{"title":"Stories","description":null,"products":[{"product_id":"aa-maratheyum-marannu-marannu-njan","title":"AA MARATHEYUM MARANNU MARANNU NJAN","description":"ഒരു സർഗ്ഗാത്മകരചനയിൽ ആധുനികതയെന്നും ഉത്തരാധുനികതയെന്നും മറ്റുമുള്ള കള്ളിതിരിച്ചിടലുകൾക്ക് പ്രസക്തിയില്ലെന്ന് ഈ നോവൽ പറഞ്ഞുതരുന്നു. പ്രമേയത്തിന്റെ സത്യസന്ധതയും ഭാവനയുടെ സാന്ദ്രതയും ബിംബങ്ങളുടെയും ധ്വനികളുടെയും സമൃദ്ധിയുമാണ് ഒരു നല്ല നോവലിനെ സൃഷ്ടിക്കുന്നതെന്നും അത് സാക്ഷ്യപ്പെടുത്തുന്നു.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942147055958,"sku":null,"price":3.59,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/6096573714020-aa-mara-2.jpg?v=1779303545"},{"product_id":"anaswarakathakal-mp-narayana-pillai","title":"ANASWARAKATHAKAL-MP NARAYANA PILLAI","description":"\u003cdiv class=\"row\"\u003e\r\n\u003cdiv class=\"col-md-12\"\u003eമലയാളത്തിലെ ആദ്യകാലകഥാകൃത്തുക്കൾ മുതൽ സമകാലീന കഥാകൃത്തുക്കൾവരെയുള്ളവരുടെ ഏറ്റവും മികച്ചതും എന്നും ഓർമ്മിക്കപ്പെടുന്നതുമായ രചനകളാണ് ഈ പരമ്പരയിൽ സമാഹരിക്കുന്നത്. ഓരോ എഴുത്തുകാരുടെയും അവരുടെ രചനാകാലത്ത് പ്രസക്തമായതും ഈ തലമുറയും വരുംതലമുറയും വായിച്ചിരിക്കേണ്ടതുമായ കഥകൾ. മലയാളത്തിലെ പ്രമുഖരായ നിരൂപകരുടെ പഠനക്കുറിപ്പോടൊപ്പം അവതരിപ്പിക്കുന്നു. കഥാകൃത്ത് എന്ന നിലയിൽ തന്റെ വിധി, മനുഷ്യന്റെ ഭാഗധേയം നിർണയിക്കുകതന്നെയാണെന്നും സാമൂഹ്യജീവിയായിരിക്കെത്തന്നെ കാലം, ദേശം, സ്വത്വം തുടങ്ങിയവ ഉൾച്ചേർന്ന 'വ്യക്തിത്വം' തന്നിൽമാത്രം നിക്ഷിപ്തമാണെന്നും വിശ്വസിച്ചിരുന്നു എം.പി. നാരായണപിള്ള. മനുഷ്യനും പക്ഷിമൃഗാദികളും ഇടകലർന്ന പ്രകൃതിയിലെ സത്യത്തിന്റെ തെളിവുകളായിരുന്നു അദ്ദേഹത്തിന്റെ കഥകൾ. അനുഭവവും അവബോധവുമായിരുന്നു കഥയ്ക്കു പിന്നിലെ സത്യം. തിരഞ്ഞെടുപ്പ് \/ പഠനം: എ.വി. പവിത്രൻ\u003c\/div\u003e\r\n\u003c\/div\u003e\r\n\u003cdiv\u003e\u003c\/div\u003e\r\n\u003cdiv\u003eMalayalam Books in the UK\u003c\/div\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942148202838,"sku":null,"price":8.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_1986.png?v=1779303548"},{"product_id":"ave-mariya","title":"AVE MARIYA","description":"\u003cp style=\"text-align: left;\"\u003eഏകാന്തതയുടെ നൂർ വർഷങ്ങൾ, കളരിമറ്റത്തുകത്തനാർ, സ്വവർഗ്ഗസങ്കടങ്ങൾ, ആവേ മരിയ, പിന്നെ സസ്സന്ദേഹവുമായിടും, ആനപ്പുരയ്ക്കൽ കേശവപിള്ള മകൻ, ആട്ടുകട്ടിൽ, വാണിഭം, സോളോ ഗോയ്യാ എന്നീ ഒൻപത് കഥകളുടെ സമാഹാരം.\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942149120342,"sku":null,"price":3.29,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_8691.png?v=1779303552"},{"product_id":"bloody-mary","title":"BLOODY MARY","description":"ഈ മൂന്നു കഥകളുടെയും പൊതുസ്വഭാവം അവ ദൈര്‍ഘ്യമുള്ള കഥകളാണ് എന്നതത്രെ. അധ്യായങ്ങളായി തിരിച്ച് എഴുതപ്പെട്ട വലിയ കഥകള്‍. ചെറിയ കഥയാക്കി ഒതുക്കുവാനാകാത്ത ചില വലിയ പ്രമേയങ്ങളാണ് അവയുടെ ജീവന്‍. സമയവും സ്വാസ്ഥ്യവുമുണ്ടായിരുന്നെങ്കിൽ നോവലുകളായിത്തന്നെ വളര്‍ത്തിയെടുക്കാ മായിരുന്ന ഇവയെ ചെറുകഥയോടുള്ള വഴിവിട്ട അടുപ്പംകൊണ്ടു മാത്രമാണ് ഇവ്വിധത്തില്‍ കുറുക്കിയെടുത്തതെന്ന് പറഞ്ഞു കൊള്ളട്ടെ.' ഹ്യൂമന്‍ റിസോഴ്‌സസ് ബ്ലഡി മേരി ഒന്നര മണിക്കൂര്‍\r\n\r\n \r\n\r\nMalayalam books in the UK","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942150136150,"sku":null,"price":2.