{"title":"Novel","description":null,"products":[{"product_id":"aaram-viral","title":"AARAM VIRAL","description":"ഉരുളിമോഷണക്കേസില്‍ കുടുങ്ങിയ മുളങ്കുന്നം തറവാട്ടിലെ വേദരാമനെ വിരലടയാളമെടുക്കാന്‍ കൊണ്ടുവന്നപ്പോള്‍ ഹെഡ്‌കോണ്‍സ്റ്റിളാണു കണ്ടുപിടിച്ചത്- ഇടതുകൈയില്‍ ആറു വിരലുകള്‍. ആറാം വിരല്‍ ഭാവിശ്രേയസ്സിനെ സൂചിപ്പിക്കുന്നു എന്നു മുന്‍ഷി സാര്‍. ഒടുവില്‍ ആറാം വിരലിനു പ്രകാശം കൈവന്നു ; വേദരാമന്‍ വേദന്‍ബാബയായി: അപൂര്‍വ്വമായ ശക്തിവിശേഷവും പ്രവാചകത്വവുമുള്ള യോഗി. നിഗ്രഹാനുഗ്രഹശക്തികളുള്ള ബായുടെ ആറാം വിരല്‍ കാലപരിക്രമത്തില്‍ ആശ്രമത്തിലെ താമരപ്പൂമണ്ഡപത്തില്‍ പില്ക്കാല തലമുറകള്‍ക്കുള്ള കഥയായി അവശേഷിച്ചു. മലയാറ്റൂരിന്റെ ഭാവന നിറം പകരുന്ന ഈ അപൂര്‍വ്വ നോവല്‍ അനുവാചകന് പുതിയൊരനുഭവം പകര്‍ന്നു കൊടുക്കും.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942146990422,"sku":null,"price":7.69,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_8079.png?v=1779303544"},{"product_id":"aalahayude-penmakkal","title":"AALAHAYUDE PENMAKKAL","description":"ഈ നോവലിൽ രചയിതാവ് ഉപയോഗിക്കുന്ന രണ്ട് പ്രധാന ഉപകരണങ്ങൾ ഉണ്ട്. ഇവ 'അലഹായൂദ് പ്രാർത്ഥന' അല്ലെങ്കിൽ പിതാവായ ദൈവത്തിന്റെ പ്രാർത്ഥന, 'അമര പാണ്ഡാൽ' അല്ലെങ്കിൽ വിശാലമായ കാപ്പിക്കുരു എന്നിവയാണ്. കഥയെ സ്വാധീനിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന രണ്ട് സംവേദനാത്മക ചിഹ്നങ്ങളാണ് അലഹയുടെ പ്രാർത്ഥന, അമര പാണ്ഡാൽ. കാപ്പിക്കുരുവിന്റെ മുകളിൽ തികച്ചും വ്യത്യസ്തമായ ഒരു ലോകമാണ് ആനി നോവലിന്റെ തുടക്കത്തിൽ സങ്കൽപ്പിക്കുന്നത്, അത് ഗംഭീരവും ആനന്ദം നിറഞ്ഞതുമാണ്. പിന്നീട് ഒരു റോഡ് റോളർ ബീൻ സ്റ്റാക്ക് എൻ‌ക്ലോസറിന്റെ പകുതിയോളം പൊളിച്ചുമാറ്റുന്നു, അതേസമയം ഒരു പാത പ്രത്യക്ഷപ്പെടുന്നു. മാറ്റത്തിന്റെയും വികാസത്തിന്റെയും പ്രതീകമായി ആനിയുടെ സ്വപ്നങ്ങൾ തകർക്കുന്നതിനെ ഇത് സാങ്കൽപ്പികമായി സൂചിപ്പിക്കുന്നു- റോഡ് റോളർ. രണ്ടാമത്തെ ഉപകരണം 'അലഹായൂദ് പ്രഥാന' ആണ്. മുത്തശ്ശിയിൽ നിന്ന് തിന്മയെ പുറന്തള്ളാൻ ശക്തിയുള്ള 'അലഹാസ്' പ്രാർത്ഥന ഒരു ദിവസം താൻ കൈവശമാക്കുമെന്ന് ആനി പ്രതീക്ഷിക്കുന്നു. നോവലിന്റെ അവസാനത്തിൽ, മുത്തശ്ശി അവൾക്ക് പാരായണം ചെയ്ത 'അലഹാസ്' പ്രാർത്ഥനയുടെ ഏക ഉടമയായി അവൾ മാറുന്നു, പക്ഷേ അവളുടെ ജനങ്ങളുടെ ഉപസംസ്കാരത്തിന്റെയും നാശത്തിന്റെയും ഏക ഉടമയായി അവൾ മാറി..","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942147252566,"sku":null,"price":6.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/fdf1aa2d-b487-4fe0-8aa4-dcc00a01702c.jpg?v=1779303543"},{"product_id":"aa-maratheyum-marannu-marannu-njan","title":"AA MARATHEYUM MARANNU MARANNU NJAN","description":"ഒരു സർഗ്ഗാത്മകരചനയിൽ ആധുനികതയെന്നും ഉത്തരാധുനികതയെന്നും മറ്റുമുള്ള കള്ളിതിരിച്ചിടലുകൾക്ക് പ്രസക്തിയില്ലെന്ന് ഈ നോവൽ പറഞ്ഞുതരുന്നു. പ്രമേയത്തിന്റെ സത്യസന്ധതയും ഭാവനയുടെ സാന്ദ്രതയും ബിംബങ്ങളുടെയും ധ്വനികളുടെയും സമൃദ്ധിയുമാണ് ഒരു നല്ല നോവലിനെ സൃഷ്ടിക്കുന്നതെന്നും അത് സാക്ഷ്യപ്പെടുത്തുന്നു.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942147055958,"sku":null,"price":3.59,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/6096573714020-aa-mara-2.jpg?v=1779303545"},{"product_id":"aano","title":"AANO","description":"1962 ഫെബ്രുവരിയിൽ വിശുദ്ധനഗരമായ വത്തിക്കാനിൽനിന്നും അസാധാരണ വലിപ്പമുള്ള അസ്ഥിക്കഷണങ്ങൾ കിട്ടി. ഇതിന്റെ രഹസ്യമറിയാൻ തൊണ്ണൂറുകളിൽ ഒരു അമേരിക്കൻ ചരിത്രകാരൻ എത്തി. അദ്ദേഹത്തിന്റെ മുന്നിലേക്ക് അതാ ഇറങ്ങിവരുന്നു, അഞ്ച് നൂറ്റാണ്ടു മുൻപ് ജീവിച്ചിരുന്ന ഒരു ആനക്കുട്ടിയുടെ വിസ്മയചരിത്രം. 1511 ഡിസംബറിൽ, കൊച്ചിയിൽനിന്ന് ലിസ്ബൻ വഴി റോമിലെത്തി, ലിയോ പത്താമൻ മാർപ്പാപ്പയുടെ ഓമനയായി മാറിയ ഒരു 'വെളുത്ത' ആൽബിനോ ആനക്കുട്ടിയുടെ കഥ. നവോത്ഥാനകാലമായിരുന്നു. അപ്പോഴേക്കും മലബാർ-കൊച്ചി തീരങ്ങളിൽനിന്ന് പലരും പോർച്ചുഗലിലും റോമിലും എത്തിക്കഴിഞ്ഞിരുന്നു. മലയാളിയുടെ ദീർഘദൂരപ്രവാസം ഇവിടെ ആരംഭിക്കുന്നു. റോമിലും ലിസ്ബനിലുംനിന്ന് ഒരു ആനയും പാപ്പാനും മലബാറിനെ നോക്കി കഥ പറയുന്ന അപൂർവമായ നോവൽ. ദീർഘഗവേഷണങ്ങളുടെ സഹായത്തോടെ ഉരുത്തിരിഞ്ഞ ബൃഹദ് ആഖ്യാനം. ഉദ്വേഗപൂർണമായ വായനയുടെ ഉത്സവം സമ്മാനിക്കുന്ന എഴുത്തുകാരനിൽനിന്ന് വേറിട്ട ഒരു പുസ്തകം.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942147219798,"sku":null,"price":12.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_6188.png?v=1779303544"},{"product_id":"aarachar","title":"AARACHAR","description":"ഭരണകൂടത്തിന്റെ ശിക്ഷാവിധികളുടെ ഭാഗമായി ദിനംപ്രതി നിരവധി തൂക്കിക്കൊലകള്‍ നടത്തിയിരുന്ന ഗൃദ്ധാമല്ലിക്ക് കുടുംബത്തിന്റെ പിന്‍തലമുറ വധശിക്ഷകള്‍ കുറഞ്ഞപ്പോഴാണ് ദാരിദ്ര്യത്തിലേക്ക് കൂപ്പ് കുത്തിയത്. വര്‍ഷങ്ങള്‍ക്കു ശേഷം വൃദ്ധനായ ഫണിഭൂഷന് കിട്ടിയ 'സൗഭാഗ്യ'മാണ് യതീന്ദ്രനാഥ് ബാനര്‍ജിയെ തൂക്കിലേറ്റാനുള്ള കോടതി ഉത്തരവ്. അവസരം പാഴാക്കാതെ അയാള്‍ ഗവണ്മെന്റിനോട് വിലപേശി തന്റെ ഇരുപത്തിരണ്ടുകാരിയായ മകള്‍ ചേതനയ്ക്ക് ആരാച്ചാരായി നിയമനോത്തരവ് കരസ്ഥമാക്കുന്നു. വധശിക്ഷ നടപ്പാകുന്നതുവരെ ആരാച്ചാര്‍ക്ക് മാധ്യമങ്ങളില്‍ വിലയുണ്ടെന്ന് മനസ്സിലാക്കുന്ന അയാള്‍ തന്റെയും മകളുടെയും സമയം അവര്‍ക്ക് വീതിച്ചു നല്‍കി കച്ചവടം നടത്തുന്നു. പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ കെ ആര്‍ മീരയുടെ ആരാച്ചാര്‍ എന്ന നോവല്‍ പറയുന്നത് ഒരു ആരാച്ചാര്‍ കുടുംബത്തിന്റെ കഥയാണ്. അല്ലെങ്കില്‍ ലോകത്തെ ആദ്യത്തെ വനിതാ ആരാച്ചാരുടെ കഥ. ദരിദ്ര കുടുംബത്തിലെ പെണ്‍കുട്ടിയെന്ന നിലയില്‍ അവളനുഭവിക്കുന്ന പീഢനങ്ങളും പിതാമഹന്മാരില്‍ നിന്ന് പകര്‍ന്നു കിട്ടിയ മനസ്ഥൈര്യവും ഇവിടെ വിഷയമാവുന്നു. ഒപ്പം എന്തും ഏതും ബ്രേക്കിംഗ് ന്യൂസാവുന്ന പുതിയ കാലത്തിന്റെ കലയായ ടെലിവിഷന്‍ റിപ്പോര്‍ട്ടിംഗിനു വേണ്ടി മാധ്യമങ്ങള്‍ കളിക്കുന്ന കളികളുടെ മറുപുറവും കെ ആര്‍ മീര ആരാച്ചാരിലൂടെ കാട്ടിത്തരുന്നു.