{"title":"Rush Hours","description":null,"products":[{"product_id":"aarachar","title":"AARACHAR","description":"ഭരണകൂടത്തിന്റെ ശിക്ഷാവിധികളുടെ ഭാഗമായി ദിനംപ്രതി നിരവധി തൂക്കിക്കൊലകള്‍ നടത്തിയിരുന്ന ഗൃദ്ധാമല്ലിക്ക് കുടുംബത്തിന്റെ പിന്‍തലമുറ വധശിക്ഷകള്‍ കുറഞ്ഞപ്പോഴാണ് ദാരിദ്ര്യത്തിലേക്ക് കൂപ്പ് കുത്തിയത്. വര്‍ഷങ്ങള്‍ക്കു ശേഷം വൃദ്ധനായ ഫണിഭൂഷന് കിട്ടിയ 'സൗഭാഗ്യ'മാണ് യതീന്ദ്രനാഥ് ബാനര്‍ജിയെ തൂക്കിലേറ്റാനുള്ള കോടതി ഉത്തരവ്. അവസരം പാഴാക്കാതെ അയാള്‍ ഗവണ്മെന്റിനോട് വിലപേശി തന്റെ ഇരുപത്തിരണ്ടുകാരിയായ മകള്‍ ചേതനയ്ക്ക് ആരാച്ചാരായി നിയമനോത്തരവ് കരസ്ഥമാക്കുന്നു. വധശിക്ഷ നടപ്പാകുന്നതുവരെ ആരാച്ചാര്‍ക്ക് മാധ്യമങ്ങളില്‍ വിലയുണ്ടെന്ന് മനസ്സിലാക്കുന്ന അയാള്‍ തന്റെയും മകളുടെയും സമയം അവര്‍ക്ക് വീതിച്ചു നല്‍കി കച്ചവടം നടത്തുന്നു. പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ കെ ആര്‍ മീരയുടെ ആരാച്ചാര്‍ എന്ന നോവല്‍ പറയുന്നത് ഒരു ആരാച്ചാര്‍ കുടുംബത്തിന്റെ കഥയാണ്. അല്ലെങ്കില്‍ ലോകത്തെ ആദ്യത്തെ വനിതാ ആരാച്ചാരുടെ കഥ. ദരിദ്ര കുടുംബത്തിലെ പെണ്‍കുട്ടിയെന്ന നിലയില്‍ അവളനുഭവിക്കുന്ന പീഢനങ്ങളും പിതാമഹന്മാരില്‍ നിന്ന് പകര്‍ന്നു കിട്ടിയ മനസ്ഥൈര്യവും ഇവിടെ വിഷയമാവുന്നു. ഒപ്പം എന്തും ഏതും ബ്രേക്കിംഗ് ന്യൂസാവുന്ന പുതിയ കാലത്തിന്റെ കലയായ ടെലിവിഷന്‍ റിപ്പോര്‍ട്ടിംഗിനു വേണ്ടി മാധ്യമങ്ങള്‍ കളിക്കുന്ന കളികളുടെ മറുപുറവും കെ ആര്‍ മീര ആരാച്ചാരിലൂടെ കാട്ടിത്തരുന്നു.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942147023190,"sku":null,"price":11.29,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9329.png?v=1779303546"},{"product_id":"appam-chudunna-kunkiyamma","title":"APPAM CHUDUNNA KUNKIYAMMA","description":"കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ ആസ്വദിക്കാവുന്ന പ്രശസ്ത എഴുത്തുകാർ രചിച്ച കഥകളാണ് കഥാമാലിക പരമ്പരയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കുട്ടികൾക്ക് വായിച്ചു രസിക്കുവാൻ എം. മുകുന്ദന്റെ കഥകളുടെ സമാഹാരം. കണ്ണുകളിൽ സ്‌നേഹവും വാത്സല്യവും നിറച്ച് കുട്ടികളെ സ്വപ്‌നം കാണാൻ പ്രേരിപ്പിക്കുന്ന അപ്പംചുടുന്ന കുങ്കിയമ്മ, കുഴിയാന, ഉണ്ണിക്കഥ, മുട്ടയിടുന്ന ആന, അമ്മമ്മ, കാക്ക, കണ്ണന്റെ ഇടം, ടൂ ഇൻ വൺ, പ്ലാസ്റ്റിക്ക് തുടങ്ങി 12 കഥകളുടെ സമാഹാരം","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942148694358,"sku":null,"price":5.49,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9505.png?v=1779303550"},{"product_id":"balyakalasmaranakal","title":"BALYAKALASMARANAKAL","description":"പുന്നയൂർക്കുളത്തെ നാലപ്പാട്ടും കൽക്കത്തയിൽ ലാൻസ്ഡൗൺ റോഡിലെ വസതിയും വരുംകാലത്തെ അപൂർവ്വ പ്രതിഭയുടെ തുടുത്ത കാലടിപ്പാടുകളും കിളിക്കൊഞ്ചലുകളും ഏറ്റുവാങ്ങി പുളകംകൊണ്ടിരുന്നു. വളർച്ചയുടെ പാതയിലെങ്ങോ നഷ്ടപ്പെട്ട ബാല്യത്തിന്റെ സ്മൃതിച്ചെപ്പുകൾ ഒന്നൊന്നായി തുറക്കുന്ന മാധവിക്കുട്ടി സ്‌നേഹത്തിന്റെയും നൈർമ്മല്യത്തിന്റേതുമായ ഒരു ലോകത്തിലേക്ക് നമ്മെ കൈപിടിച്ചാനയിക്കുമ്പോൾ നാം നമ്മുടെ തന്നെ ബാല്യകാലം ഒരിക്കൽക്കൂടി അനുഭവിക്കുക എന്ന അനുഭൂതിക്ക് വിധേയരാവുകയാണ്. ഓർമ്മയിൽ എന്നും ഹരിതഭംഗിയോടെ പീലിവിടർത്തി നില്ക്കുന്ന ബാല്യത്തിന്റെ ചെറിയ ചെറിയ കുസൃതികളും വികൃതികളും ആരെയാണ് മോഹിപ്പിക്കാതിരിക്കുക! ബാല്യത്തിന്റെ നിരപേക്ഷമായ സൗന്ദര്യം മുഴുവൻ വിടർത്തി നില്ക്കുന്ന ഒരു പൂങ്കുലയാണ് ഈ സ്മരണകൾ.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942150234454,"sku":null,"price":6.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_6267.png?v=1779303560"},{"product_id":"bloody-mary","title":"BLOODY MARY","description":"ഈ മൂന്നു കഥകളുടെയും പൊതുസ്വഭാവം അവ ദൈര്‍ഘ്യമുള്ള കഥകളാണ് എന്നതത്രെ. അധ്യായങ്ങളായി തിരിച്ച് എഴുതപ്പെട്ട വലിയ കഥകള്‍. ചെറിയ കഥയാക്കി ഒതുക്കുവാനാകാത്ത ചില വലിയ പ്രമേയങ്ങളാണ് അവയുടെ ജീവന്‍. സമയവും സ്വാസ്ഥ്യവുമുണ്ടായിരുന്നെങ്കിൽ നോവലുകളായിത്തന്നെ വളര്‍ത്തിയെടുക്കാ മായിരുന്ന ഇവയെ ചെറുകഥയോടുള്ള വഴിവിട്ട അടുപ്പംകൊണ്ടു മാത്രമാണ് ഇവ്വിധത്തില്‍ കുറുക്കിയെടുത്തതെന്ന് പറഞ്ഞു കൊള്ളട്ടെ.' ഹ്യൂമന്‍ റിസോഴ്‌സസ് ബ്ലഡി മേരി ഒന്നര മണിക്കൂര്‍\r\n\r\n \r\n\r\nMalayalam books in the UK","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942150136150,"sku":null,"price":2.