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_1466.png?v=1779303561"},{"product_id":"chennaya","title":"CHENNAYA","description":"മറ്റുള്ളവരിൽനിന്നൊക്കെ വ്യത്യസ്തനാണ് ജി. ആർ. ഇന്ദുഗോപൻ. അദ്ദേഹം സ്വീകരിക്കുന്ന കഥാവസ്തുവിലും അത് അവതരിപ്പിക്കുന്ന രീതിയിലും എന്തിന്, ഭാഷയിൽപ്പോലും ഈ വ്യത്യാസം തെളിഞ്ഞുകാണാം. 'ചെന്നായ' എന്ന കഥയെപ്പറ്റി എടുത്തുപറയേണ്ടതാണ്. വാട്‌സ്ആപ്പ് തുടങ്ങിയ ആപ്പുകളിൽ പെട്ടുപോകുന്ന അനേകരുടെ അനുഭവങ്ങൾ സാധാരണമാണ്. എന്നാൽ അത്തരമൊരു സാധാരണ അനുഭവത്തെ ഒരു ത്രില്ലറിന്റെ അപൂർവതയും അപ്രതീക്ഷിതത്വവുമെല്ലാം ചേർത്ത് അത്ഭുതപ്പെടുത്തുന്ന കഥയെഴുത്തിന്റെ രസതന്ത്രം അത്യന്തം ആസ്വാദ്യകരമാക്കിയിരിക്കുന്നു. 'വൂൾഫ്' എന്ന പേരിൽ ചലച്ചിത്രമാകുന്ന 'ചെന്നായ' എന്ന കഥയ്‌ക്കൊപ്പം മറുത, ക്ലോക്ക് റൂം, കുള്ളനും കിഴവനും, പതിനെട്ടര കമ്പനി എന്നീ കഥകളും ചേർന്ന ജി. ആർ. ഇന്ദുഗോപന്റെ ഏറ്റവും പുതിയ സമാഹാരം. ഒപ്പം കഥാകാരനുമായുള്ള ദീർഘ അഭിമുഖവും.\r\n\r\n \r\n\r\nMalayalam books in the Uk","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942150594902,"sku":null,"price":4.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_1463.png?v=1779303565"},{"product_id":"desheeyamrugam","title":"DESHEEYAMRUGAM","description":"മിസാറു, ദേശീയമൃഗം, ഡ്രാക്കുള, ഹൃദയകോശം, ഗോശാല, നിറ, ISLA DE SAN VALENTIN എന്നീ സന്തോഷ് ഏച്ചിക്കാനത്തിന്റെ ഏറെ ചർച്ചചെയ്യപ്പെട്ട കഥകളുടെ സമാഹാരം. സമകാലിക സാമൂഹിക-രാഷ്ട്രീയ ജീവിതത്തിന് പുതിയൊരു ഭാഷാനുഭവം പകരുന്നു ഇക്കഥകൾ.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942151283030,"sku":null,"price":5.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/ad8603d3-2af4-4e75-91b0-d04ed2aeccf0.jpg?v=1779303572"},{"product_id":"dinosarukalude-kaalam","title":"DINOSARUKALUDE KAALAM","description":"കേരളത്തിന്റെ രാഷ്‌ട്രീയാനുഭവങ്ങളിൽ പുതിയ ചിന്തയുടെ മണ്ണിളക്കിയ ദിനോസറുകളുടെ കാലം ഉൾപ്പെടെ എം. മുകുന്ദന്റെ 17 സമകാലീന കഥകൾ.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942152003926,"sku":null,"price":5.49,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_6272.png?v=1779303584"},{"product_id":"kachiya-morinte-manamulla-uchanerangal","title":"KACHIYA MORINTE MANAMULLA UCHANERANGAL","description":"സാധാരണ മദ്ധ്യവയസ്സിലേക്ക് എത്തുന്ന എല്ലാ ദമ്പതികളെയും പോലെ അത് ഞങ്ങൾക്കിടയിൽ ആഴ്ചയിലൊരിക്കലോ മറ്റോ ഉണ്ടാകാറുണ്ടായിരുന്നു. ഒരുറക്കത്തിലേക്കുള്ള ഇറക്കമിറങ്ങിയപ്പോഴാണ് ആരോ കവിളിൽ ചുംബിക്കുന്നപോലെ തോന്നിയത്, പിന്നീട് മൂടിക്കിടയിലൂടെ വിരലുകളുടെ സഞ്ചാരം. ബോധത്തിലേ വന്നപ്പോഴുണ്ട് ഡെയ്സി എന്നെ ആർത്തിയോടെ ചുംബിക്കുന്നു. എനിക്കെന്റെ ദേഷ്യം വന്നു.\r\n\r\n“ഡെയ്സി ഞാനുറങ്ങുന്ന കണ്ടില്ലെ.. എന്തായിത്.