{"title":"Thriller","description":null,"products":[{"product_id":"adrishya-murivukal","title":"ADRISHYA MURIVUKAL","description":"‘വിഷ്ണുലാല്‍ സുധയുടെ’അദൃശ്യമുറിവുകള്‍ മരണങ്ങളും അതിന്റെ അന്വേഷണവും അടങ്ങിയ ഒരു നോവല്‍ എന്നതിലുപരി ചരിത്രത്തെ അന്വേഷിച്ചുകണ്ടെത്തുന്ന ഒരു രേഖയുമാകുന്നു.’ – ശ്രീപാര്‍വതി","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942147449174,"sku":null,"price":6.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_6483.png?v=1779303545"},{"product_id":"atrameel-priyamulloral","title":"ATHRAMEEL PRIYAMULLORAL","description":"\u003cdiv class=\"row\"\u003e\r\n\u003cdiv class=\"col-md-12\"\u003eജീവിതത്തിൽ നമ്മൾ കണ്ടുമുട്ടുന്നവരിൽ പ്രിയപ്പെട്ടവരായി തീരുന്ന ചിലർ, അത്രമേൽ പ്രിയമുള്ളവരാകുന്നവർ. നമ്മൾ ആഗ്രഹിക്കുന്ന, നമ്മൾ ഇഷ്ടപ്പെടുന്ന നമ്മളെ നമ്മളായി അംഗീകരിക്കുന്നവർ... അതുപോലെ രണ്ട് വ്യക്തികളാണ് സൂര്യയും അതിഥിയും. സ്വന്തം വഴികൾ സ്വാതന്ത്രത്തോടെ സ്വീകരിച്ചു ജീവിക്കുന്നവർ. ഇവരുടെ ജീവിതം നിങ്ങൾക്ക് മുന്നിൽ തുറന്നുവെയ്ക്കപ്പെടുകയാണ് ഈ നോവലിൽ, യാദൃശ്ചികമായ ചില കടന്നു വരവുകൾക്ക് നമ്മുടെ ജീവിതത്തെ തന്നെ മാറ്റാൻ സാധിക്കും.\u003c\/div\u003e\r\n\u003c\/div\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942149022038,"sku":null,"price":4.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/a7b58109-672a-442b-a479-be8c5c6e6db9.jpg?v=1779303551"},{"product_id":"bastet","title":"BASTET","description":"തികച്ചും പുതുമയുള്ള കഥാ പരിസരവുമായാണ് നസിം മുഹമ്മദിൻ്റെ നോവൽ ത്രയം (trilogy) ബാസ്തേത് ദി കാറ്റ് ഗോഡസ് (Bastet -The Cat Goddess) വായനക്കാരിലേക്കെത്തുന്നത്. പുരാതന ഈജിപ്ത‌ിലെ ഗോത്രവർഗ്ഗക്കാർ ആരാധിച്ചിരുന്ന പൂച്ച ദൈവം ആയിരുന്ന, ഒരേപോലെ സ്നേഹത്തിൻ്റെയും പ്രതികാരത്തിന്റെറെയും മുഖമുള്ള ബാസ്തേത്. തൻ്റെ വിധിയെ മറികടക്കാൻ അഥീനയെയും കുഞ്ഞിനേയും മമ്മികളുടെ നാട്ടിൽ (ഈജിപ്‌തിൽ) നിന്നും കേരളത്തിലേക്ക് പറഞ്ഞയക്കുന്ന സാം എന്ന ചെറുപ്പക്കാരൻ. അതുപിന്നീട് ഒരു ഗ്രാമത്തിൻ്റെ തന്നെ സർവ്വ നാശത്തിലേക്ക് നീങ്ങുന്നതും അതൊഴിവാക്കാൻ വിധിയുടെ അത്ഭുതകരമായ കൂട്ടിയിണക്കലിൽ ബാതേതുമായി എന്നേ ഇഴചേർക്കപ്പെട്ട മനു എന്ന പോലീസ് ഉദ്യോഗസ്ഥൻ നടത്തുന്ന ഇടപെടലുകളുടെയും സംഭ്രമജനകമായ കഥയാണ് ആദ്യ ഭാഗമായ ബസ്തേത് ദി ബിഗിനിങ്ങിൽ പറയുന്നത്. മലയാള നോവലിൻ്റെ ചരിത്രവഴിയിലേക്ക് ഒരു നോവലിസ്റ്റ് നിഗൂഢമായൊരു കഥയുമായി വരവറിയിക്കുന്നു.\r\n\r\nMalayalam Books in the UK\/Europe","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942150037846,"sku":null,"price":5.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/86b724d5-7bf6-4a49-be4c-d485c8001c39.jpg?v=1779303559"},{"product_id":"chennaya","title":"CHENNAYA","description":"മറ്റുള്ളവരിൽനിന്നൊക്കെ വ്യത്യസ്തനാണ് ജി. ആർ. ഇന്ദുഗോപൻ. അദ്ദേഹം സ്വീകരിക്കുന്ന കഥാവസ്തുവിലും അത് അവതരിപ്പിക്കുന്ന രീതിയിലും എന്തിന്, ഭാഷയിൽപ്പോലും ഈ വ്യത്യാസം തെളിഞ്ഞുകാണാം. 'ചെന്നായ' എന്ന കഥയെപ്പറ്റി എടുത്തുപറയേണ്ടതാണ്. വാട്‌സ്ആപ്പ് തുടങ്ങിയ ആപ്പുകളിൽ പെട്ടുപോകുന്ന അനേകരുടെ അനുഭവങ്ങൾ സാധാരണമാണ്. എന്നാൽ അത്തരമൊരു സാധാരണ അനുഭവത്തെ ഒരു ത്രില്ലറിന്റെ അപൂർവതയും അപ്രതീക്ഷിതത്വവുമെല്ലാം ചേർത്ത് അത്ഭുതപ്പെടുത്തുന്ന കഥയെഴുത്തിന്റെ രസതന്ത്രം അത്യന്തം ആസ്വാദ്യകരമാക്കിയിരിക്കുന്നു. 'വൂൾഫ്' എന്ന പേരിൽ ചലച്ചിത്രമാകുന്ന 'ചെന്നായ' എന്ന കഥയ്‌ക്കൊപ്പം മറുത, ക്ലോക്ക് റൂം, കുള്ളനും കിഴവനും, പതിനെട്ടര കമ്പനി എന്നീ കഥകളും ചേർന്ന ജി. ആർ. ഇന്ദുഗോപന്റെ ഏറ്റവും പുതിയ സമാഹാരം. ഒപ്പം കഥാകാരനുമായുള്ള ദീർഘ അഭിമുഖവും.\r\n\r\n \r\n\r\nMalayalam books in the Uk","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942150594902,"sku":null,"price":4.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_1463.png?v=1779303565"},{"product_id":"kanthamala-charitham-akhinathante-nidhi","title":"KANTHAMALA CHARITHAM AKHINATHANTE NIDHI -1 (Author signed)","description":"ഭൗതിക ജീവിതത്തിന്റെ കാമനകളും അധികാരത്തിന്റെ ആസക്തിയും ആത്മീയതയുടെ ഔന്നിത്യവും എല്ലാം ഉള്‍ക്കൊള്ളുന്ന അനവധി കഥാപാത്രങ്ങള്‍ ഇതില്‍ തിളങ്ങി നില്‍ക്കുന്നു.