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_1466.png?v=1779303561"},{"product_id":"cholerakalathe-pranayam","title":"CHOLERAKALATHE PRANAYAM","description":"ഫ്ലോറന്റീനോ അരീസയും ഫെർമീനാ ദാസയും ഉത്സാഹഭരിതരും ശുഭാപ്തിവിശ്വാസവുമുള്ള ചെറുപ്പക്കാരാണ്. സമാനചിന്താഗതികൾ പേറുന്ന അവർ പ്രണയത്തിലാകുന്നു. വിധി അവർക്ക് വിരഹമായിരുന്നു ഒരുക്കിയത്. കാതങ്ങൾ അകലെ നിന്നുകൊണ്ട് പ്രണയലേഖനങ്ങളിലൂടെയും ടെലിഗ്രാമുകളിലൂടെയും തങ്ങളുടെ പ്രണയത്തെ കെടാതെ സൂക്ഷിക്കാൻ അവർ ശ്രമിച്ചു. ഒടുവിൽ തങ്ങളുടെ പ്രണയം കേവലമൊരു സ്വപ്‌നമായിരുന്നുവെന്ന് തിരിച്ചറിഞ്ഞ ഫെർമീനാ പിൻമാറി. കോളറയെ ഉന്മൂലനം ചെയ്യാൻ അക്ഷീണം പ്രയത്‌നിക്കുന്ന ഡോ. ഉർബീനോയെ ഫെർമീനാ വിവാഹം കഴിക്കുന്നു. തന്റെ പ്രണയത്തിനായി കാത്തിരിക്കാനായിരുന്നു ഫ്ലോറെൻതീനോ തീരുമാനിച്ചത്. ജീവിതത്തിലെ ചില നിർണ്ണായകമായ തിരിമറിയലുകൾ അവരെ വീണ്ടും കൂട്ടിമുട്ടിക്കുന്നു. കോളറയെന്ന മഹാമാരി വിതച്ച കെടുതികൾ ഒരുക്കുന്ന പശ്ചാത്തലത്തിൽ ഇരുവരുടെയും ജീവിതത്തിലെ ശരി തെറ്റുകൾ തമ്മിലുള്ള ഏറ്റുമുട്ടൽ ആരംഭിക്കുകയായി. ആഖ്യാനത്തിന്റെ ചാരുതയാൽ വായനക്കാരെ മായികലോകത്തേക്കുയർത്തിയ വിശ്വസാഹിത്യകാരന്റെ രചന. വിവർത്തനം: വി.കെ. ഉണ്ണികൃഷ്ണൻ","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942150332758,"sku":null,"price":12.59,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_8839.png?v=1779303565"},{"product_id":"chillu","title":"CHILLU","description":"\u003cp style=\"text-align: left;\"\u003eനിർമ്മലസൗഹൃദത്തിന്റെ മധുരമുള്ള ഓർമ്മകൾ പേറുന്ന ചിന്തകളുടെ സമാഹാരം. നമ്മുടെ ചുറ്റുമുള്ള ലോകത്തെ സമഭാവനയോടെ നോക്കിക്കാണുവാൻ പ്രേരിപ്പിക്കുന്ന നന്മ നിറഞ്ഞ ചിന്തകളുടെയും പ്രാർത്ഥനകളുടെയും ചെപ്പാണ് ഈ പുസ്തകം. അസാധാരണമായ കരുത്തോടെ ജീവിതത്തെ തെളിമയായി കാണുന്നതിനും ജീവിതത്തിന്റെ ചാരുത നിലനിർത്തുന്നതിനും ഈ കുറിപ്പുകൾ സഹായകമാകും.\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942150529366,"sku":null,"price":4.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9296.png?v=1779303565"},{"product_id":"jaani-nakulan-joseph","title":"JAANI NAKULAN JOSEPH","description":"കിളികൾ ഉണരുംമുമ്പുള്ള ആ നാലരമണി നേരത്ത് പുതിയൊരു വേഡ് ഫയൽ തുറന്ന് അവൻ തലക്കെട്ടെഴുതി: ജാനി നകുലൻ ജോസഫ്. ഈ വാചകങ്ങളിലേക്കു തോണിയടുപ്പിക്കാൻ നകുലൻ ജോസഫ് എന്ന യുവാവ് താണ്ടിയ ദൂരങ്ങളുടെ രേഖകളാണ് ഈ നോവൽ. കവിതപോലെ വായിച്ചുപോകാവുന്ന, കനലുപോലെ ചുട്ടുപൊള്ളിക്കുന്ന, കനവുപോലെ മോഹിപ്പിക്കുന്ന, കഥകളുടെ, മായക്കാഴ്ചകളുടെ, കണ്ണീരിന്റെ അക്ഷരങ്ങൾ. ജീവിതമെന്ന യാഥാർഥ്യത്തിനും തീരാമോഹങ്ങൾക്കുമിടയിൽ ചൂണ്ടക്കൊളുത്തിലെന്നവണ്ണം പെട്ടുപോയ ഒരാളുടെ സ്വപ്നങ്ങളുടെ പുസ്തകം. ഭൂതവും വർത്തമാനവും സങ്കല്പങ്ങളും കെട്ടുപിണയുന്ന, കാലത്തിന്റെ വേവ് പടരുന്ന നോവൽ.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942151217494,"sku":null,"price":7.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9294.png?v=1779303573"},{"product_id":"ente-katha","title":"ENTE KATHA","description":"കാലം ജീനിയസ്സിന്റെ പദവിമുദ്രകൾ നൽകി അംഗീകരിച്ച മാധവിക്കുട്ടി സമകാലികമൂല്യങ്ങൾക്കു വിപരീതമായി സ്വയം നിർമിച്ച എഴുത്തുകാരിയാണ്. എന്റെ കഥ ഇതിനു തെളിവാണ്. ഇന്ത്യയിൽ മറ്റൊരു എഴുത്തുകാരിയും ഇങ്ങനെയൊരു സംഭാവന ആത്മകഥയുടെ രൂപത്തിൽ സാഹിത്യത്തിനു നൽകിയിട്ടില്ല. നിരുപാധികമായ സ്വാതന്ത്ര്യത്തിന്റെ ബലിഷ്ഠസൗന്ദര്യമാണ് ആ കൃതി. ഹിമഭൂമികളുടെ അലസമായ സമാധാനം വെറുക്കുന്ന കലാകാരിയാണ് എന്റെ കഥ എഴുതിയ മാധവിക്കുട്ടി. എഴുതുമ്പോൾ അവർക്ക് ഭയത്തിന്റെ അർത്ഥം അറിഞ്ഞുകൂടാ. വിനാശത്തിന്റെ മുന്നേറ്റംപോലെ എഴുതാൻപോലും അവർക്കു കഴിയുന്നു. പ്രാർത്ഥനയുടെ അടിസ്ഥാനരൂപങ്ങൾ കൈകാര്യം ചെയ്യുന്നതുപോലെ സെക്‌സിനെ അവർ വിശകലനം ചെയ്യുന്നു. എന്റെ കഥയിൽ ആത്മകഥാപരമായ യാഥാർത്ഥ്യങ്ങൾ അവർ ആവിഷ്‌കരിക്കുന്നു. അതോടൊപ്പം ആത്മസുഖത്തിനുവേണ്ടി സ്വന്തം യാഥാർത്ഥ്യങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. ഈ കലാസൃഷ്ടി ഒരേസമയം ആത്മകഥയും സ്വപ്നസാഹിത്യവുമാണ്. സ്‌നേഹത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പുതിയ ആഖ്യാനങ്ങൾക്കുവേണ്ടിയുള്ള പരീക്ഷണംലകൂടിയാണത്","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942151872854,"sku":null,"price":5.