{"title":"Romance","description":null,"products":[{"product_id":"aalinganagalariyathe","title":"AALINGANAGALARIYATHE","description":"മനുഷ്യരുടെ അകം തേടുന്ന കണ്ണാണ് സബിതയ്ക്ക് ഓരോ കഥയും. പാതാളത്തോളം നീണ്ടു പോകുന്ന മനുഷ്യരുടെ ഏകാന്തതയിൽ, ഖനിയിലെ കാറ്റ് പോലെ  കല്ലിച്ച നിസ്സഹായതയിൽ, മാറി മറിയുന്ന സ്നേഹ നിരാസങ്ങളിൽ ഒക്കെ ഒരു അദൃശ്യ സാന്നിദ്ധ്യം പോലെ ഈ കഥകൾ തങ്ങളുടെ വേരുകൾ കണ്ടെത്തുന്നു. ഘടികാരങ്ങൾക്ക് പിടികൊടുക്കാത്ത പ്രേമ നദികൾക്കും, പിന്നെയും പിന്നെയും ഇഴപിരിഞ്ഞു പോകുന്ന ആസക്തികളുടെ അടിപടവുകൾക്കും കുറുകെയാണ് ഈ കഥകളുടെ പോക്ക്.\r\nമനുഷ്യരെ, അവരുടെ ഉൾതാപത്തെ, മനുഷ്യവംശം സംവഹിക്കുന്ന അങ്ങേയറ്റം ഫ്ളൂയിഡായ വൈകാരികതകളുടെ അണയാത്ത പ്രവാഹത്തെ ഒക്കെയും ശ്വാസ ദൂരത്തിൽ പിന്തുടർന്ന് പിടിക്കുന്ന ആഴക്കൈകൾ കൊണ്ടാണ് സബിത ഈ കഥകളാകെ രചിച്ചത്.\r\n\r\n ","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942146924886,"sku":null,"price":4.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_6599.jpg?v=1779303544"},{"product_id":"a-coffee-date","title":"A COFFEE DATE","description":"\u003cp\u003eഅപ്രതീക്ഷിതമായ കൂടിക്കാഴ്ചയിൽ മൊട്ടിട്ട പ്രണയം പിന്നീട് തളിർക്കുമെന്നോ അതൊരു വസന്തമായി പൂത്തുലയുമെന്നോ നമുക്ക് വിശ്വസിക്കുകയല്ലാതെ നടക്കുമെന്നൊരുറപ്പ് ആർക്കും പറയാൻ സാധിക്കില്ല.\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942147187030,"sku":null,"price":5.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_8708.png?v=1779303544"},{"product_id":"abhi-anu-anandam","title":"ABHI ANU ANANDAM","description":"ഒരു കഥാകാരി ഒരു സിനിമ സംവിധായകനോട് കഥ പറയാനെത്തുന്നു. ആനന്ദ് എന്ന ചെറുപ്പക്കാരന്റെ പ്ലസ് ടു, കോളേജ് കാലഘട്ടങ്ങളിലെ രണ്ട് പ്രണയങ്ങളെ ആസ്പദമാക്കിയുള്ളതായിരുന്നു ആ കഥ. അതിൽ പ്രണയവും സൗഹൃദവും തമാശയുമെല്ലാമുണ്ട്. എന്നാൽ കഥയുടെ പുറത്തുള്ള ലോകം നിഗൂഢതകൾ നിറഞ്ഞതായിരുന്നു. തീർത്തുമൊരു സിനിമാറ്റിക് ആഖ്യാനത്തിലൂടെ അഭി അനു ആനന്ദം ആ നിഗൂഢതകളുടെ ചുരുളുകളഴിക്കുന്നു.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942147547478,"sku":null,"price":4.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_8860.png?v=1779303546"},{"product_id":"anuraga-lolagathri","title":"ANURAGA LOLAGATHRI","description":"ഓരോ യാത്രയും വ്യത്യസ്തമാണ്. ചിലത് ജീവിതത്തിൽ നിന്ന്, ചിലത് ജീവിതത്തിലേയ്ക്ക്. കോളേജ് പഠനകാലത്തെ ട്രെയിൻ യാത്രയിൽ തന്റെ സഹയാത്രികനോട് തോന്നിയ പ്രണയത്തിന്റെ തുടർച്ചയെന്നോണം മതവും ഭാഷയും സംസ്കാരവും താണ്ടി ഒരു നീണ്ട യാത്ര ചെയ്യുകയാണ് അനാമിക. അവളുടെ യാത്രയിലുടനീളം പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും സ്വപ്നങ്ങളുടെയും പ്രതീക്ഷകളുടെയും നിറങ്ങൾ മാറിമാറി വന്നണയുന്നു. തീർത്തുമൊരു സിനിമാറ്റിക് രീതിയിൽ അവതരിപ്പിച്ചിരിക്കുന്ന ആ യാത്രയിലേക്ക് നിങ്ങളെയും സ്വാഗതം ചെയ്യുന്നു.