{"title":"Romance","description":null,"products":[{"product_id":"aalinganagalariyathe","title":"AALINGANAGALARIYATHE","description":"മനുഷ്യരുടെ അകം തേടുന്ന കണ്ണാണ് സബിതയ്ക്ക് ഓരോ കഥയും. പാതാളത്തോളം നീണ്ടു പോകുന്ന മനുഷ്യരുടെ ഏകാന്തതയിൽ, ഖനിയിലെ കാറ്റ് പോലെ  കല്ലിച്ച നിസ്സഹായതയിൽ, മാറി മറിയുന്ന സ്നേഹ നിരാസങ്ങളിൽ ഒക്കെ ഒരു അദൃശ്യ സാന്നിദ്ധ്യം പോലെ ഈ കഥകൾ തങ്ങളുടെ വേരുകൾ കണ്ടെത്തുന്നു. ഘടികാരങ്ങൾക്ക് പിടികൊടുക്കാത്ത പ്രേമ നദികൾക്കും, പിന്നെയും പിന്നെയും ഇഴപിരിഞ്ഞു പോകുന്ന ആസക്തികളുടെ അടിപടവുകൾക്കും കുറുകെയാണ് ഈ കഥകളുടെ പോക്ക്.\r\nമനുഷ്യരെ, അവരുടെ ഉൾതാപത്തെ, മനുഷ്യവംശം സംവഹിക്കുന്ന അങ്ങേയറ്റം ഫ്ളൂയിഡായ വൈകാരികതകളുടെ അണയാത്ത പ്രവാഹത്തെ ഒക്കെയും ശ്വാസ ദൂരത്തിൽ പിന്തുടർന്ന് പിടിക്കുന്ന ആഴക്കൈകൾ കൊണ്ടാണ് സബിത ഈ കഥകളാകെ രചിച്ചത്.\r\n\r\n ","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942146924886,"sku":null,"price":4.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_6599.jpg?v=1779303544"},{"product_id":"a-coffee-date","title":"A COFFEE DATE","description":"\u003cp\u003eഅപ്രതീക്ഷിതമായ കൂടിക്കാഴ്ചയിൽ മൊട്ടിട്ട പ്രണയം പിന്നീട് തളിർക്കുമെന്നോ അതൊരു വസന്തമായി പൂത്തുലയുമെന്നോ നമുക്ക് വിശ്വസിക്കുകയല്ലാതെ നടക്കുമെന്നൊരുറപ്പ് ആർക്കും പറയാൻ സാധിക്കില്ല.\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942147187030,"sku":null,"price":5.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_8708.png?v=1779303544"},{"product_id":"abhi-anu-anandam","title":"ABHI ANU ANANDAM","description":"ഒരു കഥാകാരി ഒരു സിനിമ സംവിധായകനോട് കഥ പറയാനെത്തുന്നു. ആനന്ദ് എന്ന ചെറുപ്പക്കാരന്റെ പ്ലസ് ടു, കോളേജ് കാലഘട്ടങ്ങളിലെ രണ്ട് പ്രണയങ്ങളെ ആസ്പദമാക്കിയുള്ളതായിരുന്നു ആ കഥ. അതിൽ പ്രണയവും സൗഹൃദവും തമാശയുമെല്ലാമുണ്ട്. എന്നാൽ കഥയുടെ പുറത്തുള്ള ലോകം നിഗൂഢതകൾ നിറഞ്ഞതായിരുന്നു. തീർത്തുമൊരു സിനിമാറ്റിക് ആഖ്യാനത്തിലൂടെ അഭി അനു ആനന്ദം ആ നിഗൂഢതകളുടെ ചുരുളുകളഴിക്കുന്നു.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942147547478,"sku":null,"price":4.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_8860.png?v=1779303546"},{"product_id":"amma-premalu","title":"AMMA PREMALU","description":"\u003cp\u003e\"ഒരേ താളത്തിൽ മിടിക്കുന്ന രണ്ടു ഹൃദയങ്ങൾ ഒന്നാകുന്നതാണ് പ്രണയം. നമ്മൾ പരസ്പരം ഒന്നാകാൻ എന്നേ വിധിക്കപ്പെട്ടവരാണ്.\" \"എനിക്കു വിധിയിലൊന്നും വലിയ വിശ്വാസമില്ല. മടുപ്പുതോന്നി എന്നെങ്കിലും ഒരു ദിവസം ഞാൻ നിന്നെ ഉപേക്ഷിച്ചാൽ?\" “മടുപ്പുതോന്നുന്നുണ്ടെങ്കിൽ അതു പ്രണയമല്ല.\" 'എന്നുവച്ചാൽ ഞാൻ നിന്നെ ഉപേക്ഷിച്ചു പോയാലും നീമാത്രം എന്നെ പ്രേമിച്ചുകൊണ്ടിരിക്കുമെന്നാണോ പറയുന്നത്?\" \"ഞാൻ മരിക്കുന്നതുവരെ.\" ഒരമ്മയുടെ ഡയറിയിലെ ചില അനുരാഗത്താളുകൾ.... ഒരപൂർവ്വ സുന്ദര പ്രണയകഥ.\u003c\/p\u003e\n\u003cp\u003eMalayalam books in uk\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942147973462,"sku":null,"price":5.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_7229.png?v=1779303548"},{"product_id":"anuraga-lolagathri","title":"ANURAGA LOLAGATHRI","description":"ഓരോ യാത്രയും വ്യത്യസ്തമാണ്. ചിലത് ജീവിതത്തിൽ നിന്ന്, ചിലത് ജീവിതത്തിലേയ്ക്ക്. കോളേജ് പഠനകാലത്തെ ട്രെയിൻ യാത്രയിൽ തന്റെ സഹയാത്രികനോട് തോന്നിയ പ്രണയത്തിന്റെ തുടർച്ചയെന്നോണം മതവും ഭാഷയും സംസ്കാരവും താണ്ടി ഒരു നീണ്ട യാത്ര ചെയ്യുകയാണ് അനാമിക. അവളുടെ യാത്രയിലുടനീളം പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും സ്വപ്നങ്ങളുടെയും പ്രതീക്ഷകളുടെയും നിറങ്ങൾ മാറിമാറി വന്നണയുന്നു. തീർത്തുമൊരു സിനിമാറ്റിക് രീതിയിൽ അവതരിപ്പിച്ചിരിക്കുന്ന ആ യാത്രയിലേക്ക് നിങ്ങളെയും സ്വാഗതം ചെയ്യുന്നു.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942148432214,"sku":null,"price":6.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_8697.png?v=1779303552"},{"product_id":"anuragathinte-dinangal","title":"ANURAGATHINTE DINANGAL","description":"നാട്ടുമനുഷ്യന്റെ നാവില്‍ വിയര്‍ത്തും വിശന്നും ചിരിച്ചും കളിച്ചും തളര്‍ന്നും വഴക്കുകൂടിയും ജീവിക്കുന്ന മലയാളത്തിന്റെ സ്‌നേഹിതനായിരുന്നു ബഷീര്‍. സംസ്‌കൃതത്തിന്റെ ഝടപടകളില്ലാതെ, ആധുനികതയുടെ മഹേന്ദ്രജാലങ്ങളില്ലാതെ, പാരമ്പര്യത്തെയും അഗാധമായ ഒരു സമകാലീനതയെയും ബഷീര്‍ തന്റെ കൃതികളില്‍ ഒന്നിപ്പിച്ചു. നമ്മുടെ ദന്തഗോപുരങ്ങള്‍ക്കൊന്നും ബഷീറിനെ തടവിലാക്കാന്‍ കഴിഞ്ഞില്ല.\r\n\r\n \r\n\r\nBest Malyalam book store in the UK. Pusthakapetty.com\/bookshelfuk.com","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942148792662,"sku":null,"price":6.59,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_1504.png?v=1779303550"},{"product_id":"ask-me-a-question","title":"ASK ME A QUESTION","description":"","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942148727126,"sku":null,"price":5.