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_8778.png?v=1779303584"},{"product_id":"dhroupadi","title":"DHROUPADI","description":"\u003cdiv class=\"row\"\u003e\r\n\u003cdiv class=\"col-md-12\"\u003eദ്രൗപദി ശ്രീകൃഷ്ണന് അയയ്ക്കുന്ന ദീര്‍ഘമായ കത്തിന്റെ രൂപത്തിലാണ് ഒറിയഭാഷയിലെ പ്രശസ്തമായ ഈ നോവല്‍ രചിക്കപ്പെട്ടിട്ടുള്ളത്. സ്വര്‍ഗ്ഗത്തേക്കു നടന്നുകയറുന്നതിനിടയില്‍ കാല്‍വഴുതിവീണ ദ്രൗപദി ഹിമാലയത്തിലെ മഞ്ഞുപാളികളില്‍ കിടന്നുകൊണ്ട് പ്രക്ഷുബ്ധമായ തന്റെ ജീവിതത്തിന്റെ ഓരോ ഘട്ടത്തെയുംകുറിച്ച് സഖാവായ ശ്രീകൃഷ്ണന് ഹൃദയരക്തം ചാലിച്ചെഴുതുന്നു. സ്ത്രീത്വത്തിന്റെ സമസ്യകള്‍ക്കെതിരേ പോരാടുന്ന സ്ത്രീചിത്തത്തിന്റെ ആവിഷ്‌കാരമാണിത്. ലോകത്തെമ്പാടുമുള്ള മനുഷ്യവര്‍ഗ്ഗത്തിനുവേണ്ടി സംസാരിക്കുന്ന ഒരാധുനിക മനസ്സിന്റെ ഉടമയായി ദ്രൗപദി ഈ നോവലില്‍ നിലകൊള്ളുന്നു.\u003c\/div\u003e\r\n\u003c\/div\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942151938390,"sku":null,"price":10.29,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9298.png?v=1779303584"},{"product_id":"daivathinte-vikruthikal","title":"DAIVATHINTE VIKRUTHIKAL","description":"അദ്ഭുതങ്ങളുടെ ആകാശങ്ങളിലേക്കും പ്രകൃതിയുടെ നിഷ്‌കളങ്കമായ മനസ്സിലേക്കും കഥയുടെ ചുരുളുകളഴിക്കുന്ന കൃതഹസ്തനായ മുകുന്ദന്റെ ഏറ്റവും പക്വമായ കൃതിയാണ് ദൈവത്തിന്റെ വികൃതികള്‍. തന്റെ മാന്ത്രികദണ്ഡുകൊണ്ട്, അദ്ഭുതകൃത്യങ്ങള്‍ക്ക് ചിറകു നല്കുകയും ആകാശത്തിലും ആഴിക്കു മുകളിലും മയ്യഴിയുടെ സൂര്യനെ മറയ്ക്കുകയും ചെയ്യുന്ന അല്‍ഫോണ്‍സച്ചന്‍ എന്ന മാന്ത്രികനെ സൃഷ്ടിക്കുകയും ചെയ്യുന്ന മുകുന്ദന്‍ മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ എന്ന നോവലിന് ഇവിടെ പൂര്‍ണ്ണത കൈവരുത്തുന്നു. കൊളോണിയലിസം ഏല്പിച്ച ഭാഗ്യനിര്‍ഭാഗ്യങ്ങളുടെ ചരിത്രസ്മാരകങ്ങള്‍ക്കുമുന്നില്‍ വളര്‍ന്ന നോവലിസ്റ്റ് മയ്യഴി യുടെ സ്വന്തം ആകാശത്തെയും മയ്യഴിയുടേതു മാത്രമായ സൂര്യനെയും മയ്യഴിപ്പുഴയെയും മലയാളസാഹിത്യത്തിലെ നിലയ്ക്കാത്ത പ്രവാഹമാക്കുന്നു. 1992-ലെ സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച നോവല്‍.\r\n","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942152528214,"sku":null,"price":8.59,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9404.png?v=1779303584"},{"product_id":"hippie-malayalam","title":"HIPPIE (MALAYALAM)","description":"\u003cblockquote\u003eവിശ്വസാഹിത്യകാരനായ പൗലോ കൊയ്‌ലോ, തന്റെ ആത്മകഥാപരമായ നോവലിലൂടെ സമാധാനത്തെയും സംഗീതത്തെയും പ്രണയിച്ച, അധികാരവർഗ്ഗത്തെ വെല്ലുവിളിച്ച ഒരു സംഘം ചെറുപ്പക്കാരുടെ കാലത്തിലേക്ക്, ഹിപ്പികളുടെ ലോകത്തിലേക്ക് നമ്മളെ കൂട്ടിക്കൊണ്ടു പോകുന്നു. യുവാവായിരുന്ന പൗലോ എഴുത്തുകാരനാകണമെന്ന ഉൽക്കടമായ ആഗ്രഹത്തോടെ, സ്വാതന്ത്ര്യവും ജീവിതത്തിന്റെ അർത്ഥവും തേടിയുള്ള യാത്ര തുടങ്ങുന്നു. ആംസ്റ്റർഡാമിൽവെച്ച് കണ്ടുമുട്ടുന്ന കാർല എന്ന യുവതി, യൂറോപ്പിലൂടെയും മധ്യേഷ്യയിലൂടെയും സഞ്ചരിച്ച് കാഠ്മണ്ഡുവിൽ എത്തുന്ന മാന്ത്രികവണ്ടിയെക്കുറിച്ച് അവനോട് പറയുന്നു. തന്റെ ജീവിതം എന്നന്നേയ്ക്കുമായി മാറ്റിമറിച്ച ആ സാഹസികയാത്രയ്ക്ക് പൗലോ ഒരുങ്ങി.\u003c\/blockquote\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942153380182,"sku":null,"price":8.