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942147023190,"sku":null,"price":11.29,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9329.png?v=1779303546"},{"product_id":"a-coffee-date","title":"A COFFEE DATE","description":"\u003cp\u003eഅപ്രതീക്ഷിതമായ കൂടിക്കാഴ്ചയിൽ മൊട്ടിട്ട പ്രണയം പിന്നീട് തളിർക്കുമെന്നോ അതൊരു വസന്തമായി പൂത്തുലയുമെന്നോ നമുക്ക് വിശ്വസിക്കുകയല്ലാതെ നടക്കുമെന്നൊരുറപ്പ് ആർക്കും പറയാൻ സാധിക്കില്ല.\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942147187030,"sku":null,"price":5.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_8708.png?v=1779303544"},{"product_id":"aaksasavismayam","title":"AAKSASAVISMAYAM","description":"വൈകുന്നേരം സ്കൂൾബസ്സിന്റെ ഫസ്റ്റ് ട്രിപ്പിൽ കയറിപ്പോകാനൊരുങ്ങുന്ന ഇന്ദുപോളിനെ കണ്ടപ്പോൾ ആകാശൊന്ന് ചിരിച്ചു. അവളും തിരിച്ചങ്ങ് ചിരിച്ചുകൊടുത്തു. ആ ചിരിയിൽ അവനങ്ങ് ത്രസിച്ചുപോയി. ആ സെക്കന്റുതൊട്ട് അവന്റെ ബ്രെയിൻ ഫുൾ ബ്രൈറ്റായിട്ട് പുതിയ ചില സിഗ്നൽസിടാൻ തുടങ്ങി. അവളുടേത് ഒരു പ്രണയച്ചിരിയായിരുന്നില്ല എന്ന് ആകാശിനറിയില്ലായിരുന്നു. എന്നാൽ, ഇത് ആകാശിന്റെയും ഇന്ദുപോളിന്റെയും പ്രണയകഥയാണ്. മലയാളസാഹിത്യം ഇതുവരെ ചെന്നെത്തിയിട്ടില്ലാത്ത ജെൻസിയുടെ പ്രണയലോകത്തെ കൗമാരത്തിന്റെ ഊർജ്ജവും നർമ്മവും കലർന്ന ഭാഷയിൽ ആവിഷ്കരിച്ച നോവൽ.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942147285334,"sku":null,"price":5.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9300.png?v=1779303547"},{"product_id":"aanavariyum-ponkurishum","title":"AANAVARIYUM PONKURISHUM","description":"ബഷീർകൃതികൾ ഇന്നും എന്നും അതിന്റെ കലാപരമായ ഭംഗികൊണ്ട് വായിക്കപ്പെടുമെന്നതിനു സംശയമില്ല. തന്റെ തലമുറയിലെ മറ്റു ഗണനീയരായ എഴുത്തുകാരെപ്പോലെ അദ്ദേഹവും സാമൂഹിക ഉന്നമനം ലാക്കാക്കിയാണ് എഴുതിയത്. പക്ഷേ, നെടുങ്കൻ പ്രഭാഷണം നടത്താതെ തനിക്കു പറയാനുള്ളത് മൃദുവായും ഭംഗ്യന്തരേണയും പറഞ്ഞ് വായനക്കാരെ അനുനയിപ്പിച്ച് കൂടെ കൊണ്ടണ്ടുപോകുന്ന അനനുകരണീയമായ രീതിയാണ് അദ്ദേഹം അവലംബിച്ചത് എന്നുമാത്രം. One of the most celebrated works by Vaikom Muhammad Basheer. Novel is famous for the life and humour it holds. It featured the life of real life characters in his native village. Script and illustrations are by Tharian Koshy and P V Nandan.\r\n","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942147383638,"sku":null,"price":2.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9515.png?v=1779303544"},{"product_id":"aana-doctor","title":"AANA DOCTOR","description":"വായനയെ തീര്‍ഥാടനമാക്കുന്ന ഒരു കൃതി. കാട്ടാനകള്‍ തുമ്പിക്കെ ഉയര്‍ത്തി ആദരിക്കുന്ന, കണ്ണും കാതും വാലും ഉടല്‍ മുഴുവനും സ്‌നേഹമായി രൂപാന്തരപ്പെടാന്‍ ചെന്നായ്ക്കക്കളെപ്പോലും പ്രേരിപ്പിക്കുന്ന, ഒരു പുഴുവിനെ കൈയിലെടുത്ത് ആ ഓമന ഉടലിനോട് കുശലം പറയുന്ന, ഒരു മഹാമനസ്സിലേക്ക് അനുവാചകനെ ഉയര്‍ത്തുന്ന, മനുഷ്യത്വത്തെക്കാള്‍ വലിയ ചിലതുണ്ടെന്ന് വിചാരിപ്പിക്കുന്ന ഒരു കൃതി. വിസ്മയിക്കാനും പ്രചോദിതനാകാനും പിന്തുടരാനും സംവദിക്കാനും തിരുത്താനും അര്‍ഹമായ ഒരു നിത്യസാന്നിധ്യത്തെ എന്നേക്കുമായി മലയാളിക്ക് തരുന്ന ഒരു രചന. സകല ജീവജാലങ്ങളിലെയും പ്രാണനെ സുഖപ്പെടുത്തുന്ന ഒരു യഥാര്‍ഥ വൈദ്യന്‍, ക്രിസ്തുവിനെയോ ബുദ്ധനെയോ ഗാന്ധിയെയോ ഗുരുവിനെയോ വൈദ്യനെന്നു പറയുമ്പോള്‍ ആരുടെ ഛായ അവരില്‍ പതിഞ്ഞിരിക്കുന്നുവോ ആ ഛായ പതിഞ്ഞ ഒരാളെ നമുക്ക് തരുന്ന ഒരു നായകശില്പം. മാനുഷികമായ സകല പോരായ്മകളും നാട്ടില്‍ അഴിച്ചുവെച്ച അക്കമഹാദേവിയെപ്പോലെ നഗ്‌നയായി കാട്ടിലേക്കു വരൂ എന്ന ഈ അതിശയപുസ്തകം ക്ഷണിക്കുന്നു. ‘കാട്ടിലേക്കുള്ള ഈ തീര്‍ഥാടനത്തിനുശേഷം എനിക്കു കാട് പഴയ കാടല്ല.’ ‘ഉന്നതമായ അര്‍ഥത്തില്‍ കാട് കാട്ടുന്ന നോവല്‍.’\r\n","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942147318102,"sku":null,"price":4.59,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9342.png?v=1779303544"},{"product_id":"abhi-anu-anandam","title":"ABHI ANU ANANDAM","description":"ഒരു കഥാകാരി ഒരു സിനിമ സംവിധായകനോട് കഥ പറയാനെത്തുന്നു. ആനന്ദ് എന്ന ചെറുപ്പക്കാരന്റെ പ്ലസ് ടു, കോളേജ് കാലഘട്ടങ്ങളിലെ രണ്ട് പ്രണയങ്ങളെ ആസ്പദമാക്കിയുള്ളതായിരുന്നു ആ കഥ. അതിൽ പ്രണയവും സൗഹൃദവും തമാശയുമെല്ലാമുണ്ട്. എന്നാൽ കഥയുടെ പുറത്തുള്ള ലോകം നിഗൂഢതകൾ നിറഞ്ഞതായിരുന്നു. തീർത്തുമൊരു സിനിമാറ്റിക് ആഖ്യാനത്തിലൂടെ അഭി അനു ആനന്ദം ആ നിഗൂഢതകളുടെ ചുരുളുകളഴിക്കുന്നു.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942147547478,"sku":null,"price":4.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_8860.png?v=1779303546"},{"product_id":"agappe","title":"AGAPPE","description":"\"ഉപാധികളില്ലാത്ത പ്രണയത്തിന്റെ, സൗഹൃദത്തിന്റെ, വിരഹത്തിന്റെ കഥയാണ് അഗാപ്പെ. വിദേശപഠനത്തിന് ലണ്ടനിലെത്തുന്ന ഇന്ത്യക്കാരായ വിദ്യാര്‍ത്ഥികളുടെ അതിജീവനത്തില്‍ നിന്നാണ് നോവല്‍ ആരംഭിക്കുന്നത്. വിദ്യാഭ്യാസത്തിന്റെ വിഭിന്ന രീതിയും തൊഴിലും പഠനവും ഒന്നിച്ചുകൊണ്ടുപോകുന്നതിന്റെ ബുദ്ധിമുട്ടും വരച്ചുകാണിക്കുന്നതിനൊപ്പം തൂത്താലും മായ്ച്ചാലും മാഞ്ഞുപോവാത്ത ജാതിവെറി അങ്ങ് ലണ്ടനില്‍ ചെന്നാലും നമ്മളിന്ത്യക്കാരിൽ ചിലർ കാണിക്കുമെന്നു കൂടി പറഞ്ഞുവെയ്ക്കുന്നുണ്ട് ആന്‍ ഈ നോവലില്‍. ഇതിനിടയില്‍ ഒരു പുഴപോലെ അവരും അവരുടെ പ്രണയവും സൗഹൃദവും കുറുമ്പും ഒഴുകുകയാണ്. സാരംഗും മെര്‍ലിനും... നോവല്‍ വായിച്ച് തീരുമ്പോഴേക്കും സാരംഗിന്റെയും മെര്‍ലിന്റെയും കൂടെ ലണ്ടന്‍ മുഴുവന്‍ ഒരു ഓട്ടപ്രദക്ഷിണം നടത്തിയ പ്രതീതി ലഭിക്കും. അവരുടെ പ്രണയ സഞ്ചാരങ്ങൾ പൗരാണിക നഗരമായ ബാത്തിലും കേംബ്രിഡ്ജിലും കാംഡെൻ ടൗണിലും വിക്ടോറിയൻ സെന്റ് ആൽബർട്ട് മ്യൂസിയത്തിലും സെൻട്രൽ ലണ്ടനിലുമെല്ലാം പൂത്തുവിടർന്ന് അലിഞ്ഞു ചേരുന്നുണ്ട്. ഒരു നാരങ്ങമിഠായി പോലെ...\"","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942147514710,"sku":null,"price":6.