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9679.png?v=1779303550"},{"product_id":"atrameel-priyamulloral","title":"ATHRAMEEL PRIYAMULLORAL","description":"\u003cdiv class=\"row\"\u003e\r\n\u003cdiv class=\"col-md-12\"\u003eജീവിതത്തിൽ നമ്മൾ കണ്ടുമുട്ടുന്നവരിൽ പ്രിയപ്പെട്ടവരായി തീരുന്ന ചിലർ, അത്രമേൽ പ്രിയമുള്ളവരാകുന്നവർ. നമ്മൾ ആഗ്രഹിക്കുന്ന, നമ്മൾ ഇഷ്ടപ്പെടുന്ന നമ്മളെ നമ്മളായി അംഗീകരിക്കുന്നവർ... അതുപോലെ രണ്ട് വ്യക്തികളാണ് സൂര്യയും അതിഥിയും. സ്വന്തം വഴികൾ സ്വാതന്ത്രത്തോടെ സ്വീകരിച്ചു ജീവിക്കുന്നവർ. ഇവരുടെ ജീവിതം നിങ്ങൾക്ക് മുന്നിൽ തുറന്നുവെയ്ക്കപ്പെടുകയാണ് ഈ നോവലിൽ, യാദൃശ്ചികമായ ചില കടന്നു വരവുകൾക്ക് നമ്മുടെ ജീവിതത്തെ തന്നെ മാറ്റാൻ സാധിക്കും.\u003c\/div\u003e\r\n\u003c\/div\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942149022038,"sku":null,"price":4.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/a7b58109-672a-442b-a479-be8c5c6e6db9.jpg?v=1779303551"},{"product_id":"balyakalasakhi","title":"BALYAKALASAKHI","description":"മലയാളത്തിലെ വിശ്വവിഖ്യാതമായ പ്രണയകഥകളിലൊന്നാണ് ബാല്യകാലസഖി. ഒന്നും ഒന്നും ചേര്‍ന്നാല്‍ ഇമ്മിണിബല്യ ഒന്നാവുമെന്ന മഹാഗണിതത്തെ അവതരിപ്പിച്ച നോവലാണിത്. സുഹ്റയുടെയും മജീദിന്റെയും ബാല്യകാലാനുഭവങ്ങളിലൂടെ വികസിക്കുന്ന നോവല്‍ വായനക്കാരനില്‍ ആത്മനൊമ്പരമുണര്‍ത്തുന്ന സ്‌നേഹഗാഥയാണ്. വക്കില്‍ ചോരപൊടിയുന്ന നോവല്‍ എന്നാണ് ബാല്യകാലസഖിയെ പ്രശസ്ത നിരൂപകനായ എം പി പോള്‍ വിശേഷിപ്പിച്ചത്. ചലച്ചിത്രമായും നാടകമായും അനവധി മാധ്യമങ്ങളിലേക്ക് ഈ നോവലിന്റെ ഭാവാന്തരമുണ്ടായിട്ടുണ്ട്.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942149316950,"sku":null,"price":4.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9183.png?v=1779303556"},{"product_id":"chandanamarangal","title":"CHANDANAMARANGAL","description":"ഞാന്‍ ലജ്ജയാലും അപമാനഭാരത്താലും എന്റെ കണ്ണുകളടച്ചു. എത്രനേരം ഞാന്‍ ജീവച്ഛവമെന്നപോല്‍ അവളുടെ ആക്രമണത്തിന് വഴങ്ങി അവിടെ കിടന്നു എന്ന് എനിക്കുതന്നെ ഓര്‍മ്മയില്ല. യുഗങ്ങളോളം ഞാനവളുടെ തുടിക്കുന്ന കൈകാലുകളുടെ അടിമയായിരുന്നു. അതിനുശേഷം ഞാനവളുടെ പ്രേമഭാജനമായി മാറി.'' മലയാളി ഇതുവരെയനുഭവിക്കാത്ത സ്‌ത്രൈണാനുഭവത്തിന്റെ അപൂര്‍വ്വമായ രേഖപ്പെടുത്തല്‍.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942150103382,"sku":null,"price":3.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9241.png?v=1779303561"},{"product_id":"ente-pranayathinte-rajakumarikku","title":"ENTE PRANAYATHINTE RAJAKUMARIKKU","description":"പ്രണയം എന്നും പരിശുദ്ധിയോടെ വാഴ്ത്തപ്പെടുന്ന ഒരു മഹത്തായ അനുഭൂതിയാണ്. രണ്ടിൽ ഒരാളുടെ ഭ്രാന്ത് നിലയ്ക്കുമ്പോഴാണ് പ്രണയം മരിക്കുന്നത്. അതുപോലൊരു ഭ്രാന്തവും പരിശുദ്ധവുമായ പ്രണയകഥ ഒരു സിനിമാറ്റിക് ശൈലിയിലൂടെ സെബഫാത്തിമ എന്ന എഴുത്തുകാരി തൻ്റെ തൂലികയിൽ വിരിഞ്ഞ ‘എന്റെ പ്രണയത്തിൻ്റെ രാജകുമാരിക്ക്’ എന്ന നോവലിലൂടെ പറയുകയാണ്. തന്റെ വേദന നിറഞ്ഞ സാഹചര്യത്തിലും പഠനം എന്ന ആഗ്രഹവുമായി ഡൽഹിയിലേക്ക് പുറപ്പെടുന്ന ഷാരിക് എന്ന ഇരുപതുകാരൻ്റെ ജീവിതത്തിലേക്ക് പ്രതീക്ഷിക്കാതെ പ്രണയത്തിന്റെ സുഗന്ധവുമായി കടന്നുവന്ന ബൽക്കിസ് അമാൽ എന്ന മാലാഖയെ തേടിയുള്ള വർഷങ്ങളായുള്ള കാത്തിരിപ്പിന്റെയും കണ്ണുനിരിൻ്റെയും പ്രണയ യാത്രയാണ് ‘എന്റെ പ്രണയത്തിൻ്റെ രാജകുമാരിക്ക് എന്ന നോവലിന്റെ ഇതിവൃത്തം.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942150988118,"sku":null,"price":5.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/66f8466d-53a3-4241-96e9-be0586ebabeb.jpg?v=1779303572"},{"product_id":"ente-hare","title":"ENTE HARE","description":"എത്ര നാൾ കാത്തിരുന്നാലും നമ്മൾ ആഗ്രഹിക്കുന്ന പോലെ ജീവിതം പകുത്തു നൽകാൻ ഒരാളെ കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാത്ത മനുഷ്യരുണ്ടാവില്ല. പരസ്പരം ആഴത്തിൽ അറിയാനും മനസിലാക്കാനും സാധിക്കുന്ന ഒരാളുടെ കൂടെ ജീവിച്ചു തീർക്കാൻ ഭാഗ്യം കിട്ടുന്നവർ വിരളമാണ്.  ഈ കഥ ഒരു ഭാഗ്യവതിയുടെയും ഭാഗ്യവാന്റെയും കഥയാണ്. മുഖവുരകളില്ലാതെ പ്രണയവും ദാമ്പത്യവും കടന്നു പോകുന്ന എന്റെ ഹരേ എന്ന നോവൽ. .\r\n\r\n \r\n\r\n \r\n\r\nMalayalam books in the UK","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942151774550,"sku":null,"price":3.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/6ebbc707-c5a8-4116-9e59-cd070abe8c96.jpg?v=1779303584"},{"product_id":"kadassi-athidhi","title":"KADASSI ATHIDHI","description":"\u003cp\u003eജീവിതമെന്ന ചെറിയ യാത്രയിൽ അനേകായിരം മനുഷ്യർ നമ്മെ കടന്നുപോകുന്നു. പക്ഷേ വളരെ ചുരുക്കം മനുഷ്യർ മാത്രമേ നമ്മുടെ ഹൃദയത്തിൽ ഇടം പിടിക്കൂ. സിദ്ധുവിന് ദേവിയും അതുപോലെയായിരുന്നു. അവന്റെ കലാലയം അവന് സമ്മാനിച്ച മനോഹരമായ ബന്ധങ്ങളിലൊന്ന്. വർഷങ്ങൾക്ക് ശേഷമുള്ള കണ്ടുമുട്ടലിൽ അവൻ അവളിലൂടെ തന്റെ ഇന്നലെകളിലേയ്ക്ക് തിരിഞ്ഞു നോക്കുമ്പോൾ പ്രിയവായനക്കാരും സിദ്ധുവിനോടൊപ്പം ഒരു യാത്ര ആരംഭിക്കുന്നു. ആ യാത്രയിൽ സിദ്ധുവിന്റെ പ്രിയപ്പെട്ട സൗഹൃദങ്ങളും പ്രണയവും വായനക്കാരിലേക്ക് ഒഴുകി തുടങ്ങുന്നു. ഒപ്പം കാലം അവനിൽ നിന്നും മറച്ചുവെച്ച പല രഹസ്യങ്ങളും. ഒടുവിൽ ആ രഹസ്യങ്ങളുടെ ചുഴി അഴിയുമ്പോൾ, സിദ്ധുവും ഒരു അതിഥി ആവുകയാണ്. കടസ്സി അതിഥി.