\r\n\r\nMalayalam Books in the UK","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942153085270,"sku":null,"price":7.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/kantha1.png?v=1788026823"},{"product_id":"kotharaani","title":"KOTHARAANI","description":"പുലയ രാജവംശത്തിലെ അവസാന രാജ്ഞിയായിരുന്ന കോതറാണിയുടെ കഥ. അടിമവംശം എന്ന് മുദ്രകുത്തപ്പെടുന്നതിനു മുമ്പ്, നാടുവാഴികളായിരുന്ന കുലങ്ങളുടെ ചരിത്രത്തിന്റെ വീണ്ടെടുക്കൽ. വാഴ്ത്തി എഴുതപ്പെട്ട വേണാട്-തിരുവിതാംകൂർ ചരിത്രത്തിനു നേരേ ചോദ്യത്തിന്റെ വാളോങ്ങുന്ന പുലയനാർ കോട്ടയുടെയും കൊക്കോതമംഗലത്തിന്റെയും വീണ്ടെടുക്കൽ. വിസ്മൃതിയിൽ തീപ്പെട്ട ഭൂതകാലത്തിനെ ഭ്രമത്തിന്റെയും മറിമായത്തിന്റെയും നേർത്തനൂലിൽ കോർത്ത് സമകാലികതയുമായി വരിഞ്ഞുമുറുക്കുന്ന മാജിക്കൽ റിയലിസം നിറഞ്ഞ ആഖ്യാനം. ഡി സി ബുക്സ് നോവൽ പുരസ്‌കാര ജേതാവ് കിംഗ് ജോൺസിന്റെ പുതിയ നോവൽ","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942155870550,"sku":null,"price":7.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_1268.png?v=1779303625"},{"product_id":"mile-78","title":"MILE 78","description":"അറിയാപ്പടർപ്പുകളിലേക്കുള്ള ഒരു സ്പൈസി റൂട്ടാണ് അജേഷിൻ്റെ കഥയുടെ അക്ഷരപാത. മൃതിയും സ്മൃ‌തിയും നിഴൽ വെളിച്ചങ്ങളാകുന്ന ചിത്രശാലയാണ് മുന്നരങ്ങ്. പതിഞ്ഞാടിയും, പറയുമ്പോൾ പത്തിവിടർത്തി കൊത്തിയും, കൊത്താനാഞ്ഞും വിഷനാഗ ങ്ങളായ് അദ്ധ്യായങ്ങൾ വായനയുടെ ഉദ്വേഗം കൂട്ടുന്നു. ചരിത്രമുറയുന്ന കസേരകളിൽ നമുക്കൊപ്പം ജീവിച്ചിരിക്കുന്നവരും, മരിച്ചവരും, പിറക്കാൻ പോകുന്നവരും കാഴ്ച്‌ച കാണാനുണ്ട്. ഇംഗിതങ്ങൾക്കപ്പുറം വായനക്കാരനെ വലിച്ചു കൊണ്ടു പോയി കെട്ടിയിട്ടും കെട്ടുപൊട്ടിച്ചും കാപട്യങ്ങളില്ലാതെ കഥാപാത്രങ്ങൾ അനാവൃതമാക്കുന്ന രഹസ്യലോകം അറ്റ്‌മോസ്ഫെറിക് ആണ്. വരും ഭാഗങ്ങൾക്ക് മുന്നോടിയായ മൈൽ 78 ഒരു വിഷ്വൽ ആർട്ടിസ്റ്റ് റൈറ്ററിനെ പരിചയപ്പെടുത്തുന്നു. ആശംസകൾ. - ശങ്കർ\r\n\r\nMalayalam books in the UK","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942157476182,"sku":null,"price":5.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/a7db245b-67aa-4955-87c7-e081b900a652.jpg?v=1779303634"},{"product_id":"niyokkinte-kumbasaram","title":"NIYOKKINTE KUMBASARAM","description":"നിയോക്കിൻ്റെ കുമ്പസാരം അനേകം ആളുകളുടെ കുമ്പസാരമാണ്. യാദൃച്ഛികമായി ഒരു രാത്രിയിൽ സംഭവിക്കുന്ന കഥ പിന്നീട് കടന്നു പോകുന്നത് ചോരയുടെയും പകയുടെയും പ്രണയത്തിന്റെറെയും മുറിവുകൾ സമ്മാനിച്ച അനേകം മനുഷ്യരിലൂടെയാണ്. അവനവൻ്റെ ശരികളും തെറ്റുകളും അവനവൻ തന്നെ തീരുമാനിക്കും എന്ന പേടിയില്ലാത്ത മനുഷ്യരിലൂടെ സിനിമാറ്റിക് രീതിയിൽ അവതരിപ്പിക്കുന്നതിലൂടെ നോവൽ വായനക്കാർക്ക് നല്ലൊരു ദൃശ്യഭാഷ കൂടി സമ്മാനിക്കുന്നു.\r\n\r\nMalayalam books in the UK","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942163636566,"sku":null,"price":7.59,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/e0d9abf4-9079-47a2-b135-ae62e105dca4.jpg?v=1779303680"},{"product_id":"suspense-gene","title":"SUSPENSE GENE","description":"\u003cdiv class=\"row\"\u003e\r\n\u003cdiv class=\"col-md-12\"\u003eപവിത്രമഠ് മെഡിക്കൽ കോളേജിലെ സീനിയർ സർജനായ ഡോക്ടർ അലക്‌സ് മരണത്തെക്കുറിച്ച് പറഞ്ഞ വാക്കുകൾ അദ്ദേഹത്തിന്റെ ജൂനിയറായ ഹരീഷ് അത്ര കാര്യമായെടുത്തില്ല. എന്നാൽ ഒരിക്കൽ ആശുപത്രിയിലെ ഇരുട്ടുമുറിയിൽ അപ്രതീക്ഷിതമായി കണ്ട വിചിത്രമായ രീതിയിൽ തിളങ്ങുന്ന മനുഷ്യ ശവശരീരം അയാളെ ഭയപ്പെടുത്തി. താൻ കണ്ടത് സത്യമോ മിഥ്യയോ എന്ന ചിന്തയ്ക്കിടയിൽ ചുറ്റും നടക്കുന്ന മരണങ്ങൾ അയാളെ ആശയക്കുഴപ്പത്തിലാക്കി. അർബുദത്തിനെതിരേ നാനോമരുന്ന് കണ്ടെത്താനുള്ള തന്റെ ലക്ഷ്യത്തിൽമാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് അയാൾ ജോലി തുടരാൻ ശ്രമിച്ചു. എങ്കിലും ഒരു പ്രത്യേക സാഹചര്യത്തിൽ ലക്ഷ്യപ്രാപ്തിക്കായി അയാൾക്ക് ചില രഹസ്യങ്ങൾ അറിയാതെ പറ്റില്ല എന്ന സ്ഥിതി വന്നു- ഡോക്ടർ അലക്‌സ് ചെകുത്താനോ ദൈവമോ? ഉത്തരം എന്തുതന്നെയായാലും ആ മരണങ്ങൾ അയാളുടെ ജീവിതത്തെ മാറ്റിമറിക്കുകതന്നെ ചെയ്തു! കോവിഡ് കാലഘട്ടത്തിലൂടെ കടന്നുപോകുന്ന മെഡിക്കൽ സസ്‌പെൻസ് നോവൽ.