\r\n\r\n“ഓഹോ അപ്പോ അങ്ങനെയാണിത്. നിങ്ങക്ക് മൂഡുള്ളപ്പോ മാത്രം ഞാൻ സമ്മ തീക്കണം. എനിക്കിപ്പോ അങ്ങനെ വേണമെന്ന് തോന്നി. എന്റെ ഇഷ്ടത്തിന് വിലയില്ലെ. ഞാനെന്താ നിങ്ങളുടെ റോബോട്ടോ. നിങ്ങള് പറയുമ്പോ ചായയിടുന്ന, ചോറു ണ്ടാക്കുന്ന സെക്സിനു തയ്യാറാവുന്ന റോബോട്ടോ… ഡെയ്സി ദേഷ്യംകൊണ്ട് വിറയ്ക്കാൻ തുടങ്ങി\r\n\r\nകറുത്ത ഹാസ്യത്തിന്റെ ഇടങ്ങളെ അനാവൃതമാക്കുന്ന രചനാശൈലി ക്കുടമയായ ജേക്കബ് ഏബ്രഹാമിന്റെ പുതിയ കഥകളുടെ സമാഹാരം. കേരളീയ പൊതുമണ്ഡലത്തിൽ നിലനില്ക്കുന്ന അധികാര വഴക്ക ങ്ങളെയും മേൽക്കോയ്മകളെയും ശ്ലീലാശ്ലീല സങ്കല്പനങ്ങളെയും അപഹാസ്യവല്ക്കരിക്കുന്ന കഥകളുടെ സമാഹാരം,\r\n\r\nകേരള സാഹിത്യ അക്കാദമി ഗീതാഹിരണ്യൻ പുരസ്കാരം ലഭിച്ച ചെറുകഥാകൃത്തിന്റെ ഏറ്റവും പുതിയ കഥാസമാഹാരം.\r\n\r\nMalayalam Books in the UK\/ Europe","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942153937238,"sku":null,"price":5.59,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9290.jpg?v=1779303599"},{"product_id":"khadeeja","title":"Khadeeja","description":"പ്രണയം വല്ലാത്തൊരു ഹലാക്കാണ്, മനുഷ്യനെ നന്നാക്കാനും മോശമാക്കാനും കെല്പുള്ള എന്തോ ഒന്ന്. അങ്ങനെ അബൂക്കയുടെ ജീവിതത്തിൽ സംഭവിച്ച ആയിഷയെന്ന ആദ്യ പ്രണയത്തിന്റെയും ഖദീജയെന്ന നിത്യപ്രണയത്തിന്റെയും കഥയാണിത്. പറയാതെ, അറിയാതെ അത്രമേൽ ഹൃദയത്തോട് ചേർത്തുവച്ച ഒരുവൾ… പറഞ്ഞും അറിഞ്ഞും അറിയിച്ചും ജീവിതത്തിലേക്കു കടന്നുവന്ന് ജീവന്റെ പാതിയായി മാറിയ മറ്റൊരുവൾ… തെളിഞ്ഞ പുഴപോലെ പ്രണയമങ്ങനെ ഒഴുകുകയാണ്… മിഴിയിണകളും നിശ്വാസവും മൗനവുംപോലും അവർക്കിടയിൽ പ്രണയംതീർത്തു. ഏറെ വിശുദ്ധിയോടെയും അനുരാഗത്തോടെയും സൂക്ഷിച്ച മൈലാഞ്ചിമണമുള്ള പ്രണയത്തിന്റെ കഥ.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942155313494,"sku":null,"price":3.49,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/43471386366095-khadeej.jpg?v=1779303623"},{"product_id":"kumaran","title":"KUMARAN( AUTHOR SIGNED )","description":"\u003cdiv class=\"exerpt-book\"\u003e\r\n\u003col\u003e\r\n \t\u003cli\u003eപ്രതികാരമുള്ള ആത്മാക്കളാണത്രേ പ്രേതങ്ങൾ. ആത്മാക്കളെല്ലാം പ്രതികാരദാഹികളോ പ്രേതങ്ങളോ അല്ലെന്നിരിക്കെ ഏതൊരു അജ്ഞാതശക്തിയോടും മനുഷ്യർക്ക് ഒരേയൊരു വികാരം മാത്രം ഭയം…… ഭയം മാത്രം……!”\u003c\/li\u003e\r\n\u003c\/ol\u003e\r\n\u003c\/div\u003e\r\n\u003cdiv class=\"about-author\"\u003e\u003c\/div\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942155903318,"sku":null,"price":5.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9108.png?v=1779303625"},{"product_id":"m-t-yude-kathakal","title":"M T YUDE KATHAKAL","description":"\u003cdiv class=\"row\"\u003e\r\n\u003cdiv class=\"col-md-12\" style=\"text-align: left;\"\u003eമലയാളികള്‍ക്ക് പരിചയപ്പെടുത്തലുകള്‍ ആവശ്യമില്ലാത്ത സാഹിത്യകാരനാണ് എം ടി വാസുദേവന്‍ നായര്‍. അദ്ദേഹത്തിന്റെ സാഹിത്യ തപസ്യയില്‍ വിടര്‍ന്ന കഥാമലരുകള്‍ എന്നും വായനക്കാര്‍ക്ക് വേറിട്ട വായനാനുഭവം സമ്മാനിക്കുന്നവയാണ്. അരനൂറ്റാണ്ടിലധികമായി വായനക്കാര്‍ നെഞ്ചിലേറ്റിയ അദ്ദേഹത്തിന്റെ കഥാപ്രപഞ്ചത്തിലെ വിശിഷ്ടകഥകള്‍ സമാഹരിച്ചിരിക്കുന്ന പുസ്തകമാണ് എംടിയുടെ കഥകള്‍. കുട്ട്യേടത്തി, ഓപ്പോള്‍, ഇരുട്ടിന്റെ ആത്മാവ്, നിന്റെ ഓര്‍മയ്ക്ക് എന്നിങ്ങനെ അദ്ദേഹത്തിന്റെ കഥകള്‍ ഓരോന്നും ഓരോ മലയാളിയുടെ മനസിലും ഗ്രഹാതുരത്ഥത്തിന്റെ നനുത്ത ഓര്‍മ്മകള്‍ പകര്‍ന്നു നല്‍കുന്നവയാണ്. ആ കഥകളുടെ മാധുര്യം നുകരാത്ത മലയാളികളും കുറവാണ്. 