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_8714.png?v=1779303547"},{"product_id":"aazhiyum-aakashavum","title":"AAZHIYUM AAKASHAVUM","description":"\u003cdiv class=\"row\"\u003e\r\n\u003cdiv class=\"col-md-12\"\u003eവിദൂരതയിലെവിടെയോ പരസ്പരം ഒന്നായി ചേരുമെന്ന ധാരണയോടെ അനന്തമായി നീളുന്ന ആഴിയും ആകാശവും, ഒരു ബിന്ദുവിലും കൂടിച്ചേരാത്ത രണ്ടിണകൾ... ചില പ്രണയങ്ങൾ അങ്ങനെയാണ്; തമ്മിലൊന്നിക്കുമെന്ന ഉറപ്പില്ലെങ്കിലും അവർ പ്രണയിച്ചുകൊണ്ടേയിരിക്കും, അനുരാഗത്തിന്റെ എണ്ണപ്പെട്ട ദിനങ്ങളിൽ ജീവിതം വസന്തത്തിനു വഴിമാറും. ആ ഇത്തിരി ജീവിതത്തിന്റെ പ്രണയപ്പാടുകളും പാകപ്പിഴകളും പ്രായശ്ചിത്തങ്ങളുമെല്ലാം ഈ നോവലിൽ നിറഞ്ഞിരിക്കുന്നു. ആകാശിന്റെയും അയാളുടെ ജീവിതത്തിലെ മൂന്ന് സ്ത്രീകളുടെയും കഥ ഇവിടെ തുടങ്ങുന്നു...\u003c\/div\u003e\r\n\u003c\/div\u003e\r\n\u003cdiv\u003eMalayalam Books in the UK\u003c\/div\u003e\r\n\u003cdiv\u003e\u003c\/div\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942147744086,"sku":null,"price":3.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_1381.png?v=1779303546"},{"product_id":"adaruvan-vayya","title":"ADARUVAN VAYYA","description":"നാല്പത് കഴിഞ്ഞിട്ടും അവിവാഹിതനായി തുടരുന്ന ജയദേവൻ എന്ന എഴുത്തുകാരൻ ഇടുക്കി യാത്രയ്ക്കിടയിൽ അപ്രതീക്ഷിതമായി തൻറെ ആരാധികയായ നിഹാരികയെ കണ്ടുമുട്ടുന്നു. ചെറിയൊരു ദൂരം ഒരുമിച്ചു യാത്ര ചെയ്യാൻ ആഗ്രഹം പ്രകടിപ്പിക്കുന്ന നിഹാരികയുടെ നിർബന്ധത്തിന് ജയദേവൻ വഴങ്ങുന്നതോടെ അയാളുടെ ജീവിതം മാറിമറിയുകയാണ്. ആരാണ് നിഹാരികയെന്നോ എന്താണ് അവളുടെ ലക്ഷ്യമെന്നോ ജയദേവന് അറിയില്ല. നിഹാരികയെ സംബന്ധിച്ചുള്ള രഹസ്യങ്ങൾ വെളിപ്പെടുമ്പോഴേക്ക് ജയദേവന്റെ ജീവിതം തിരിച്ചു പിടിക്കാനാവാത്ത വിധം കലങ്ങി മറിഞ്ഞിരുന്നു. അതിനിടെ അപ്രതീക്ഷിതമായി വഴിപിരിയുന്ന നിഹാരികയെ തേടി ജയദേവൻ യാത്ര തിരിക്കുന്നു. സംഘർഷവും നിഗൂഢതകളും പ്രതികാരവും നിറഞ്ഞ ജയദേവന്റെ ‘പ്രണയാന്വേഷണ’മാണ് അടരുവാൻ വയ്യ..","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942147711318,"sku":null,"price":3.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/044de12e-44e8-4ac6-a09e-63b9566c5e75.jpg?v=1779303545"},{"product_id":"agnisakshi","title":"AGNISAKSHI","description":"\u003cdiv class=\"row\"\u003e\r\n\u003cdiv class=\"col-md-12\"\u003eഅഗ്നിയില്‍ സ്ഫുടം ചെയ്‌തെടുത്ത ഒരു സ്ത്രീജീവിതത്തിന്റെ കഥ. ഒരു സമുദായത്തിന്റെയും സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും ചരിത്രവും സംസ്‌കാരവും ആ ജീവിതത്തിന്റെ ഹോമാഗ്നിയാക്കിക്കൊണ്ട് ലളിതാംബിക അന്തര്‍ജനം അതുവരെയുള്ള ആഖ്യാനങ്ങളില്‍നിന്നും വേറിട്ട ഒരു നോവല്‍പ്പാത സൃഷ്ടിക്കുന്നു. രക്തം മുലപ്പാലാക്കുന്ന സ്‌ത്രൈണചേതനയുടെ എക്കാലത്തെയും മികച്ച ഈ സ്വര്‍ഗ്ഗാവിഷ്‌കാരം പ്രസിദ്ധീകരിക്കപ്പെട്ടകാലം മുതല്‍ ഇന്നുവരെ ആസ്വാദകരുടെ ഏറ്റവും ഇഷ്ടപ്പെട്ട കൃതികളിലൊന്നായി നിലനില്‍ക്കുന്നു.\u003c\/div\u003e\r\n\u003c\/div\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942147776854,"sku":null,"price":4.29,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9793.png?v=1779303547"},{"product_id":"agartha","title":"AGARTHA","description":"\u003cdiv class=\"row\"\u003e\r\n\u003cdiv class=\"col-md-12\"\u003eസൂഫിയായും അഘോരിയായും ഹിമാലയ സാനുക്കളിലൂടെ ആത്മാംശം തേടിയലഞ്ഞ നൂറുല്‍ മുനീറുൽ പുർണ്ണാനന്ദയുടെ യാത്ര തുടരുകയാണ്‌. സധൈര്യമായ തുറന്നുപറച്ചിലുകളിലുടെ വായനക്കാരുടെ നെഞ്ചിടിപ്പ് കൂട്ടുന്ന ഒരു മുസ്ലിം സത്യാന്വേഷിയുടെ കഥ. ഇതുവരെ അനുഭവിച്ചറിഞ്ഞിട്ടില്ലാത്ത ആരത്മശാന്തിയോടെയല്ലാതെ ഈ പുസ്തകം നിങ്ങള്‍ക്ക്‌ വായിച്ചു തീർക്കാന്‍ സാധിക്കില്ല.\u003c\/div\u003e\r\n\u003c\/div\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942147809622,"sku":null,"price":5.49,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_8700.png?v=1779303548"},{"product_id":"aavilayile-sooryodayam","title":"AAVILAYILE SOORYODAYAM","description":"കുസിനിക്കാരി മാതുവമ്മയുടെ ഗര്‍ഭത്തില്‍ പിറന്ന, ആട്ടിന്‍കാഷ്ഠം തിന്നുവളര്‍ന്ന, അന്തോണി സായ് വിന്റെയും ഉസ്മാന്‍ പോലീസിന്റെയും സ്വപ്നങ്ങ ളില്‍ പൂത്തുനിന്ന കോയിന്ദന്‍. കോയിന്ദന്‍ ഗോവി ന്ദക്കുറുപ്പായി, ലക്ഷാധിപതിയും മന്ത്രിയുമായി. ഗോവിന്ദക്കുറുപ്പിന്റെ മകന്‍ പ്രഭാകരനോട്, അയാളുടെ ഉറക്കം നഷ്ടപ്പെട്ട രാത്രികളില്‍, കാലത്തിന്റെ പ്രേതങ്ങള്‍ കഥ പറഞ്ഞു; പാപത്തിന്റെ കഥ... പാപ ബോധത്തില്‍നിന്ന് രക്ഷനേടാന്‍ അയാള്‍ മാളങ്ങള്‍ തിരഞ്ഞു. തന്റെ വിധിയുടെ കുളമ്പടിശബ്ദം മുഴങ്ങുന്നത് അറിഞ്ഞു. പാപികള്‍ മുടിയഴിച്ചാടുന്ന നരകത്തില്‍നിന്ന് വിധിയുടെ പിന്നാലെ നടന്നു. സുദീര്‍ഘമായ യാത്ര...... മുകുന്ദന്റെ ശ്രദ്ധേയമായ നോവല്‍.\r\n\r\n \r\n\r\n \r\n\r\n \r\n\r\n \r\n\r\n \r\n\r\n \r\n\r\n \r\n\r\n \r\n\r\n \r\n\r\nMalayalam books in uk","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942147842390,"sku":null,"price":5.69,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_8875.png?v=1779303547"},{"product_id":"aathreyakam","title":"Aathreyakam","description":"ഇതിഹാസങ്ങളിലൊരിടത്തും സ്ഥാനപ്പെട്ടിട്ടില്ലാത്ത,\r\nക്ഷാത്രനാഗരികതയ്ക്ക് അപരിചിതമായ ആത്രേയകം എന്ന\r\nഅജ്ഞാതദേശം. രാജദ്രോഹികളും അജ്ഞാതശവങ്ങളും\r\nഅശരണരും രോഗികളുമെല്ലാം കൊണ്ടുതള്ളപ്പെടുന്ന,\r\nഔഷധഗന്ധം ആധാരശ്രുതിയായ ആത്രേയകത്തിലേക്ക്്\r\nഅഭയംതേടി എത്തിച്ചേരുന്ന നിരമിത്രന്‍ എന്ന അനാഥയുവത്വം.\r\nപൗരുഷത്തിന്റെ ഘോഷാക്ഷരങ്ങളുച്ചരിക്കുമ്പോള്‍ എപ്പോഴും\r\nപിഴച്ചുപോകുന്ന, ജന്മഫലത്താല്‍ രാജമുദ്രകള്‍ മാഞ്ഞുതുടങ്ങിയ\r\nആ അത്യപൂര്‍വ്വ കഥാപാത്രത്തെ മുന്‍നിര്‍ത്തി,\r\nധര്‍മ്മാധര്‍മ്മങ്ങളും പാപപുണ്യങ്ങളുമെല്ലാം പലയളവില്‍\r\nപകുത്തെടുക്കപ്പെടുന്ന ജീവിതമെന്ന പ്രഹേളികയെ\r\nപുത്തനായി വ്യാഖ്യാനിക്കുന്ന രചന.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942147875158,"sku":null,"price":8.59,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/021.png?v=1779303546"},{"product_id":"ambilymol-thirodhanam","title":"AMBILYMOL THIRODHANAM","description":"\"ഒരേ സമയം പ്രതിയും അന്വേഷകനുമാകേണ്ടി വന്ന പ്രഭയെന്ന പ്രഭാകരന്റെ കഥയാണിത്. 2003 കാലഘട്ടത്തിൽ വയനാട്ടിലെ ഒരു ഒറ്റപ്പെട്ട വീടിനു മുൻപിൽ വെച്ച് മൂന്നു വയസ്സുകാരികളായ ഇരട്ടപ്പെൺകുട്ടികളിലൊരാളായ അമ്പിളിയെ കാണാതായിരുന്നു. 