\u003c\/p\u003e\n\u003cp\u003eBest Malayalam Books in the UK\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942154232150,"sku":null,"price":5.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_8707.png?v=1779303601"},{"product_id":"ente-nidradhevikk","title":"ENTE NIDRADHEVIKK","description":"\u003cp\u003eപ്രണയമില്ലാതെ അക്ഷരങ്ങൾക്ക് എങ്ങനെ ജീവൻ ലഭിക്കാനാണ്. പ്രണയം അനശ്വരമാണ് എന്ന് പറയുന്നവർ തന്നെ കല്ലെറിയുന്നതും കണ്ടിട്ടുണ്ട്. വിവാഹിതയായ ഒരുവളുടെ പ്രണയത്തിനെ പറ്റി ചിന്തിച്ചിട്ടുണ്ടോ? മാരിറ്റൽ റേപ്പിന് ഇരയാക്കപ്പെടുന്ന ഒരു സ്ത്രീ, അവളിലേക്കു കടന്നു വരുന്ന ചെറുപ്പക്കാരൻ. അവരൊന്നിച്ചുള്ള കുറച്ച് ദിനങ്ങൾ. വർഷങ്ങൾക്ക് ഇപ്പുറവും അവന്റെ നിദ്രയെപ്പോലും നിയന്ത്രിക്കാനെന്നവണ്ണം വേരാഴ്നിറങ്ങിയ ഒരു പ്രണയത്തിന്റെ കഥ. അതിനുമപ്പുറം ഭർത്താവിന്റെ പ്രണയിനിയെ തേടിപോയ ഭ്രാന്തിയായ ഒരു പെണ്ണിൻ്റെ കഥ. സദാചാര മുഖമൂടികളോ കുലസ്ത്രീത്വത്തിൻ്റെ ചമയങ്ങളോ അഴിച്ചുവച്ച് ഈ അക്ഷരങ്ങളിലൂടെ കടന്നു പോകാമെങ്കിൽ നിങ്ങൾക്കും പ്രണയത്തിന്റെ മധുരവും പിന്നീടുള്ള നോവും വരികളിൽ നിന്നും അനുഭവിച്ചറിയാം\u003c\/p\u003e\n\u003cp\u003eMalayalam Books in the UK\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942154330454,"sku":null,"price":3.59,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/19dc6ec2-06e4-42b6-b382-17d2bda1b8e7.jpg?v=1779303600"},{"product_id":"jewel","title":"JEWEL","description":"\u003cp\u003eജനപ്രിയ സാഹിത്യം എന്ന് പറഞ്ഞു മാറ്റിനിർത്തപ്പെട്ട പ്രണയം വിഷയമായി വരുന്ന കഥകളും നോവലുകളും കൂടുതലായി പുറത്തിറങ്ങുന്നതും അവയൊക്കെ വലിയ രീതിയിൽ സ്വീകരിക്കപ്പെടുന്നതുമെല്ലാം ഈ കാലഘട്ടത്തിന്റെ പ്രത്യേകതകളാണെന്ന് തോന്നുന്നു. അഖിൽ പി ധർമ്മജനും നിമ്ന വിജയുമെല്ലാം ആഘോഷിക്കപ്പെടുമ്പോൾ അത് വെളിച്ചം വീശുന്നത് വായനാഭിരുചികളെപ്പറ്റിയുള്ള വ്യക്തമായ കാഴ്ചപ്പാടുകളിലേക്കാണ്. ജയ്ലക്ഷ്മി ശ്രീനിവാസന്റെ ആദ്യ നോവലായ 'ജ്യുവൽ' അടിസ്ഥാനപരമായി ഒരു പ്രണയകഥയാണ് . പ്രിൻസ്, ജ്യുവൽ, അനു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെങ്കിലും ഇതൊരു ത്രികോണ പ്രണയകഥയുമല്ല. സാമ്പ്രദായിക കഥാകഥന രീതിയേയും സമൂഹത്തിന്റെ സദാചാര കണ്ണുകളേയുമെല്ലാം ഒരു കൈപ്പാടകലം നിർത്തുവാൻ ജയ് ലക്ഷ്മിക്ക് സാധിച്ചിട്ടുണ്ട്.\u003c\/p\u003e\n\u003cp\u003eBest Malayalam Books in the UK\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942154494294,"sku":null,"price":3.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9799.png?v=1779303601"},{"product_id":"laila-majnu","title":"LAILA MAJNU","description":"ലോക ക്ലാസ്സിക്‌ നോവൽ നിസാമിയുടെ ലൈല മജ്നു..","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942155706710,"sku":null,"price":9.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_0872.png?v=1779303625"},{"product_id":"lanki","title":"LANKI","description":"\u003cp\u003eജീവിതത്തിൽ കഥകൾ പറഞ്ഞവസാനിക്കുന്നില്ല. പ്രകൃതിയുള്ളിടത്തോളം കാലം അതു തുടർന്നുകൊണ്ടേയിരിക്കും. പകയും ദേഷ്യവും വിരഹവും പ്രണയവുമൊക്കെ മനസ്സിൽ നിന്നും മനസ്സുകളിലേക്ക് പടരട്ടെ. ഒരു കഥയിൽ നിന്നും മറ്റൊരു കഥയിലേക്ക് പ്രണയം യാത്ര തുടരും.\u003c\/p\u003e\n\u003cp\u003eMalayalam Books in the UK\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942155968854,"sku":null,"price":4.59,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9339.png?v=1779303625"},{"product_id":"mathilukal","title":"MATHILUKAL","description":"ബിട്ടീഷുകാര്‍ക്കെതിരെ എഴുതിയെന്ന കുറ്റത്തിന് തടവിലാക്കപ്പെട്ട ബഷീറിന്റെ ജയിലനുഭവമാണ് മതിലുകള്‍. മതിലിനപ്പുറത്തെ സ്ത്രീതടവുകാരുടെ ജയിലിലെ നാരായണിയെ ബഷീര്‍ പരിചയപ്പെടുന്നു. പരസ്പരം കാണാതെതന്നെ ഇരുവരും പ്രണയത്തിലാകുന്നു. സമ്മാനങ്ങള്‍ കൈമാറുന്നു. ഇരുവരും പരസ്പരം കണ്ടുമുട്ടാനുള്ള വഴി ചിന്തിച്ചുണ്ടാക്കുന്നു. കുറച്ചുദിവസങ്ങള്‍ക്കു ശേഷം ഒരേ ദിവസം തന്നെ ജയിലിനോടനുബന്ധിച്ചുള്ള ആശുപത്രിയില്‍ വെച്ച് കണ്ടുമുട്ടാം എന്നായിരുന്നു അവരുടെ പ്ലാന്‍.. അതിനുവേണ്ടി ആകാംക്ഷയോടെ കാത്തിരിയ്ക്കുന്ന ബഷീറിന് താന്‍ അതിനുമുന്‍പ് തന്നെ ജയില്‍മോചിതനാകും എന്ന വാര്‍ത്ത കേള്‍ക്കേണ്ടി വരുന്നു. അതുവരെ കൊതിച്ചിരുന്ന മോചനം വേണ്ട എന്ന് അദ്ദേഹത്തിന് തോന്നിത്തുടങ്ങുന്നു. മലയാളനോവല്‍ അതുവരെ പരിചയിക്കാത്ത പ്രണയത്തിന്റെ ചെറുമഴകളെ അനുഭവിപ്പിക്കുകയായിരുന്നു ബഷീര്‍. ഈ നോവലിനെ ഇതേ പേരില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ചലച്ചിത്രമാക്കിയിട്ടുണ്ട്. മമ്മൂട്ടിയായിരുന്നു ബഷീറായി വേഷമിട്ടത്.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942157246806,"sku":null,"price":3.29,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9491.png?v=1779303635"},{"product_id":"muthal-kathal","title":"MUTHAL KATHAL","description":"\u003cdiv class=\"product-short-description\"\u003e\r\n\r\nഹൃദയത്തിന്റെ ഏത് കോണിലാണ് ഏറ്റവും ആദ്യത്തെ പ്രണയം ഒളിച്ചു വെച്ചിരിക്കുന്നത്? ചിലപ്പോൾ അതിനുമെലെ മണ്ണു മൂടിയിട്ടുണ്ടാവും. പൂക്കൾ ചിതറിയിട്ടുണ്ടാവും. മണ്ണു മൂടിയ പ്രണയത്തിനു മേലെ പുതിയ നാമ്പുകളൊന്നും കിളിർത്തിട്ടുണ്ടാവില്ല. അവിടം ജന്മങ്ങളുടെ പഴക്കമുള്ള ഒരു ശ്‌മശാനഭൂമി പോലെ മൂകവും ശാന്തവുമായിരിക്കും. ആരോടും പറയാത്ത എത്ര മനുഷ്യരെയാണ് ഹൃദയത്തിന്റെ ഉള്ളറകളിൽ ഓരോ മനുഷ്യനും കുഴിച്ചിട്ടിരിക്കുന്നത്? ആരോടും പറയണ്ട. അവർ അവിടെ സമാധാനമായി ഉറങ്ങട്ടേ. എന്തെന്നാൽ അവർക്കുറങ്ങാൻ ഏറ്റവും സമാധാനം ആദ്യപ്രണയത്തിൻ്റെ മുറിവുകളുള്ള ഹൃദയമാണ്. ഏറ്റവും പ്രിയപ്പെട്ട മനുഷ്യരെ സൂക്ഷിക്കാൻ അവനവൻ്റെ ഹൃദയത്തേക്കാൾ മനോഹരമായ ഇടം ഈ ഭൂമിയിലില്ല. – ദിവ്യ വേലായുധൻ\r\n\r\n\u003c\/div\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942157738326,"sku":null,"price":7.