\u003c\/div\u003e\r\n\u003c\/div\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942165537110,"sku":null,"price":7.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9909.png?v=1779303694"},{"product_id":"udal-munamb","title":"UDAL MUNAMB","description":"മനുഷ്യർക്കിടയിലെ ബന്ധങ്ങളിൽ ഏറെയും വിചിത്രസങ്കീർണ്ണങ്ങളാണ്. അകപ്പെട്ടവർക്കോ അകംപെട്ടവർക്കോപോലും അതിന്റെ കുരുക്കഴിച്ചെടുക്കുക പ്രയാസം. പുറത്തുനിന്ന് നോക്കുന്നതുപോലെയല്ല അവയൊന്നും. സവിശേഷമായ അക്കങ്ങളാലും ദുരൂഹമായ വിരൽനീക്കങ്ങളാലുമാത്രം തുറപ്പെടുന്ന പൂട്ടുകളിലാണ് മിക്കതും. ചിലതെങ്കിലും രക്തമിറ്റിച്ചുമാത്രം തുറക്കാവുന്നതുമാണ്. ഇവിടെ പാടെ പുട്ടിപ്പോയ മിഴികൾ പരൽപേരിൽ തുറക്കുകയാണ് രണ്ട് സ്ത്രീകൾ. ചെന്നെത്തുന്നത് ലഹരിപിടിപ്പിക്കുന്ന നിത്യവിഷാദിയായ പ്രണയത്തിന്റെ പ്രഹേളികയിൽ. സ്വയം തെളിഞ്ഞുകാണുന്ന കണ്ണാടിത്തുരുത്തിൽ. പ്രണയവിരഹങ്ങൾ നിണസമാനമായൊഴുകുന്ന ഉദ്യേഗത്തിന്റെ മഞ്ഞുമൂടിയ വന്യജീവിതങ്ങളിലേക്ക്, ഇരുണ്ട മനോമണ്ഡലങ്ങളിലേക്ക് വായനക്കാരെ വലിച്ചിടുന്നു. ഈ ഉടൽമുനമ്പ്. ഒറ്റയിരുപ്പിൽ വായിച്ചുതീർക്കാൻ കൊതിപ്പിക്കുന്നു ഈ നോവൽ.\r\n\r\nMalayalam Books in UK","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942166258006,"sku":null,"price":5.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/1893a19e-bc81-4517-b63e-19d1262426f0.jpg?v=1779303699"},{"product_id":"urakkappishachu","title":"URAKKAPPISHACHU","description":"\u003cp\u003eപത്രപ്രവർത്തകനും എഴുത്തുകാരനുമായ എസ് പി ശരത്തിന്റെ ആദ്യ നോവൽ. മലയാള സാഹിത്യം അത്ര പരിചയിച്ചിട്ടില്ലാത്ത മാജിക്കൽ റിയലിസമാണ് ഉറക്കപ്പിശാചിന്റെ കാതൽ. സീരീസ് ആയി പുറത്തിറങ്ങി ഹിറ്റായ ഹാരിപോട്ടർ, ലോഡ് ഓഫ് റിങ്സ് എന്നിവയോട് കിടപിടിക്കുന്ന, കേരളത്തിന്റെ പശ്ചാത്തലത്തിലുള്ള പ്രമേയം. അവിശ്വസനീയമായ കഥകളിലൂടെ വായനക്കാരെ ആകാംഷയടുെ മുൾമുനയിൽ നിർത്തി, ആദ്യാവസാനം വായനയുടെ ത്രിൽ നിലനിർത്തുന്ന പുസ്തകം. ലളിതമായ ഭാഷയും പരിചതമായ കഥാപരിസരവും വായനക്കാരെ പിടിച്ചിരുത്തുമെന്നുറപ്പ്.\u003c\/p\u003e\n\u003cp\u003eBest Malayalam Books online Store\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942166913366,"sku":null,"price":8.59,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/99b74bf9-704e-4d60-9aca-01921e3e273a.jpg?v=1779303704"},{"product_id":"vanchinattile-vethalangal","title":"VANCHINATTILE VETHALANGAL","description":"രക്‌തരൂഷിതമായ തിരുവിതാംകൂർ ചരിത്രത്തിന്റെ ഒരു പുനരെഴുത്താണ് വഞ്ചിനാട്ടിലെ വേതാളങ്ങൾ. ചരിത്രമെന്ന് രേഖപ്പെടുത്തിയ ഒരുപിടി സംഭവങ്ങൾക്ക് മേൽ തന്റേതായ സാങ്കൽപിക കഥാപ്രപഞ്ചം സൃഷ്ടിച്ച് വായനക്കാരെ ഞെട്ടിക്കുകയാണ് കഥാകാരൻ. മലയാളത്തിലെ ആദ്യത്തെ സോമ്പി നോവൽ എന്നതിനപ്പുറം ഹിസ്റ്റോറിക്കൽ ഫിക്ഷൻ്റെ എല്ലാ സാധ്യതകളും വളരെ രസകരമായി ഇതിൽ പ്രയോഗിച്ചിട്ടുണ്ട്.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942167208278,"sku":null,"price":7.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9230.jpg?v=1779303710"},{"product_id":"varathupokku","title":"VARATHUPOKKU","description":"മുണ്ടാറിനു പറയാൻ ഇനിയും ഓർമകളേറെ ബാക്കിയുണ്ട് .പേടികൊണ്ടു മരവിപ്പിക്കുന്ന സത്യമെന്നോ മിഥ്യയെന്നോ തിരിച്ചറിയാൻ ആവാതെ വായനക്കാരനെ കുഴക്കുന്ന അതിമാനുഷ്യകഥകൾ .ഇവിടെ സങ്കല്പകഥകൾ മാറിമറിയുന്നു .പുസ്‌തകം തുറക്കും മുൻപ് ജാഗ്രത ;ഈ കഥയിൽ നിന്നോ കോൾപാടങ്ങളും കായലും അതിരിടുന്ന ദേശത്തു നിന്നോ നമുക്ക് ഉടനൊരു മോചനമുണ്ടാവില്ല .\r\n\r\nമലയാളത്തിലെ മികച്ച ബെസ്‌റ്റ്സെല്ലർ ഉറക്കപ്പിശാചിനുശേഷം എസ് പി ശരത്തിൻ്റെ മറ്റൊരു ക്ലാസിക് നോവൽ: വരത്തുപോക്ക്.പേടികൊണ്ട് മരവിപ്പിക്കുന്ന, സത്യയെന്നോ മിഥ്യയെന്നോ പറയാനാകാത്ത അതിമാനുഷിക കഥകൾ. അതിലേക്ക് ഊളിയിട്ടിറങ്ങുന്ന വായനക്കാരനെ കാത്തിരിക്കുന്നത് മറ്റൊരു നിഗൂഢ ലോകമാണ്.\r\n\r\nMalayalam Books in the UK\/ Varathupokk malayalam book","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942167241046,"sku":null,"price":8.