1975-ല്‍ പ്രസിദ്ധീകരിച്ച ഓപ്പോള്‍ മുതല്‍ ഷെര്‍ലക്ക് വരെ വ്യത്യസ്ത കാലഘട്ടങ്ങളില്‍ എഴുതിയ കഥകളില്‍ നിന്ന് തിരഞ്ഞെടുത്ത കഥകളാണ് എംടിയുടെ കഥകള്‍ എന്ന പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത്.\u003c\/div\u003e\r\n\u003c\/div\u003e\r\n\u003cdiv\u003e\u003c\/div\u003e\r\n\u003cdiv\u003eMalyalam Books in the UK\u003c\/div\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942156460374,"sku":null,"price":8.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_1375.png?v=1779303627"},{"product_id":"manthappoomarante-kanyakakal","title":"MANTHAPPOOMARANTE KANYAKAKAL","description":"മന്ദപ്പൂമാരന്റെ കന്യകകളുടെ ദൃശ്യസാദ്ധ്യതകള്‍ അനവധിയാണ്. പ്രവാസവും നാടും ഗൃഹാതുരത്വവും അതില്‍ മുറ്റിത്തഴച്ചു നില്‍ക്കുന്നു. മന്ദപ്പൂമാരന്‍ എന്ന അപൂര്‍വ്വ തെയ്യത്തെയും അതിന്റെ പുരാവൃത്തത്തെയും സുരേഷ് പറയുന്നത് അന്ധമായ ആരാധനയോടെയല്ല, മനുഷ്യസഹജമായ വിചാരങ്ങളോടെയാണ്.\r\n-സുസ്‌മേഷ് ചന്ത്രോത്ത്\r\n\r\nഒരിറ്റു മനുഷ്യത്വത്തിനുവേണ്ടിപ്പോലും കേഴേണ്ടിവരുന്ന മനുഷ്യരും സ്വര്‍ഗ്ഗത്തിന്റെ മണം കുപ്പിയില്‍ നിറച്ചാലും നാറുന്ന നഗരങ്ങളും തമ്മിലുള്ള വടംവലിയാണിന്ന് ജീവിതം. അപ്പോഴും ചില തുരുത്തുകളുണ്ട്, പ്രതീക്ഷയുടെ പ്രവേഗം പകരുന്ന മനുഷ്യത്തുരുത്തുകള്‍. ദൈവത്തിന്റെപോലും കണ്ണീരൊപ്പുന്നത് അവരുടെ വിരലുകളാണ്.\r\n\r\nകലാത്മകവും കാലാത്മകവുമായ മനുഷ്യഗാഥകള്‍\r\n\r\n \r\n\r\nBest Malayalam Books in the UK","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942157017430,"sku":null,"price":5.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/fe9e6151-35af-4766-ab2f-eed94ef37a99.jpg?v=1779303629"},{"product_id":"misaaru","title":"MISAARU","description":"\u003cdiv class=\"row\"\u003e\r\n\u003cdiv class=\"col-md-12\"\u003eപ്രകൃതിയിൽ മനുഷ്യനോളം തന്നെ പ്രാധാന്യം ഇതര ജീവജാലങ്ങൾക്കുമുണ്ട് എന്ന് പറഞ്ഞുകൊണ്ട് വിശ്വസ്‌നേഹത്തിന്റെ വിശാലലോകത്തേക്ക് കുട്ടികളെ കൈപിടിച്ച് കൊണ്ടുപോകുന്ന ഈ കഥകൾ അനീതിക്കു മുന്നിൽ കണ്ണടയ്ക്കാതെ ചെവി തുറന്നുപിടിച്ചുകൊണ്ട് സത്യത്തിനുവേണ്ടി ഉറക്കെ സംസാരിക്കുന്നു. അത്ഭുതകരമായ ഭാവനയുടെ മഴവിൽകവാടത്തിലേക്ക് അവിസ്മരണീയമായ യാത്ര... മനോഹരമായ കളർ ചിത്രങ്ങളോടെ...\u003c\/div\u003e\r\n\u003c\/div\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942157443414,"sku":null,"price":4.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/61c8d5ed-81fe-45d8-b3f2-b27d382e0964.jpg?v=1779303634"},{"product_id":"mula","title":"MULA","description":"\"ഒരു പുരുഷന്റെ കഥയെഴുത്തുശൈലിയെക്കാള്‍ എനിക്കീ കഥകള്‍ ഉള്ളിലേക്ക് കയറിയത് ലിംഗങ്ങളെ റദ്ദുചെയ്തുകൊണ്ടായിരുന്നു. പുരുഷന്‍ ഇന്ന രീതിയില്‍ എഴുതണം സ്ത്രീ ഇന്നതുപോലെ എഴുതണം എന്നല്ലാതെ ഒരു എഴുത്താളന്‍ എഴുതിയതിനെ വായിക്കാനുള്ള ഭംഗിയിലാണ് എന്റെ ഹൃദയം തൊട്ടത്‌. ചില സമയങ്ങളില്‍ അവ നിര്‍മ്മലവും ചിലപ്പോള്‍ മുറിവേല്‍പ്പിക്കുന്നതുമായിരുന്നു. ചിലത് അതിന്റെ ശുദ്ധതയോർത്ത് ചുമ്മാ ചിരിപ്പിച്ചു. ഇന്ന വിഭാഗത്തില്‍പ്പെടുന്നത് എന്ന് വേര്‍തിരിക്കാനാകാത്ത കഥകളുടെ കൂട്ടത്തില്‍ മനോഹരമായ പ്രണയവും ഭയവും കുറ്റാന്വേഷണവും ജീവിതവുമെല്ലാം ഇടകലര്‍ന്നിരിക്കുന്നു. -ശ്രീപാർവ്വതി\r\n\r\n \r\n\r\nMalayalam books in the UK MULA BOOK","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942157836630,"sku":null,"price":6.