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9008.png?v=1779303600"},{"product_id":"ettavum-priyappetta-ennodu","title":"ETTAVUM PRIYAPPETTA ENNODU","description":"\u003cdiv class=\"row\"\u003e\r\n\u003cdiv class=\"col-md-12\" style=\"padding-left: 40px;\"\u003eഏറ്റവും ഇഷ്ടമുള്ള കുറച്ചുപേരുടെ പേര് പറയാൻ ആവശ്യപ്പെട്ടാൽ എത്ര പേരുകൾക്കൊടുവിലാണ് നാം നമ്മെ കുറിച്ചോർക്കുന്നത് ? എനിക്ക് എന്നെത്തെന്നെയാണ് ഏറ്റവും ഇഷ്ടം എന്നു പറയാൻ നമുക്കിപ്പോഴും കഴിയാറില്ല. അങ്ങനെ കഴിയുന്നിടത്ത് , നാം നമ്മെ സ്വയം ചേർത്തു നിർത്തുന്നിടത്തുവെച്ചാണ് സത്യത്തിൽ ജീവിതം മാറി തുടങ്ങുന്നത്.അങ്ങനെ ഒരു യാഥാർഥ്യത്തിലേക്കുള്ള യാത്രയാണ് ഈ നോവൽ. ജീവിതത്തിന്റെ എല്ലാ വൈകാരികതയും കടന്നു വരുന്ന ഈ യാത്രക്കൊടുവിൽ എനിക്ക് എന്നെയാണ് ഏറ്റവും ഇഷ്ടമെന്നു നിങ്ങൾ തിരിച്ചറിയുന്നിടത്ത് ഈ നോവൽ പൂർണമാകുന്നു.\u003c\/div\u003e\r\n\u003c\/div\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942153970006,"sku":null,"price":5.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9081.png?v=1779303601"},{"product_id":"eleven-minutes-malayalam","title":"ELEVEN MINUTES (MALAYALAM)","description":"ഒരു ബ്രസീലിയന്‍ നാടന്‍പെണ്‍കൊടിയുടെ കഥയാ ണിത്. സ്വപ്നങ്ങള്‍കൊണ്ടു നെയ്തുകൂട്ടിയ ആദ്യപ്രണയത്തിന്റെ അപ്രതീക്ഷിത പരാജയത്താല്‍ തകര്‍ക്കപ്പെട്ട ഹൃദയം പേറുന്ന ഇരുപത്തിമൂന്നു കാരിയായ മരിയയുടെ. ആത്മാര്‍ത്ഥപ്രണയത്തില്‍ ഒരിക്കലും വീഴുകയില്ലെന്ന്കൗമാരത്തിലെത്തുന്നതോടെ അവള്‍ ശപഥമെടുത്തിരുന്നു. മനസ്സിന് പീഡനം മാത്രം സമ്മാനിക്കുന്ന ഭയാനകമായ ഒന്നാണവള്‍ക്ക് പ്രണയം. മറുനാട്ടിലേക്ക് ഭാഗ്യം തേടിയുള്ള സ്വപ്നയാത്ര പക്ഷേ, അവളുടെ ശപഥങ്ങളെയെല്ലാം മാറ്റിമറിക്കുന്നതായിരുന്നു. ദുഃസ്വപ്നത്തില്‍പോലും കാണാന്‍ ആഗ്രഹിച്ചിട്ടില്ലാത്ത പദവി-വേശ്യാപദവി-യാണവളെ അവിടെ കാത്തിരുന്നത്. പ്രണയത്തിന്റെയും രതിയുടെയും ആസക്തിയുടെയും ആനന്ദത്തിന്റെയും ഒരു വ്യത്യസ്ത ജീവിതമായിരുന്നു അത്.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942154264918,"sku":null,"price":7.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9303.png?v=1779303600"},{"product_id":"kapalam","title":"KAPALAM","description":"അസാധാരണ മരണങ്ങളില്‍ ഒരു ഫോറന്‍സിക് വിദഗ്ധന്റെ വൈദഗ്ധ്യമാണ് കുറ്റാന്വേഷണത്തിന്റെ ദിശ നിര്‍ണ്ണയിക്കുന്നത്. ഫോറന്‍സിക് തെളിവുകളുടെ ചുവടുപിടിച്ച് ഡോ. ഉമാദത്തന്‍ തെളിയിച്ച പതിനഞ്ചു കേസ്സുകളാണ് കഥാരൂപത്തില്‍ ഇവിടെ അവതരിപ്പിക്കുന്നത്. കുറ്റാന്വേഷണത്തിലെ വൈദ്യശാസ്ത്രതത്ത്വങ്ങളും ഒപ്പം ആധുനിക സാങ്കേതികവിദ്യയും സമന്വയിപ്പിച്ചുകൊണ്ട് നടത്തിയ അന്വേഷണവഴികള്‍ ഉദ്വേഗജനകമായ വായനാനുഭവം പ്രദാനംചെയ്യുമെന്ന് തീര്‍ച്ച","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942155018582,"sku":null,"price":6.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_8898.png?v=1779303622"},{"product_id":"karnan","title":"KARNAN","description":"മഹാഭാരതത്തിന്റെ കേന്ദ്രകഥാപാത്രങ്ങളുടെ വ്യക്തിത്വ ബഹിര്‍സ്ഫുരണത്തിലൂടെ ജീവിതമെന്ന വിഹ്വലസമസ്യയുടെ അര്‍ത്ഥമന്വേഷിക്കുകയാണ് വിശ്രുത മറാത്തി നോവലിസ്റ്റ് ശിവാജി സാവന്ത്. കര്‍ണ്ണന്‍, കുന്തി, വൃഷാലി, ദുര്യോധനന്‍, ശോണന്‍, ശ്രീകൃഷ്ണന്‍ എന്നിവരുടെ ആത്മകഥാകഥനത്തിലൂടെ, ഒന്‍പത് അദ്ധ്യായങ്ങളിലായി ഭാരതകഥ ഇവിടെ അനാവരണം ചെയ്യപ്പെടുന്നു. അത്യന്തം നൂതനമായ കഥാഖ്യാനരീതിയാലും ഭാവതലങ്ങളെ തൊട്ടുണര്‍ത്തുന്ന വൈകാരികസംഭവങ്ങളാലും സമ്പുഷ്ടമായ ഈ നോവലില്‍ ഭാവനാസമ്പന്നനായ ഒരു ശില്പിയുടെ കരവിരുത് പ്രകടമാണ്.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942155379030,"sku":null,"price":15.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9331.png?v=1779303623"},{"product_id":"kuttanasariyude-bharyamar","title":"KUTTANASARIYUDE BHARYAMAR","description":"നാട്ടിലെ സമ്പന്നരുടെയെല്ലാം വലിയ വീടുകൾ പണിയുന്ന കുട്ടനാശാരി നാട്ടുകാരുടെ മുഴുവൻ ആരാധനാപാത്രമായിരുന്നു. അയാൾ നീലം മുക്കി വെളുപ്പിച്ച ഡബിൾ മുണ്ട് ഉടുത്തും പാന്റിട്ടും നടന്നു. അയാളോടുള്ള പെണ്ണുങ്ങളുടെ ആരാധനയിൽ അസൂയ പൂണ്ട ആണുങ്ങൾ അയാളെ ദുബായിലേക്കു പറഞ്ഞയക്കാൻ നോക്കിയെങ്കിലും അയാൾ അതിനു സമ്മതിക്കാതെ രണ്ടു പെണ്ണുങ്ങളെ കെട്ടി നാട്ടിൽത്തന്നെ കൂടി. അതോടെ നാട്ടിലെ കെട്ടിലമ്മമാർക്ക് അയാളോട് കൂടുതൽ ആരാധനയായി-നാട്ടിൻപുറങ്ങളിലെ ജീവിതങ്ങളിലൂടെ സരളമായി കഥ പറയുമ്പോഴും ആ സാരള്യത്തിലും രാഷ്ട്രീയ ധ്വനികൾ നിറയുന്ന ആറു കഥകളുടെയും ഒരു ആദ്യകാല കഥയുടെയും സമാഹാരം.