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/0dc05841-efaf-462c-93b3-4913fe3b2428.jpg?v=1779303711"},{"product_id":"kavon","title":"KAVON","description":"\u003cdiv class=\"woocommerce-product-details__short-description\"\u003e\u003c\/div\u003e\r\n\u003cdiv class=\"woocommerce-product-details__short-description\"\u003e\r\n\r\nഉറ്റവരുണ്ട്, ഉടയവരുണ്ട് അവരെയെന്നും കാത്തുകൊള്ളാൻ ഊറ്റമുള്ള കാവോനുണ്ട്. അതിരാണിപ്പാടത്തെ ചെമ്പച്ഛന്റെയും ചക്കിയമ്മയുടെയും ചെക്കനൊരു ഊരുകാത്ത കഥ. പാടിയും പറഞ്ഞും തലയുയർത്തിപ്പിടിച്ച് കാരിയാന്മലച്ചോല നീന്തി കാടുകേറിയ കാവോൻ ഇരുട്ടിന്റെ കരിമ്പടം പുതച്ച് ഊരുതീണ്ടുന്നവരുടെ കുടലുപറിയ്ക്കാൻ മുടിയഴിച്ച് കാലമർത്തിച്ചവിട്ടിത്തുള്ളി ഇറങ്ങി വരും. ഉടലിൽ ചേറ്റുമണമുള്ള മനുഷ്യരുടെ മണ്ണും മനസും കാക്കുന്ന ദൈവമകൻ ചരിതം.\r\n\r\n\u003c\/div\u003e\r\nMalayalam books in the UK","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54354979455318,"sku":null,"price":7.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/cef010a5-fed7-4077-807f-bbd4434c417e.jpg?v=1782463522"},{"product_id":"lincymol-jananam-3-7-2009-maranam-13-3-2025","title":"LINCYMOL","description":"അമ്മയായ ഏലീശ്വയോടൊപ്പം ഉറങ്ങാൻ കിടന്നതാണ് ലിൻസി. പിറ്റേന്ന് പുലർച്ചെ ഏറെ വൈകിയിട്ടും അവൾ ഉണരാത്തതെ ന്തെന്ന് അന്വേഷിച്ചപ്പോഴാണ് ഏലീശ്വ ആ കാഴ്ച്‌ച കാണുന്നത്. പതിനാറുകാരിയായ ലിൻസിമോൾക്ക് യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചത്? അത്രയൊന്നും വികസനം എത്തിച്ചേർന്നി ട്ടില്ലാത്ത, തീരദേശ ത്തോട് ചേർന്ന് നിൽ ക്കുന്ന ഒരു ഭൂമികയിൽ സംഭവിക്കുന്ന ഒരു പെൺകുട്ടിയുടെ ദുരൂഹമായ മരണവും അതിലേക്ക് നയിച്ച സംഭവങ്ങളും വിഷയ മാകുന്ന ക്രൈം ഡ്രാമയാണ് ലിൻസിമോൾ വേഗത്തിൽ വായിച്ചു പോകാവുന്ന മികച്ച വായനാനുഭവം!\r\n-ഡോ നിഖിലേഷ് മേനോൻജയ്‌ലക്ഷ്‌മി ശ്രീനിവാസൻ","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54354979651926,"sku":null,"price":5.59,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/304a823f-692d-4578-96bc-862b739b081c.jpg?v=1782463522"},{"product_id":"thari","title":"THARI","description":"\u003cp\u003e\u003cmeta charset=\"UTF-8\"\u003e\u003cspan\u003eനെല്ലിപ്പാടം എന്ന ഒരു ചെറിയ ഗ്രാമത്തിൽ അപ്രതീക്ഷിതമായി, ദുരൂഹസാഹചര്യത്തിൽ കണ്ടെത്തുന്ന ഒരു മൃതദേഹത്തിനെ ആസ്പദമാക്കിയാണ് നോവൽ വികസിക്കുന്നത്. ഇത്തരമൊരു സംഭവം ആദ്യമായി നടക്കുന്ന ആ ഗ്രാമത്തിലെ മനുഷ്യരുടെ സമാധാനം നഷ്ടമാകുന്നു. തുടർന്ന് നടക്കുന്ന അനേകം വിചിത്രമായ സംഭവങ്ങൾക്കൊടുവിൽ താരി എന്ന പെൺകുട്ടിയുടെ ദുരൂഹമായ മരണത്തിലേക്ക് കഥ നീങ്ങുന്നു. അവളുടെ മരണത്തിന് കാരണക്കാരായവർ ഒന്നൊന്നായി, ക്രൂരമായി കൊല ചെയ്യപ്പെടുന്നു. പ്രണയവും പ്രതികാരവും വിശ്വാസങ്ങളും ഇഴപിരിഞ്ഞുകിടക്കുന്ന ഒരു ഹൊറർ ത്രില്ലറാണ് താരി.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e\u003cspan\u003eMalayalam Books in the UK\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54397966680406,"sku":null,"price":5.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_3577.png?v=1782941512"},{"product_id":"andhakaram-manavaparvam","title":"ANDHAKARAM MANAVAPARVAM","description":"\u003cp\u003e\u003cmeta charset=\"UTF-8\"\u003e\u003cspan\u003eഅന്ധകാരം മൂടിയ ലോകം, ആ ലോകത്തിന് ദണ്ഡക എന്ന കോട്ടയുടെ മുഖഭാവമാണ്. രണ്ടു ലോകങ്ങൾ സമാന്തരമായി നീങ്ങുമ്പോഴും നിരവധി അസാധാരണ സംഭവങ്ങളിലൂടെ പരസ്പരം കെട്ടുപിണഞ്ഞുകിടക്കുകയാണ് ഈ ലോകങ്ങൾ. ശ്രീ പത്മനാഭക്ഷേത്രത്തിലെ ബി നിലവറയുടെ വാതിലിൽ ആലേഖനം ചെയ്തിരിക്കുന്ന വ്യാളികളും ചെകുത്താന്റെ ചിഹ്നങ്ങളും അസമിലെ ഉമാനന്ദക്ഷേത്രത്തിലെ രഹസ്യഅറയുടെ വാതിലിലെ ചിഹ്നങ്ങളും ഒരുപോലെ. ഒരിടത്ത് മഹാവിഷ്ണുക്ഷേത്രമെങ്കിൽ മറ്റൊരിടത്ത് ശിവപാർവ്വതി ക്ഷേത്രം. ഒന്ന് കടലിന്റെ തീരത്തും മറ്റൊന്ന് മഞ്ഞുമലകളോട് ചേർന്നും. പരസ്പരം ബന്ധിപ്പിക്കാൻ കഴിയാത്ത രണ്ടിടങ്ങൾ, എന്നിട്ടും ദുരൂഹമായി ഇവ രണ്ടും ഇഴപിരിയാനാകാതെ കിടക്കുന്നു.