20 വർഷത്തിനുശേഷം ആ കേസ് പോലീസ് പുനരന്വേഷിക്കുന്നു. അന്നത്തെ അന്വേഷണത്തിൽ പോലീസിന് ലഭിച്ച ഏക തുമ്പായ പ്രഭാകരൻ പോലീസ് വലയിലാകുന്നു. സംശയത്തിന്റെ ആനുകൂല്യത്തിൽ കുറ്റം ചെയ്തിട്ടില്ലെന്ന് തെളിയിക്കാനുള്ള അവസരം പോലീസ് പ്രഭയ്ക്ക് നൽകുന്നു. പ്രഭ നടത്തുന്ന അന്വേഷണങ്ങളിലൂടെ യഥാർത്ഥ പ്രതിയെ തിരിച്ചറിയാനാകുമോ? മകൾക്കെന്താണ് സംഭവിച്ചതെന്നറിയാതെ വേദനിച്ച മാതാപിതാക്കളുടെ കണ്ണീരിന് ഫലമുണ്ടാകുമോ? ഉദ്വോഗത്തിന്റെ മുൾമുനയിൽ നിർത്തുന്ന ഒരു അന്വേഷണാത്മക നോവൽ\"","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942147940694,"sku":null,"price":4.59,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9504.png?v=1779303548"},{"product_id":"anahi","title":"ANAHI","description":"പുതിയ ഭാഷ, പുതിയ പുസ്തകം, പുതിയ ലോകം. വിപിൻ ‘അനാഹി’യിലൂടെ പുതുതലമുറയിലെ എല്ലാ എഴുത്തുകാരെയും പിന്തള്ളിക്കൊണ്ട് ഭയാത്മകതയുടെയും ഭ്രമാത്മകതയുടെയും രഹസ്യാത്മകതയുടെയും ഗൂഢമായ സാത്താനികലോകത്തേക്ക് വായനക്കാരനെ കൊണ്ടുപോകുന്നു. പുതിയ ഭാഷ, പുതിയ ശൈലി, നവീനലോകം, ഭയം ഇതാണ് അനാഹിയുടെ കാതൽ. ഇതുതന്നെയാണ് അനാഹിയുടെ വിജയവും.\r\n-ഇന്ദുമേനോൻ\r\n\r\nസ്വപ്നത്തിൽ തന്റെ ശരീരത്തിൽ കൊത്തിവെക്കപ്പെടുന്ന ഏതോ പ്രാചീനഭാഷയിലെ സന്ദേശം തിരക്കിയിറങ്ങുകയാണ് സഹ്യൻ എന്ന ചെറുപ്പക്കാരനും അയാളുടെ സുഹൃത്ത് ആരവല്ലിയും. ഉദ്വേഗവും ഭീതിയും നിറഞ്ഞ ഒരുപാട് അനുഭവങ്ങളിലേക്കാണ് അവരുടെ അന്വേഷണം നയിക്കപ്പെടുന്നത്. അതുവരെയുള്ള എല്ലാ ദൈവസങ്കല്പങ്ങളെയും അട്ടിമറിക്കുന്നൊരു ലോകാവസാനത്തിന്റെ സത്യത്തിലേക്കാണ് ഒടുവിൽ അവർ ചെന്നെത്തുന്നത്. ആഭിചാരം, മാന്ത്രികതന്ത്രങ്ങൾ, അതീന്ദ്രിയ മനഃശാസ്ത്രം, പൈശാചികാരാധന, പ്രകൃത്യാതീതപ്രതിഭാസങ്ങൾ, രഹസ്യജ്ഞാനം തുടങ്ങിയ പ്രമേയങ്ങളുമായും പാശ്ചാത്യ-ഒക്കൽറ്റ് പാഠങ്ങളുമായും ക്രിസ്ത്യൻ-യഹൂദ-മിത്തോളജിയുമായും പാഠാന്തരബന്ധം പുലർത്തുന്ന നോവലാണ് അനാഹി.\r\n-മരിയ റോസ്\r\n\r\nപ്രമേയംകൊണ്ടും അവതരണരീതികൊണ്ടും മലയാളത്തിൽ പൂർവമാതൃകയില്ലാത്ത ഉദ്യേഗജനകമായ വായനാനുഭവം നല്കുന്ന നോവൽ","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942148006230,"sku":null,"price":6.29,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/eb64281c-1772-4cb5-aa8d-9cc94d472c9b.jpg?v=1779303547"},{"product_id":"akasathinu-chuvattil","title":"AKASATHINU CHUVATTIL","description":"\u003cdiv class=\"row\"\u003e\r\n\u003cdiv class=\"col-md-12\"\u003eസമൂഹത്തിന്റെ ചലനങ്ങൾക്കൊത്ത് ജീവിക്കാൻ കഴിയാതെപോയ ദിനേശൻ എന്ന കൗമാരക്കാരന്റെ വിഹ്വലതകളാണ് ആകാശത്തിനു ചുവട്ടിൽ പറയുന്നത്. ദിനേശന് ഒന്നിനോടും അമിതമായ ആസക്തിയില്ല. അതോടെ കാപട്യങ്ങൾ നിറഞ്ഞ ഈ ലോകത്ത് തന്റേതായ സാങ്കല്പികലോകം തീർക്കുകയാണയാൾ. മറ്റുള്ളവർ ഭ്രാന്തെന്നു മുദ്രകുത്തുമ്പോഴും ആ ലോകത്തെ വരിക്കുന്ന കുട്ടിയുടെ ബാല്യവും കൗമാരവും അനുപമമായ ശൈലിയിൽ വരച്ചുചേർത്തിരിക്കുന്ന ആകാശത്തിനു ചുവട്ടിൽ എം. മുകുന്ദന്റെ ആദ്യകാല നോവലുകളിൽ ഏറെ ശ്രദ്ധേയമാണ്.\u003c\/div\u003e\r\n\u003c\/div\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942148170070,"sku":null,"price":3.69,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_8834.png?v=1779303549"},{"product_id":"alpha","title":"ALPHA","description":"ആല്‍ഫ ഒരസാധാരണ നോവലാണ്. പ്രമേയത്തിലും ഉള്ളടക്കത്തിലും ആവിഷ്‌കാരഘടനയിലും അസാധാരണം. സമൂഹത്തിന്റെ പല മേഖലകളില്‍നിന്നുമുള്ള പന്ത്രണ്ട് വ്യക്തികളുമായി ഒരു ദ്വീപില്‍ വസിക്കാനെത്തിയ ഉപലേന്ദു ചാറ്റര്‍ജി എന്ന ശാസ്ത്രജ്ഞന്റെ കഥ. വേഷവും ഭാഷയും വെടിഞ്ഞ് അറിവും പരിചയവും മറന്ന് ആദിമ ജീവിതാവസ്ഥയിലേക്ക് സ്വയം പ്രവേശിച്ചുകൊണ്ട് ഇരുപത്തഞ്ചുവര്‍ഷം കഴിഞ്ഞു അവര്‍. സാമൂഹിക വികാസ പരിണാമത്തെ സ്വയം അറിഞ്ഞ് പഠിക്കാനുള്ള ഒരു ശ്രമമായിരുന്നു ആ ജീവിതം.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942148301142,"sku":null,"price":4.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9302.png?v=1779303548"},{"product_id":"ardhanareeswaran","title":"ARDHANAREESWARAN","description":"\u003cdiv class=\"row\"\u003e\r\n\u003cdiv class=\"col-md-12\"\u003eആണും പെണ്ണും ചേർന്നതാണ് ദൈവമെന്ന സങ്കല്പവും കുട്ടികളില്ലാത്ത സ്ത്രീകൾ തിരുച്ചെങ്കോട് ഉത്സവത്തിന്റെ പതിന്നാലാം നാൾ ദൈവം തിരിച്ചു മലകയറുന്ന ദിവസം രാത്രി ഉത്സവത്തിൽ പങ്കെടുത്താൽ സന്താനസൗഭാഗ്യം ലഭിക്കുമെന്ന വിശ്വാസവും ഇഴചേർത്തെടുത്ത നോവൽ. വർഗ്ഗീയഫാസിസ്റ്റുകളുടെ ഇടപെടൽമൂലം തമിഴ്‌നാട്ടിൽ പിൻവലിക്കപ്പെട്ട നോവലിന്റെ മലയാള പരിഭാഷ. ഫാസിസ്റ്റ് ഭീഷണിയാൽ പെരുമാൾ മുരുകൻ എന്ന എഴുത്തുകാരൻ മരിച്ചെന്ന് എഴുത്തുകാരന് സ്വയം പ്രഖ്യാപിക്കേണ്ടിവന്ന സാഹചര്യത്തിൽ ഈ നോവൽവിവർത്തനം കൂടുതൽ പ്രസക്തമാകുന്നു. വിവർത്തനം: ബാബുരാജ് കളമ്പൂർ\u003c\/div\u003e\r\n\u003c\/div\u003e\r\n\u003cdiv\u003e\u003c\/div\u003e\r\n\u003cdiv\u003eMalayalam Books in the UK\u003c\/div\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942148464982,"sku":null,"price":5.69,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_1382.png?v=1779303549"},{"product_id":"archer-malayalam","title":"ARCHER (MALAYALAM)","description":"ആൽകെമിസ്റ്റിന്റെ രചയിതാവിൽനിന്ന് പ്രചോദനാത്മകമായ മറ്റൊരു കൃതികൂടി. ഒരു ജ്ഞാനിയിൽനിന്നും അറിവു സമ്പാദിക്കുന്ന ചെറുപ്പക്കാരന്റെ കഥ പറയുന്ന ആർച്ചർ പൗലോ കൊയ്‌ലോയുടെ എഴുത്തുജീവിതത്തിലെ മറ്റൊരു അമൂല്യഗ്രന്ഥമായി മാറുന്നു. അമ്പെയ്ത്തിൽ അഗ്രഗാമിയും പ്രശസ്തനുമായിരുന്ന തെത്‌സുയയുടെ കഥയാണ് ആർച്ചർ. ഒരിക്കൽ ദൂരെദേശത്തുനിന്നും തെത്‌സു യയുടെ കഴിവുകൾ കേട്ടറിഞ്ഞെത്തുന്ന എതിരാളിയും തെത്‌സുയയും തമ്മിൽ മത്സരത്തിൽ ഏർപ്പെടുന്നു. മത്സരത്തിന് കാണിയായുണ്ടായിരുന്നത് ഒരു ബാലനായിരുന്നു. അമ്പെയ്ത്ത് മത്സരം ബാലനിൽ നിരവധി ചോദ്യങ്ങൾ അവശേഷിപ്പിക്കുന്നു. അതിനു നല്കുന്ന ഉത്തരങ്ങളിലൂടെ തെത്‌സുയ വില്ലിന്റെ വഴിയെയും ജീവിതത്തിന്റെ തത്ത്വങ്ങളെയും പരിചയപ്പെടുത്തുന്നു. ജീവിതവും ആത്മാവും തമ്മിലുള്ള അഭേദ്യബന്ധത്തെ ഓർമ്മപ്പെടുത്തുന്ന കൃതികൂടിയാണിത്. തിരസ്‌കരണത്തെയോ പരാജയത്തെയോ ഭയക്കാതെ ക്ഷമയും ധൈര്യവും വളർത്തിയെടുക്കാനും വിധിയുടെ അപ്രതീക്ഷിത വാഗ്ദാനങ്ങളെ സ്വീകരിക്കാനും ഈ കൃതി നമ്മളെ പ്രാപ്തരാക്കുന്നു. വിവർത്തനം: കബനി സി.