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942155936086,"sku":null,"price":4.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9514.jpg?v=1779303624"},{"product_id":"m-t-yude-kathakal","title":"M T YUDE KATHAKAL","description":"\u003cdiv class=\"row\"\u003e\r\n\u003cdiv class=\"col-md-12\" style=\"text-align: left;\"\u003eമലയാളികള്‍ക്ക് പരിചയപ്പെടുത്തലുകള്‍ ആവശ്യമില്ലാത്ത സാഹിത്യകാരനാണ് എം ടി വാസുദേവന്‍ നായര്‍. അദ്ദേഹത്തിന്റെ സാഹിത്യ തപസ്യയില്‍ വിടര്‍ന്ന കഥാമലരുകള്‍ എന്നും വായനക്കാര്‍ക്ക് വേറിട്ട വായനാനുഭവം സമ്മാനിക്കുന്നവയാണ്. അരനൂറ്റാണ്ടിലധികമായി വായനക്കാര്‍ നെഞ്ചിലേറ്റിയ അദ്ദേഹത്തിന്റെ കഥാപ്രപഞ്ചത്തിലെ വിശിഷ്ടകഥകള്‍ സമാഹരിച്ചിരിക്കുന്ന പുസ്തകമാണ് എംടിയുടെ കഥകള്‍. കുട്ട്യേടത്തി, ഓപ്പോള്‍, ഇരുട്ടിന്റെ ആത്മാവ്, നിന്റെ ഓര്‍മയ്ക്ക് എന്നിങ്ങനെ അദ്ദേഹത്തിന്റെ കഥകള്‍ ഓരോന്നും ഓരോ മലയാളിയുടെ മനസിലും ഗ്രഹാതുരത്ഥത്തിന്റെ നനുത്ത ഓര്‍മ്മകള്‍ പകര്‍ന്നു നല്‍കുന്നവയാണ്. ആ കഥകളുടെ മാധുര്യം നുകരാത്ത മലയാളികളും കുറവാണ്. 1975-ല്‍ പ്രസിദ്ധീകരിച്ച ഓപ്പോള്‍ മുതല്‍ ഷെര്‍ലക്ക് വരെ വ്യത്യസ്ത കാലഘട്ടങ്ങളില്‍ എഴുതിയ കഥകളില്‍ നിന്ന് തിരഞ്ഞെടുത്ത കഥകളാണ് എംടിയുടെ കഥകള്‍ എന്ന പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത്.\u003c\/div\u003e\r\n\u003c\/div\u003e\r\n\u003cdiv\u003e\u003c\/div\u003e\r\n\u003cdiv\u003eMalyalam Books in the UK\u003c\/div\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942156460374,"sku":null,"price":8.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_1375.png?v=1779303627"},{"product_id":"maranathinte-nizhalil","title":"MARANATHINTE NIZHALIL","description":"ഓരോ പുസ്തകത്തിനും കഥയ്ക്കും പ്രത്യേകം യോജ്യമായ ഭാഷ ഉപയോഗിക്കുവാനായി വളരെ സൂക്ഷ്മമായ ശൈലീവ്യതിയാനങ്ങള്‍ വരുത്തിയിരിക്കുന്നത് അവയുടെ ഓരോ താളിലൂടെയും കടന്നുപോകുന്ന ഒരുവന് സഹജവാസനയിലൂടെ പെട്ടെന്നുതന്നെ തിരിച്ചറിയാനാവും.\r\n","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942156755286,"sku":null,"price":3.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9488.png?v=1779303629"},{"product_id":"manthrikappoocha","title":"MANTHRIKAPPOOCHA","description":"\u003cp style=\"text-align: left;\"\u003eബഷീര്‍കൃതികളിലൂടെ വായിച്ചുനീങ്ങുമ്പോള്‍ നമ്മുടെ മുന്നിലുയരുന്ന പ്രധാന ചോദ്യം സാഹിത്യവും യാഥാര്‍ത്ഥ്യവും തമ്മിലുള്ള വേര്‍തിരിവ് എവിടെ എന്നതാണ്. ബഷീറിന്റെ രചനകളില്‍ ചിലത് കെട്ടുകഥകളാവാം. ചിലതില്‍ യാഥാര്‍ത്ഥ്യത്തിന്റെ അംശങ്ങളുണ്ടാവാം. യാഥാര്‍ത്ഥ്യം എന്നു പറയുന്നത് ഈ സന്ദര്‍ഭത്തില്‍ ആത്മകഥാപരം എന്നതിനു സമാനമാണ്.\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942156886358,"sku":null,"price":5.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9492.png?v=1779303628"},{"product_id":"mazhamandahasangal","title":"MAZHAMANDAHASANGAL","description":"കുട്ടികളുടെ ഹൃദയസ്പർശിയായ സൗഹൃദത്തിന്റെ കഥ. മാതാപിതാക്കൾ മക്കൾക്കു വേണ്ടി സമയം കണ്ടെത്തണം എന്ന ശക്തമായ ആശയം അവതരിപ്പിക്കുന്ന കഥ. മലയാളത്തിന്റെ പ്രശസ്ത എഴുത്തുകാരി കെ.ആർ മീരയുടെ ബാലസാഹിത്യ നോവൽ","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942157345110,"sku":null,"price":3.59,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_5567.png?v=1779303635"},{"product_id":"naalukettu","title":"NAALUKETTU","description":"കേരളത്തിലെ നായർ സമുദായത്തിന്റെ വൈവാഹിക സാമൂഹിക ക്രമത്തിന്റെ യഥാർത്ഥ ചിത്രീകരണമാണ് നാലുകെട്ട് . ഒരു കാലത്ത് സമ്പന്നനും ശക്തനുമായ ഒരു കുടുംബത്തിന്റെ അജണ്ടയാണ് നായകൻ അപ്പുണ്ണി. സ്വന്തം ഇഷ്ടപ്രകാരം ഒരു പുരുഷനെ വിവാഹം കഴിച്ചതും അവളുടെ കർണാവർ നിർദ്ദേശിച്ച പുരുഷനെ വിവാഹം കഴിക്കാത്തതുമായ ഒരു സ്ത്രീയുടെ മകനാണ് അപ്പുനി. അതിനാൽ അവൾക്ക് മകനോടൊപ്പം കുടുംബം വിടേണ്ടിവരും, അപ്പുനി അച്ഛനില്ലാതെ വളരുന്നു, ഒപ്പം അദ്ദേഹം താമസിക്കുന്ന മാട്രിലൈനൽ വീടിന്റെ അന്തസ്സിൽ നിന്നും സംരക്ഷണത്തിൽ നിന്നും അകന്നുപോകുന്നു. അന്തർമുഖനും കോപാകുലനുമായ ഒരു യുവാവായ അപ്പുണ്ണിയുടെ ആഘാതവും മനശാസ്ത്രപരമായ ഗ്രാഫും ഈ നോവൽ പകർത്തുന്നു, ഒരു മാട്രിലീനിയൽ കുടുംബത്തിൽ അദ്ദേഹത്തിന് സംഭവിച്ച അപമാനത്തിന് പ്രതികാരം ചെയ്യാൻ ആഗ്രഹിക്കുന്നു, തന്റെ പൂർവ്വിക ഭവനത്തിന്റെ അവശിഷ്ടങ്ങളിൽ ഒരു പുതിയ കെട്ടിടം പണിതു.