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e\u003cspan\u003eMalayalam Books in the UK\/ Europe\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54398109548886,"sku":null,"price":6.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_3583.png?v=1782944097"},{"product_id":"hacker-x-randaman","title":"Hacker X Randaman","description":"\u003cp\u003e\u003cmeta charset=\"UTF-8\"\u003e\u003cspan\u003e'ശാസ്ത്രത്തിന്റെ അപ്പോസ്തലർ' വാഴുന്ന സയൻസ് സൊസൈറ്റിയുടെ ഗവേഷണപ്രബന്ധങ്ങളിൽ ചിലത് ഹാക്ക് ചെയ്യപ്പെടുന്നു. ഒപ്പം കോർ കമ്മിറ്റി അംഗമായ പ്രതിഭയുടെ തിരോധാനം, ഭീഷണിയുടെ സ്വരമുള്ള ഹാക്കർ ത ന്റെ മെയിലുകൾ... സംഭവബഹുലമായ പശ്ചാത്തലം. ചോദ്യങ്ങൾ അനവധിയാണ്: പ്രതിഭ എവിടെ? ഹാക്കർ ത ആര്? ഗവേഷണപ്രബന്ധങ്ങളുടെ ഭാവിയെന്ത്? കൊലപാതകങ്ങൾക്കു പിന്നിലുള്ള കരങ്ങൾ ആരുടേത്? ഈ ഊരാക്കുടുക്കുകളഴിക്കാൻ ശ്രമിക്കുന്നവർ കടന്നുപോകുന്ന ഉദ്വേഗജനകമായ അന്വേഷണവഴികളുടെ ആവിഷ്കാരമാണ് ഹാക്കർ ത രണ്ടാമൻ. നിഗൂഢതകളും സൈബർലോകവും അപ്രതീക്ഷിതമായ വഴിത്തിരിവുകളും നിറഞ്ഞ ഒരു സസ്പെൻസ് ത്രില്ലർ.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e\u003cspan\u003eMalayalam books in the UK\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54430891114838,"sku":null,"price":8.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_3646.png?v=1783171716"},{"product_id":"coronakalathe-kolapathakam","title":"Coronakalathe Kolapathakam","description":"\u003cp\u003e\u003cspan\u003eഒരു കൊലപാതകം, അതിൻ്റെ പിന്നാമ്പുറങ്ങൾ തേടിയുള്ള പോലീസ് യാത്ര. കേവലം കഥകളിലൂടെയല്ല, മറിച്ച് പല മനുഷ്യരുടെ ജീവിതങ്ങളിലൂടെയും അവരുടെ നോവുകളിലൂടെയും തകർന്ന സ്വപ്നങ്ങളിലൂടെയും ആ യാത്ര നീങ്ങുന്നു. ഉലഞ്ഞും മറിഞ്ഞും ഒടുവിൽ അത് യഥാർഥ ലക്ഷ്യസ്ഥാനത്ത് ചെന്നെത്തുന്നു. അന്വേഷണത്തിൻ്റെ കനൽപ്പാതകളിലൂടെയാണ് ഈ നോവൽ സഞ്ചരിക്കുന്നത്. കുറ്റവാളി ശിക്ഷിക്കപ്പെടുമ്പോഴും ചില ചോദ്യങ്ങൾ ബാക്കിയാകുന്നുണ്ടാകാം. അവ ഉത്തരങ്ങൾ തേടി നിങ്ങളുടെ ചിന്തകളിൽ അലയട്ടെ.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e\u003cspan\u003eMalayalam Books in the UK\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54670938440022,"sku":null,"price":6.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/83_639084593897882054129631.webp?v=1784462881"},{"product_id":"kadampra-amsham","title":"Kadampra Amsham","description":"\u003cp\u003e\u003cspan\u003e ആഭിചാരത്തിന്റെയും നിഗൂഢതകളുടെയും ലോകത്തേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്ന നോവലാണ് കടമ്പ്ര അംശം. ശാസ്ത്ര- സാങ്കേതികത വളർന്നു പന്തലിക്കുമ്പോഴും ആഭിചാരവും അന്ധവിശ്വാസങ്ങളും വർദ്ധിച്ചുകൊണ്ടിരിക്കുന്ന സമകാലിക സമൂഹത്തിൻ്റെ ഛായാമുഖിയാണ് 'കടമ്പ്ര അംശം'. ഫ്രഞ്ച് അധീനതയിലായിരുന്ന കടമ്പ്ര അംശം കാട് സ്വകാര്യ ഉടമസ്ഥതയിലാകുന്നതിലൂടെയാണ് കൊലപാതകങ്ങളുടെയും ഗൂഢ ലക്ഷ്യങ്ങളുടെയും ചുരുളഴിയുന്നത്. കൊല്ലപ്പെടുന്ന ശൗര്യ എന്ന പെൺകുട്ടിയും കേസന്വേഷകരായ ഡെറിക് ഇമ്മൻ, ബഞ്ചമിൻ എന്നീ പോലീസുകാരും നമ്മൾ കേട്ടതോ അറിഞ്ഞതോ ആയ കഥാപാത്രങ്ങളായി അനുഭവപ്പെടുന്നു. ഉദ്യേഗാത്മകതയും നിരീക്ഷണവുമെല്ലാം ഓരോ വാക്യത്തിലും ചേർത്തുവെക്കാൻ നോവലിസ്റ്റിന് കഴിയുന്നുണ്ട്.ആഖ്യാനവും കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പുമെല്ലാം കൃതിയെ കൂടുതൽ മികവുറ്റതാക്കുന്നു. സെഡോറ നോവൽ മത്സരം 2025 -ൽ രണ്ടാം സ്ഥാനം നേടിയ കൃതി.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e\u003cspan\u003eMalayalam Books in the UK\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54671328837974,"sku":null,"price":5.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/83_639135694431617640111812.webp?v=1784471481"},{"product_id":"padinjare-kollam-chorakkalam","title":"Padinjare Kollam Chorakkalam","description":"\u003cp\u003e\u003cspan\u003eപടിഞ്ഞാറെ കൊല്ലം ചോരക്കാലം കഥപറച്ചിലിന്റെ നേർവിശുദ്ധിയുടെ വിളംബരം ആണ്. വലിയ ചിന്താഭാരംകെട്ടിയ മാറാപ്പില്ലാതെ, ബുദ്ധിയുടെ പദപ്രശ്നവ്യവഹാരമില്ലാതെ സുതാര്യ സുന്ദരമായ കഥയൊഴുക്ക്.