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942148530518,"sku":null,"price":5.59,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_1263.png?v=1779303552"},{"product_id":"anuraga-lolagathri","title":"ANURAGA LOLAGATHRI","description":"ഓരോ യാത്രയും വ്യത്യസ്തമാണ്. ചിലത് ജീവിതത്തിൽ നിന്ന്, ചിലത് ജീവിതത്തിലേയ്ക്ക്. കോളേജ് പഠനകാലത്തെ ട്രെയിൻ യാത്രയിൽ തന്റെ സഹയാത്രികനോട് തോന്നിയ പ്രണയത്തിന്റെ തുടർച്ചയെന്നോണം മതവും ഭാഷയും സംസ്കാരവും താണ്ടി ഒരു നീണ്ട യാത്ര ചെയ്യുകയാണ് അനാമിക. അവളുടെ യാത്രയിലുടനീളം പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും സ്വപ്നങ്ങളുടെയും പ്രതീക്ഷകളുടെയും നിറങ്ങൾ മാറിമാറി വന്നണയുന്നു. തീർത്തുമൊരു സിനിമാറ്റിക് രീതിയിൽ അവതരിപ്പിച്ചിരിക്കുന്ന ആ യാത്രയിലേക്ക് നിങ്ങളെയും സ്വാഗതം ചെയ്യുന്നു.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942148432214,"sku":null,"price":6.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_8697.png?v=1779303552"},{"product_id":"angel-maryilekku-nooru-divasam","title":"ANGEL MARYILEKKU NOORU DIVASAM","description":"കേട്ടിട്ടുണ്ടോ പ്രണയിനിയെ തിന്നുമൊരു പ്രണയം. അയാൾക്ക് അവളോട് അത്രമാത്രം സ്നേഹമുണ്ടായിരുന്നു. ഇപ്പോൾ പ്രണയമാണ് അയാൾക്ക് വെളിച്ചം നൽകുന്നത്. അയാൾക്ക് ഭ്രാന്ത് തോന്നിയ പെണ്ണിന്റെ പേര് എയ്ഞ്ചൽ മേരി സ്വിഫ്റ്റ്. അവളെ സ്വന്തമാക്കാൻ അയാൾ കടന്നുപോയ സങ്കടങ്ങളുടെയും ഭയത്തിന്റെയും ഭ്രാന്തിന്റെയും എല്ലാത്തരം കഷ്ടപ്പാടുകളുടെയും നൂറുദിവസമാണ് ഈ നോവൽ. മലയാളത്തിലെ ക്ലാസിക്ക് നോവലിസ്റ്റ് എം മുകുന്ദൻ എഴുതിയ ഒരു നോൺവെജ് പ്രണയകഥ.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942148628822,"sku":null,"price":9.79,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9539.jpg?v=1779303549"},{"product_id":"anuragathinte-dinangal","title":"ANURAGATHINTE DINANGAL","description":"നാട്ടുമനുഷ്യന്റെ നാവില്‍ വിയര്‍ത്തും വിശന്നും ചിരിച്ചും കളിച്ചും തളര്‍ന്നും വഴക്കുകൂടിയും ജീവിക്കുന്ന മലയാളത്തിന്റെ സ്‌നേഹിതനായിരുന്നു ബഷീര്‍. സംസ്‌കൃതത്തിന്റെ ഝടപടകളില്ലാതെ, ആധുനികതയുടെ മഹേന്ദ്രജാലങ്ങളില്ലാതെ, പാരമ്പര്യത്തെയും അഗാധമായ ഒരു സമകാലീനതയെയും ബഷീര്‍ തന്റെ കൃതികളില്‍ ഒന്നിപ്പിച്ചു. നമ്മുടെ ദന്തഗോപുരങ്ങള്‍ക്കൊന്നും ബഷീറിനെ തടവിലാക്കാന്‍ കഴിഞ്ഞില്ല.\r\n\r\n \r\n\r\nBest Malyalam book store in the UK. Pusthakapetty.com\/bookshelfuk.com","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942148792662,"sku":null,"price":6.59,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_1504.png?v=1779303550"},{"product_id":"ask-me-a-question","title":"ASK ME A QUESTION","description":"","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942148727126,"sku":null,"price":6.49,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9679.png?v=1779303550"},{"product_id":"asuddhabhootham","title":"ASUDDHABHOOTHAM","description":"ബാങ്കിങ് മേഖലയിലെ ചതിക്കുഴികള്‍ പ്രധാന പ്രമേയമാക്കിയ നോവല്‍. നിക്ഷേപകരുടെ പണം നഷ്ടപ്പെടുന്നു. വലിയ ബാങ്ക് തട്ടിപ്പുകള്‍ തുടര്‍ക്കഥകളാകുന്നു. നൂതനസാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് മറ്റുള്ളവരുടെ ബാങ്ക് അക്കൗണ്ടില്‍നിന്നും വന്‍തുകകള്‍ മാറ്റിമറിക്കുന്നതിനു പിന്നില്‍ ലോറന്‍സ് ആന്റണി എന്ന അതിബുദ്ധിമാനായ മനുഷ്യന്റെ ക്രിമിനല്‍ മനസ്സായിരുന്നു. അയാള്‍ മോഷണം വിദഗ്ദ്ധകലയാക്കി മാറ്റിയിരുന്നു. ചതിയനും വഞ്ചകനുമായ അയാള്‍ സമൂഹത്തിനു മുന്നില്‍ നല്ലവനായും പ്രണയിനി സാറയ്ക്കു മുന്നില്‍ കാമുകനായും ചമഞ്ഞു. ഇതുവരെ ആരും അനാവരണം ചെയ്യാത്ത\r\n\u003cdiv\u003eബാങ്കിങ് മേഖലയിലെ കറുത്ത അദ്ധ്യായങ്ങള്‍. ഉദ്വേഗജനകമായ വായനാനുഭവം നല്‍കുന്ന നോവല്‍.\u003c\/div\u003e\r\n\u003cdiv\u003e\u003c\/div\u003e\r\n\u003cdiv\u003eMalayalam books in the UK\/ ASUDDHABHOOTHAM\u003c\/div\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942148759894,"sku":null,"price":4.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/91c778e6-cfbd-47d9-8994-b133584e4db7.jpg?v=1779303550"},{"product_id":"asuravithu","title":"ASURAVITHU","description":"ജീവിതസന്ദര്‍ഭങ്ങളുടെ അയുക്തികതയില്‍ നിന്ന് ഊറിവരുന്ന സംഘര്‍ഷങ്ങളുടെ സമാഹാരമാണ് ഈ നോവല്‍. ഇതൊരു വ്യക്തിയുടെയോ കുറെ വ്യക്തികളുടെയോ കഥ മാത്രമല്ല; ഒരു ദേശത്തിന്റെ ചരിത്രവും കാലഘട്ടത്തിന്റെ രൂപരേഖയുമാണ്.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942148825430,"sku":null,"price":8.29,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_5571.png?v=1779303551"},{"product_id":"angina","title":"ANGINA","description":"അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട ഫാദര്‍ ഡാനിയേല്‍ പടിയറയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ അന്വേഷിക്കാന്‍ ബാംഗ്ലൂരില്‍ നിന്ന് എത്തിയതാണ് റിയ എലിസബത്ത് എന്ന മാധ്യമപ്രവര്‍ത്തക. മരണം നിഴല്‍ പോലെ റിയയെയും പിന്തുടരുന്നു. കൊലപാതകത്തിന്റെ ചുരുളഴിക്കാന്‍ ശ്രമിക്കുന്തോറും റിയയ്ക്ക് ചുറ്റും ഒന്നൊന്നായി മരണങ്ങള്‍... ആരായിരിക്കും ഈ കൊലപാതകങ്ങള്‍ക്ക് പിന്നില്‍... ത്രസിപ്പിക്കുന്ന കുറ്റാന്വേഷണങ്ങളുമായി അമല്‍ പോളിന്റെ മെഡിക്കല്‍ ക്രൈം ത്രില്ലര്‍","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942148858198,"sku":null,"price":11.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_8803.png?v=1779303550"},{"product_id":"athramel-pranayikkayal","title":"ATHRAMEL PRANAYIKKAYAL","description":"പഴയകാല പ്രണയത്തിന്റെ വൈകാരികതീവ്രത പുതിയ തലമുറ പ്രണയങ്ങൾക്കുണ്ടാകുമോ? ഒരു ചെറിയ കാലയളവിലെ ഊഷ്മളമായ ബന്ധമാണ് പുതിയ പ്രണയങ്ങൾ സാക്ഷ്യപ്പെടുത്തുന്നതെങ്കിൽ പഴയ പ്രണയങ്ങൾ ദീർഘവും പരിശുദ്ധവുമായിരുന്നില്ലേ?