\r\n","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942157705558,"sku":null,"price":7.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9398.png?v=1779303639"},{"product_id":"nananju-theertha-mazhakal","title":"NANANJU THEERTHA MAZHAKAL","description":"\u003cdiv class=\"row\"\u003e\r\n\u003cdiv class=\"col-md-12\"\u003eഓർമ്മകൾക്ക് പല നിർവ്വചനങ്ങളുണ്ട്. ഉച്ചാടനം അതിലൊന്നാണ്. ഒരു കാലത്തെ മറികടക്കലാണ് ഓർമ്മയെഴുത്ത്. കരൾ പിളർന്നുകൊണ്ടാണെങ്കിലും കാലത്തെ ഓർമ്മയുടെ ഉളികൊണ്ട് പലരും കൊത്തിവയ്ക്കുന്നത് അതുകൊണ്ടാണ്. കൊത്തിക്കഴിയുമ്പോൾശില്പം എല്ലാരുടേതുമാകുന്നു...\u003c\/div\u003e\r\n\u003c\/div\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942158328150,"sku":null,"price":5.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_8843.png?v=1779303646"},{"product_id":"neippayasam-sumangala","title":"NEYPPAYASAM- SUMANGALA","description":"\u003cp style=\"text-align: left;\"\u003eനെയ്പ്പായസം, പഴയതും പുതിയതും, പ്രതികാരം, പൂമ്പട്ടും കരിങ്കല്ലും, പൂക്കളുടെ മറവിൽ... വായിച്ചുവളരാൻ കുട്ടികളുടെ പ്രിയപ്പെട്ട എഴുത്തുകാരി സുമംഗല എഴുതിയ നീണ്ട കഥകളുടെ സമാഹാരം.\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942158524758,"sku":null,"price":4.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/8c7cc393-3288-4d4c-b918-9b8fc666e8d8.jpg?v=1779303646"},{"product_id":"pacha-manja-chuvappu","title":"PACHA MANJA CHUVAPPU","description":"\u003cdiv class=\"row\"\u003e\r\n\u003cdiv class=\"col-md-12\"\u003eഇന്ത്യയുടെ ജീവനാഡിയായ റെയിൽവേയുടെ ഇരമ്പുന്ന പുറസ്ഥലികൾ മാത്രമാണ് നമുക്ക് പരിചിതം. അതിന്റെ അന്തഃസ്ഥലികളിൽ എന്തെല്ലാമാണ് സംഭവിക്കുന്നതെന്നും സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും അറിഞ്ഞുകൂടാ. ആ അന്തഃസ്ഥലികളിലെ സംഘർഷഭരിതമായ സങ്കീർണ്ണതകളെ നോവലിലേക്ക് ആവിഷ്‌കരിക്കുകയാണ് ഈ കൃതി. അത്യന്തം ഉദ്വേഗജനകമായ സംഭവപരമ്പരകളിലൂടെ ഒരു തീവണ്ടിയപകടത്തിന്റെ കാര്യകാരണങ്ങളിലേക്ക് അപസർപ്പകരീതിയിൽ അന്വേഷിച്ചുചെല്ലുന്ന നോവൽ.\u003c\/div\u003e\r\n\u003c\/div\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942160916822,"sku":null,"price":11.29,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_8805.png?v=1779303656"},{"product_id":"paathayile-kaattu","title":"PAATHAYILE KAATTU","description":"\u003cdiv class=\"row\"\u003e\r\n\u003cdiv class=\"col-md-12\"\u003eകഴിഞ്ഞ വസന്തകാലത്തിൽ എന്ന കൃതിയുടെ ശീർഷകം മാറ്റിയതാണ് പാതയിലെ കാറ്റ്. തികച്ചും വ്യത്യസ്തവും പുതിയ വായനാസംസ്ക്കാരം ആവശ്യപ്പെടുന്നതുമായ കഥാലോകത്തില്‍നിന്ന് പ്രണയം പ്രമേയമാകുന്ന പതിനഞ്ച് ചെറുകഥകള്‍ തിരഞ്ഞെടുത്ത് അവതരിപ്പിക്കുകയാണ് ഈ പുസ്തകത്തിലൂടെ.\u003c\/div\u003e\r\n\u003c\/div\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942162587990,"sku":null,"price":5.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9794.png?v=1779303668"},{"product_id":"prempatta","title":"PREMPATTA","description":"ഞാനീ പറഞ്ഞുവരുന്നത് ഒരു ഹര്‍ജിയാണ്-സങ്കടഹര്‍ജി. എന്റെ ശരിയായ വയസ്സ് 102. ഈ കാലമൊക്കെ ഇത്രയായിട്ടും ഒരു പെണ്ണും എന്നെ പ്രേമിച്ചിട്ടില്ല. എങ്കിലും ശാപവും ശാപമോചനവും ഒന്നും കൂടാതെ ഒന്നാംതരം പ്രേമംകൊണ്ട് അനുഗൃഹീതനാകാനുള്ള ആദിപുരാതീന ഒറ്റമൂലികള്‍ എനിക്കറിയാം. നോ പ്രേമനൈരാശ്യം! ശ്രദ്ധയോടെ, ഭക്തിയോടെ കൈകാര്യം ചെയ്യുക! പ്രേമം കരസ്ഥമാക്കാനുള്ള പുണ്യവഴികള്‍ ദാ-ബഷീറിനു മാത്രം സങ്കല്പിക്കാവുന്ന ഒരു പ്രേമകഥ. അതാണ് പ്രേം പാറ്റ.