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e\u003cspan\u003eMalayalam Books in the UK\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54672531358038,"sku":null,"price":5.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/73355529829587-padi.jpg?v=1784477847"},{"product_id":"vettanaykkal","title":"Vettanaykkal","description":"\u003cp\u003e\u003cspan\u003eഡേവിഡ് ജോണ് എന്ന കേന്ദ്രകഥാപാത്രമാണ് ഈ നോവലിന്റെ നട്ടെല്ല്. ഒരേസമയം രണ്ട് കാലഘട്ടം വിവരിക്കുന്ന, വ്യത്യസ്ത സംസ്കാരത്തെപ്പറ്റി പ്രതിപാദിക്കുന്ന കഥ. രാഷ്ട്രീയവും തീവ്രവാദവും ഇടകലരുന്ന സമൂഹത്തിൽ ഇന്നും നിലനിൽക്കുന്ന വർണ്ണ വിവേചനങ്ങളെ തുറന്നുകാട്ടുന്ന നോവല് കൂടിയാണിത്. പ്രണയവും പ്രതികാരവും അധികാരദാഹവും കൊല്ലും കൊലയുമെല്ലാം ഈ നോവലിന്റെ ഭാഗമാണ്. എല്ലാ വായനക്കാരെയും തൃപ്തിപ്പെടുത്താന് തക്ക ഒട്ടേറെ ഘടകങ്ങള് ഈ നോവലിലുണ്ട്. ആഴമുള്ള കഥാപാത്രസൃഷ്ടികളാണ് മറ്റൊരു സവിശേഷത; വെള്ളിച്ചി, ഏകന്, താമര, ഇഷ, ചെമ്പകം, ഇതൾ എന്നിങ്ങനെ ശക്തമായ ഒട്ടനവധി കഥാപാത്രങ്ങള് ഈ നോവലിലുണ്ട്. ഡേവിഡ് ജോണും വെള്ളിച്ചിയും തമ്മിലുള്ള പ്രണയവും ആ പ്രണയത്തിലെ അപ്രതീക്ഷിതമായ വഴിത്തിരിവുകളും കോളേജ് രാഷ്ട്രീയവും അക്രമങ്ങളും വനവാസവുമെല്ലാം ഈ നോവലിന്റെ പ്രധാന കഥാപരിസരങ്ങളാണ്. അങ്ങേയറ്റം ത്രില്ലടിപ്പിക്കുന്ന ട്വിസ്റ്റുകളാണ് നോവലിന്റെ മറ്റൊരു സവിശേഷത.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e\u003cspan\u003eMalayalam Books in the UK\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54672878534998,"sku":null,"price":6.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/46458736122197-vetta.jpg?v=1784478800"},{"product_id":"death-code","title":"Death Code","description":"\u003cp\u003e\u003cspan\u003eഎമിലി റോയിയുടെയും അലക്സിസ് കാസ്റ്റെൽസിന്റെയും ത്രില്ലർ നോവലിന്റെ മൂന്നാം ഭാഗം ഫ്രാങ്കോയിസ്റ്റ് സ്പെയിനിനും സമകാലിക സ്വീഡനും ഇടയിലുള്ള ഒരു യാത്രയിലൂടെ നിങ്ങളെ കൊണ്ടുപോകുന്ന ഈ കഥയിൽ ജൊഹാന ഗസ്താവ്സൺ ഭൂതകാലവും വർത്തമാനകാലവും ഇടകലർത്തുന്നു. ഇന്നത്തെ സ്വീഡിഷ് ഫെർട്ടിലിറ്റി ക്ലിനിക്കുകളിൽ നിന്ന് ഫ്രാങ്കോയുടെ ഭരണത്തിന്റെ ഭീകരതയിലേക്കും സ്പാനിഷ് അനാഥാലയങ്ങളിൽ നടന്ന ഭയാനകമായ സംഭവങ്ങളിലേക്കും ഈ നോവൽ നിങ്ങളെ കൊണ്ടുപോകുന്നു. വിവർത്തനം: തെൽഹത്ത് കെ. വി.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e\u003cspan\u003eMalayalam Books in the UK\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54673197367638,"sku":null,"price":9.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/6416576970573-death-code.jpg?v=1784479828"},{"product_id":"code-blue","title":"Code Blue","description":"\u003cp\u003e\u003cspan\u003eതന്റെ ആരോഗ്യവാനായ സുഹൃത്ത് ദുരൂഹ സാഹചര്യത്തിൽ മരണപ്പെടുന്നതോടെ സാധാരണക്കാരനായ ഒരു നഴ്സ് മരണ ത്തിന്റെ ചുരളഴിക്കാൻ ഇറങ്ങി പുറപ്പെടുന്നു. പക്ഷേ പോലീസിന്റെ ഇടപെടലുകളോ ഫോറൻസിക് റിപ്പോർട്ടുകളോ മൊബൈൽ ടവർ ലൊക്കേഷനുകളോ ഇല്ലാതെ ഒരു കേസ് തെളിയിക്കാൻ പറ്റുമോ? അത്തരമൊരു ശ്രമം ആണ് നായകൻ നടത്തുന്നത്. പലപ്പോഴും ഭാഗ്യവും ഊഹങ്ങളും ആണ് നായകനെ മുന്നോട്ട് നയിക്കുന്നത്. അന്വേഷണം വഴിമുട്ടിയ അവസരങ്ങളും ഉണ്ടാകുന്നുണ്ട്. ഓരോ നിമിഷവും സസ്പെൻസ് നിറയ്ക്കുന്ന ത്രില്ലർ വായനാ അനുഭവം.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e\u003cspan\u003eMalayalam Books in the UK\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54777191104854,"sku":null,"price":4.59,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_4022_1.png?v=1784740473"},{"product_id":"mortuary-row-number-22","title":"Mortuary Row Number 22","description":"\u003cp\u003e\u003cspan\u003eമോർച്ചറിയിൽ കിടക്കുന്ന ഒരു ശരീരത്തിൽ നിന്ന് ആരംഭിക്കുന്ന അന്വേഷണം, മനുഷ്യൻ മറച്ചുവച്ച പാപങ്ങളുടെയും ദൈവം എഴുതിയ സത്യങ്ങളുടെയും ഇടയിലേക്ക് ഒരു യാത്രക്കാണ് ഞാൻ നിങ്ങളെ ക്ഷണിക്കുന്നത്. മരണാനന്തര ജീവിതത്തിൽ നാം കണ്ടെത്താൻ പോകുന്ന അദൃശ്യ ശക്തികളും തോബിയത്തിന്റെ കാലത്തിന്റെ നിഴലുകളും നിരോധിതമായ ആചാരങ്ങളുടെ ചുവടുകൾ പിന്തുടർന്ന് പോകുന്ന മനുഷ്യരും ഒക്കെ നിങ്ങൾക്ക് പുതിയൊരു അനുഭവം നൽകുമെന്ന് വിശ്വസിക്കുന്നു. ഇതൊരു അന്വേഷണം മാത്രമല്ല… വിധിയും മോചനവും തമ്മിലുള്ള ദൈവിക യുദ്ധത്തിന്റെ ഇരുണ്ട സാക്ഷ്യമാണ്.