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/3ca8385b-91c8-4f5c-9a47-3c30f506f226.jpg?v=1779303638"},{"product_id":"nashtapetta-neelambari","title":"NASHTAPETTA NEELAMBARI","description":"നിത്യപ്രണയത്തിന്റെ വ്രതനിഷ്ഠമായ സമരാഗ്നിയിൽ ജ്വലിച്ചുനില്ക്കുന്ന സ്ത്രീസ്വത്വത്തിന്റെ വൈവിദ്ധ്യമാർന്ന ഭാവങ്ങളെ ആവിഷ്‌കരിക്കുന്ന പതിമൂന്നു കഥകൾ. ഓരോ കഥയിലൂടെയും ഭാഷയുടെ നീലാംബരികൾ വിടർത്തുന്ന ഭാവതീവ്രത ആസ്വാദകരെ സ്വന്തം അനുഭവലോകങ്ങളുടെ കണ്ടെണ്ടത്താത്ത പ്രദേശങ്ങളിലേക്ക് ആനയിക്കുന്നു.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942158426454,"sku":null,"price":3.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9509.png?v=1779303647"},{"product_id":"oridam-thedi","title":"ORIDAM THEDI","description":"ജീവിതാനുഭവങ്ങളുടെ ഉൾക്കടലിൽ സ്വയം നഷ്ടപ്പെടുന്ന മനുഷ്യർക്ക് തിരികെ ചെല്ലാൻ ഒരിടം വേണം. വിശ്രാന്തിയുടെ ഒരിടം. സ്നേഹത്തിൻ്റെ ഒരിടം. പൂർണ്ണതയുടെ ഒരിടം. സ്വയം ആവിഷ്കരിക്കാൻ പ്രചോദിപ്പിക്കുന്ന നിത്യതയുടെ ഒരിടം. അത്തരം തേടലുകൾക്ക് വിളക്കുമരമാണ് ഒരിടം തേടി.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942161047894,"sku":null,"price":3.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/497875b0-88cd-447e-b8cd-c1b260001dc4.jpg?v=1779303655"},{"product_id":"orikkal","title":"ORIKKAL","description":"\u003cdiv class=\"row\"\u003e\r\n\u003cdiv class=\"col-md-12\"\u003eസ്ത്രീ-പുരുഷ യൗവനങ്ങളുടെ തീവ്രവികാരബന്ധങ്ങൾ സൃഷ്ടിക്കുന്ന സൗന്ദര്യസുഗന്ധ സ്വർഗീയതയിലേക്ക് കൂട്ടിക്കൊണ്ടുപോയി, പൊടുന്നനെ ഒരു ദിവസം യാത്രപറയുകപോലും ചെയ്യാതെ കടന്നുപോയ, ജീവിതത്തിലേറെ സ്വാധീനിച്ച സ്ത്രീയെക്കുറിച്ച് എൻ. മോഹനൻ എഴുതിയ. ആത്മകഥാപരമായ നോവൽ. ഹൃദയദ്രവീകരണക്ഷമമായ ഭാഷയിൽ എഴുതപ്പെട്ട വികാരനിർഭരമായ രചന.\u003c\/div\u003e\r\n\u003c\/div\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942161375574,"sku":null,"price":4.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_8815.png?v=1779303657"},{"product_id":"premanagaram","title":"PREMANAGARAM","description":"\u003cdiv class=\"row\"\u003e\r\n\u003cdiv class=\"col-md-12\"\u003eപ്രേമവും രതിയും ദർശനവും ആത്മബോധവുമെല്ലാം ഇഴചേർന്ന നോവലാണ് പ്രേമനഗരം. നീലുവും മാധവും തമ്മിലുള്ള അനശ്വര പ്രേമകഥയിലൂടെ നിരുപാധിക സ്നേഹത്തിന്റെ പൊരുൾ തേടുന്നു. ഒപ്പം സ്ത്രീ പുരുഷ ബന്ധത്തിന്റെ ആഴവും പരപ്പും ആവോളം ആവിഷ്ക്കരിക്കുന്നു. ഒരു ഭാഗത്ത് പുരോഗമനവും മറുഭാഗത്ത് കനത്ത അന്ധവിശ്വാസവും തമ്മിൽ കെട്ടുപിണഞ്ഞു കിടക്കുന്ന കേരളത്തിന്റെ ദ്വന്ദ്വ മുഖത്തെ നോവൽ വെളിപ്പെടുത്തുന്നുണ്ട്. വായനാരസത്തിന്റെ മുകുളങ്ങളാൽ ഒറ്റയിരുപ്പിൽ വായിക്കാവുന്ന മനോഹര പുസ്തകം.\u003c\/div\u003e\r\n\u003c\/div\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942162194774,"sku":null,"price":4.29,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_8812.png?v=1779303667"},{"product_id":"premikkumbol-neeyum-njanum","title":"PREMIKKUMBOL NEEYUM NJANUM","description":"പ്രണയ കഥാസമാഹാരം ജ്വാലമുഖി | സബിത രാജ് | അർച്ചന കല്ല്യാൺ | മോനിഷ രാധാകൃഷ്ണൻ | ലയ പി നടുവിൽ | ആതിര പുഷ്പജൻ | നയന വൈദേഹി സുരേഷ് | ഡോ നീരജ | ആശ അഭിലാഷ് | റഫീഖ് ബദരിയാ | സാലു അബ്ദുൽ കരീം | സുനിൽ സെൻ സുകുമാരൻ.\r\n\r\n\r\n\r\nMalayalam books in the UK","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942162391382,"sku":null,"price":5.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/a34dceeb-63b6-4af5-90f5-39494937e5ed.jpg?v=1779303667"},{"product_id":"pranayakathakal","title":"PRANAYAKATHAKAL","description":"പ്രണയത്തിന്റെ അഗാധവും അവിസ്മരണീയവുമായ ചാരുത സംവഹിക്കുന്ന പത്ത് ചെറുകഥകൾ. തെളിവാർന്നും നിറവാർന്നും മലയാളഭാഷയെ ധന്യമാക്കിയ എൻ. മോഹനന്റെ തിരഞ്ഞെടുത്ത പ്രണയകഥകളുടെ സമാഹാരം. ഇലകൊഴിഞ്ഞ ജീവിതം, ബാലപാഠങ്ങൾ, ശാശ്വതമൊന്നേ ദുഃഖം, മിസ് മേരി തെരേസാ പോൾ, അഹല്യ, കത്താത്ത കാർത്തികവിളക്ക്, വിലാസിനി, ചാമ്പയ്ക്ക, ടിബറ്റിലേക്കുള്ള വഴി, മറിയക്കുട്ടി.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942162784598,"sku":null,"price":4.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9664.png?v=1779303668"},{"product_id":"premalekhanam","title":"PREMALEKHANAM","description":"''ജീവിതം യൗവനതീക്ഷ്ണവും പ്രേമസുരഭിലവുമായിരിക്കുമ്പോൾ ജീവിതത്തിന് മധുരം പകരാൻ മറ്റൊന്നും ആവശ്യമില്ലല്ലോ.'' കേശവൻനായർ എന്ന യുവാവ് സാറാമ്മ എന്ന യുവതിയിൽ അനുരക്തനായി. വിവാഹപ്രായം കഴിഞ്ഞ സാറാമ്മ കേശവൻനായ രോട് ഒരു ജോലിക്കായി അപേക്ഷിക്കുന്നു. 