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942163046742,"sku":null,"price":4.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9503.png?v=1779303668"},{"product_id":"ormma","title":"ORMMA","description":"മലയാള കഥാസാഹിത്യത്തിൽ നവീന ഭാവുകത്വത്തിന്റെ പ്രണേതാക്കളിൽ പ്രധാനിയാണ് എം.പി. നാരായണപിള്ള. ജ്വലനാത്മകമായ ആഖ്യാനശൈലിയും പ്രമേയപരമായ മൗലികതയുമാണ് അദ്ദേഹത്തിന്റെ കഥകളുടെ സവിശേഷതകൾ. ഹയർസെക്കൻഡറിതലം വരെയുള്ള കുട്ടികളിൽ മലയാളത്തിലെ ലബ്ധപ്രതിഷ്ഠരായ എഴുത്തുകാരുടെ കഥാലോകത്തെ പരിചയപ്പെടുത്തിക്കൊണ്ട് അവരിൽ വായനാശീലം വളർത്തുകയെന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്ത പരമ്പരയാണ് കഥാമാലിക.' സ്നേഹപൂർവ്വം ഈ കഥാസമാഹാരം കുട്ടികൾക്കായി സമർപ്പിക്കുന്നു.\r\n\r\n \r\n\r\nMalayalam Books in the UK","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942163079510,"sku":null,"price":4.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_1987.png?v=1779303668"},{"product_id":"rajavinte-premabhajanam","title":"RAJAVINTE PREMABHAJANAM","description":"രാജാവിന്‍റെ പ്രേമഭാജനം, മന്ത്രവാദിയുടെ മകള്‍, ഒരു സ്നേഹത്തിന്‍റെ കഥ, കുളക്കോഴികള്‍, പത്മാവതി എന്ന വേശ്യ, രാജവീഥികള്‍, നീര്‍മാതളത്തിന്‍റെ പൂക്കള്‍ തുടങ്ങി ഉദാത്തമായ സ്നേഹസങ്കല്‍പത്തെക്കുറിച്ചുള്ള ഭാവഗീതങ്ങള്‍ എന്നു വിശേഷിപ്പിക്കാവുന്ന ഇരുപതു ചെറുകഥകളുടെ സമാഹാരമാണിത്.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942163472726,"sku":null,"price":5.59,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9511.png?v=1779303681"},{"product_id":"ramaneeyam-ee-jeevitham","title":"RAMANEEYAM EE JEEVITHAM","description":"\u003cdiv class=\"row\"\u003e\r\n\u003cdiv class=\"col-md-12\"\u003eവെളിച്ചത്തിന്റെ നുറുങ്ങുകണങ്ങള്‍ മനസ്സില്‍ സൂക്ഷിക്കുന്നവര്‍ക്ക് മറുലോകത്തുള്ള-ആന്തരികലോകത്തുള്ള-തുറന്ന ആകാശത്തെ കാണിച്ചുകൊടുക്കുവാന്‍ ജീവിതം സമര്‍പ്പിച്ച ഒരു ആത്മീയഗുരുവിന്റെ പ്രബോധനങ്ങളില്‍നിന്നു തിരഞ്ഞെടുത്ത കുറിപ്പുകളാണിവ. ജീവിതത്തിന്റെ തെളിനീരുറവകളിലേക്ക് വഴിതെളിക്കുന്ന ആദ്ധ്യാത്മികചിന്തകള്‍...\u003c\/div\u003e\r\n\u003c\/div\u003e\r\n\u003cdiv\u003e\u003c\/div\u003e\r\n\u003cdiv\u003eMalayalam Books in the UK\u003c\/div\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942163964246,"sku":null,"price":7.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_2288.png?v=1779303682"},{"product_id":"ramachi","title":"RAMACHI","description":"വിശദാംശങ്ങളുടെ സമൃദ്ധിയാണ് ഈ എഴുത്തുകാരന്റെ ആഖ്യാനത്തെ വിസ്മയകരമാക്കിത്തീർക്കുന്ന ഒരു ഘടകം. കഥാപാത്രങ്ങളുടെ അനുഭവങ്ങളെയും അവയുടെ പശ്ചാത്തലത്തിൽ വരുന്ന ഭൂവിഭാഗത്തെയും ഇതര സാന്നിധ്യങ്ങളെയും എത്ര സൂക്ഷ്മമായാണ് ഈ കഥാകാരൻ ആവിഷ്‌കരിച്ചിരിക്കുന്നെതന്നു കണ്ട് ലബ്ദപ്രതിഷ്ടരായ എഴുത്തുകാർ തന്നെയും അത്ഭുതപ്പെടും","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942164291926,"sku":null,"price":5.29,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_6589.png?v=1779303683"},{"product_id":"sabdangal","title":"SABDANGAL","description":"നാഗരികതയുടെ പ്രത്യയശാസ്ത്രങ്ങളെയെല്ലാം ശിഥിലമാക്കുന്ന ജീവിതാവസ്ഥകളാണ് ശബ്ദങ്ങളില്‍ മുഴങ്ങുന്നത്. നമ്മുടെ സംസ്‌കാരം ഒരു സ്ഫോടനംകൊണ്ടു തകര്‍ക്കുവാന്‍പോന്ന കരുത്ത് അതിലെ രംഗങ്ങൾക്കുണ്ട്. ആത്മഹത്യയില്‍ക്കൂടിപ്പോലും രക്ഷനേടുവാന്‍ കഴിയാതെജീവിതം അനുഭവിച്ചുതീര്‍ക്കുവാന്‍ വിധിക്കപ്പെട്ട ഒരനാഥനില്‍ നമ്മുടെ മൂല്യവ്യവസ്ഥകളെല്ലാം ചോദ്യംചെയ്യപ്പെടുന്നു. നാം ശബ്ദങ്ങളെ ഭയപ്പെടുന്നത് അത് നമ്മുടെതന്നെ തകരുന്ന ശബ്ദങ്ങളായതുകൊണ്ടാണ്.\r\n","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942164652374,"sku":null,"price":2.