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e\u003cspan\u003eMalayalam Books in the UK\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54777352421718,"sku":null,"price":7.59,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/MORRUARY.jpg?v=1784742364"},{"product_id":"onpatham-veedu","title":"Onpatham veedu","description":"\u003cp\u003eചരിത്രത്തെ കൂട്ടുപിടിച്ചെഴുതിയ ത്രില്ലർ നോവൽ\u003c\/p\u003e\n\u003cp\u003eഅവരുടെ രൂപം ഞാനൊരിക്കലും മറക്കില്ല. കറുപ്പു തുണിയുടുത്ത്, കറുത്ത മുഖംമൂടി കെട്ടി, കറുത്ത വാളും പിടിച്ച് ഇരുട്ടുമായി ഒന്നായി നിന്ന അഞ്ചുപേർ. വെടിയുണ്ടകളിൽനിന്നും അവർ മിന്നൽ പോലെ വെട്ടിയൊഴിഞ്ഞു. എന്റെ പടയാളികൾ അവർക്കു മുന്നിൽ അഞ്ചു നിമിഷം തികച്ചില്ല. എങ്കിലും വന്ന അഞ്ചുപേരിൽ ഒരാളെ ഞങ്ങൾക്കു വെട്ടിവീഴ്ത്താൻ പറ്റി. കൂട്ടത്തിലൊരാൾ കൊല്ലപ്പെട്ടത് അവരുടെ കോപം വർധിപ്പിക്കുക മാത്രമാണ് ചെയ്തത്. പിന്നീടുള്ള അവരുടെ പോരു കണ്ടാൽ അവർ മനുഷ്യരാണെന്ന് വിശ്വസിക്കുക പ്രയാസം. ബാക്കിയുള്ള നാലുപേർ എന്റെ അവശേഷിച്ച പത്തു പടയാളികളെ കൊന്നുതള്ളി.\u003cbr\u003e– മാർത്താണ്ഡവർമയുടെ കുലശേഖരപ്പട നയിച്ചിരുന്ന ഡിലനോയിയുടെ സ്വകാര്യ ഡയറിയിൽനിന്നുമുള്ള ഭാഗം.\u003c\/p\u003e\n\u003cp\u003eകമ്പ്യൂട്ടർ പ്രോഗ്രാമിൽ സഹായം അഭ്യർഥിച്ച് സമീര സമീപിച്ചപ്പോൾ, കൺമുന്നിൽ തെളിയാൻപോകുന്നത് മൂന്നു നൂറ്റാണ്ട് പഴക്കമുള്ള കുടിപ്പകയുടെ ബാക്കിപത്രമാണെന്ന് അരുൺ അറിഞ്ഞിരുന്നില്ല. അന്വേഷണത്തിൽ, തിരുവിതാംകൂർ സാമ്രാജ്യം അടക്കിവാണിരുന്ന മാർത്താണ്ഡവർമയ്ക്ക് നിഗൂഢസംഘത്തിൽനിന്നും ആക്രമണം നേരിടേണ്ടിവന്നതായി കണ്ടെത്തുന്നു. സത്യം തേടിയുള്ള അവരുടെ യാത്രയിൽ, തിരുവിതാംകൂറിന്റെ ചരിത്രത്തിലെ അറിയപ്പെടാത്ത രഹസ്യങ്ങൾ ചുരുളഴിയുന്നു.\u003c\/p\u003e\n\u003cp\u003eMalayalam books in the UK\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54779572257110,"sku":null,"price":4.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/Onpathaam-Veedu-1.jpg?v=1784757027"},{"product_id":"vijanaveedhi","title":"Vijanaveedhi","description":"\u003cp\u003eതിരുവിതാംകൂർ ചരിത്രത്തിലെ സമാനതകളില്ലാത്ത ഒരു ദുരന്താദ്ധ്യായത്തെ എല്ലാ തീക്ഷ്ണതകളോടും കൂടി വീണ്ടും ഓർമിപ്പിച്ചു എന്ന സവിശേഷത വിജനവീഥിക്ക് അവകാശപ്പെടാം.\u003cbr\u003e– പ്രൊഫ. ശശിഭൂഷൺ\u003c\/p\u003e\n\u003cp\u003eവിജനവീഥി ശില്പഭദ്രമായ ഒരു നോവലാണ്. അതിലെ വിവരണങ്ങൾ യുക്തിസഹവും മനഃശാസ്ത്രതത്ത്വങ്ങളിൽ അധിഷ്ഠിതവുമാണ്. അതുകൊ ണ്ടുതന്നെ ആധികാരികത അവകാശപ്പെടുന്ന ഒരു പ്രമേയത്തിന്റെ ലാവണ്യാത്മകമായ ആവിഷ്കാരമെന്ന നിലയിൽ നോവൽ ശ്രദ്ധേയമാണ്.\u003cbr\u003e– മധു ഇറവങ്കര\u003c\/p\u003e\n\u003cp\u003eഞാൻ ആരാധിക്കുന്ന കേരളസംസ്കാരത്തിന്റെ സംരക്ഷകസ്ത്രീയാണ് സുഭദ്ര. ധീരതയുടെയും സ്ഥിരചിത്തതയുടെയും ലക്ഷ്യബോധത്തിന്റെയും സാന്മാർഗികതയുടെയും അത്യുജ്ജ്വലയായ, രക്തസാക്ഷിയായ ഒരു ധീരവനിത.\u003cbr\u003e– പിരപ്പൻകോട് മുരളി\u003c\/p\u003e\n\u003cp\u003eചരിത്രത്തിന്റെ വിമർശനാത്മകമായ പഠനത്തെ ഉദ്ദീപിപ്പിക്കുന്നതാണ് വിജനവീഥി. പുരപ്പുറത്തുപോലും വെളിച്ചം പതിയുന്ന ഇന്നും വിജനവീഥിയുടെ വായന നമ്മെ പിടിച്ചുലയ്ക്കാൻ പര്യാപ്തമാണ്.\u003cbr\u003e– ഡോ. അച്യുത് ശങ്കർ എസ്. നായർ\u003c\/p\u003e\n\u003cp\u003eവളരെ മികച്ച രചനാചാതുരി പ്രകടിപ്പിക്കുന്ന വിജനവീഥി എന്തുകൊണ്ട് ഇത്രയും കാലം വിസ്മൃതമായി എന്നത് അത്ഭുതത്തോടെയാണ് ഞാൻ നോക്കിക്കാണുന്നത്. മലയാളത്തിലെ സൈക്കോളജിക്കൽ ഹൊറർ നോവലുകളുടെ ശ്രേണിയിൽ അഗ്രഗണ്യ സ്ഥാനം വിജനവീഥി നേടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.\u003cbr\u003e– ഡോ. സാജിദ് അബ്ദുൽ ലത്തിഫ് (മരിയാ റോസ്)\u003c\/p\u003e\n\u003cp\u003eMalayalam Books in UK\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54801457348950,"sku":null,"price":13.