\r\n\r\nനോവലിലെ ഉണ്ണി പറയുന്നത് പോലെ;\r\n\r\n“ പ്രിയതേ… അത്രമേൽ പ്രണയിക്കയാൽ\r\n\r\nനിന്റെ മരണശേഷവും ഞാൻ ജീവിക്കും. നീ നടന്ന വഴികളിലൂടെ ഞാൻ വീണ്ടും നടക്കും. നീ നട്ട മരങ്ങളും ചെടികളും തൊട്ടു തലോടും. എന്റെ ചിന്തകളിലൂടെ മരണശേഷവും നീ ജീവിക്കും “\r\n\r\nഭാമയുടെ, ഭാമയെ ജീവിതത്തിന് മുന്നിൽ തോൽക്കാൻ വിടാതെ ചേർത്തു പിടിക്കാൻ കൊതിച്ച ഉണ്ണിയുടെ പ്രണയകഥയാണ് അത്രമേൽ പ്രണയിക്കയാൽ..","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942149054806,"sku":null,"price":4.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_7802.png?v=1779303552"},{"product_id":"august-17","title":"AUGUST 17","description":"നമ്മൾ ജീവിക്കുന്ന ദേശത്തിന്റെയും കാലത്തിന്റേയും പ്രതിചരിത്രമാണ് ആഗസ്റ്റ് 17 എന്ന നോവൽ. തിരുവിതാംകൂർ ഇന്ത്യൻ യൂണിയനിൽ ലയിക്കാതെ സ്വതന്ത്ര രാജ്യമായി എന്ന് എഴുത്തുകാരൻ ഭാവന ചെയ്യുന്നു. അതിലേക്ക് നയിച്ച ചരിത്രസംഭവങ്ങളെ ഇഷ്ടാനുസരണം മാറ്റിമറിക്കുന്നു. അതിനുശേഷം തലകീഴായി മറിഞ്ഞ ലോകത്തെ ഇരുണ്ട ചിരിയോടെ കാണുന്നു. കാമത്തേയും പ്രണയത്തേയും പലായനത്തേയും അധികാരത്തോട് ചേർത്ത് നിർത്തുന്നു. മലയാളിയുടെ വലിയ എഴുത്തുകാരും രാഷ്ട്രീയ നേതാക്കളും തങ്ങൾ അണിയാത്ത വേഷങ്ങളിൽ ഈ നോവലിൽ പകർന്നാടുകയാണ്. പരിധികളില്ലാതെ ഭാവന ചെയ്യാൻ മാത്രം സ്വതന്ത്രനാണ് എഴുത്തുകാരൻ എന്ന് പ്രഖ്യാപിക്കുകയാണ് ആഗസ്റ്റ് 17.\r\n\r\nMalayalam books in the UK\/ August 17","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942148923734,"sku":null,"price":8.29,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_0700.png?v=1779303552"},{"product_id":"atrameel-priyamulloral","title":"ATRAMEEL PRIYAMULLORAL","description":"\u003cdiv class=\"row\"\u003e\r\n\u003cdiv class=\"col-md-12\"\u003eജീവിതത്തിൽ നമ്മൾ കണ്ടുമുട്ടുന്നവരിൽ പ്രിയപ്പെട്ടവരായി തീരുന്ന ചിലർ, അത്രമേൽ പ്രിയമുള്ളവരാകുന്നവർ. നമ്മൾ ആഗ്രഹിക്കുന്ന, നമ്മൾ ഇഷ്ടപ്പെടുന്ന നമ്മളെ നമ്മളായി അംഗീകരിക്കുന്നവർ... അതുപോലെ രണ്ട് വ്യക്തികളാണ് സൂര്യയും അതിഥിയും. സ്വന്തം വഴികൾ സ്വാതന്ത്രത്തോടെ സ്വീകരിച്ചു ജീവിക്കുന്നവർ. ഇവരുടെ ജീവിതം നിങ്ങൾക്ക് മുന്നിൽ തുറന്നുവെയ്ക്കപ്പെടുകയാണ് ഈ നോവലിൽ, യാദൃശ്ചികമായ ചില കടന്നു വരവുകൾക്ക് നമ്മുടെ ജീവിതത്തെ തന്നെ മാറ്റാൻ സാധിക്കും.\u003c\/div\u003e\r\n\u003c\/div\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942149022038,"sku":null,"price":5.29,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/a7b58109-672a-442b-a479-be8c5c6e6db9.jpg?v=1779303551"},{"product_id":"at-least-i-have-a-cat","title":"AT LEAST I HAVE A CAT","description":"\u003cdiv class=\"woocommerce-product-details__short-description\"\u003e\r\n\r\n“ഉർണാവൂ…” ഊർഗ്ഗ മയങ്ങിക്കിടന്ന സെന്തേനോടു പറഞ്ഞു. ഊർഗ്ഗായുടെ ലൈംഗികമായ ചിന്തകൾ ഉണർന്ന് നിക്കുമ്പോ വരുന്നതാണീ ഉർണാവൂ ഒച്ചകൾ. കേട്ടപാടെ അവളതിനെ തുറന്നുവിടും. ‘കളിച്ചു വരൂ ഉന്മാദങ്ങൾ അനുഭവിക്കൂ, ഞാനൊക്കെ യോഗമില്ലാതെ പായ മടക്കേണ്ടിവരും. കൂടാതെ എനിക്ക് കുഞ്ഞിക്കാലുകൾ കാണുവാൻ ആസയായിറുക്ക്!” അന്ന് ഉച്ചമയക്കത്തിൽ അവളൊരുപാട് കുഞ്ഞ് അച്ചാറു ഭരണികൾ സ്വപ്നം കണ്ടു. മുറിവുണക്കാൻ പലതരം രുചിയിലുള്ള പൂനൈ ഊർഗ്ഗാകൾ. ഞാനും അപ്പാവും സരക്ക് അടിക്കുന്നു. ഓരോ ഗ്ലാസ് കഴിയുന്നേനെ, ഓരോ ഊർഗ്ഗ ജൂനിയർസിനെ എടുത്ത് മണപ്പിച്ച് ഹാപ്പി ഹോർമോണുകൾ റിലീസ് ചെയ്യപ്പെടുന്നു. അവള് ചിരിച്ചുകൊണ്ട് ചെരിഞ്ഞുകിടന്നു.\r\n\r\n\u003c\/div\u003e\r\nMalayalam Books in the UK","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942148989270,"sku":null,"price":3.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9306.png?v=1779303551"},{"product_id":"aviramam","title":"AVIRAMAM","description":"ഭൂതകാലത്തിന്റെ മുള്ളുകളില്‍ തട്ടി ചോര പൊടിഞ്ഞ് ആ മുറിവ് വൃണമായി മാറിയവരെ… നമ്മള്‍ തുല്യര്‍.നിന്റെ ഭൂതകാലത്തെ ഞാന്‍ ഒറ്റുകൊടുക്കും നിന്റെ വര്‍ത്തമാനത്തെ ഞാന്‍ നിശ്ചലമാക്കും. നിന്റെ ഭാവിയില്‍ ഞാന്‍ പേമാരിയാകും. നീയും കേവല മനുഷ്യജന്മം, ഇതാണ് ഈ ലോകത്തിന്റെ നീതി ശാസ്ത്രം.\r\n","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942149087574,"sku":null,"price":4.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9489.png?v=1779303552"},{"product_id":"balyakalasakhi","title":"BALYAKALASAKHI","description":"മലയാളത്തിലെ വിശ്വവിഖ്യാതമായ പ്രണയകഥകളിലൊന്നാണ് ബാല്യകാലസഖി. ഒന്നും ഒന്നും ചേര്‍ന്നാല്‍ ഇമ്മിണിബല്യ ഒന്നാവുമെന്ന മഹാഗണിതത്തെ അവതരിപ്പിച്ച നോവലാണിത്. സുഹ്റയുടെയും മജീദിന്റെയും ബാല്യകാലാനുഭവങ്ങളിലൂടെ വികസിക്കുന്ന നോവല്‍ വായനക്കാരനില്‍ ആത്മനൊമ്പരമുണര്‍ത്തുന്ന സ്‌നേഹഗാഥയാണ്. വക്കില്‍ ചോരപൊടിയുന്ന നോവല്‍ എന്നാണ് ബാല്യകാലസഖിയെ പ്രശസ്ത നിരൂപകനായ എം പി പോള്‍ വിശേഷിപ്പിച്ചത്. ചലച്ചിത്രമായും നാടകമായും അനവധി മാധ്യമങ്ങളിലേക്ക് ഈ നോവലിന്റെ ഭാവാന്തരമുണ്ടായിട്ടുണ്ട്.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942149316950,"sku":null,"price":4.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9183.png?v=1779303556"},{"product_id":"ayalkkar","title":"AYALKKAR","description":"മംഗലശ്ശേരിത്തറവാടുകളും പച്ചാഴിത്തറവാടുകളും മുടിയുകയും പത്മനാഭപിള്ളയുടെ മക്കൾക്ക് തെണ്ടിത്തിരിയേണ്ടിവരികയും ചെയ്തു. ഒരു കുടിലുകെട്ടാൻ സ്ഥലം യാചിച്ചെത്തിയ കുഞ്ഞുവറീതിന്റെ മക്കൾ പിന്നീട് പണക്കാരായി മാറി. ജാതീയമായ അവശതകൾക്കെതിരേ സമരം നയിച്ച്, കുഞ്ഞന്റെ മക്കൾ പല സ്വാതന്ത്ര്യങ്ങളും അവകാശങ്ങളും നേടിയെടുത്തു. ശത്രുക്കളും മിത്രങ്ങളും ആയി പല അവസരങ്ങളിലും അവർ പെരുമാറിയിട്ടുണ്ടെങ്കിലും മൂന്നു കൂട്ടരും തൊട്ട് അയൽക്കാർ തന്നെയായിരുന്നു. പത്മനാഭപിള്ളയുടെയും കുഞ്ഞന്റെയും കുഞ്ഞുവറീതിന്റെയും കുടുംബങ്ങളിലൂടെ കേരളത്തിലെ സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിൽ ഒരു കാലഘട്ടത്തിലുണ്ടായ പരിവർത്തനങ്ങളുടെ ചിത്രം കരുത്തോടെ ആവിഷ്‌കരിക്കുകയാണ് അയൽക്കാരിലൂടെ കേശവദേവ്.