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942148432214,"sku":null,"price":6.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_8697.png?v=1779303552"},{"product_id":"anuragathinte-dinangal","title":"ANURAGATHINTE DINANGAL","description":"നാട്ടുമനുഷ്യന്റെ നാവില്‍ വിയര്‍ത്തും വിശന്നും ചിരിച്ചും കളിച്ചും തളര്‍ന്നും വഴക്കുകൂടിയും ജീവിക്കുന്ന മലയാളത്തിന്റെ സ്‌നേഹിതനായിരുന്നു ബഷീര്‍. സംസ്‌കൃതത്തിന്റെ ഝടപടകളില്ലാതെ, ആധുനികതയുടെ മഹേന്ദ്രജാലങ്ങളില്ലാതെ, പാരമ്പര്യത്തെയും അഗാധമായ ഒരു സമകാലീനതയെയും ബഷീര്‍ തന്റെ കൃതികളില്‍ ഒന്നിപ്പിച്ചു. നമ്മുടെ ദന്തഗോപുരങ്ങള്‍ക്കൊന്നും ബഷീറിനെ തടവിലാക്കാന്‍ കഴിഞ്ഞില്ല.\r\n\r\n \r\n\r\nBest Malyalam book store in the UK. Pusthakapetty.com\/bookshelfuk.com","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942148792662,"sku":null,"price":6.59,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_1504.png?v=1779303550"},{"product_id":"balyakalasakhi","title":"BALYAKALASAKHI","description":"മലയാളത്തിലെ വിശ്വവിഖ്യാതമായ പ്രണയകഥകളിലൊന്നാണ് ബാല്യകാലസഖി. ഒന്നും ഒന്നും ചേര്‍ന്നാല്‍ ഇമ്മിണിബല്യ ഒന്നാവുമെന്ന മഹാഗണിതത്തെ അവതരിപ്പിച്ച നോവലാണിത്. സുഹ്റയുടെയും മജീദിന്റെയും ബാല്യകാലാനുഭവങ്ങളിലൂടെ വികസിക്കുന്ന നോവല്‍ വായനക്കാരനില്‍ ആത്മനൊമ്പരമുണര്‍ത്തുന്ന സ്‌നേഹഗാഥയാണ്. വക്കില്‍ ചോരപൊടിയുന്ന നോവല്‍ എന്നാണ് ബാല്യകാലസഖിയെ പ്രശസ്ത നിരൂപകനായ എം പി പോള്‍ വിശേഷിപ്പിച്ചത്. ചലച്ചിത്രമായും നാടകമായും അനവധി മാധ്യമങ്ങളിലേക്ക് ഈ നോവലിന്റെ ഭാവാന്തരമുണ്ടായിട്ടുണ്ട്.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942149316950,"sku":null,"price":4.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9183.png?v=1779303556"},{"product_id":"chandanamarangal","title":"CHANDANAMARANGAL","description":"ഞാന്‍ ലജ്ജയാലും അപമാനഭാരത്താലും എന്റെ കണ്ണുകളടച്ചു. എത്രനേരം ഞാന്‍ ജീവച്ഛവമെന്നപോല്‍ അവളുടെ ആക്രമണത്തിന് വഴങ്ങി അവിടെ കിടന്നു എന്ന് എനിക്കുതന്നെ ഓര്‍മ്മയില്ല. യുഗങ്ങളോളം ഞാനവളുടെ തുടിക്കുന്ന കൈകാലുകളുടെ അടിമയായിരുന്നു. അതിനുശേഷം ഞാനവളുടെ പ്രേമഭാജനമായി മാറി.'' മലയാളി ഇതുവരെയനുഭവിക്കാത്ത സ്‌ത്രൈണാനുഭവത്തിന്റെ അപൂര്‍വ്വമായ രേഖപ്പെടുത്തല്‍.