കഴിക്കുന്നു. തന്റെ പ്രണയത്തിനായി കാത്തിരിക്കാനായിരുന്നു ഫ്ലോറെൻതീനോ തീരുമാനിച്ചത്. ജീവിതത്തിലെ ചില നിർണ്ണായകമായ തിരിമറിയലുകൾ അവരെ വീണ്ടും കൂട്ടിമുട്ടിക്കുന്നു. കോളറയെന്ന മഹാമാരി വിതച്ച കെടുതികൾ ഒരുക്കുന്ന പശ്ചാത്തലത്തിൽ ഇരുവരുടെയും ജീവിതത്തിലെ ശരി തെറ്റുകൾ തമ്മിലുള്ള ഏറ്റുമുട്ടൽ ആരംഭിക്കുകയായി. ആഖ്യാനത്തിന്റെ ചാരുതയാൽ വായനക്കാരെ മായികലോകത്തേക്കുയർത്തിയ വിശ്വസാഹിത്യകാരന്റെ രചന. വിവർത്തനം: വി.കെ. ഉണ്ണികൃഷ്ണൻ","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942150332758,"sku":null,"price":12.59,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_8839.png?v=1779303565"},{"product_id":"dhroupadi","title":"DHROUPADI","description":"\u003cdiv class=\"row\"\u003e\r\n\u003cdiv class=\"col-md-12\"\u003eദ്രൗപദി ശ്രീകൃഷ്ണന് അയയ്ക്കുന്ന ദീര്‍ഘമായ കത്തിന്റെ രൂപത്തിലാണ് ഒറിയഭാഷയിലെ പ്രശസ്തമായ ഈ നോവല്‍ രചിക്കപ്പെട്ടിട്ടുള്ളത്. സ്വര്‍ഗ്ഗത്തേക്കു നടന്നുകയറുന്നതിനിടയില്‍ കാല്‍വഴുതിവീണ ദ്രൗപദി ഹിമാലയത്തിലെ മഞ്ഞുപാളികളില്‍ കിടന്നുകൊണ്ട് പ്രക്ഷുബ്ധമായ തന്റെ ജീവിതത്തിന്റെ ഓരോ ഘട്ടത്തെയുംകുറിച്ച് സഖാവായ ശ്രീകൃഷ്ണന് ഹൃദയരക്തം ചാലിച്ചെഴുതുന്നു. സ്ത്രീത്വത്തിന്റെ സമസ്യകള്‍ക്കെതിരേ പോരാടുന്ന സ്ത്രീചിത്തത്തിന്റെ ആവിഷ്‌കാരമാണിത്. ലോകത്തെമ്പാടുമുള്ള മനുഷ്യവര്‍ഗ്ഗത്തിനുവേണ്ടി സംസാരിക്കുന്ന ഒരാധുനിക മനസ്സിന്റെ ഉടമയായി ദ്രൗപദി ഈ നോവലില്‍ നിലകൊള്ളുന്നു.\u003c\/div\u003e\r\n\u003c\/div\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942151938390,"sku":null,"price":10.29,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9298.png?v=1779303584"},{"product_id":"eleven-minutes-malayalam","title":"ELEVEN MINUTES (MALAYALAM)","description":"ഒരു ബ്രസീലിയന്‍ നാടന്‍പെണ്‍കൊടിയുടെ കഥയാ ണിത്. സ്വപ്നങ്ങള്‍കൊണ്ടു നെയ്തുകൂട്ടിയ ആദ്യപ്രണയത്തിന്റെ അപ്രതീക്ഷിത പരാജയത്താല്‍ തകര്‍ക്കപ്പെട്ട ഹൃദയം പേറുന്ന ഇരുപത്തിമൂന്നു കാരിയായ മരിയയുടെ. ആത്മാര്‍ത്ഥപ്രണയത്തില്‍ ഒരിക്കലും വീഴുകയില്ലെന്ന്കൗമാരത്തിലെത്തുന്നതോടെ അവള്‍ ശപഥമെടുത്തിരുന്നു. മനസ്സിന് പീഡനം മാത്രം സമ്മാനിക്കുന്ന ഭയാനകമായ ഒന്നാണവള്‍ക്ക് പ്രണയം. മറുനാട്ടിലേക്ക് ഭാഗ്യം തേടിയുള്ള സ്വപ്നയാത്ര പക്ഷേ, അവളുടെ ശപഥങ്ങളെയെല്ലാം മാറ്റിമറിക്കുന്നതായിരുന്നു. ദുഃസ്വപ്നത്തില്‍പോലും കാണാന്‍ ആഗ്രഹിച്ചിട്ടില്ലാത്ത പദവി-വേശ്യാപദവി-യാണവളെ അവിടെ കാത്തിരുന്നത്. പ്രണയത്തിന്റെയും രതിയുടെയും ആസക്തിയുടെയും ആനന്ദത്തിന്റെയും ഒരു വ്യത്യസ്ത ജീവിതമായിരുന്നു അത്.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942154264918,"sku":null,"price":7.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9303.png?v=1779303600"},{"product_id":"kunju-kaaryangalude-odeythampuran","title":"KUNJU KAARYANGALUDE ODEYTHAMPURAN","description":"കേരളത്തിന്റെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട വിശ്വസാഹിത്യകൃതി. 1997-ലെ ബുക്കര്‍ പ്രൈസ് നേടിയ \"God of Small Things\" മലയാളത്തില്‍","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942155608406,"sku":null,"price":10.29,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9336.png?v=1779303624"},{"product_id":"thilakkamaarnna-oraayiram-sooryanmaar","title":"THILAKKAMAARNNA ORAAYIRAM SOORYANMAAR","description":"\u003cdiv class=\"row\"\u003e\r\n\u003cdiv class=\"col-md-12\"\u003eരണ്ട് അഫ്ഘാൻ സ്ത്രീകളുടെ പ്രക്ഷുബ്ധമായ ജീവിതം വരച്ചുകാട്ടുന്ന നോവൽ. അഫ്ഘാൻ യുദ്ധവും താലിബാന്റെ ഉദയാസ്തമനങ്ങളും പശ്ചാത്തലമായി വരുന്ന ഈ നോവലിന്റെ കഥാകാലം 1960-കൾ മുതൽ 2003 വരെയാണ്. കുടുംബപശ്ചാത്തലമെന്നപോലെ രാഷ്ട്രീയ സാമൂഹ്യപശ്ചാത്തലങ്ങളും ഈ രണ്ടു സ്ത്രീജീവിതങ്ങളെ നിർണ്ണയിക്കുന്നത് തന്റെ അസാധാരണമായ രചനാശൈലിയിൽ ഹൊസൈനി ആവിഷ്‌കരിക്കുന്നു. 'പട്ടം പറത്തുന്നവർ' എന്ന ലോകപ്രശസ്തമായ നോവലിനുശേഷം വീണ്ടും ലോകശ്രദ്ധയെ ആകർഷിച്ച ഹൊസൈനിയുടെ രണ്ടാം നോവൽ. വിവർത്തനം : രമാ മേനോൻ\u003c\/div\u003e\r\n\u003c\/div\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942165995862,"sku":null,"price":11.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_8902.png?v=1779303700"}],"url":"https:\/\/bookshelfuk.com\/collections\/translation.oembed","provider":"Bookshelf UK","version":"1.0","type":"link"}