'സാറാമ്മയെ ഞാൻ സ്‌നേഹിക്കുന്നതുപോലെ സാറാമ്മ എന്നെയും സ്‌നേഹിക്കണം' ഇതായിരുന്നു അയാൾ നിർദ്ദേശിച്ച ജോലി. സമുദായ സൗഹാർദ്ദത്തിനോ, സന്മാർഗ്ഗചിന്തയ്‌ക്കോ കോട്ടംതട്ടാത്തവിധത്തിൽ ഒരു പ്രേമകഥ വിജയകരമായി അവതരിപ്പിക്കുകയാണ് ബഷീർ.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942163833174,"sku":null,"price":2.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_5570.png?v=1779303681"},{"product_id":"ram-c-o-anandhi-2","title":"RAM C\/O ANANDHI","description":"ഒരു സിനിമാറ്റിക് നോവൽ. ആലപ്പുഴ ജില്ലയിലെ തീരദേശഗ്രാമത്തിൽനിന്നും സിനിമ പഠിക്കാനും നോവലെഴുതാനുള്ള അനുഭവങ്ങൾ സ്വന്തമാക്കാനും ചെന്നൈ നഗരത്തിലെത്തിയ ശ്രീറാമിനെ വരവേറ്റത് വിചിത്രസംഭവങ്ങളുടെ ഒരു പരമ്പരയാണ്. അതിൽ പ്രണയവും പ്രതികാരവും സൗഹൃദവും യാത്രയും സിനിമയുമുണ്ട്. റാമിനൊപ്പം അവന്റെ അനുഭവങ്ങൾക്കൊപ്പം സഞ്ചരിക്കാൻ നിങ്ങളെ സ്വാഗതം ചെയ്യുന്നു. ചെന്നൈ ഉങ്കളൈ അൻപുടൻ വരവേർക്കിറത്...!","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942163734870,"sku":null,"price":8.59,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9532.png?v=1779303683"},{"product_id":"snehadhoothan","title":"SNEHADHOOTHAN","description":"സംഗീതത്തിന്റെ മാസ്മരികതയും നൃത്തത്തിന്റെ ആവിഷ്കാര ഭംഗിയും ഒത്തിണങ്ങിയ ഒരു പ്രണയകഥ. ശബ്ദത്തിൽ നിന്നുയരുന്ന സിംഫണി പോലെ ക്ലാസിക് പ്രണയത്തിന്റെ എല്ലാ തീവ്രതയോടെയും സ്നേഹമെന്ന ഏറ്റവും പവിത്രമായ വികാരത്തെ തൊട്ടറിയാൻ ശ്രമിക്കുന്ന ഒരു സിനിമാറ്റിക് നോവൽ. ഓർമ്മയുടെ കോണുകളിൽ എന്നും ഒളിപ്പിച്ചുവെയ്ക്കാൻ മാത്രം വിധിക്കപ്പെട്ട ചില സ്വപ്നങ്ങളുണ്ടാവാം. അതിനൊപ്പം അറിയാതെ പോയ സ്നേഹവും പറയാനാവാതെ പോയ പ്രണയവും കൂടിക്കലർന്ന ചില ഇഷ്ടങ്ങളുമായി സ്നേഹമെന്ന ഈ ദുത് വായനക്കാരെ തേടിയെത്തുന്നു.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942164685142,"sku":null,"price":4.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_8824.png?v=1779303694"},{"product_id":"sundarajeevitham","title":"SUNDARAJEEVITHAM","description":"\u003cp style=\"padding-left: 40px;\"\u003eതുറന്നു പറയാതെ മനസ്സിൽ സൂക്ഷിക്കുന്ന പ്രണയത്തിന് മനോഹാരിത ഏറെയാണ്. ഇവിടെ അവിനാശും ഇഷാരയും അവരുടെ നനുത്ത പ്രണയവും ആരോരുമറിയാതെ അവർ പോലുമറിയാതെ സഞ്ചരിക്കുകയാണ്. അവർക്കു ചുറ്റുമുള്ളതെല്ലാം അവർക്കുവേണ്ടി സംസാരിച്ചുകൊണ്ടേയിരുന്നു. കാറ്റ്, മഴ, നിലാവ്, താരാട്ട്, പാത്രങ്ങൾ, പൈപ്പിലെ വെള്ളം അങ്ങനയങ്ങനെ ചുറ്റുമുള്ളതെല്ലാം. ആ പ്രണയത്തിനൊരു വിരഹമുണ്ടായാൽ അതെത്രമേൽ തീവ്രമായിരിക്കും? പ്രണയത്തിന്റെ, ജീവിതത്തിന്റെ നാനാർത്ഥങ്ങൾ കണ്ടെത്തുന്ന നോവൽ.\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942165307734,"sku":null,"price":4.69,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_8858.png?v=1779303695"},{"product_id":"thava-virahe-keshava","title":"THAVA VIRAHE KESHAVA","description":"അഷ്ടപദിയും സോപാനസംഗീതവും മുഴങ്ങുന്ന അന്തരീക്ഷം. അവിടെയാണവരുടെ പ്രണയം ഉരുവംകൊണ്ടത്. ഇത് ആത്മാവുകൊണ്ടും മനസ്സുകൊണ്ടും ഒന്നായവരുടെ, പ്രണയത്തിലലിഞ്ഞു പ്രണയമായി മാറിയവരുടെ കഥയാണ്; ശ്രീനന്ദനയുടെയും നിരഞ്ജന്റെയും കഥ, അഭിനവകൃഷ്ണന്റെയും രാധയുടെയും കഥ. അനശ്വരമായ ആ പ്രണയത്തിന്റെ നിർമ്മാല്യപൂജ അവൾ നിത്യേന തൊഴുതു, ഹൃദയത്തിന്റെ അഷ്ടപദിയായി അവനെ സ്വീകരിച്ചു. ചെമ്പട്ടുകാവിലെത്തുന്ന ഗന്ധർവ്വനെ കാത്തിരിക്കുന്ന കന്യാദേവിയെപ്പോലെ ശ്രീനന്ദനയും കാത്തിരിക്കുകയാണ്. എന്നാൽ ഇവിടം നന്ദാവനമല്ല, ഈ പ്രണയം രാധാമാധവസമാനം. കാത്തിരിപ്പിന്റെ ഈരടികൾക്കും പ്രണയത്തിന്റെ മുരളീരവത്തിനുമൊപ്പം ഒമ്പതാം അഷ്ടപദി മുഴങ്ങുന്നു; 'രാധികാ തവ വിരഹേ കേശവ...'","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942165700950,"sku":null,"price":4.29,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_8819.png?v=1779303695"},{"product_id":"unlock-the-happy-face","title":"UNLOCK THE HAPPY FACE","description":"ക്രിസ്റ്റഫർ മക്കാൻഡലെസ് മരണത്തിന് മുൻപ് തൻ്റെ ഡയറിയിൽ കുറിച്ച മൂല്യമുള്ള വാക്കുകളാണിത്. ജീവിതത്തിൽ നമുക്കുണ്ടാകുന്ന സന്തോഷങ്ങൾ പങ്കിടാൻ ഒരാളുണ്ടാകുക എന്നതിനേക്കാൾ വലിയ മറ്റൊരു ഭാഗ്യമുണ്ടോ? അപ്പോഴല്ലേ സന്തോഷങ്ങൾക്ക് ജീവനുണ്ടാകുന്നത്. സന്തോഷമെന്നത് കേവലമൊരു വികാരമെന്നതിനുപരി ജീവിതം ചലിപ്പിക്കുന്നതിനുള്ളൊരു ചാലകമാണ്. ജീവിതത്തിലെ ഒറ്റപ്പെടലുകൾകൊണ്ട് അന്തർമുഖനായി മാറിയ അമിൻ എന്ന ചെറുപ്പക്കാരൻ്റെ ജീവിതത്തിലേക്ക് “അൺലോക്ക് ദി ഹാപ്പി ഫേസ്” എന്ന കോഴ്‌സ് കടന്നുവരുന്നതും തുടർന്ന് അമിൻ്റെ ജീവിതത്തിലുണ്ടാകുന്ന വഴിത്തിരിവും വളരെ രസകരമായി അവതരിപ്പിക്കുന്ന നോവലാണിത്.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942166192470,"sku":null,"price":5.29,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_7954.png?v=1779303701"},{"product_id":"two-lips","title":"TWO LIPS","description":"\u003cp\u003eവ്യത്യസ്തമായ ഒരു പ്രമേയമാണ് നിതിൽ നോവലിൽ അവതരിപ്പിക്കുന്നത്. ഒരു പുരുഷ ലൈംഗിക തൊഴിലാളിയുടെ വികാര വിചാരങ്ങളെയും കാഴ്ചപ്പാടുകളെയും പ്രണയത്തെയും വ്യക്തമായി ആലേഖനംചെയ്യാൻ നിതിന് കഴിഞ്ഞിട്ടുണ്ട്.