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9403.png?v=1779303694"},{"product_id":"silent-patient-malayalam","title":"SILENT PATIENT-MALAYALAM","description":"ആലിഷ്യ ബെറൻസണിന്റെ ജീവിതം പ്രത്യക്ഷത്തിൽ സമ്പൂർണ്ണമാണ്, ഒരു രാത്രി വരെ. ഒരിക്കൽ അവളുടെ ഭർത്താവ് ഗബ്രിയേൽ ജോലി കഴിഞ്ഞ് വൈകി വീട്ടിലേക്ക് എത്തുന്നതും ആലിഷ്യ അവന്റെ മുഖത്ത് അഞ്ച് തവണ വെടിവയ്ക്കുന്നു, പിന്നീട് ഒരക്ഷരം മിണ്ടാതിരിക്കുന്നു. സംസാരിക്കാനോ ഏതെങ്കിലും തരത്തിലുള്ള വിശദീകരണം നൽകാനോ ആലിഷ്യ തയ്യാറാവുന്നില്ല എന്ന വസ്തുത ഒരു ഗാർഹികദുരന്തത്തെ അത്യന്തം നിഗൂഢമാക്കി മാറ്റുന്നു. ഈ സംഭവങ്ങളുടെയൊക്കെ നിഗൂഢത അനാവരണം ചെയ്യാനായി തിയോ ഫാബർ നടത്തുന്ന ശ്രമങ്ങൾ കൂടുതൽ അപ്രതീക്ഷിതവും ഭയാനകവുമായ ഒരു പാതയിലേക്ക് അയാളെ നയിക്കുന്നു.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942164783446,"sku":null,"price":9.29,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_8801.png?v=1779303696"},{"product_id":"ruthinte-lokam","title":"RUTHINTE LOKAM","description":"\u003cdiv class=\"row\"\u003e\r\n\u003cdiv class=\"col-md-12\"\u003eറെട്രോഗ്രേഡ് അംനീഷ്യ ബാധിച്ച റൂത്ത് എന്ന യുവതിയുടെ ഓര്‍മ്മയിലും മറവിയിലും കയറിയിറങ്ങുന്ന അനേകം ദുരൂഹമരണങ്ങളുടെ ചുരുളഴിക്കുന്ന ആവേശേജ്വലമായ സൈക്കോളജിക്കല്‍ ക്രൈം തില്ലര്‍.\u003c\/div\u003e\r\n\u003c\/div\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942164816214,"sku":null,"price":5.79,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_8797.png?v=1779303694"},{"product_id":"sthalathe-pradhana-divyan","title":"STHALATHE PRADHANA DIVYAN","description":"ജീവിതത്തിന്റെ ചെറിയ ഒരു ഛേദം മാത്രമേ നമ്മുടെ സാഹിത്യത്തിലേക്ക് എന്നും കടന്നുവന്നിട്ടുള്ളൂ. അനുഭവങ്ങളുടെ ഒരു പുതിയ വന്‍കരതന്നെ ബഷീര്‍ സാഹിത്യത്തിലേക്കു കൊണ്ടുവന്നു. കാടായിത്തീര്‍ന്ന ഒറ്റമരത്തിന്റെ ആത്മകഥയാണ് ബഷീറിന്റെ സാഹിത്യം\r\n","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942165373270,"sku":null,"price":4.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9497.png?v=1779303694"},{"product_id":"the-brain-game","title":"THE BRAIN GAME","description":"\u003cdiv class=\"row\"\u003e\r\n\u003cdiv class=\"col-md-12\"\u003eപേജുകൾ മറിക്കുംതോറും വായനക്കാരെ ആകാംക്ഷയുടെ ഗുഹാമുഖത്തേക്കും ദുരൂഹതയുടെ കൂനാം കുരുക്കിലേക്കും കൂട്ടിക്കൊണ്ടണ്ട് പോകുന്ന ഉജ്ജ്വലമായ ഒരു കുറ്റാന്വേഷണ നോവൽ. ദി ബ്രെയിൻ ഗെയിം എന്ന നോവലിലൂടെ ഈ സാഹിത്യശാഖയ്ക്ക് ഒരു മികച്ച എഴുത്തുകാരിയെ ലഭ്യമായിരിക്കുന്നു എന്ന് സന്ദേഹമില്ലാതെ പറയാൻ സാധിക്കും.\u003c\/div\u003e\r\n\u003c\/div\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942167306582,"sku":null,"price":6.49,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_8825.png?v=1779303712"},{"product_id":"vishu-enna-penkutti","title":"VISHU ENNA PENKUTTI","description":"ആ നനുത്ത ഓർമ്മകൾ ഇപ്പോഴും ഒരു നേർത്ത വിങ്ങലായി നെഞ്ചോടു ചേർത്തുവയ്ക്കുന്നവരാണ് നിങ്ങളെങ്കിൽ, ഈ നോവൽ നിങ്ങൾക്കുള്ളതാണ്. ഒരു നൂറുവർഷം ജീവനോടെ ഇരുന്നാലും അവളെയോർമിക്കുമെന്ന് ചിന്തിക്കുന്നവർക്കുള്ളത്. ഈ കഥ പ്രണയത്തെക്കുറിച്ചാണ്... ഒട്ടും പ്രതീക്ഷിക്കാത്ത നേരത്ത് ജീവിതത്തിലേക്ക് കടന്നുവന്ന് ജീവിതത്തിന്റെ ഭാഗമായി മാറിയ ആദിത്യന്റെ പ്രിയപ്പെട്ടവളെക്കുറിച്ച്... സ്ഥിരം വായിക്കുന്ന ക്ലീഷേ പ്രണയമല്ല... ഇത് അവളുടെ കഥയാണ്. വിഷുവിന്റെ... അവളുടെ പോരാട്ടത്തിന്റെ... അവളനുഭവിച്ച ഭീകരമായ വേദനയുടെ... സഹനങ്ങളുടെ... സ്വപ്നങ്ങളുടെ കഥ. പ്രൊഫണൽ നേട്ടങ്ങൾകൊണ്ട് ജീവിതത്തെ അളന്ന, മരുന്നുകൾകൊണ്ട് ജീവനെ നിയന്ത്രിക്കാമെന്ന് വിശ്വസിച്ച ആദിത്യന് ജീവിതയാഥാർത്ഥ്യത്തിന്റെ മറ്റൊരുതലം പറഞ്ഞുകൊടുത്ത കഥ. ഒരിക്കലും അവസാനിക്കാത്ത ആദിത്യന്റെ ‘വിഷു’ക്കാലം.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942167372118,"sku":null,"price":7.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9158.png?v=1779303717"}],"url":"https:\/\/bookshelfuk.com\/collections\/rush-hours.oembed?page=2","provider":"Bookshelf UK","version":"1.0","type":"link"}