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/VIJANAVEEDHI1_1_02eb6ad0-996e-4386-ad6d-43016673bcba.jpg?v=1784826260"},{"product_id":"udalchirath","title":"Udalchirath","description":"\u003cdiv class=\"product-section\"\u003e\n\u003cdiv class=\"product-right-col\"\u003e\n\u003cdiv class=\"book-info-card\"\u003e\n\u003cdiv class=\"book-info-summary\"\u003e\n\u003cdiv class=\"book-info-summary__text\"\u003e\n\u003cp\u003eഉടൽച്ചിരാത്\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003eസ്വന്തം ജന്മനാടുപേക്ഷിക്കേണ്ടി വന്നൊരു മനുഷ്യനെത്തിപ്പെട്ടത് ഐതിഹ്യങ്ങളുടെയും, പുരാണങ്ങളുടേയും നിഗൂഢതകളൊളിപ്പിച്ചു വെച്ചൊരു നാട്ടിലാണ്. അവിടെ അവൻ്റെ നിഴലുപോലെ കൂട്ടുള്ളത് മരണം മാത്രം. മുന്നിലെ കാഴ്ചകളിലാകട്ടെ ചിതകളെരിയുന്ന മണികർണ്ണികാ ഘാട്ടും, ചിരാതുകളെരിയുന്ന അസിഘാട്ടും ഒരു നാണയത്തിനിരുവശമെന്ന പോലെ മരണത്തെയും ജീവിതത്തെയും പേറി ചിതറി വീണു കൊണ്ടേയിരിക്കുന്നു. അവൻ്റെ ആ ജീവിതത്തിലേക്ക് തികച്ചും അപ്രതീക്ഷിതമായി കടന്നു വരുന്ന കുറേയേറെ മനുഷ്യർ. അവർക്കിടയിൽ സ്വപ്നാടനം പോലെ അവൻ്റെ ജീവിതം മാറിമറിയുന്നു. ആ ജീവിതത്തിലേക്ക് പറിച്ചു മാറ്റുവാൻ ആകാത്ത രീതിയിൽ ആ നാടും നിറയുന്നു.\u003c\/p\u003e\n\u003cp\u003eMalayalam Books in the UK\u003c\/p\u003e\n\u003c\/div\u003e\n\u003c\/div\u003e\n\u003c\/div\u003e\n\u003c\/div\u003e\n\u003c\/div\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54863168176470,"sku":null,"price":5.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/1784099764_6a5733b4581db.jpg?v=1785603851"},{"product_id":"chimera-chapter-1","title":"Chimera :Chapter 1","description":"\u003cp\u003eഒരു ത്രില്ലർ സിനിമ കാണുന്ന അതേ വേഗതയിലും ഉദ്വേഗത്തിലുമാണ് അലൻ ഈ നോവൽ ഒരുക്കിയിരിക്കുന്നത്. സംഖ്യകളുടെ രഹസ്യങ്ങളെയും മനുഷ്യന്റെ സൈക്കോളജിയെയും ഇത്രയും ബ്രില്യന്റ് ആയി കൂട്ടിയിണക്കിയ ഒരു ക്രാഫ്റ്റ് മലയാളത്തിൽ അപൂർവ്വമാണ്. ഒറ്റയിരുപ്പിന് വായിച്ചുതീർക്കാൻ തോന്നുന്ന ഗംഭീര ത്രില്ലർ!” -ജസ്റ്റിൻ മാത്യു (തിരക്കഥാകൃത്ത് – മിന്നൽ മുരളി, പൊൻമാൻ)\u003c\/p\u003e\n\u003cp\u003e“A refreshingly original premise that instantly sparks the curiosity to discover what lies behind its mystery.” -Manu Swaraj (Director, Cowriter-Padakkalam)\u003c\/p\u003e\n\u003cp\u003eമെഡിക്കൽ സയൻസിന്റെ സകല യുക്തികളെയും തോൽപ്പിച്ച്, 300 വർഷങ്ങൾക്ക് മുൻപുള്ള ആ നിഗൂഢ കൊലപാതകങ്ങൾ ഒരു ആധുനിക ക്ലിനിക്കിൽ വീണ്ടും ആവർത്തിക്കപ്പെടുന്നു! ഉത്തരങ്ങൾ തേടിയിറങ്ങുന്ന ഡോ. അലനും ഷാമിലിനും കണ്ടെത്താനാകുമോ ‘കിമേര’യുടെ ആ ഇരുണ്ട രഹസ്യം? യുക്തിയുടെ അതിരുകൾ അവസാനിക്കുന്നിടത്ത് തുടങ്ങുന്ന ഭയത്തിന്റെ ഗണിതശാസ്ത്രം!\u003c\/p\u003e\n\u003cp\u003eMalayalam Books in the UK\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":55041271398742,"sku":null,"price":8.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/Khabar_Chapter1_600x1000_26417218-bd87-4d00-a837-e5b83bc57bd8.jpg?v=1787167258"},{"product_id":"sulthanbatheriyilekkulla-theevandi","title":"Sulthanbatheriyilekkulla Theevandi","description":"\u003cp\u003e\u003cspan\u003eസുൽത്താൻ ബത്തേരിയിലേക്കുള്ള തീവണ്ടി ഡേവിസ് വർഗീസ് വയനാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒരു യുവതിയുടെ ദുരൂഹ കൊലപാതകം. .അതിനു പിന്നാലെ പൻസാര ഗോത്രക്കാരായ മൂന്നു യുവാക്കളെ കാണാതായിരിക്കുന്നു. .മാസങ്ങളായിട്ടും അന്വേഷണം എങ്ങുമെത്തുന്നില്ല. .ഇൻസ്പെക്ടർ പാപ്പുവിനു മുന്നിൽ ഇപ്പോൾ ഒരൊറ്റ പേരേയുള്ളൂ. ഡിറ്റക്ടീവ് വേലന് പൗലോസ്. ഷെർലക് ഹോംസ് ഓഫ് ട്രാവൻകൂർ കൂടുതൽ ശ്രമകരമായ പുതിയൊരു ദൗത്യവുമായി വേലൻ പൗലോസ് സുൽത്താൻ ബത്തേരിയിലേക്ക്.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e\u003cspan\u003eMalayalam Books in the UK\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":55328609435990,"sku":null,"price":6.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/SBatheri_1761803372096.jpg?v=1789154070"}],"url":"https:\/\/bookshelfuk.com\/collections\/thriller.oembed?page=2","provider":"Bookshelf UK","version":"1.0","type":"link"}