\u003c\/p\u003e\n\u003cp\u003eMalayalam books in the UK\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942166520150,"sku":null,"price":5.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_8709.png?v=1779303706"},{"product_id":"to-janeman","title":"TO JANEMAN","description":"\u003cdiv class=\"row\"\u003e\r\n\u003cdiv class=\"col-md-12\"\u003eഏത് ഋതുവും വസന്തമെന്നു മാത്രം അനുഭവിക്കാൻ നമ്മെ ക്ഷണിക്കുന്ന പ്രണയത്തിന്റെ പുസ്തകം.പ്രണയത്തിന്റെ അതിസങ്കീർണ്ണതയും പകയും പ്രതികാരവും പതഞ്ഞു പെയ്യുന്ന ഈ കഥ തുടങ്ങുന്നതും അവസാനിക്കുന്നതും കോഴിക്കോടെ ഉൾഗ്രാമത്തിലെ ഒരു തെരുവിൽ നിന്നാണ്. മനോഹരമായ ഒരു റൊമാന്റിക്ക് ത്രില്ലർ നോവൽ..\u003c\/div\u003e\r\n\u003c\/div\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942166880598,"sku":null,"price":5.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_8859.png?v=1779303705"},{"product_id":"vangoginte-kamuki","title":"VANGOGINTE KAMUKI","description":"വാൻഗോഗ് എന്ന വിശ്വവിഖ്യാതചിത്രകാരനെ പ്രണയിച്ച ഒരു തെരുവുവേശ്യയുടെ ജീവിതം പറയുകയാണ് ജേക്കബ് ഏബ്രഹാം. അനശ്വരപ്രണയത്തിന്റെ, അപൂർവ്വപ്രണയത്തിന്റെ കഥ. മദ്യപാനിയും ഗർഭിണിയുമായ സിയാൻ എന്ന ആ യുവതിയുടെ ആന്തരികവും ഭൗതികവുമായ ജീവിതത്തിന് വാൻഗോഗ് നൽകുന്ന പ്രണയത്തിന്റെ നിറക്കൂട്ടാണ് വാൻഗോഗിന്റെ കാമുകി. ഭാവനയുടെ അയഞ്ഞ സ്വാതന്ത്ര്യം മഷി നിറച്ചെഴുതിയ ഈ നോവൽ വാൻഗോഗിനെ ഒരു ചിത്രകാരൻ എന്നതിലുപരി അതിഭീകരനായ ഒരു കാമുകൻ എന്ന നിലയിൽ നോക്കിക്കാണാനാണു ശ്രമിക്കുന്നത്. ചരിത്രസംഭവങ്ങളെ പിൻപറ്റാതെ ഭാവനയുടെ സ്വാതന്ത്ര്യമാണ് നോവൽരചനയിൽ എഴുത്തുകാരൻ സ്വീകരിച്ചിരിക്കുന്നത്.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942167437654,"sku":null,"price":7.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_8838.png?v=1779303717"},{"product_id":"was-i-ever-enough","title":"WAS I EVER ENOUGH?","description":"Was I Ever Enough? is not just a love story—it’s a journey through heartbreak, healing, and everything we never say aloud. When Vivaan bumps into the ghost of his past—Myra—at a crowded Mumbai station, old wounds resurface. As he spirals into grief and self-doubt, a stranger named Advika begins to read his words, see his pain, and mirror it with her own.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942167470422,"sku":null,"price":9.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/a9c48ede-2b65-46fd-9f1e-78ca48d48adc.jpg?v=1779303714"},{"product_id":"yakshi","title":"YAKSHI","description":"\u003cdiv class=\"row\"\u003e\r\n\u003cdiv class=\"col-md-12\"\u003eയക്ഷികള്‍ എന്ന പ്രഹേളികയുടെ നിലനില്പിനെപ്പറ്റി പഠനം നടത്തുന്ന ശാസ്ത്രജ്ഞനും കോളജ് പ്രൊഫസറുമായ ശ്രീനിവാസന്‍. അവിചാരിതമായി നടക്കുന്ന ഒരു അപകടത്തിനുശേഷം അയാളുടെ ജീവിതത്തിലേക്ക് രാഗിണി എന്ന പെണ്‍കുട്ടി കടന്നുവരുന്നു. തുടര്‍ന്നുള്ള അവരുടെ ജീവിതത്തില്‍ രാഗിണിയുടെ സ്വത്വംതന്നെ ചോദ്യച്ചിഹ്നമാവുന്നു. യാഥാര്‍ത്ഥ്യവും കാല്പനികതയും നിറഞ്ഞ നോവല്‍ വായനക്കാരനില്‍ ആകാംക്ഷയുണര്‍ത്തുന്നു.\u003c\/div\u003e\r\n\u003c\/div\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942167503190,"sku":null,"price":6.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_8800.png?v=1779303717"},{"product_id":"arul","title":"ARUL","description":"സ്നേഹത്തിൻ്റെ നിറവും ഭാഷയും കൊണ്ട് സമൃദ്ധമാണ് ഈ നോവൽ. പ്രണയത്തിൻ്റെ ഇന്ദ്രനീലപ്പടവുകളിലിരുന്ന് നിലാവും മഞ്ഞും കൊണ്ട് വായിച്ചുനനയാവുന്ന മനോഹര രചന. വായനയ്ക്കൊടുവിൽ കണ്ണടച്ചിരുന്ന് സ്വയം അറിയാനുള്ള, നിറയാനുള്ള സ്നേഹത്തിൻ്റെ പച്ച ചുനയ്ക്കുന്ന നോവൽ.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54149465768278,"sku":null,"price":5.59,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/556f3daa-83ae-48ea-aea6-aad240e25942.jpg?v=1781033302"},{"product_id":"adhyathe-chumbanam","title":"ADHYATHE CHUMBANAM","description":"\u003cdiv class=\"row\"\u003e\r\n\u003cdiv class=\"col-md-12\"\u003eബഷീറിന്റെ ആദ്യത്തെ ചുംബനം എന്ന പുസ്തകം അദ്ദേഹത്തിന്റെ രചനകളിൽ നിന്നും തിരഞ്ഞെടുത്ത പതിനാല് പ്രണയകഥകളുടെ സമാഹാരമാണ്. \"തങ്കം\", \"അനർഘനിമിഷം\", \"ഏകാന്തതയുടെ മഹാതീരം\" പ്രേമത്തിന്റെ രൂപം തുടങ്ങിയ കഥകൾ പ്രണയത്തിന്റെ സരസവും മനോഹരവുമായ ലോകത്തിന്റെ വൈവിധ്യങ്ങളെ വരച്ചുകാട്ടുന്നു. യുവ നിരൂപകനും അധ്യാപകനുമായ ഡോ. നിബുലാൽ വെട്ടൂരാണ് ഈ കഥകൾ തിരഞ്ഞെടുത്തത്.\u003c\/div\u003e\r\n\u003c\/div\u003e\r\n\u003cdiv\u003e\u003c\/div\u003e\r\n\u003cdiv\u003eMalayalam Books in the UK\/ Adhyathe Chumbanam\u003c\/div\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54149465964886,"sku":null,"price":5.