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942149349718,"sku":null,"price":8.29,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_8828.png?v=1779303555"},{"product_id":"bhikshadakan","title":"BHIKSHADAKAN","description":"ലോകത്തിൽ തന്നെ ഏറ്റവും വലിയ വിവേചനം നടക്കുന്നത് ജാതിയുടെയോ മതത്തിൻ്റെയോ വർണത്തിൻ്റെയോ വർഗത്തിൻ്റെയോ പേരിലല്ല. പണമാണ് മനുഷ്യനെ വിവേചിക്കുന്ന ഏക ഘടകം. പണമുള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരവും ‘പണംകൊണ്ട് അസാധ്യമായത് ഒന്നുമില്ല’ എന്ന തിരിച്ചറിവുമാണ് പത്തൊൻപത് വയസ്സുകാരനായ സെൽവയുടെ ഭിക്ഷാടകനിലേക്കുള്ള യാത്രയുടെ ആരംഭം. ചിലരുടെ കണ്ണിൽ അയാൾ കേവലം ഒരു ഭിക്ഷാടകനായിരിക്കാം. എന്നാൽ മറ്റുചിലർക്ക് അദ്ദേഹം ദൈവമാകുന്നത് എങ്ങനെയാണെന്ന അമേരിക്കൻ ജേർണലിസ്റ്റും എഴുത്തുകാരിയുമായ ജെന്നിഫറിൻ്റെ അന്വേഷണങ്ങളും കണ്ടെത്തലുകളുമാണ് ‘ഭിക്ഷാടകൻ’\r\n\r\n \r\n\r\nMalayalam books in the UK\/bhikshadakan","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942149448022,"sku":null,"price":3.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/90741382-eab7-4576-86c8-ccd8e3953dd2.jpg?v=1779303555"},{"product_id":"aval-sooryakanthi","title":"AVAL SOORYAKANTHI","description":"വർണ്ണങ്ങൾ വാരിവിതറിയ ഒരു സ്വപ്നം പോലെ ചില മോഹസങ്കൽപ്പങ്ങളിൽ കോർത്ത ചിത്രങ്ങളാണ് ഈ പ്രണയകഥ. മഷി പുരണ്ട കത്തുകളിലെ പ്രണയാക്ഷരങ്ങളെ സ്വന്തമാക്കിയിരുന്ന രണ്ട് ഹൃദയങ്ങൾ. ആ കത്തുകളിൽ അവർ ഒളിപ്പിച്ച പ്രണയത്തിന്റെ രഹസ്യങ്ങൾ ഈ നോവൽ തുറന്നു കാണിക്കുമ്പോൾ അവനിലൂടെ നിങ്ങൾ അറിയുവാൻ പോകുന്നത് അവളെയാണ്. ആ അക്ഷരങ്ങളിലെ മഷിപ്പാടുകളിൽ കണ്ണീരും പുഞ്ചിരിയും ഒരുപോലെ പടർന്നിരുന്നു. കഴിഞ്ഞുപോയ ഒരു കാലഘട്ടത്തിന്റെ ഓർമ്മപ്പെടുത്തലാണ് ’അവൾ സൂര്യകാന്തി’ എന്ന ഈ നോവൽ. വർഷങ്ങൾക്കിപ്പുറം ഒരു ചോദ്യം മാത്രം അവശേഷിക്കുന്നു. കാലം മായ്ക്കാത്ത ആ പ്രണയത്തിന് ഇന്നും അതേ സൗന്ദര്യമുണ്ടോ?","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942149939542,"sku":null,"price":4.29,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/d3f8b3d8-b351-4159-a40b-490366967ddc.jpg?v=1779303559"},{"product_id":"bastet","title":"BASTET","description":"തികച്ചും പുതുമയുള്ള കഥാ പരിസരവുമായാണ് നസിം മുഹമ്മദിൻ്റെ നോവൽ ത്രയം (trilogy) ബാസ്തേത് ദി കാറ്റ് ഗോഡസ് (Bastet -The Cat Goddess) വായനക്കാരിലേക്കെത്തുന്നത്. പുരാതന ഈജിപ്ത‌ിലെ ഗോത്രവർഗ്ഗക്കാർ ആരാധിച്ചിരുന്ന പൂച്ച ദൈവം ആയിരുന്ന, ഒരേപോലെ സ്നേഹത്തിൻ്റെയും പ്രതികാരത്തിന്റെറെയും മുഖമുള്ള ബാസ്തേത്. തൻ്റെ വിധിയെ മറികടക്കാൻ അഥീനയെയും കുഞ്ഞിനേയും മമ്മികളുടെ നാട്ടിൽ (ഈജിപ്‌തിൽ) നിന്നും കേരളത്തിലേക്ക് പറഞ്ഞയക്കുന്ന സാം എന്ന ചെറുപ്പക്കാരൻ. അതുപിന്നീട് ഒരു ഗ്രാമത്തിൻ്റെ തന്നെ സർവ്വ നാശത്തിലേക്ക് നീങ്ങുന്നതും അതൊഴിവാക്കാൻ വിധിയുടെ അത്ഭുതകരമായ കൂട്ടിയിണക്കലിൽ ബാതേതുമായി എന്നേ ഇഴചേർക്കപ്പെട്ട മനു എന്ന പോലീസ് ഉദ്യോഗസ്ഥൻ നടത്തുന്ന ഇടപെടലുകളുടെയും സംഭ്രമജനകമായ കഥയാണ് ആദ്യ ഭാഗമായ ബസ്തേത് ദി ബിഗിനിങ്ങിൽ പറയുന്നത്. മലയാള നോവലിൻ്റെ ചരിത്രവഴിയിലേക്ക് ഒരു നോവലിസ്റ്റ് നിഗൂഢമായൊരു കഥയുമായി വരവറിയിക്കുന്നു.\r\n\r\nMalayalam Books in the UK\/Europe","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942150037846,"sku":null,"price":6.29,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/86b724d5-7bf6-4a49-be4c-d485c8001c39.jpg?v=1779303559"},{"product_id":"chandanamarangal","title":"CHANDANAMARANGAL","description":"ഞാന്‍ ലജ്ജയാലും അപമാനഭാരത്താലും എന്റെ കണ്ണുകളടച്ചു. എത്രനേരം ഞാന്‍ ജീവച്ഛവമെന്നപോല്‍ അവളുടെ ആക്രമണത്തിന് വഴങ്ങി അവിടെ കിടന്നു എന്ന് എനിക്കുതന്നെ ഓര്‍മ്മയില്ല. യുഗങ്ങളോളം ഞാനവളുടെ തുടിക്കുന്ന കൈകാലുകളുടെ അടിമയായിരുന്നു. അതിനുശേഷം ഞാനവളുടെ പ്രേമഭാജനമായി മാറി.'' മലയാളി ഇതുവരെയനുഭവിക്കാത്ത സ്‌ത്രൈണാനുഭവത്തിന്റെ അപൂര്‍വ്വമായ രേഖപ്പെടുത്തല്‍.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942150103382,"sku":null,"price":3.59,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9241.png?v=1779303561"},{"product_id":"charuhasani","title":"CHARUHASANI","description":"ആത്മാവിനെ മുറുകെ പുണർന്ന പ്രണയത്തിനാൽ പ്രബുദ്ധയായ ഒരു സ്ത്രീയോടൊപ്പമുള്ള യാത്ര. വായിക്കുന്ന ഓരോരുത്തരുടേയും മനസ്സിനെ ആ പാതയിലേക്ക് നയിക്കാൻ പോന്ന അനുഭവങ്ങളുടെ നേർക്കാഴ്ച. ഇന്നത്തെ ലോകത്ത് ഒറ്റമരമായി നിലകൊള്ളേണ്ടി വരുന്ന ഏതൊരാൾക്കും കരുത്താവുന്ന വയനാനുഭവമാണ് ചാരുഹാസിനി നൽകുന്നത്.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942150201686,"sku":null,"price":9.59,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_6613.webp?v=1779303559"},{"product_id":"cholerakalathe-pranayam","title":"CHOLERAKALATHE PRANAYAM","description":"ഫ്ലോറന്റീനോ അരീസയും ഫെർമീനാ ദാസയും ഉത്സാഹഭരിതരും ശുഭാപ്തിവിശ്വാസവുമുള്ള ചെറുപ്പക്കാരാണ്. സമാനചിന്താഗതികൾ പേറുന്ന അവർ പ്രണയത്തിലാകുന്നു. വിധി അവർക്ക് വിരഹമായിരുന്നു ഒരുക്കിയത്. കാതങ്ങൾ അകലെ നിന്നുകൊണ്ട് പ്രണയലേഖനങ്ങളിലൂടെയും ടെലിഗ്രാമുകളിലൂടെയും തങ്ങളുടെ പ്രണയത്തെ കെടാതെ സൂക്ഷിക്കാൻ അവർ ശ്രമിച്ചു. ഒടുവിൽ തങ്ങളുടെ പ്രണയം കേവലമൊരു സ്വപ്‌നമായിരുന്നുവെന്ന് തിരിച്ചറിഞ്ഞ ഫെർമീനാ പിൻമാറി. കോളറയെ ഉന്മൂലനം ചെയ്യാൻ അക്ഷീണം പ്രയത്‌നിക്കുന്ന ഡോ. ഉർബീനോയെ ഫെർമീനാ വിവാഹം കഴിക്കുന്നു. തന്റെ പ്രണയത്തിനായി കാത്തിരിക്കാനായിരുന്നു ഫ്ലോറെൻതീനോ തീരുമാനിച്ചത്. ജീവിതത്തിലെ ചില നിർണ്ണായകമായ തിരിമറിയലുകൾ അവരെ വീണ്ടും കൂട്ടിമുട്ടിക്കുന്നു. കോളറയെന്ന മഹാമാരി വിതച്ച കെടുതികൾ ഒരുക്കുന്ന പശ്ചാത്തലത്തിൽ ഇരുവരുടെയും ജീവിതത്തിലെ ശരി തെറ്റുകൾ തമ്മിലുള്ള ഏറ്റുമുട്ടൽ ആരംഭിക്കുകയായി. ആഖ്യാനത്തിന്റെ ചാരുതയാൽ വായനക്കാരെ മായികലോകത്തേക്കുയർത്തിയ വിശ്വസാഹിത്യകാരന്റെ രചന. വിവർത്തനം: വി.