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942150103382,"sku":null,"price":3.59,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9241.png?v=1779303561"},{"product_id":"ente-pranayathinte-rajakumarikku","title":"ENTE PRANAYATHINTE RAJAKUMARIKKU","description":"പ്രണയം എന്നും പരിശുദ്ധിയോടെ വാഴ്ത്തപ്പെടുന്ന ഒരു മഹത്തായ അനുഭൂതിയാണ്. രണ്ടിൽ ഒരാളുടെ ഭ്രാന്ത് നിലയ്ക്കുമ്പോഴാണ് പ്രണയം മരിക്കുന്നത്. അതുപോലൊരു ഭ്രാന്തവും പരിശുദ്ധവുമായ പ്രണയകഥ ഒരു സിനിമാറ്റിക് ശൈലിയിലൂടെ സെബഫാത്തിമ എന്ന എഴുത്തുകാരി തൻ്റെ തൂലികയിൽ വിരിഞ്ഞ ‘എന്റെ പ്രണയത്തിൻ്റെ രാജകുമാരിക്ക്’ എന്ന നോവലിലൂടെ പറയുകയാണ്. തന്റെ വേദന നിറഞ്ഞ സാഹചര്യത്തിലും പഠനം എന്ന ആഗ്രഹവുമായി ഡൽഹിയിലേക്ക് പുറപ്പെടുന്ന ഷാരിക് എന്ന ഇരുപതുകാരൻ്റെ ജീവിതത്തിലേക്ക് പ്രതീക്ഷിക്കാതെ പ്രണയത്തിന്റെ സുഗന്ധവുമായി കടന്നുവന്ന ബൽക്കിസ് അമാൽ എന്ന മാലാഖയെ തേടിയുള്ള വർഷങ്ങളായുള്ള കാത്തിരിപ്പിന്റെയും കണ്ണുനിരിൻ്റെയും പ്രണയ യാത്രയാണ് ‘എന്റെ പ്രണയത്തിൻ്റെ രാജകുമാരിക്ക് എന്ന നോവലിന്റെ ഇതിവൃത്തം.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942150988118,"sku":null,"price":5.59,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/66f8466d-53a3-4241-96e9-be0586ebabeb.jpg?v=1779303572"},{"product_id":"kadassi-athidhi","title":"KADASSI ATHIDHI","description":"ജീവിതമെന്ന ചെറിയ യാത്രയിൽ അനേകായിരം മനുഷ്യർ നമ്മെ കടന്നുപോകുന്നു. പക്ഷേ വളരെ ചുരുക്കം മനുഷ്യർ മാത്രമേ നമ്മുടെ ഹൃദയത്തിൽ ഇടം പിടിക്കൂ. സിദ്ധുവിന് ദേവിയും അതുപോലെയായിരുന്നു. അവന്റെ കലാലയം അവന് സമ്മാനിച്ച മനോഹരമായ ബന്ധങ്ങളിലൊന്ന്. വർഷങ്ങൾക്ക് ശേഷമുള്ള കണ്ടുമുട്ടലിൽ അവൻ അവളിലൂടെ തന്റെ ഇന്നലെകളിലേയ്ക്ക് തിരിഞ്ഞു നോക്കുമ്പോൾ പ്രിയവായനക്കാരും സിദ്ധുവിനോടൊപ്പം ഒരു യാത്ര ആരംഭിക്കുന്നു. ആ യാത്രയിൽ സിദ്ധുവിന്റെ പ്രിയപ്പെട്ട സൗഹൃദങ്ങളും പ്രണയവും വായനക്കാരിലേക്ക് ഒഴുകി തുടങ്ങുന്നു. ഒപ്പം കാലം അവനിൽ നിന്നും മറച്ചുവെച്ച പല രഹസ്യങ്ങളും. ഒടുവിൽ ആ രഹസ്യങ്ങളുടെ ചുഴി അഴിയുമ്പോൾ, സിദ്ധുവും ഒരു അതിഥി ആവുകയാണ്. കടസ്സി അതിഥി.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942154232150,"sku":null,"price":5.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_8707.png?v=1779303601"},{"product_id":"lanki","title":"LANKI","description":"ജീവിതത്തിൽ കഥകൾ പറഞ്ഞവസാനിക്കുന്നില്ല. പ്രകൃതിയുള്ളിടത്തോളം കാലം അതു തുടർന്നുകൊണ്ടേയിരിക്കും. പകയും ദേഷ്യവും വിരഹവും പ്രണയവുമൊക്കെ മനസ്സിൽ നിന്നും മനസ്സുകളിലേക്ക് പടരട്ടെ. ഒരു കഥയിൽ നിന്നും മറ്റൊരു കഥയിലേക്ക് പ്രണയം യാത്ര തുടരും.