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_2682.png?v=1781033304"},{"product_id":"ask-me-two-questions","title":"ASK ME TWO QUESTIONS","description":"ഒരു കഥയെന്നാൽ അതിന്റെ തുടക്കവും ഒടുക്കവും വായനക്കാരെ ഒരു പോലെ പിടിച്ചിരുത്തുന്നതാകണം. പുസ്തകത്തിൽ എഴുതി പിടിപ്പിച്ചിരിക്കുന്ന കഥ, വായനയുടെ ഓരോ പാളി മറിയുമ്പോഴും വീണ്ടും വീണ്ടും ആകാംക്ഷയോടെ ഓരോ താളും മറിക്കാൻ തോന്നിപ്പിക്കുന്നതാകണം. വായനയുടെ ഒടുവിൽ അവസാന പേജുകൾ കഴിയുമ്പോൾ പുസ്തകം വായനക്കാരന് പ്രിയപ്പെട്ടതാവണം. ചുരുക്കം ചില പുസ്തകങ്ങൾക്ക് മാത്രമേ ഇത് സാധ്യമാവൂ. ആ ചുരുക്ക പട്ടികയിൽ, ചുരുങ്ങിയ കാലയളവിനുള്ളിൽ കടന്നു കയറിയ ഒരു നോവലാണ് “ആസ്ക്ക് മി","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54149466030422,"sku":null,"price":5.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/48CFF9DA-BC0C-4EBE-A1CA-300B75F8C723.png?v=1781033304"},{"product_id":"karthi-premakavya","title":"KARTHI PREMAKAVYA (Author Signed)","description":"കൊച്ചിയിലെ തിരക്കേറിയ ജീവിതത്തിനിടയിൽ സർവവും തകർന്ന കാർത്തിക്കിന് മുന്നിലേക്ക് ഹർഷ കടന്നുവരുന്നു. പുതിയൊരു ജീവിതം പടുത്തുയർത്താൻ ശ്രമിക്കുമ്പോൾ അദൃശ്യമായ എന്തോ ഒന്ന് അവനെ വിടാതെ പിന്തുടർന്നു . അവൻ അറിയാതെ തന്നെ ജീവിതത്തിൽ സംഭവിക്കുന്ന ചില കാര്യങ്ങൾ കാർത്തിക്കിനെ എത്തിക്കുന്നത് അവിശ്വസനീയമായ തിരിച്ചറിവുകളിലേക്കാണ് . പ്രണയവും സൗഹൃദവും അല്പം നിഗൂഢതയും നിറഞ്ഞ പ്രണയ ലോകത്തിലൂടെ കടന്നുപോകാം.\r\n\r\n \r\n\r\nMalayalam Books in the UK","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54149466358102,"sku":null,"price":6.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/07904c99-82a9-40a6-942d-501a9e70a845.jpg?v=1781033302"},{"product_id":"khalil-gibran-pranayathuram","title":"KHALIL GIBRAN- PRANAYATHURAM","description":"അത്യുദാത്തമായ സ്നേഹത്തേയും പ്രണയത്തേയും കുറിച്ച് അപൂർവ്വ സുന്ദരമായി പറഞ്ഞ, അനശ്വര കവി ഖലീൽ ജിബ്രാന്റെ കൃതികളിൽ നിന്ന് തെരഞ്ഞെടുത്ത മൊഴിമുത്തുകളുടെ അപൂർവ്വ സമാഹാരം.\r\n’കരയുവാനാകാത്ത ജ്ഞാനത്തിൽ നിന്നും പൊട്ടിച്ചിരിക്കുവാനാകാത്ത തത്വദർശനങ്ങളിൽ നിന്നും ഒരു കുഞ്ഞിൻ്റെ മുൻപിൽ തല കുനിക്കുവാൻ മടിക്കുന്ന അഹംഭാവത്തിൽ നിന്നും എന്നെ നീ രക്ഷിക്കുക.\r\nഖലീൽ ജിബ്രാൻ\r\n\r\nMalayalam Books in the UK","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54149466980694,"sku":null,"price":4.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/d41a42f6-5e82-43ad-85ee-21f41f81c46c.jpg?v=1781033305"},{"product_id":"pranayakalathinte-album","title":"PRANAYAKALATHINTE ALBUM","description":"എൻ്റെ ചുണ്ടുകൾ നിന്നെ ഓർമിക്കുന്നു.\r\nഎൻ്റെ വിരൽത്തുമ്പുകൾ നിന്നെ ഓർമിക്കുന്നു.\r\nഎൻ്റെ കണ്ണുകൾ നിന്നെ ഓർമിക്കുന്നു.\r\nനീയെന്നെ ചേർത്തുപിടിക്കൂ.\r\nഒരിക്കൽ കൂടി എന്നെ കെട്ടിപ്പിടിക്കൂ.\r\nഎൻ്റെ അധരങ്ങളിലെ വാക്കുകളെ\r\nചുംബിച്ചു കൊല്ലൂ.\r\nഓർമകളെ കൊള്ളയടിക്കു…","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54149468094806,"sku":null,"price":9.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9778.png?v=1781033310"},{"product_id":"pranaya-novelukal-madhavikutty","title":"PRANAYA NOVELUKAL - MADHAVIKUTTY","description":"എത്രയോ പ്രാചീനവും എത്രയോ സരളവുമായ ഒന്നാണ് അനുരാഗം. ഒരാളെ കാണുവാൻ തോന്നുക, ഒരാൾക്കായി അവനവനെത്തന്നെ സമ്മാനിക്കുക … അങ്ങനെയുള്ള സ്നേഹത്തെ മാത്രമേ എനിക്ക് മനസിലാക്കാൻ കഴിയുന്നുള്ളൂ.\r\n\r\nപ്രണയം ആത്മബലിയാണെന്നും പ്രേമികളുടെ മതം പ്രേമം മാത്രമാണെന്നും പ്രണയം ഒരു ചതുരംഗക്കളിയാണെന്നും എഴുതിയ മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരിയുടെ 6 പ്രണയനോവലുകളുടെ സമാഹാരം.\r\n\r\nMalayalam Books in the UK","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54149468291414,"sku":null,"price":5.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/2982f102-802b-463e-bcf9-fb7342e92ad4.jpg?v=1781033310"},{"product_id":"premaneela","title":"PREMANEELA","description":"അർത്ഥപൂർണ്ണമായ പ്രണയം തേടിയുള്ള മീര എന്ന പെൺകുട്ടിയുടെ ജീവിതമാണ് റാഷിദ നസ്രിയയുടെ ‘പ്രേമനീല\" എന്ന നോവൽ. കുടുംബബന്ധത്തിന്റെയും സാമൂഹ്യ ജീവിതത്തിന്റെയും പരമ്പരാഗതഘടനയ്ക്കു മുമ്പിൽ ‘ബഹുപ്രണയ'മെന്ന കനമുള്ള ആശയത്തെ ഒരു ബദലെന്ന രൂപേണ നോവൽ അവതരിപ്പിക്കുന്നു.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54354979750230,"sku":null,"price":4.59,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_0189.png?v=1782463522"},{"product_id":"nerpathy","title":"NERPATHY","description":"\u003cp\u003e\u003cmeta charset=\"UTF-8\"\u003e\u003cspan\u003eഇത് ലോറയുടെയും ശന്തനുവിന്റെയും അഗാധ പ്രണയത്തിന്റെ കഥയാണ്. ഒപ്പംതന്നെ കണ്ണയ്യന്റെയും കാദംബരിയുടെയും തേൻമധുരമൂറുന്ന പ്രണയത്തിന്റെ കഥയുമാണ്. കൂടാതെ റാഹേലിന്റെയും അന്നയുടെയും വാർദ്ധക്യജീവിതത്തിലും പ്രധാന അടയാളമായി പ്രണയം കടന്നുവരുന്നുണ്ട്. ഭൂമിയും ആകാശവും ചന്ദ്രനും സൂര്യനുമെല്ലാം പ്രണയ സാക്ഷ്യമോതുന്ന ഈ നോവലിലെ ദേശത്തിനുപോലും പ്രണയത്തിന്റെ ഗന്ധമാണ്. പ്രണയത്തിന്റെ നിഗൂഢ കേന്ദ്രത്തിലേക്കാണ് സുധ തെക്കേമഠത്തിന്റെ നേർപാതി സഞ്ചരിക്കുന്നത്.