കെ. ഉണ്ണികൃഷ്ണൻ","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942150332758,"sku":null,"price":12.59,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_8839.png?v=1779303565"},{"product_id":"chittilasseriyile-choolam-vilikkar","title":"CHITTILASSERIYILE CHOOLAM VILIKKAR","description":"Read the story of an enchanted imaginary village called 'Chittilassery' tucked into a cosy corner of Kerala. Third book by the up-and-coming author, Santhosh Narayanan, this book is a feel-good read for a rainy day, sure to transport you into the bygone laidback life of Keralite villages in the 90s. For many of us, this book is sure to be a reminder of a carefree childhood, of ancestral homes where we used to spend our summer vacations, of innocent people who crossed our paths, of a charmed life we still dream about.. If you are looking for such a read, do get your copy","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942150463830,"sku":null,"price":11.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9156.png?v=1779303564"},{"product_id":"body-lab","title":"BODY LAB","description":"\u003cp style=\"text-align: left;\"\u003eഡി.കെ. മെഡിക്കൽ കോളേജിലെ ഡിസക്ഷൻ ലാബിന് മുന്നിലെ വലിയ ഫലകത്തിലെ ഈ വാക്കുകൾ പുതിയതായി ജോലിക്കു വന്ന ഡോക്ടർ അഹല്യയ്ക്ക് കൗതുകകരമായി തോന്നി എന്നാൽ അവിടെ കീറിമുറിച്ച് പഠിപ്പിക്കാൻ നൽകിയ അഞ്ചു മൃതദേഹങ്ങളിൽ ഒന്ന് കണ്ടതോടെ കൗതുകം ഭീതിക്ക് വഴിമാറി. പിന്നീട് നടന്ന അസാധാരണ സംഭവങ്ങളുടെ അർത്ഥം ചികഞ്ഞ അവൾക്ക് ഒരു കാര്യം മനസ്സിലായി നിഗൂഢമായ ആ ലാബിലെ രഹസ്യങ്ങൾ ലോലഹൃദയർക്ക് ചേർന്നതല്ല. പക്ഷേ, അപ്പോഴേക്ക് സമയം വല്ലാതെ വൈകിയിരുന്നു.\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942150496598,"sku":null,"price":7.29,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9169.png?v=1779303565"},{"product_id":"coffee-house","title":"COFFEE HOUSE","description":"ദുർഗ്രഹവും ദുരൂഹവുമായ ഒരു കോഫിഹൗസ് കൊലപാതകം. സംശയകരമായ സാഹചര്യത്തിൽ വധശിക്ഷ വിധിക്കപ്പെട്ട ബെഞ്ചമിനുവേണ്ടി പത്രപ്രവർത്തകയായ എസ്തർ നടത്തുന്ന ഉദ്വേഗഭരിതമായ കുറ്റാന്വേഷണം. കോട്ടയം ടൗൺ, പൊലീസ് സ്റ്റേഷൻ, പത്രമാപ്പീസ്, റെസ്റ്റോറന്റുകൾ, അനേകം ലൊക്കേഷനിലൂടെ എസ്തർ നടത്തുന്ന അന്വേഷണത്തിന്റെ പരിസമാപ്തിയിൽ അവിശ്വസനീയ മായ ഒരു സംഭവത്തിന്റെ യാഥാർത്ഥ്യം വെളിപ്പെടുന്നു.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942150660438,"sku":null,"price":5.59,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/005.jpg?v=1779303566"},{"product_id":"crochet","title":"CROCHET","description":"\u003cp style=\"text-align: left;\"\u003eഒരേസമയം കാല്പ്‌പനികവും സങ്കീർണ്ണവുമായ മനുഷ്യജീവിതത്തിൻ്റെ – വിശേഷിച്ചും സ്ത്രീജീവിതത്തിൻ്റെ ജന്മ- ജന്മാന്തര സങ്കല്‌പങ്ങളുമായി കെട്ടുപിണഞ്ഞുകിടക്കുന്ന അടരുകളെ അടയാളപ്പെടുത്തിക്കൊണ്ടാണ് നയന വൈദേഹി സുരേഷ് ഇത്തവണ വായനക്കാർക്ക് മുന്നിലെത്തുന്നത്. കർമ്മബന്ധങ്ങളുടെയും നിഗൂഢമായ ജന്മ – ജന്മാന്തര പ്രജ്ഞകളുടെയും ഒട്ടും പരിചിതമല്ലാത്ത ഒരു പ്രമേയത്തെ പുതിയ കാലത്തിൻ്റെ നിറവും നന്ദവുമുള്ള നൂലുകൊണ്ട് എഴുത്തുകാരി നെയ്തെടുത്തിരിക്കുന്നു. മനുഷ്യർ സ്വയം നെയ്തെടുക്കുന്ന ജീവിതത്തോടൊപ്പം നാമറിയാത്ത ഒരപരജീവിതം കൂടി നമുക്കുണ്ടെങ്കിലോ എന്ന് തോന്നിപ്പിക്കുന്ന – ഒരു സ്വപ്നം പോലെ നിറഞ്ഞുനിൽക്കുന്ന ജീവിതാത്ഭുതങ്ങളുടെ ക്രോഷേ.\u003c\/p\u003e\r\n \r\n\r\n \r\n\r\n \r\n\r\n \r\n\r\n \r\n\r\n \r\n\r\n \r\n\r\n \r\n\r\nMalyalam books in uk","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942150758742,"sku":null,"price":3.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/db05ff18-c03a-4ce0-afdc-31a3b1363769.jpg?v=1779303567"},{"product_id":"deja-vu","title":"DEJA VU","description":"സാഹിത്യലോകത്തെ ചതിക്കുഴികളും സാമ്പത്തിക- സാങ്കേതിക മേഖലകളിലെ തട്ടിപ്പുകളും നിർമ്മിതബുദ്ധിയുടെ നന്മതിന്മകളും എല്ലാം കടന്നുവരുന്ന, ആഖ്യാനത്തിലും പ്രമേയത്തിലും വ്യത്യസ്തത പുലർത്തുന്ന നോവൽ. മലയാളത്തിലെ മറ്റൊരു മെറ്റാഫിക്ഷൻ പരീക്ഷണം.\r\n","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942150791510,"sku":null,"price":7.29,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9341.png?v=1779303568"},{"product_id":"ellavidha-pranayavum","title":"ELLAVIDHA PRANAYAVUM","description":"\u003cdiv class=\"row\"\u003e\r\n\u003cdiv class=\"col-md-12\"\u003eഹിമാലയസാനുക്കളുടെ വശ്യമനോഹാരിതയിൽ അവിചാരിതമായി പ്രണയത്തിലായ കപിലയും തുഷാറും. വിധിവൈപരീത്യത്താൽ അവിടെവച്ചുതന്നെ അവർക്കു പിരിയേണ്ടിവരുന്നു. കപിലയുടെ വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ വീണ്ടുമവർ കണ്ടുമുട്ടുന്നു. ഒരു അസാധാരണപ്രണയകഥ.\u003c\/div\u003e\r\n\u003c\/div\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942150824278,"sku":null,"price":3.59,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_8693.jpg?v=1779303572"},{"product_id":"ente-pranayathinte-rajakumarikku","title":"ENTE PRANAYATHINTE RAJAKUMARIKKU","description":"പ്രണയം എന്നും പരിശുദ്ധിയോടെ വാഴ്ത്തപ്പെടുന്ന ഒരു മഹത്തായ അനുഭൂതിയാണ്. രണ്ടിൽ ഒരാളുടെ ഭ്രാന്ത് നിലയ്ക്കുമ്പോഴാണ് പ്രണയം മരിക്കുന്നത്. അതുപോലൊരു ഭ്രാന്തവും പരിശുദ്ധവുമായ പ്രണയകഥ ഒരു സിനിമാറ്റിക് ശൈലിയിലൂടെ സെബഫാത്തിമ എന്ന എഴുത്തുകാരി തൻ്റെ തൂലികയിൽ വിരിഞ്ഞ ‘എന്റെ പ്രണയത്തിൻ്റെ രാജകുമാരിക്ക്’ എന്ന നോവലിലൂടെ പറയുകയാണ്. തന്റെ വേദന നിറഞ്ഞ സാഹചര്യത്തിലും പഠനം എന്ന ആഗ്രഹവുമായി ഡൽഹിയിലേക്ക് പുറപ്പെടുന്ന ഷാരിക് എന്ന ഇരുപതുകാരൻ്റെ ജീവിതത്തിലേക്ക് പ്രതീക്ഷിക്കാതെ പ്രണയത്തിന്റെ സുഗന്ധവുമായി കടന്നുവന്ന ബൽക്കിസ് അമാൽ എന്ന മാലാഖയെ തേടിയുള്ള വർഷങ്ങളായുള്ള കാത്തിരിപ്പിന്റെയും കണ്ണുനിരിൻ്റെയും പ്രണയ യാത്രയാണ് ‘എന്റെ പ്രണയത്തിൻ്റെ രാജകുമാരിക്ക് എന്ന നോവലിന്റെ ഇതിവൃത്തം.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942150988118,"sku":null,"price":5.59,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/66f8466d-53a3-4241-96e9-be0586ebabeb.jpg?v=1779303572"}],"url":"https:\/\/bookshelfuk.com\/collections\/novel.oembed?page=2","provider":"Bookshelf UK","version":"1.0","type":"link"}