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942155968854,"sku":null,"price":4.59,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9339.png?v=1779303625"},{"product_id":"mathilukal","title":"MATHILUKAL","description":"ബിട്ടീഷുകാര്‍ക്കെതിരെ എഴുതിയെന്ന കുറ്റത്തിന് തടവിലാക്കപ്പെട്ട ബഷീറിന്റെ ജയിലനുഭവമാണ് മതിലുകള്‍. മതിലിനപ്പുറത്തെ സ്ത്രീതടവുകാരുടെ ജയിലിലെ നാരായണിയെ ബഷീര്‍ പരിചയപ്പെടുന്നു. പരസ്പരം കാണാതെതന്നെ ഇരുവരും പ്രണയത്തിലാകുന്നു. സമ്മാനങ്ങള്‍ കൈമാറുന്നു. ഇരുവരും പരസ്പരം കണ്ടുമുട്ടാനുള്ള വഴി ചിന്തിച്ചുണ്ടാക്കുന്നു. കുറച്ചുദിവസങ്ങള്‍ക്കു ശേഷം ഒരേ ദിവസം തന്നെ ജയിലിനോടനുബന്ധിച്ചുള്ള ആശുപത്രിയില്‍ വെച്ച് കണ്ടുമുട്ടാം എന്നായിരുന്നു അവരുടെ പ്ലാന്‍.. അതിനുവേണ്ടി ആകാംക്ഷയോടെ കാത്തിരിയ്ക്കുന്ന ബഷീറിന് താന്‍ അതിനുമുന്‍പ് തന്നെ ജയില്‍മോചിതനാകും എന്ന വാര്‍ത്ത കേള്‍ക്കേണ്ടി വരുന്നു. അതുവരെ കൊതിച്ചിരുന്ന മോചനം വേണ്ട എന്ന് അദ്ദേഹത്തിന് തോന്നിത്തുടങ്ങുന്നു. മലയാളനോവല്‍ അതുവരെ പരിചയിക്കാത്ത പ്രണയത്തിന്റെ ചെറുമഴകളെ അനുഭവിപ്പിക്കുകയായിരുന്നു ബഷീര്‍. ഈ നോവലിനെ ഇതേ പേരില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ചലച്ചിത്രമാക്കിയിട്ടുണ്ട്. മമ്മൂട്ടിയായിരുന്നു ബഷീറായി വേഷമിട്ടത്.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942157246806,"sku":null,"price":3.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9491.png?v=1779303635"},{"product_id":"muthal-kathal","title":"MUTHAL KATHAL (AUTHOR SIGNED)","description":"\u003cdiv class=\"product-short-description\"\u003e\r\n\r\nഹൃദയത്തിന്റെ ഏത് കോണിലാണ് ഏറ്റവും ആദ്യത്തെ പ്രണയം ഒളിച്ചു വെച്ചിരിക്കുന്നത്? ചിലപ്പോൾ അതിനുമെലെ മണ്ണു മൂടിയിട്ടുണ്ടാവും. പൂക്കൾ ചിതറിയിട്ടുണ്ടാവും. മണ്ണു മൂടിയ പ്രണയത്തിനു മേലെ പുതിയ നാമ്പുകളൊന്നും കിളിർത്തിട്ടുണ്ടാവില്ല. അവിടം ജന്മങ്ങളുടെ പഴക്കമുള്ള ഒരു ശ്‌മശാനഭൂമി പോലെ മൂകവും ശാന്തവുമായിരിക്കും. ആരോടും പറയാത്ത എത്ര മനുഷ്യരെയാണ് ഹൃദയത്തിന്റെ ഉള്ളറകളിൽ ഓരോ മനുഷ്യനും കുഴിച്ചിട്ടിരിക്കുന്നത്? ആരോടും പറയണ്ട. അവർ അവിടെ സമാധാനമായി ഉറങ്ങട്ടേ. എന്തെന്നാൽ അവർക്കുറങ്ങാൻ ഏറ്റവും സമാധാനം ആദ്യപ്രണയത്തിൻ്റെ മുറിവുകളുള്ള ഹൃദയമാണ്. ഏറ്റവും പ്രിയപ്പെട്ട മനുഷ്യരെ സൂക്ഷിക്കാൻ അവനവൻ്റെ ഹൃദയത്തേക്കാൾ മനോഹരമായ ഇടം ഈ ഭൂമിയിലില്ല. – ദിവ്യ വേലായുധൻ\r\n\r\n\u003c\/div\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942157738326,"sku":null,"price":7.