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_7081.png?v=1779303640"},{"product_id":"mohamanja","title":"MOHAMANJA","description":"“രമണമഹർഷിയുടെ ഉദാത്തങ്ങളായ ഉക്തികളെക്കാൾ നമ്മൾക്കു രസിക്കുന്നത് മിസ്റ്റിക് അല്ലാത്ത വ്യക്തിയുടെ സംസാരമായിരിക്കും. പച്ചയായത്, ലളിതമായത് നമ്മളെ ആകർഷിക്കും. ജീവരക്തത്തിൽ അലിഞ്ഞുചേർന്ന ആശയങ്ങളുടെ പ്രതിപാദനം ആകർഷകത്വമുള്ളതായിരിക്കും. ഇത് സാഹിത്യത്തെ സംബന്ധിച്ചും ശരിയാണ്. ഉത്കടവികാരാവിഷ്കാരത്തെക്കാൾ മനസ്സിനു പ്രശാന്തതയരുളുന്നത് കോമളീകൃതമായ അല്ലെങ്കിൽ മൃദുപക്വമായ വികാരാവിഷ്കാരമാണ്. ഈ തത്ത്വത്തിന് നിദർശകമായി പരിലസിക്കുന്നു കെ.ആർ. മീര എഴുതിയ മോഹമഞ്ഞ എന്ന ചെറുകഥ.” -എം. കൃഷ്ണൻനായർ","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942157934934,"sku":null,"price":4.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_5566.png?v=1779303640"},{"product_id":"oru-dalit-yuvadiyude-kadana-katha","title":"ORU DALIT YUVADIYUDE KADANA KATHA","description":"സ്‌കൂൾ ഒഫ് ഡ്രാമയിലെ അവസാനവർഷവിദ്യാർത്ഥിനിയായ രാധിക, കരീംബോയിയുടെ നാടകത്തിൽ നഗ്നയായി അഭിനയിക്കാൻ വിസമ്മതിച്ചു. കുറ്റം അവളുടേതല്ല എന്നാണ് നാടകകൃത്ത് നാരായണന്റെ അഭിപ്രായം. ''പാരമ്പര്യത്തിൽനിന്നും ശീലങ്ങളിൽനിന്നും പെട്ടെന്ന് നമുക്ക് രക്ഷപ്പെടാൻ കഴിയില്ല.'' അപമാനിക്കപ്പെട്ട ഒരു ദളിത് യുവതിയെ റിയലിസ്റ്റിക്കായി അവതരിപ്പിക്കാനാണ് 'കലയിൽ കോംപ്രമൈസില്ല' എന്നു കരുതുന്ന കരീംബോയി ആവശ്യപ്പെട്ടത്. ഒടുവിൽ രാധികയ്ക്കു പകരക്കാരിയായി വസുന്ധരയെത്തി, സ്വമനസ്സാലേ നാടകമവതരിപ്പിച്ചു. പക്ഷേ, പ്രകാശ സംവിധാനം അത്രയും നിഷ്ഫലമാക്കിക്കൊണ്ട് സദസ്സിൽനിന്ന് നിരവധി ക്യാമറകളുടെ ഫ്‌ളാഷുകൾ തുടർച്ചയായി വസുന്ധരയുടെ നഗ്നമേനിയിൽ വെളിച്ചം പ്രവഹിപ്പിച്ചു... ഒറ്റക്കളികൊണ്ട് നാടകാവതരണം നിർത്തുകയും ചെയ്തു.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942162227542,"sku":null,"price":2.59,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_6271.png?v=1779303666"},{"product_id":"penmaaraattam","title":"PENMAARAATTAM","description":"ബെന്യാമിന്റെ ഏറെ ശ്രദ്ധേയമായ കഥാസമാഹാരത്തിന്റെ പുതിയ പതിപ്പ്\r\n\r\nഈ യാത്രയില്‍ ഞങ്ങള്‍ ബോഗിയുടെ തുറന്നിട്ട വാതില്‍ക്കല്‍ത്തന്നെ നില്‍ക്കും. കടകടശബ്ദത്തിനൊപ്പം ഇടയ്ക്കിടെ അലറിക്കൂവും. ഉറക്കെ സംസാരിക്കും. പൂരപ്പാട്ടുപാടും. വണ്ടി ഇഴയുമ്പോള്‍ പ്ലാറ്റ്‌ഫോം കച്ചവടക്കാരുടെ കൈവെള്ളയിലെ ചായ, പഴംപൊരി, പാത്രങ്ങള്‍ കാല്‍നീട്ടി തട്ടിമറിക്കും. അങ്ങനെ ഈ ട്രിച്ചി കൊച്ചിന്‍ ടീ ഗാര്‍ഡന്‍ എക്‌സ്പ്രസ്സിന്റെ പതിനൊന്നാം നമ്പര്‍ കോച്ച് ഞങ്ങളൊരു സ്വര്‍ഗമാക്കി മാറ്റും…\r\n\r\nഅംബരചുംബികള്‍, ബ്രേക്ക് ന്യൂസ്, എന്റെ ചെങ്കടല്‍യാത്രകളില്‍നിന്ന് ഒരധ്യായം, അര്‍ജന്റീനയുടെ ജേഴ്‌സി, ലോങ്മാര്‍ച്ച്, മാര്‍ക്കറ്റിങ്ങ് മേഖലയില്‍ ചില തൊഴിലവസരങ്ങള്‍, രണ്ടു പട്ടാളക്കാര്‍ മറ്റൊരു അറബിക്കഥയില്‍, പെണ്‍മാറാട്ടം എന്നിങ്ങനെ എട്ടു കഥകള്‍. പാപത്തിന്റെയും പകയുടെയും രതിയുടെയും ആസക്തിയുടെയും ഉഷ്ണശൈത്യപ്രവാഹങ്ങള്‍ സമാന്തരമായി കടന്നുപോകുന്ന, ഒന്നിനൊന്നു വ്യത്യസ്തമായ എട്ടു ജീവിതമേഖലകള്‍.