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e\u003cspan\u003eMalayalam booksin the UK\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54398020125014,"sku":null,"price":5.59,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_3581.png?v=1782943267"},{"product_id":"premappakida","title":"PREMAPPAKIDA","description":"\u003cp\u003e\u003cspan\u003eഓർമ്മകളുടെ ഭാണ്ഡക്കെട്ടുകളും പേറി നടക്കുന്നവനാണ് മനുഷ്യൻ. അതേ ഓർമ്മകളെയാണ് ജീവിതം പലപ്പോഴും പകിടക്കരുക്കളിൽ പന്തയം വെച്ച് അന്തരീക്ഷത്തിലേക്ക് ചുഴറ്റിയെറിയുന്നതും. ഭാഗ്യനിർഭാഗ്യങ്ങളുടെ തേരോട്ടങ്ങൾക്ക് ശേഷം ജീവിതം തിരികെ നൽകുന്നതെന്തെന്നത് കാലം നമുക്കുമുന്നിൽ മറച്ചുപിടിച്ചിരിക്കുന്ന അറിയാക്കഥകളാണ്. ആ കഥകളിലേക്ക് നടക്കുമ്പോഴും പ്രേമപ്പകിടയുടെ പണയ ഉരുപ്പടി ഒരുകൂട്ടം ഓർമ്മകൾ തന്നെയാണെന്ന് മാഹിൻ ഷാജഹാൻ പറഞ്ഞുവെക്കുന്നുണ്ട്.\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54420452966742,"sku":null,"price":5.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/2a0e4a47-57b6-4ff3-a467-8d8a94522fbe.jpg?v=1783087372"},{"product_id":"gouri","title":"GOURI","description":"\u003cp\u003e\u003cmeta charset=\"UTF-8\"\u003e\u003cspan\u003eകഥയെ മാത്രം പ്രതിനിധീകരിക്കുന്ന, കഥയ്ക്കുവേണ്ടി എന്നും നിലകൊണ്ടിട്ടുള്ള ഒരു സാഹിത്യകാരന്റെ ഏറ്റവും മികച്ച ഏതാനും കഥകളുടെ സമാഹാരം. ഗൗരി എന്ന ഈ കൃതി മലയാള പുസ്തകവേദിയുടെ മുന്നിരയില് പ്രതിഷ്ഠിക്കപ്പെട്ടതിന്റെ ഒരു പ്രധാന കാരണവും അതുതന്നെ. വനവാസം, മകന്, എന്റെ സോണി കളര് ടി.വിയും ഏതോ ഒരമ്മ കൊണ്ടുവന്ന പ്ലാസ്റ്റിക് കളിപ്പാട്ടങ്ങളും, ബന്ധങ്ങള്, വിമലയുടെ കഥ, കത്തുന്ന ഒരു രഥചക്രം, ഒരിക്കല്, രവിയുടെ കല്യാണം, ദാസന്, ശ്രുതിഭംഗം, രാമേട്ടന്, ഗൗരി എന്നീ കഥകളാണ് ഇവിടെ സമാഹരിക്കപ്പെട്ടിരിക്കുന്നത്.\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54420523450710,"sku":null,"price":4.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_0664.png?v=1783087616"},{"product_id":"fathima","title":"Fathima","description":"\u003cp\u003e\u003cmeta charset=\"UTF-8\"\u003e\u003cspan\u003eനാം കാണുന്ന കാഴ്ചപ്പാടാണ് നമ്മിൽ തെറ്റിദ്ധാരണ ഉണ്ടാക്കുന്നത്. \u003c\/span\u003e\u003cbr\u003e\u003cspan\u003eആ തെറ്റിദ്ധാരണ കാരണമാണ് നാം മറ്റുള്ളവരെ തെറ്റുകാരായി കാണുന്നതും. ഇരു പ്രണയിനികളുടെയും മനസ്സുനിറയെ പരസ്പരസ്നേഹം ഉണ്ടായിട്ടും കാഴ്ചപ്പാട് മൂലം ഉണ്ടായ തെറ്റിദ്ധാരണയുടെ പേരിൽ അകന്നു ജീവിക്കേണ്ടിവന്ന മുഹബത്തിന്റെ കഥയാണിത്... \u003c\/span\u003e\u003cbr\u003e\u003cspan\u003eമറ്റുള്ളവരെ നാം തെറ്റുകാരാക്കുമ്പോൾ നാം അറിയുന്നില്ല ആ മനുഷ്യൻ്റെ മാനസികാവസ്ഥ, നാം കേൾക്കുന്നില്ല ആ മനുഷ്യന് പറയാനുള്ളത്. പലരുടെയും വാക്കുകൾ കേട്ട് നഷ്ടപ്പെടുത്തിയ സ്നേഹത്തിൻ്റെ വില പിന്നീട് ആയിരിക്കും നമുക്ക് മനസ്സിലാവുക. അപ്പോഴേക്കും ആ സ്നേഹം നമ്മിൽ നിന്നും കൈ എത്താത്ത ദൂരത്തേക്ക് സഞ്ചരിച്ചിട്ടുണ്ടാകും...\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54431281643862,"sku":null,"price":4.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/d7fc427c-b39d-4078-bc75-1142c4302d8d.jpg?v=1783177600"},{"product_id":"amaya","title":"Amaya","description":"\u003cp\u003e\u003cspan\u003eനിങ്ങളുടെ ആദ്യ പ്രണയം ഓർമയുണ്ടോ? ഒരു കുഞ്ഞിനെ പോലെ വിശുദ്ധവും സുന്ദരവുമായ ഒന്ന്. അങ്ങനെയൊരു ഓർമ്മയുടെ തിരിവുകളിൽ നമ്മെ കൊണ്ടുചെന്നു നിർത്തും ഈ പുസ്തകം. വേദന കിനിയുന്ന ഓർമകളും മധുരമേറുന്ന പ്രേമകാലവും കൈകോർത്ത് മുന്നേറുന്ന ‘അമയ’ ആദ്യപ്രണയത്തിന്റെ തുടിപ്പും ചൂരും വായനക്കാരുടെ ഹൃദയത്തിലേക്ക് കുടഞ്ഞിടുന്നു. തെളിഞ്ഞ ജലം പോലെ പ്രണയിക്കാൻ കഴിയുന്ന മനുഷ്യർ ഭാഗ്യവാന്മാരാണ്. കൊടും വേനലിലും വരൾച്ചയിലും ഒരാൾ മറ്റൊരാൾക്ക് തണലും വഴിയുമാകുന്നത് എങ്ങനെ എന്ന് നോവൽ കാണിച്ചുതരും - ഒരു കുഞ്ഞിന്റെ ജനന നിമിഷത്തിൽ പിറവിയെടുക്കുന്ന രണ്ടു ഹൃദയങ്ങളുടെ കഥ.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e\u003cspan\u003eMalayalam Books in the UK\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54777244713302,"sku":null,"price":6.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/insight_publica_book983_image_1_bb994e72-2ccd-4a72-9ab4-2112e443a87b.jpg?v=1784741251"},{"product_id":"ali-fathima","title":"Ali Fathima","description":"\u003cp\u003e\u003cspan\u003eഅലിയുടെ ആകാശത്തിൽ കുമിഞ്ഞു കൂടിയ കാർമേഘങ്ങൾ ഫാത്തിമയുടെ ചെറു പുഞ്ചിരിയിൽ പെയ്തൊഴിഞ്ഞു പോയി. ഒന്പത് സംവത്സരങ്ങൾ. മദീന മരുഭൂമിയിൽ ഈന്തപ്പനയിൽ കെട്ടിയൊരു മണിയറയിൽ നിന്ന് ദൈവത്തെ തേടിയ ഇണക്കുരുവികളുടെ കുറുകൽ കേട്ട് ലോകം പ്രണയത്തിന്റെ പുതിയ അധ്യായമെഴുതി. ഭക്തിയെ ഇന്ധനമാക്കി ഒരേ ദിശയിലൊഴുകിയ ഒരു ദാമ്പത്യ വല്ലരി. ദൈവിക മാർഗത്തിൽ പരസ്പരം ത്വജിക്കാൻ മത്സരിച്ചവർ പരിഭവങ്ങൾ പറയാതെ ജീവിതം അടയാളപ്പെടുത്തി. മടുക്കുവോളം പ്രണയിക്കാൻ പുതിയ വാക്ക് കണ്ടെത്താൻ ശ്രമിക്കുന്ന ലോകത്തോട് മരിക്കുവോളം പ്രണയിക്കാൻ മരണാനന്തരവും ഓർമ്മകളെ തലോടാൻ ജീവിതം കൊണ്ട് പറഞ്ഞു വെക്കുന്നു അലിയും  ഫാത്തിമയും \u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54777308447062,"sku":null,"price":4.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/41hkTJ1z0RL._SY445_SX342_FMwebp.webp?v=1784741832"}],"url":"https:\/\/bookshelfuk.com\/collections\/romance.oembed?page=3","provider":"Bookshelf UK","version":"1.0","type":"link"}