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/3ca8385b-91c8-4f5c-9a47-3c30f506f226.jpg?v=1779303638"},{"product_id":"orikkal","title":"ORIKKAL","description":"\u003cdiv class=\"row\"\u003e\r\n\u003cdiv class=\"col-md-12\"\u003eസ്ത്രീ-പുരുഷ യൗവനങ്ങളുടെ തീവ്രവികാരബന്ധങ്ങൾ സൃഷ്ടിക്കുന്ന സൗന്ദര്യസുഗന്ധ സ്വർഗീയതയിലേക്ക് കൂട്ടിക്കൊണ്ടുപോയി, പൊടുന്നനെ ഒരു ദിവസം യാത്രപറയുകപോലും ചെയ്യാതെ കടന്നുപോയ, ജീവിതത്തിലേറെ സ്വാധീനിച്ച സ്ത്രീയെക്കുറിച്ച് എൻ. മോഹനൻ എഴുതിയ. ആത്മകഥാപരമായ നോവൽ. ഹൃദയദ്രവീകരണക്ഷമമായ ഭാഷയിൽ എഴുതപ്പെട്ട വികാരനിർഭരമായ രചന.\u003c\/div\u003e\r\n\u003c\/div\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942161375574,"sku":null,"price":3.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_8815.png?v=1779303657"},{"product_id":"premanagaram","title":"PREMANAGARAM","description":"\u003cdiv class=\"row\"\u003e\r\n\u003cdiv class=\"col-md-12\"\u003eപ്രേമവും രതിയും ദർശനവും ആത്മബോധവുമെല്ലാം ഇഴചേർന്ന നോവലാണ് പ്രേമനഗരം. നീലുവും മാധവും തമ്മിലുള്ള അനശ്വര പ്രേമകഥയിലൂടെ നിരുപാധിക സ്നേഹത്തിന്റെ പൊരുൾ തേടുന്നു. ഒപ്പം സ്ത്രീ പുരുഷ ബന്ധത്തിന്റെ ആഴവും പരപ്പും ആവോളം ആവിഷ്ക്കരിക്കുന്നു. ഒരു ഭാഗത്ത് പുരോഗമനവും മറുഭാഗത്ത് കനത്ത അന്ധവിശ്വാസവും തമ്മിൽ കെട്ടുപിണഞ്ഞു കിടക്കുന്ന കേരളത്തിന്റെ ദ്വന്ദ്വ മുഖത്തെ നോവൽ വെളിപ്പെടുത്തുന്നുണ്ട്. വായനാരസത്തിന്റെ മുകുളങ്ങളാൽ ഒറ്റയിരുപ്പിൽ വായിക്കാവുന്ന മനോഹര പുസ്തകം.\u003c\/div\u003e\r\n\u003c\/div\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942162194774,"sku":null,"price":3.29,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_8812.png?v=1779303667"},{"product_id":"premikkumbol-neeyum-njanum","title":"PREMIKKUMBOL NEEYUM NJANUM","description":"പ്രണയ കഥാസമാഹാരം ജ്വാലമുഖി | സബിത രാജ് | അർച്ചന കല്ല്യാൺ | മോനിഷ രാധാകൃഷ്ണൻ | ലയ പി നടുവിൽ | ആതിര പുഷ്പജൻ | നയന വൈദേഹി സുരേഷ് | ഡോ നീരജ | ആശ അഭിലാഷ് | റഫീഖ് ബദരിയാ | സാലു അബ്ദുൽ കരീം | സുനിൽ സെൻ സുകുമാരൻ.\r\n\r\n\r\n\r\nMalayalam books in the UK","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942162391382,"sku":null,"price":5.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/a34dceeb-63b6-4af5-90f5-39494937e5ed.jpg?v=1779303667"},{"product_id":"premalekhanam","title":"PREMALEKHANAM","description":"''ജീവിതം യൗവനതീക്ഷ്ണവും പ്രേമസുരഭിലവുമായിരിക്കുമ്പോൾ ജീവിതത്തിന് മധുരം പകരാൻ മറ്റൊന്നും ആവശ്യമില്ലല്ലോ.'' കേശവൻനായർ എന്ന യുവാവ് സാറാമ്മ എന്ന യുവതിയിൽ അനുരക്തനായി. വിവാഹപ്രായം കഴിഞ്ഞ സാറാമ്മ കേശവൻനായ രോട് ഒരു ജോലിക്കായി അപേക്ഷിക്കുന്നു. 