\r\n\r\nചരിത്രത്തിന്റെയും രാഷ്ട്രീയത്തിന്റെയും അദൃശ്യവും മാരകവുമായ സാന്നിധ്യം ഈ എട്ടു കഥകളെയും ഒരൊറ്റ ഭൂപടമാക്കുന്നു.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942162096470,"sku":null,"price":4.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/f87855fc-e56e-4284-b8b4-627e0ab264f4.jpg?v=1779303667"},{"product_id":"ormayude-njarambu","title":"ORMAYUDE NJARAMBU","description":"\u003cdiv class=\"row\"\u003e\r\n\u003cdiv class=\"col-md-12\" style=\"padding-left: 40px;\"\u003eസർപ്പയജ്ഞം, മച്ചകത്തെ തച്ചൻ, കൃഷ്ണഗാഥ, ഓർമ്മയുടെ ഞരമ്പ്, അലിഫ് ലെയ്ല, ടെററിസ്റ്റ്, ഒറ്റപ്പാലം കടക്കുവോളം എന്നീ ഏഴു കഥകളുടെ സമാഹാരം. സവിശേഷമായ ആഖ്യാനശൈലിയാണ് ഓരോ കഥയുടെയും പ്രത്യേകത.\u003c\/div\u003e\r\n\u003c\/div\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942162063702,"sku":null,"price":5.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_8690.png?v=1779303667"},{"product_id":"payyan-kathakal","title":"PAYYAN KATHAKAL","description":"തിളങ്ങുന്ന കണ്ണുള്ള പയ്യന്‍! എണ്ണ മിനുങ്ങുന്ന മുഖത്ത് സ്ഥിരമായി രക്തസാക്ഷിത്വ ഭാവമാണ്. ഓരോ നിമിഷവും അനാവശ്യമായി മരിക്കുന്നമാതിരിയും എത്ര മരിച്ചാലും മനസ്സിലാക്കാത്തമാതിരിയുമാണ്. പയ്യനും പയ്യന്‍ കഥകളും മലയാള സാഹിത്യത്തിന്റെ അനുഭവ തലത്തില്‍ വേറിട്ടുനില്ക്കുന്നു. പയ്യനെ കേന്ദ്രീകരിച്ചുള്ള 73 കഥകളടങ്ങിയ പയ്യന്‍ കഥകളില്‍ സാഹിത്യ-- നയതന്ത്ര--രാഷ്ട്രീയമേഖലകളെ വി.കെ.എന്‍. പൂശുന്നുണ്ട്.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942162293078,"sku":null,"price":11.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/f14eaba8-e5d9-4c49-94d9-f4f6f94f7c0a.jpg?v=1779303668"},{"product_id":"pandu-pandu-pandu","title":"PANDU PANDU PANDU","description":"ഫേയ്‌സ്ബുക്കിലെ ചിരിയെഴുത്തുകാരിലെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ് മഹേഷ് ഹരിദാസ്. നമുക്ക് നിസ്സാരമായി തോന്നുന്ന പല സന്ദർഭങ്ങളും തന്റെ സ്വതസിദ്ധമായ രചനാവൈഭവം കൊണ്ട് 916 ചിരിയുടെ തൃശ്ശൂർപൂരമാക്കാനുള്ള മഹേഷിന്റെ കഴിവ് അപാരമാണ്. പണ്ട് പണ്ട് പണ്ട് എന്ന മഹേഷിന്റെ ആദ്യത്തെ പുസ്തകം ഒരു ഉഗ്രൻ ചിരി ബോംബാണ്. ആ ബോംബ് പൊട്ടി നിങ്ങൾ ചിരിച്ച് ചിരിച്ച് ചാകാതിരിക്കാൻ വേണ്ട മുൻകരുതൽ വായന തുടങ്ങും മുമ്പ് എടുക്കേണ്ടത് നിങ്ങളുടെ സ്വന്തം ഉത്തരവാദിത്വമാണെന്ന് ഓർമ്മിപ്പിച്ചുകൊള്ളുന്നു.\r\n\r\nസജീവ് എടത്താടൻ (വിശാലമനസ്‌കൻ)","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942162915670,"sku":null,"price":6.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9200.jpg?v=1779303667"},{"product_id":"oru-kutayum-kunhupengalum","title":"ORU KUDAYUM KUNHUPENGALUM","description":"മലയാള ബാലസാഹിത്യത്തിൽ എന്നും തിളങ്ങിനിൽക്കുന്ന രചനയാണ് 'ഒരു കുടയും കുഞ്ഞുപെങ്ങളും'. സ്‌നേഹന്ധങ്ങളുടെ മഹത്ത്വത്തിലേക്ക് കുട്ടികളെ കൈപിടിച്ചാനയിക്കുന്ന ഈ കഥയും ഇതിലെ കഥാപാത്രങ്ങളും ഇന്നും ഓരോ മനസ്സിലും ജീവിക്കുന്നു. കേരളത്തിന്റെ പ്രിയപ്പെട്ട ജനപ്രിയ എഴുത്തുകാരനായിരുന്ന മുട്ടത്തുവർക്കിയുടെ ലളിതവും സുന്ദരവുമായ ആഖ്യാനരീതി കുട്ടികളെയും മുതിർവരെയും ഒരുപോലെ ആകർഷിക്കും.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942163210582,"sku":null,"price":4.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_5569.png?v=1779303683"},{"product_id":"rajavinte-premabhajanam","title":"RAJAVINTE PREMABHAJANAM","description":"രാജാവിന്‍റെ പ്രേമഭാജനം, മന്ത്രവാദിയുടെ മകള്‍, ഒരു സ്നേഹത്തിന്‍റെ കഥ, കുളക്കോഴികള്‍, പത്മാവതി എന്ന വേശ്യ, രാജവീഥികള്‍, നീര്‍മാതളത്തിന്‍റെ പൂക്കള്‍ തുടങ്ങി ഉദാത്തമായ സ്നേഹസങ്കല്‍പത്തെക്കുറിച്ചുള്ള ഭാവഗീതങ്ങള്‍ എന്നു വിശേഷിപ്പിക്കാവുന്ന ഇരുപതു ചെറുകഥകളുടെ സമാഹാരമാണിത്.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942163472726,"sku":null,"price":5.59,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9511.png?v=1779303681"},{"product_id":"premalekhanam","title":"PREMALEKHANAM","description":"''ജീവിതം യൗവനതീക്ഷ്ണവും പ്രേമസുരഭിലവുമായിരിക്കുമ്പോൾ ജീവിതത്തിന് മധുരം പകരാൻ മറ്റൊന്നും ആവശ്യമില്ലല്ലോ.'' കേശവൻനായർ എന്ന യുവാവ് സാറാമ്മ എന്ന യുവതിയിൽ അനുരക്തനായി. വിവാഹപ്രായം കഴിഞ്ഞ സാറാമ്മ കേശവൻനായ രോട് ഒരു ജോലിക്കായി അപേക്ഷിക്കുന്നു. 'സാറാമ്മയെ ഞാൻ സ്‌നേഹിക്കുന്നതുപോലെ സാറാമ്മ എന്നെയും സ്‌നേഹിക്കണം' ഇതായിരുന്നു അയാൾ നിർദ്ദേശിച്ച ജോലി. സമുദായ സൗഹാർദ്ദത്തിനോ, സന്മാർഗ്ഗചിന്തയ്‌ക്കോ കോട്ടംതട്ടാത്തവിധത്തിൽ ഒരു പ്രേമകഥ വിജയകരമായി അവതരിപ്പിക്കുകയാണ് ബഷീർ.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942163833174,"sku":null,"price":2.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_5570.png?v=1779303681"},{"product_id":"ninte-ormakku","title":"NINTE ORMAKKU","description":"വിളറിയ വട്ടമുഖവും വിടര്‍ന്ന കണ്ണുകളും കഴുത്തുവരെ വളര്‍ന്നു ചുരുണ്ട ചെമ്പന്‍മുടിയുമുള്ള ഒരു പെണ്‍കുട്ടി... അച്ഛന്‍ അവളോടെന്തോ പറഞ്ഞു. എനിക്കജ്ഞാതമായിരുന്നു ആ ഭാഷ. അവള്‍ തല കുലുക്കി... എന്നിട്ട് പതുക്കെ ഉമ്മറക്കോലായിലേക്കു കയറി, അമ്പരപ്പോടെ നിന്നു. ആ സിംഹളപ്പെണ്ണ് സഹോദരിയാണ്... ഒരു പന്തീരാണ്ടിനുശേഷം അവളെക്കുറിച്ച് ഓര്‍ത്തുപോയി. ഒരു പിറന്നാളിന്റെ ഓർമ്മ, വളർത്തുമൃഗങ്ങൾ, നിന്റെ ഓർമ്മയ്ക്ക്, മരണത്തിന്റെ കൈത്തെറ്റ്, കോട്ടയുടെ നിഴൽ, ഓപ്പോൾ എന്നീ ആറു കഥകളുടെ സമാഹാരം. മനസ്സിനെ പിടിച്ചുലയ്ക്കുന്ന ആത്മനൊമ്പരങ്ങളാണ് ഈ കഥകളോരോന്നും.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942164029782,"sku":null,"price":4.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/9cdfd2ce-bbc2-4332-ad8f-dc0fef7da019.jpg?v=1779303681"},{"product_id":"snow-lotus-2","title":"Snow Lotus","description":"കോവിലന്റെയും നന്തനാരുടെയും പാറപ്പുറത്തിന്റെയും തിളങ്ങുന്ന പാരമ്പര്യത്തില്‍ പട്ടാളക്കഥകള്‍ക്കിതാ പ്രകാശമാനമായ\r\nഒരു പെണ്‍ഭാഷ്യം. ഹിമാലയത്തിന്റെ നിഗൂഢവും അപ്രാപ്യവുമായ പര്‍വ്വതനിരകളിലൂടെ പര്‍വ്വതാരോഹകയായ ഒരു പട്ടാളക്കാരി തേടിപ്പോവുകയാണ്. ഹിമവാതങ്ങളുടെ ചുഴിച്ചുറ്റലില്‍ എന്നോ മറഞ്ഞുപോയ പ്രിയപ്പെട്ട ഒരാള്‍ക്കുവേണ്ടിയുള്ള അന്വേഷണം.