'സാറാമ്മയെ ഞാൻ സ്‌നേഹിക്കുന്നതുപോലെ സാറാമ്മ എന്നെയും സ്‌നേഹിക്കണം' ഇതായിരുന്നു അയാൾ നിർദ്ദേശിച്ച ജോലി. സമുദായ സൗഹാർദ്ദത്തിനോ, സന്മാർഗ്ഗചിന്തയ്‌ക്കോ കോട്ടംതട്ടാത്തവിധത്തിൽ ഒരു പ്രേമകഥ വിജയകരമായി അവതരിപ്പിക്കുകയാണ് ബഷീർ.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942163833174,"sku":null,"price":2.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_5570.png?v=1779303681"},{"product_id":"ram-c-o-anandhi-2","title":"RAM C\/O ANANDHI","description":"ഒരു സിനിമാറ്റിക് നോവൽ. ആലപ്പുഴ ജില്ലയിലെ തീരദേശഗ്രാമത്തിൽനിന്നും സിനിമ പഠിക്കാനും നോവലെഴുതാനുള്ള അനുഭവങ്ങൾ സ്വന്തമാക്കാനും ചെന്നൈ നഗരത്തിലെത്തിയ ശ്രീറാമിനെ വരവേറ്റത് വിചിത്രസംഭവങ്ങളുടെ ഒരു പരമ്പരയാണ്. അതിൽ പ്രണയവും പ്രതികാരവും സൗഹൃദവും യാത്രയും സിനിമയുമുണ്ട്. റാമിനൊപ്പം അവന്റെ അനുഭവങ്ങൾക്കൊപ്പം സഞ്ചരിക്കാൻ നിങ്ങളെ സ്വാഗതം ചെയ്യുന്നു. ചെന്നൈ ഉങ്കളൈ അൻപുടൻ വരവേർക്കിറത്...!","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942163734870,"sku":null,"price":7.59,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9532.png?v=1779303683"},{"product_id":"sundarajeevitham","title":"SUNDARAJEEVITHAM","description":"\u003cp style=\"padding-left: 40px;\"\u003eതുറന്നു പറയാതെ മനസ്സിൽ സൂക്ഷിക്കുന്ന പ്രണയത്തിന് മനോഹാരിത ഏറെയാണ്. ഇവിടെ അവിനാശും ഇഷാരയും അവരുടെ നനുത്ത പ്രണയവും ആരോരുമറിയാതെ അവർ പോലുമറിയാതെ സഞ്ചരിക്കുകയാണ്. അവർക്കു ചുറ്റുമുള്ളതെല്ലാം അവർക്കുവേണ്ടി സംസാരിച്ചുകൊണ്ടേയിരുന്നു. കാറ്റ്, മഴ, നിലാവ്, താരാട്ട്, പാത്രങ്ങൾ, പൈപ്പിലെ വെള്ളം അങ്ങനയങ്ങനെ ചുറ്റുമുള്ളതെല്ലാം. ആ പ്രണയത്തിനൊരു വിരഹമുണ്ടായാൽ അതെത്രമേൽ തീവ്രമായിരിക്കും? പ്രണയത്തിന്റെ, ജീവിതത്തിന്റെ നാനാർത്ഥങ്ങൾ കണ്ടെത്തുന്ന നോവൽ.\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942165307734,"sku":null,"price":4.69,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_8858.png?v=1779303695"},{"product_id":"thava-virahe-keshava","title":"THAVA VIRAHE KESHAVA","description":"അഷ്ടപദിയും സോപാനസംഗീതവും മുഴങ്ങുന്ന അന്തരീക്ഷം. അവിടെയാണവരുടെ പ്രണയം ഉരുവംകൊണ്ടത്. ഇത് ആത്മാവുകൊണ്ടും മനസ്സുകൊണ്ടും ഒന്നായവരുടെ, പ്രണയത്തിലലിഞ്ഞു പ്രണയമായി മാറിയവരുടെ കഥയാണ്; ശ്രീനന്ദനയുടെയും നിരഞ്ജന്റെയും കഥ, അഭിനവകൃഷ്ണന്റെയും രാധയുടെയും കഥ. അനശ്വരമായ ആ പ്രണയത്തിന്റെ നിർമ്മാല്യപൂജ അവൾ നിത്യേന തൊഴുതു, ഹൃദയത്തിന്റെ അഷ്ടപദിയായി അവനെ സ്വീകരിച്ചു. ചെമ്പട്ടുകാവിലെത്തുന്ന ഗന്ധർവ്വനെ കാത്തിരിക്കുന്ന കന്യാദേവിയെപ്പോലെ ശ്രീനന്ദനയും കാത്തിരിക്കുകയാണ്. എന്നാൽ ഇവിടം നന്ദാവനമല്ല, ഈ പ്രണയം രാധാമാധവസമാനം. കാത്തിരിപ്പിന്റെ ഈരടികൾക്കും പ്രണയത്തിന്റെ മുരളീരവത്തിനുമൊപ്പം ഒമ്പതാം അഷ്ടപദി മുഴങ്ങുന്നു; 'രാധികാ തവ വിരഹേ കേശവ...'","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942165700950,"sku":null,"price":4.29,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_8819.png?v=1779303695"},{"product_id":"unlock-the-happy-face","title":"UNLOCK THE HAPPY FACE","description":"ക്രിസ്റ്റഫർ മക്കാൻഡലെസ് മരണത്തിന് മുൻപ് തൻ്റെ ഡയറിയിൽ കുറിച്ച മൂല്യമുള്ള വാക്കുകളാണിത്. ജീവിതത്തിൽ നമുക്കുണ്ടാകുന്ന സന്തോഷങ്ങൾ പങ്കിടാൻ ഒരാളുണ്ടാകുക എന്നതിനേക്കാൾ വലിയ മറ്റൊരു ഭാഗ്യമുണ്ടോ? അപ്പോഴല്ലേ സന്തോഷങ്ങൾക്ക് ജീവനുണ്ടാകുന്നത്. സന്തോഷമെന്നത് കേവലമൊരു വികാരമെന്നതിനുപരി ജീവിതം ചലിപ്പിക്കുന്നതിനുള്ളൊരു ചാലകമാണ്. ജീവിതത്തിലെ ഒറ്റപ്പെടലുകൾകൊണ്ട് അന്തർമുഖനായി മാറിയ അമിൻ എന്ന ചെറുപ്പക്കാരൻ്റെ ജീവിതത്തിലേക്ക് “അൺലോക്ക് ദി ഹാപ്പി ഫേസ്” എന്ന കോഴ്‌സ് കടന്നുവരുന്നതും തുടർന്ന് അമിൻ്റെ ജീവിതത്തിലുണ്ടാകുന്ന വഴിത്തിരിവും വളരെ രസകരമായി അവതരിപ്പിക്കുന്ന നോവലാണിത്.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942166192470,"sku":null,"price":5.29,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_7954.png?v=1779303701"},{"product_id":"two-lips","title":"TWO LIPS","description":"വ്യത്യസ്തമായ ഒരു പ്രമേയമാണ് നിതിൽ നോവലിൽ അവതരിപ്പിക്കുന്നത്. ഒരു പുരുഷ ലൈംഗിക തൊഴിലാളിയുടെ വികാര വിചാരങ്ങളെയും കാഴ്ചപ്പാടുകളെയും പ്രണയത്തെയും വ്യക്തമായി ആലേഖനംചെയ്യാൻ നിതിന് കഴിഞ്ഞിട്ടുണ്ട്.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942166520150,"sku":null,"price":5.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_8709.png?v=1779303706"},{"product_id":"to-janeman","title":"TO JANEMAN","description":"\u003cdiv class=\"row\"\u003e\r\n\u003cdiv class=\"col-md-12\"\u003eഏത് ഋതുവും വസന്തമെന്നു മാത്രം അനുഭവിക്കാൻ നമ്മെ ക്ഷണിക്കുന്ന പ്രണയത്തിന്റെ പുസ്തകം.പ്രണയത്തിന്റെ അതിസങ്കീർണ്ണതയും പകയും പ്രതികാരവും പതഞ്ഞു പെയ്യുന്ന ഈ കഥ തുടങ്ങുന്നതും അവസാനിക്കുന്നതും കോഴിക്കോടെ ഉൾഗ്രാമത്തിലെ ഒരു തെരുവിൽ നിന്നാണ്. മനോഹരമായ ഒരു റൊമാന്റിക്ക് ത്രില്ലർ നോവൽ..\u003c\/div\u003e\r\n\u003c\/div\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942166880598,"sku":null,"price":5.