\r\nസമാന്തരമായി ശരീരത്തിന്റെയും ആത്മാവിന്റെയും അന്വേഷണങ്ങളുമുണ്ട്. കൊടുംശൈത്യത്തെ മഞ്ഞുപോലെ\r\nഉരുക്കുന്ന പ്രണയമുണ്ട്. ബുദ്ധിസത്തിന്റെ സുഗന്ധവും ടിബറ്റന്‍ അഭയാര്‍ത്ഥിത്വത്തിന്റെ സങ്കടങ്ങളുമുണ്ട്. അനവധി അടരുകളില്‍\r\nപടര്‍ന്നുകിടക്കുന്ന ആഖ്യാനം. ചരിത്രവും മിത്തുകളും അന്വേഷണവും കാത്തിരിപ്പും സാഹസികതയും മനുഷ്യബന്ധങ്ങളുടെ തീര്‍പ്പില്ലായ്മകളും ഒന്നുചേര്‍ന്ന് ഒരു പ്രവാഹമായി തീരുന്ന ഈ നോവല്‍ അസാധാരണമായ വായനാനുഭവമാണ്.\r\n-സക്കറിയ\r\n\r\nഇന്ത്യന്‍ റെയിന്‍ബോയിലൂടെ ശ്രദ്ധേയയായ സോണിയാ ചെറിയാന്റെ ആദ്യ നോവല്‍.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942165438806,"sku":null,"price":9.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/006-Snow-lotus.jpg?v=1779303695"},{"product_id":"vedan","title":"VEDAN","description":"നിങ്ങളുടെ ഓരോ ചിരിയും തന്ത്രപരമായ ഒരു നുണയാണ്. ഓരോ ശ്വാസവും കണക്കുകൂട്ടിയുള്ള നീക്കമാണ്. വിശപ്പും വെറുപ്പും ഭയവും കാമവും ചേർന്ന ആദിമവാസനയാണ് നിങ്ങളുടെ യഥാർത്ഥ സ്വത്വം. ആധിപത്യത്തിനുള്ള ഓട്ടപ്പന്തയം നിങ്ങൾ തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. വിജയത്തിന്റെ രക്തരുചി നിങ്ങൾ രുചിച്ചുകഴിഞ്ഞിരിക്കുന്നു. സ്വന്തം നിലനിൽപ്പ് അപകടത്തിലാകുമ്പോൾ, പരിഷ്കാരത്തിൻ്റെ മേമ്പൊടികൾ അഴിച്ചുവെച്ച് നിങ്ങളൊരു ആദിമ വേട്ടക്കാരനായി മാറും. മുഖംമൂടികൾ കയ്യിലെടുക്കൂ...\r\nഉള്ളിലെ താളുകളിൽ നിങ്ങൾ നിങ്ങളെത്തന്നെ അഭിമുഖീകരിക്കാൻ പോവുകയാണ്.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942166749526,"sku":null,"price":7.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/ccd9826f-4808-45db-a952-ee5a7176f7f0.jpg?v=1779303704"},{"product_id":"utharippukadam","title":"UTHARIPPUKADAM","description":"ഒരു കുടിയേറ്റ നാട്ടിന്‍പുറത്തെ ചരല്‍ക്കല്ലിട്ട വീട്ടുമുറ്റത്തു തുടങ്ങി, ഒരമേരിക്കന്‍ സ്ട്രീറ്റ് വരെ പടരുന്ന, കഥയുടെ ലോകഭൂപടം സീന ജോസഫിന്റെ എഴുത്തിലുണ്ട്. കഥയെ കഥയായി പറഞ്ഞുപോകുന്ന ടണല്‍ വിഷനല്ല, കഥാപാത്രങ്ങളുടെ ഉള്ളിലേക്കു കടന്നുകയറി, അനുഭവങ്ങളെ തന്തൂരിയില്‍ ചുട്ടെടുക്കുന്ന ജാലവിദ്യയാണത്. നഷ്ടപ്പെടലുകളുടെ സങ്കീര്‍ത്തനം രചനകളിലാകെ ഒളിഞ്ഞുകിടപ്പുണ്ട്. മെട്രോ സിറ്റിയിലെ വിന്‍ഡോയിലൂടെ നോക്കുമ്പോഴും പരിയമ്പുറത്തെ കാന്താരിയും ചീനിത്തൈയും കാണുന്നുണ്ട്. ലോകത്തെ വരച്ചുവെച്ചിരിക്കുന്ന ഗ്ലോബിന്റെ പലയിടങ്ങളിലും പല മനുഷ്യരാണ്; പക്ഷേ, അവരുടെ ആന്തരികലോകം ഒന്നാണ്. ആ മനുഷ്യാവസ്ഥകളിലൂടെയുള്ള ദേശാന്തരസഞ്ചാരമാണ്, ഈ പുസ്തകം.\r\n-അബിന്‍ ജോസഫ്\r\n\r\nമദ്ധ്യതിരുവിതാംകൂറില്‍നിന്നു മലബാറിലേക്കുള്ള ഒന്നാം കുടിയേറ്റത്തിന്റെ, പിന്നെ അതിസമ്പന്നരാജ്യത്തിലേക്കുള്ള രണ്ടാം കുടിയേറ്റത്തിന്റെ വിയര്‍പ്പും ചൂരും പച്ചമണവുമുള്ള കഥകളാണ് ഇതില്‍. ഇതിനെല്ലാമിടയില്‍ ഞെരുങ്ങുന്ന ജീവിതങ്ങളുടെ കുതിപ്പുകളുടെയും കിതപ്പുകളുടെയും തളിര്‍പ്പുകളുടെയും ആഴങ്ങള്‍ പകര്‍ത്തിയെടുക്കുമ്പോള്‍ ഇവളുടെ കഥകള്‍ ഒപ്പുകടലാസാവുന്നു.\r\n-സോണിയ ചെറിയാന്‍\r\n\r\n \r\n\r\nMalayalam books in the UK\/Europe","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942167175510,"sku":null,"price":4.69,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/e0e280ee-9e8b-430b-84ba-f44429efe7fe.jpg?v=1779303709"}],"url":"https:\/\/bookshelfuk.com\/collections\/stories.oembed?page=2","provider":"Bookshelf UK","version":"1.0","type":"link"}