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_8859.png?v=1779303705"},{"product_id":"vangoginte-kamuki","title":"VANGOGINTE KAMUKI","description":"വാൻഗോഗ് എന്ന വിശ്വവിഖ്യാതചിത്രകാരനെ പ്രണയിച്ച ഒരു തെരുവുവേശ്യയുടെ ജീവിതം പറയുകയാണ് ജേക്കബ് ഏബ്രഹാം. അനശ്വരപ്രണയത്തിന്റെ, അപൂർവ്വപ്രണയത്തിന്റെ കഥ. മദ്യപാനിയും ഗർഭിണിയുമായ സിയാൻ എന്ന ആ യുവതിയുടെ ആന്തരികവും ഭൗതികവുമായ ജീവിതത്തിന് വാൻഗോഗ് നൽകുന്ന പ്രണയത്തിന്റെ നിറക്കൂട്ടാണ് വാൻഗോഗിന്റെ കാമുകി. ഭാവനയുടെ അയഞ്ഞ സ്വാതന്ത്ര്യം മഷി നിറച്ചെഴുതിയ ഈ നോവൽ വാൻഗോഗിനെ ഒരു ചിത്രകാരൻ എന്നതിലുപരി അതിഭീകരനായ ഒരു കാമുകൻ എന്ന നിലയിൽ നോക്കിക്കാണാനാണു ശ്രമിക്കുന്നത്. ചരിത്രസംഭവങ്ങളെ പിൻപറ്റാതെ ഭാവനയുടെ സ്വാതന്ത്ര്യമാണ് നോവൽരചനയിൽ എഴുത്തുകാരൻ സ്വീകരിച്ചിരിക്കുന്നത്.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942167437654,"sku":null,"price":7.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_8838.png?v=1779303717"},{"product_id":"was-i-ever-enough","title":"WAS I EVER ENOUGH?","description":"Was I Ever Enough? is not just a love story—it’s a journey through heartbreak, healing, and everything we never say aloud. When Vivaan bumps into the ghost of his past—Myra—at a crowded Mumbai station, old wounds resurface. As he spirals into grief and self-doubt, a stranger named Advika begins to read his words, see his pain, and mirror it with her own.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942167470422,"sku":null,"price":9.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/a9c48ede-2b65-46fd-9f1e-78ca48d48adc.jpg?v=1779303714"},{"product_id":"yakshi","title":"YAKSHI","description":"\u003cdiv class=\"row\"\u003e\r\n\u003cdiv class=\"col-md-12\"\u003eയക്ഷികള്‍ എന്ന പ്രഹേളികയുടെ നിലനില്പിനെപ്പറ്റി പഠനം നടത്തുന്ന ശാസ്ത്രജ്ഞനും കോളജ് പ്രൊഫസറുമായ ശ്രീനിവാസന്‍. അവിചാരിതമായി നടക്കുന്ന ഒരു അപകടത്തിനുശേഷം അയാളുടെ ജീവിതത്തിലേക്ക് രാഗിണി എന്ന പെണ്‍കുട്ടി കടന്നുവരുന്നു. തുടര്‍ന്നുള്ള അവരുടെ ജീവിതത്തില്‍ രാഗിണിയുടെ സ്വത്വംതന്നെ ചോദ്യച്ചിഹ്നമാവുന്നു. യാഥാര്‍ത്ഥ്യവും കാല്പനികതയും നിറഞ്ഞ നോവല്‍ വായനക്കാരനില്‍ ആകാംക്ഷയുണര്‍ത്തുന്നു.\u003c\/div\u003e\r\n\u003c\/div\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942167503190,"sku":null,"price":5.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_8800.png?v=1779303717"}],"url":"https:\/\/bookshelfuk.com\/collections\/romance.oembed?page=2","provider":"Bookshelf UK","version":"1.0","type":"link"}